Current Date

Search
Close this search box.
Search
Close this search box.

നബി തിരുമേനിയുടെ പ്രാർഥനകൾ

ആഇശ(റ) പറയുന്നു: “സമഗ്രമായ പ്രാർത്ഥനകളായിരുന്നു തിരുമേനിക്കിഷ്ടം. അതിനിടയിലുള്ളത് തിരുമേനി ഉപേക്ഷിച്ചിരുന്നു.
ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവശ്യം ആവശ്യമായ ആ പ്രാർത്ഥനകളിൽ ചിലത് ഇവിടെ ഉദ്ധരിക്കട്ടെ.

1. അനസി(റ)ൽ നിന്ന് റിപ്പോർട്ട്, അദ്ദേഹം പറഞ്ഞു.

اللَّهُمَّ رَبَّنَا آتِنَا في الدُّنْيَا حَسَنَةً، وفي الآخِرَةِ حَسَنَةً، وقِنَا عَذَابَ النَّارِ.
(നാഥാ, ഇഹത്തിലും പരത്തിലും ഞങ്ങൾക്ക് നീ നന്മ പ്രദാനം ചെയ്യേണമേ. നരക ശിക്ഷയിൽ നിന്ന് ഞങ്ങളെ നീ സംരക്ഷിക്കണമേ എന്നതായിരുന്നു നബി(സ) തിരുമേനിയുടെ പ്രാർത്ഥനകളിലധികവും.

2. മുസ്ലിം ഉദ്ധരിക്കുന്നു: “നബി(സ) മുസ്ലിമായ ഒരു മനുഷ്യനെ സന്ദർശിച്ചു. അയാളുടെ ശരീരം മെലിഞ്ഞു കോഴിക്കുഞ്ഞു പോലെയായിത്തീർന്നിരുന്നു. തിരുമേനി അദ്ദേഹത്തോട് ചോദിച്ചു: ‘നീ വല്ല കാര്യത്തിനും പ്രാർത്ഥിച്ചിരുന്നുവോ? അല്ലാഹുവോട് വല്ലതും ചോദിച്ചുകൊണ്ടിരിക്കുന്നുണ്ടോ? അദ്ദേഹം പറഞ്ഞു. “അതെ അല്ലാഹുവേ, പരലോകത്ത് എന്നെ ശിക്ഷിക്കുന്നത് എനിക്കു മുൻകൂട്ടി ഭൂമിയിൽ വച്ചുതന്നെ നല്കിയാലും എന്നു ഞാൻ പ്രാർത്ഥിക്കാറുണ്ട്. തിരുമേനി പറഞ്ഞു: അല്ലാഹു പരിശുദ്ധൻ നിനക്കതിന് സാധ്യമല്ല. നിനക്ക് ഇങ്ങനെ പറയാമായിരുന്നല്ലോ.

اللَّهُمَّ رَبَّنَا آتِنَا في الدُّنْيَا حَسَنَةً، وفي الآخِرَةِ حَسَنَةً، وقِنَا عَذَابَ النَّارِ.
3. അഹ്മദും നസാഇയും ഉദ്ധരിക്കുന്നു. സഅ്ദ് (റ) തന്റെ ഒരു മകൻ ഇങ്ങനെ പറയുന്നതു കേട്ടു. “അല്ലാഹുവേ, സ്വർഗവും അതിലെ മാളികകളും മറ്റും മറ്റും……. നിന്നോട് ഞാൻ ചോദിക്കുന്നു. നരകത്തിൽനിന്നും അതിലെ ചങ്ങലകളിൽനിന്നും ബന്ധനങ്ങളിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. സഅദ് പറഞ്ഞു: “നീ അല്ലാഹുവോട് വളരെയധികം കാര്യങ്ങൾ ചോദിച്ചു. വളരെ കാര്യങ്ങളിൽ നിന്ന് രക്ഷതേടുകയും ചെയ്തു. പ്രാർത്ഥനയിൽ അതിരു കടന്ന ഒരു വിഭാഗം വരുമെന്ന് നബി(സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. നീ ഇങ്ങനെ പറഞ്ഞാൽ മതി

اللَّهمَّ إنِّي أسألُكَ الخيرَ كُلَّهُ ما عَلِمتُ منهُ وما لَم أعلَمْ وأعوذُ بِكَ منَ الشَّرِّ كلِّهِ ما عَلِمتُ منهُ وما لم أعلَمْ
(അല്ലാഹുവേ, ഞാൻ അറിഞ്ഞതും അറിയാത്തതുമായ എല്ലാ നന്മയും നിന്നോട് ഞാൻ ചോദിക്കുന്നു. ഞാൻ അറിഞ്ഞതും അറിയാത്തതുമായ എല്ലാ തിന്മയിൽ നിന്നും നിന്നിൽ അഭയം തേടുന്നു.

അവർതന്നെ ഇബ്നുഅബ്ബാസിൽ നിന്നുദ്ധരിക്കുന്നു. “നബി(സ) ഇങ്ങനെ പ്രാർത്ഥിക്കാറുണ്ടായിരുന്നു.

رَبِّ أعِنِّي ولا تُعِنْ عليَّ، وانصُرْني ولا تنصُرْ عليَّ، وامكُرْ لي ولا تمكُرْ عليَّ، واهْدِني ويَسِّرْ هُدايَ إليَّ، وانصُرْني على من بغى عليَّ، اللَّهُمَّ اجعَلْني لك شاكِرًا، لك ذاكِرًا، لك راهِبًا، لك مِطواعًا، إليك مُخبِتًا أو مُنيبًا، رَبِّ تقَبَّلْ توبتي، واغسِلْ حَوْبتي، وأجِبْ دَعوتي، وثَبِّتْ حُجَّتي، واهْدِ قَلبي، وسَدِّدْ لِساني، واسْلُلْ سَخيمةَ قلبي

(നാഥാ, എന്നെ നീ സഹായിക്കണം. എനിക്കെതിരിൽ നീ സഹായിക്കരുത്. എനിക്കു നീ വിജയം നൽകണം. എനിക്കെതിരിൽ നീ വിജയം നല്കരുത്. എനിക്കു വേണ്ടി നീ തന്ത്രം പ്രയോഗിക്കണം. എനിക്കെതിരിൽ നീ തന്ത്രം പ്രയോഗിക്കരുത്. എന്നെ നീ മാർഗദർശനം ചെയ്യുകയും സന്മാർഗം എനിക്കെളുപ്പമാക്കിത്തരികയും ചെയ്യണം. എന്നോട് അതിക്രമം പ്രവർത്തിച്ചവർക്കെതിരിൽ എന്നെ നീ സഹായിക്കണം. നാഥാ, എന്നെ നീ നിനക്ക് കൂടുതൽ നന്ദി ചെയ്യുന്നവനും, നിന്നെ കൂടുതൽ ഓർമ്മിക്കുന്നവനും, നിന്നെ കൂടുതൽ ഭയപ്പെടുന്നവനും നിന്നെ കൂടുതൽ അനുസരിക്കുന്നവനും നിന്നെ കൂടുതൽ വണങ്ങുന്നവനും കൂടുതൽ നിന്നിലേക്ക് പശ്ചാത്തപിച്ച് മടങ്ങുന്നവനു മാക്കേണമേ. നാഥാ, എന്റെ പശ്ചാത്താപം നീ സ്വീകരിക്കുകയും എന്റെ പാപങ്ങൾ നീ കഴുകിക്കളയുകയും എന്റെ പ്രാർത്ഥനക്ക് നീ ഉത്തരം നൽകുകയും എന്റെ തെളിവുകൾ നീ സ്ഥിരപ്പെടുത്തുകയും എന്റെ ഭാഷ നീ നേരെയാക്കുകയും എന്റെ ഹൃദയത്തിന് നീ മാർഗദർശനം ചെയ്യുകയും എന്റെ നെഞ്ചിനകത്തുള്ള വിഷം നീ ഒഴിവാക്കുകയും ചെയ്യേണമേ.)

സൈദുബ്നു അർഖമിൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: “നബി(സ) പറഞ്ഞപോലെയല്ലാതെ ഞാൻ നിങ്ങളോട് പറയുന്നില്ല. അവിടന്ന് ഇങ്ങനെ പറഞ്ഞിരുന്നു.

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْعَجْزِ، وَالْكَسَلِ، وَالْجُبْنِ، وَالْبُخْلِ، وَالْهَرَمِ، وَعَذَابِ الْقَبْرِ، اللَّهُمَّ آتِ نَفْسِي تَقْوَاهَا، وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا. أَنْتَ وَلِيُّهَا وَمَوْلَاهَا. اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لَا يَنْفَعُ، وَمِنْ قَلْبٍ لَا يَخْشَعُ، وَمِنْ نَفْسٍ لَا تَشْبَعُ، وَمِنْ دَعْوَةٍ لَا يُسْتَجَابُ لَهَا
(അല്ലാഹുവേ, ദൗർബല്യത്തിൽ നിന്നും ആലസ്യത്തിൽനിന്നും ഭീരുത്വത്തിൽ നിന്നും ലുബ്ബിൽ നിന്നും വാർധക്യത്തിൽ നിന്നും ഖബർ ശിക്ഷയിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. അല്ലാഹുവേ, എന്റെ മനസ്സിന് നീ അതിന്റെ ഭക്തി പ്രദാനം ചെയ്യുകയും അതിനെ പരിശുദ്ധമാക്കുകയും ചെയ്യേണമേ. അതിനെ പരിശുദ്ധമാക്കുന്നവരിൽ ഉത്തമനാണു നീ, നീയാണതിന്റെ രക്ഷാധികാരി. നീയാണതിന്റെ യജമാനൻ. അല്ലാഹുവേ, ഉപകാരമില്ലാത്ത വിജ്ഞാനത്തിൽ നിന്നും, ഭയഭക്തിയില്ലാത്ത ഹൃദയത്തിൽ നിന്നും, മതി വരാത്ത മനസ്സിൽ നിന്നും ഉത്തരം ലഭിക്കാത്ത പ്രാർത്ഥനയിൽ നിന്നും നിന്നോട് അഭയം തേടുന്നു. (മുസ്ലിം)

ഹാകിം തന്റെ സ്വഹീഹിൽ ഉദ്ധരിക്കുന്നു: നബി (സ) ചോദിച്ചു: “ജനങ്ങളേ, പ്രാർത്ഥനയിൽ ഇഷ്ട മുള്ളത് സ്വീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? അവർ പറഞ്ഞു: ‘അതെ, അല്ലാഹുവിന്റെ ദൂതരേ തിരുമേനി പറഞ്ഞു: നിങ്ങൾ ഇങ്ങനെ പറയുക:

اللَّهمَّ أعِنَّا علَى شُكرِكَ ، و ذكرِكَ ، و حُسنِ عبادتِكَ
(അല്ലാഹുവേ, നിന്നെ സ്മരിക്കുവാനും നിനക്ക് നന്ദി ചെയ്യുവാനും നല്ല നിലയിൽ നിനക്ക് ഇബാദത്തു ചെയ്യുവാനും ഞങ്ങളെ നീ സഹായിക്കണമേ)

അഹ്മദിൽ നിന്ന് റിപ്പോർട്ട്. “നബി(സ) പറഞ്ഞു: يا ذ الجلال والإكرام എന്നത് നിങ്ങൾ പ്രാർത്ഥനയിൽ സദാ സ്വീകരിക്കുക.
അദ്ദേഹത്തിൽനിന്നുതന്നെ നിവേദനം. നബി (സ) ഇങ്ങനെ പറയാറുണ്ടായിരുന്നു.

يا مقلب القلوب ثبت قلبي على دينك والميزان بيد الرحمن عز وجل يرفع أقواما ويضع آخرين

(ഹൃദയങ്ങളെ പരിവർത്തിപ്പിക്കുന്നവനേ, നിന്റെ ദീനിൽ എന്റെ ഹൃദയത്തെ നി സുസ്ഥിരമാക്കി നിർത്തേണമേ. അജയ്യനും പ്രതാപനും പരമകാരുണികനുമായ അല്ലാഹുവിന്റെ കയ്യിലാണ് ത്രാസ്സ്. ചില ആളുകളെ അവൻ ഉയർത്തുകയും ചില ആളുകളെ അവൻ താഴ്ത്തുകയും ചെയ്യുന്നു.)

ഇബ്നു ഉമറിൽ നിന്നു നിവേദനം: നബി(സ) പറയാറുണ്ടായിരുന്നു.

اللهم إني أعوذ بك من زوال نعمتك وتحول عافيتك وفجاءة نقمتك وجميع سخطك

(അല്ലാഹുവേ, നിന്റെ അനുഗ്രഹങ്ങൾ നീങ്ങിപ്പോവുന്നതിൽ നിന്നും നീ നല്കിയ സൗഖ്യം നഷ്ടപ്പെടുന്നതിൽ നിന്നും നിന്റെ പൊടുന്നനെയുള്ള ശിക്ഷയിൽ നിന്നും നിന്റെ എല്ലാ കോപത്തിൽ നിന്നും നിന്നിൽ ഞാൻ അഭയം തേടുന്നു.)

നബി(സ) പറഞ്ഞതായി തിർമിദി ഉദ്ധരിക്കുന്നു.

اللهم انفعني بما علمتني وعلمني ما ينفعني وزدني علما الحمد لله على كل حال واعوذ بالله من حال أهل النار
(അല്ലാഹുവേ, എന്നെ നീ അഭ്യസിപ്പിച്ചത് എനിക്ക് നീ പ്രയോജനപ്രദമാക്കുകയും പ്രയോജനപ്രദമായത് എന്നെ അഭ്യസിപ്പിക്കുകയും എനിക്ക് വിജ്ഞാനം വർധിപ്പിക്കുകയും ചെയ്യേണമേ. എല്ലാ അവസ്ഥയിലും അല്ലാഹുവിന് സ്തുതി. നരകവാസികളുടെ അവസ്ഥയിൽനിന്ന് അല്ലാഹുവിൽ ശരണം.)

മുസ്ലിമിൽനിന്ന് നിവേദനം. ഒരു പരിചാരകനെ ആവശ്യപ്പെട്ടുകൊണ്ട് ഫാത്വിമ(റ) തിരുമേനിയെ സമീപിച്ചപ്പോൾ തിരുമേനി അവരോട് ഇങ്ങനെ പറയുവാൻ കല്പിച്ചു.

اللهم رب السماوات السبع ورب العرش العظيم ربنا ورب كل شيء منزل التوراة والإلحيـل والقرآن فالق الحب والنوى أعوذ بك من شر كل شيئ أنت آخذ بناصيته الت الأول فليس قبلك شيء والت الآخر فليس بعدك شيء والت الظاهر فليس فوقك شيء” والت الباطن فليس دولك شيء اقض عني الدين واغيبي من الفقر

(സപ്താകാശങ്ങളുടെയും മഹത്തായ സിംഹാസനത്തിന്റെയും നാഥനായ അല്ലാഹുവേ, നാഥാ, എല്ലാ വസ്തുക്കളുടെയും രക്ഷിതാവേ, ബീജവും വിത്തും മുളപ്പിക്കുന്നവനേ, തൗറാത്തും ഇഞ്ചിലും ഖുർആനും അവതരിപ്പിച്ചവനേ, എല്ലാ വസ്തുക്കളുടെ തിൻമയിൽ നിന്നും അവയുടെ നിയന്ത്രണം നിന്റെ കയ്യിലാണ് നിന്നോട് ഞാൻ രക്ഷതേടുന്നു. നീയാണ് പ്രഥമൻ നിനക്കുമുമ്പ് ഒന്നുമില്ല. നീയാണ് അന്തിമൻ. നിനക്കു ശേഷം ഒന്നുമില്ല. നീ പ്രത്യക്ഷനാണ്. നിനക്ക് മുക ളിൽ ഒന്നുമില്ല. നീ പരോക്ഷനാണ്. നിനക്കപ്പുറം ഒന്നുമില്ല. ഞങ്ങളുടെ കടം നി വീട്ടേണമേ. ദാരിദ്ര്യത്തിൽ നിന്ന് ഞങ്ങളെ നീ ഐശര്യമാക്കുകയും ചെയ്യേണമേ .)

തിരുമേനി പറഞ്ഞതായി മുസ്ലിം തന്നെ ഉദ്ധരിക്കുന്നു.

اللهم إني أسألك الهدى والتقى والعفاف والغنى
(അല്ലാഹുവേ, സൻമാർഗവും ഭക്തിയും മാന്യതയും ഐശ്വര്യവും നിന്നോട് ഞാൻ ചോദിക്കുന്നു.)

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles