Current Date

Search
Close this search box.
Search
Close this search box.

ഉറങ്ങാന്‍ പോകുമ്പോള്‍ ചൊല്ലേണ്ട പ്രാര്‍ഥനകള്‍

بِاسْمِكَ رَبِّـي وَضَعْـتُ جَنْـبي ، وَبِكَ أَرْفَعُـه، فَإِن أَمْسَـكْتَ نَفْسـي فارْحَـمْها ، وَإِنْ أَرْسَلْتَـها فاحْفَظْـها بِمـا تَحْفَـظُ بِه عِبـادَكَ الصّـالِحـين.
എന്റെ രക്ഷിതാവേ നിന്റെ നാമത്തില്‍, എന്റെ ഭാഗം (കിടക്കയില്‍) വെക്കുന്നു. നിന്റെ കൃപയാല്‍ ഞാന്‍ ഉണരുന്നു. നീ എന്റെ ആത്മാവിനെ പിടിച്ചുവെക്കുകയാണെങ്കില്‍ കരുണ കാണിക്കുക. വിട്ടയക്കുകയാണെങ്കില്‍, നിന്റെ സച്ഛരിതരായ ദാസന്മാരെ സംരക്ഷിക്കുന്നതുപോലെ സംരക്ഷിക്കുകയും ചെയ്യുക.

اللّهُـمَّ إِنَّـكَ خَلَـقْتَ نَفْسـي وَأَنْـتَ تَوَفّـاهـا لَكَ ممَـاتـها وَمَحْـياها ، إِنْ أَحْيَيْـتَها فاحْفَظْـها ، وَإِنْ أَمَتَّـها فَاغْفِـرْ لَـها . اللّهُـمَّ إِنَّـي أَسْـأَلُـكَ العـافِـيَة.
അല്ലാഹുവേ, എന്റെ ആത്മാവിനെ സൃഷ്ടിച്ചത് നീയാണ്. അതിനെ മരിപ്പിക്കുന്നതും (തിരിച്ചെടുക്കുന്നതും) നീയാണ്. അതിന്റെ മരണവും ജീവനും നിന്നിലാണ്. നീ അതിനെ ജീവിപ്പിക്കുകയാണെങ്കില്‍ സംരക്ഷിക്കേണമേ. മരിപ്പിക്കുകയാണെങ്കില്‍ പൊറുത്ത് കൊടുക്കുകയും ചെയ്യേണമേ. അല്ലാഹുവേ, ഞാന്‍ നിന്നോട് പൂര്‍ണാരോഗ്യം ചോദിക്കുന്നു.

اللّهُـمَّ قِنـي عَذابَـكَ يَـوْمَ تَبْـعَثُ عِبـادَك.
അല്ലാഹുവേ, നിന്റെ ദാസന്മാരെ നീ ഉയര്‍ത്തിയെഴുന്നേല്‍പ്പിക്കുന്ന ദിവസം എന്നെ ശിക്ഷയില്‍ നിന്ന് രക്ഷിക്കേണമേ.

بِاسْـمِكَ اللّهُـمَّ أَمـوتُ وَأَحْـيا.
അല്ലാഹുവേ, നിന്റെ നാമത്താല്‍ ഞാന്‍ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു.

الـحَمْدُ للهِ الَّذي أَطْـعَمَنا وَسَقـانا، وَكَفـانا، وَآوانا، فَكَـمْ مِمَّـنْ لا كـافِيَ لَـهُ وَلا مُـؤْوي.
ഞങ്ങളെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും, ഞങ്ങള്‍ക്ക് സംതൃപ്തി പ്രദാനം ചെയ്യുകയും അഭയം നല്‍കുകയും ചെയ്യുന്ന അല്ലാഹുവിന് സ്തുതി. എത്രയാളുകളാണ് പ്രയാസമനുഭവിക്കുകയും (ശേഷിയില്ലാതിരിക്കുകയും) അഭയമില്ലാതിരിക്കുകയും ചെയ്യുന്നത്!

اللّهُـمَّ عالِـمَ الغَـيبِ وَالشّـهادةِ فاطِـرَ السّماواتِ وَالأرْضِ رَبَّ كُـلِّ شَـيءٍ وَمَليـكَه، أَشْهـدُ أَنْ لا إِلـهَ إِلاّ أَنْت، أَعـوذُ بِكَ مِن شَـرِّ نَفْسـي، وَمِن شَـرِّ الشَّيْـطانِ وَشِـرْكِه، وَأَنْ أَقْتَـرِفَ عَلـى نَفْسـي سوءاً أَوْ أَجُـرَّهُ إِلـى مُسْـلِم .
ദൃശ്യമായതും അദൃശ്യമായതും അറിയുന്ന, ആകാശവും ഭൂമിയും സൃഷ്ടിച്ച, എല്ലാത്തിന്റെ രക്ഷിതാവും രാജാവുമായ അല്ലാഹുവേ, നീയല്ലാതെ മറ്റൊരു ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. എന്നിലെ തിന്മയില്‍നിന്ന് ശരണം തേടുന്നു. പിശാചിന്റെ തിന്മയില്‍ നിന്നും, നിന്നെ കൂടാതെ മറ്റുള്ളവരെ സ്വീകരിക്കാനുള്ള പിശാചിന്റെ പ്രേരണയില്‍ നിന്നും ഞാന്‍ ശരണം തേടുന്നു. സ്വന്തത്തിന് വിനാശം കൊണ്ടുവരികയും മറ്റൊരു മുസ്ലിമിനെ അതിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നതില്‍ നിന്നും അല്ലാഹുവിനോട് ശരണം തേടുന്നു.

سُبْحَانَ اللَّهِ.
അല്ലാഹുവാണ് പരിശുദ്ധന്‍!

الْحَمْدُ لِلَّهِ.
അല്ലാഹുവിന് സ്തുതി!

اللَّهُ أَكْبَرُ.
അല്ലാഹു വലിയവനാണ്!

കൈകള്‍ ചേര്‍ത്തുവെക്കുകയും അതില്‍ ഊതുകയും പിന്നീട് ‏{‏قل هو الله أحد‏}‏ و‏{‏قل أعوذ برب الفلق‏}‏ و‏{‏قل أعوذ برب الناس‏} എന്നീ സൂറകൾ ഓതുകയും ചെയ്യുക. തലയില്‍ നിന്നും മുഖത്തില്‍ നിന്നും തുടങ്ങി കഴിയാവുന്നത്രയും ശരീരഭാഗങ്ങള്‍ തടവുക.

آمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِنْ رُسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ. لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ رَبَّنَا لَا تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَا رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِنْ قَبْلِنَا رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا أَنْتَ مَوْلَانَا فَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ. [البقرة 285 – 286]
തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല (എന്നതാണ് അവരുടെ നിലപാട്). അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം. അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സത്ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്ഫലവും അവരവരുടെ മേല്‍ തന്നെ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക് നീ മാപ്പുനല്‍കുകയും, ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനത്‌ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ. (അല്‍ബഖറ: 285-286) എന്നീ രണ്ട് ആയതുകളും ആയതുൽ ഖുർസിയും ഓതുന്നതും ഏറെ നല്ലതാണ്.

آية الكرسى: أَعُوذُ بِاللهِ مِنْ الشَّيْطَانِ الرَّجِيمِ
اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ. [البقرة 255]
അല്ലാഹു – അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ. (അല്‍ബഖറ: 255)

ഖാലിദ് ബിനു വലീദ് അല്‍മഖ്സൂമി അല്ലാഹുവിന്റെ റസൂലിന്റെ അടുക്കല്‍ പരാതിയുമായി വന്നു. അല്ലാഹുവിന്റെ ദൂതരേ, ഉറക്കമില്ലായ്മയാല്‍ (Insomnia) രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ല. അല്ലാഹുവിന്റെ റസൂല്‍(സ) പറഞ്ഞു: കിടക്കയിലേക്ക് പോകുമ്പോള്‍ പറയുക; ഏഴ് ആകാശങ്ങളുടെയും അത് തണല്‍ വിരിച്ചതിന്റെയും രക്ഷിതാവേ, ഭൂമിയുടെയും അത് വഹിച്ചതിന്റെയും രക്ഷിതാവേ, പിശാചിന്റെയും അത് വഴിതെറ്റിച്ചവരുടെയും രക്ഷിതാവേ, എനിക്ക് മേല്‍ അതിക്രമവും അക്രമവും ഏല്‍പ്പിക്കുന്ന നീ സൃഷ്ടിച്ച മുഴുവന്‍ തിന്മയില്‍ നിന്നും എന്നെ രക്ഷിച്ചാലും. നിന്റെ സംരക്ഷകന്‍ പ്രതാപിയാണ്. നിന്റെ വിശേഷണം മഹത്വപൂര്‍ണമാണ്. നിന്നെ കൂടാതെ മറ്റൊരു ആരാധ്യനില്ല. നീയല്ലാതെ മറ്റൊരു ആരാധ്യനില്ല.

അല്ലാഹുവിന്റെ റസൂല്‍(സ) പറയുന്നു: ഉറക്കത്തില്‍ ഞെട്ടിയുണരുകയാണെങ്കില്‍ അവന്‍ പറയട്ടെ; അല്ലാഹുവിന്റെ കോപം, ശിക്ഷ എന്നിവയില്‍ നിന്നും, അവന്റെ ദാസന്മാരുടെ ഉപദ്രവത്തില്‍ നിന്നും, പിശാചിന്റെ ദുര്‍ബോധനവും അവ നമ്മിലേക്ക് വന്നെത്തുകയും ചെയ്യുന്നതില്‍ നിന്നും ഞാന്‍ നിന്നോട് പരിപൂര്‍ണ വാക്യങ്ങളാല്‍ ശരണം തേടുന്നു.

അല്ലാഹുവിന്റെ റസൂല്‍ പറയുന്നു: നല്ല സ്വപ്‌നം അല്ലാഹുവില്‍ നിന്നാണ്, ദുഃസ്വപ്‌നം പിശാചില്‍ നിന്നുമാണ്. ആരെങ്കിലും ഇഷ്ടമില്ലാത്ത സ്വപ്‌നം കാണുകയാണെങ്കില്‍ ഇടുത് ഭാഗത്തേക്ക് മൂന്ന് പ്രാവശ്യം ഊതുകയും, പിശാചില്‍ നിന്ന് ശരണം തേടുകയും ചെയ്യട്ടെ. എന്നാല്‍, അവ ഉപദ്രവമേല്‍പ്പിക്കുകയില്ല.

Related Articles