അഹ്മദും അബൂദാവൂദും, ഹസനായ പരമ്പരയിലൂടെ തിർമിദിയും ഉദ്ധരിക്കുന്നു. “നബി(സ) പറഞ്ഞു: മൂന്ന് പ്രാർത്ഥനകൾ നിസ്സംശയം ഉത്തരം നല്കപ്പെടുന്നവയാണ്. പിതാവിന്റെ പ്രാർത്ഥന, യാത്രകാരന്റെ പ്രാർത്ഥന, മർദിതന്റെ പ്രാർത്ഥന.“
ഹസനായ പരമ്പരയിലൂടെ തിർമിദി ഉദ്ധരിക്കുന്നു. നബി (സ) പറഞ്ഞു: “മൂന്നാളുകളുടെ പ്രാർത്ഥന തിരസ്കൃതമാവുകയില്ല. നോമ്പുകാരൻ നോമ്പു തുറക്കുമ്പോൾ, നീതിമാനായ നേതാവ്, മർദിതൻ ഇവരുടെ പ്രാർത്ഥനകൾ അല്ലാഹു മേഘത്തിനുമീതെ ഉയർത്തും. അവയ്ക്ക് ആകാശത്തിന്റെ കവാടങ്ങൾ തുറന്നു കൊടുത്തുകൊണ്ട് അല്ലാഹു പറയും. എന്റെ പ്രതാപമാണ. അല്പം കഴിഞ്ഞെങ്കിലും നിന്നെ ഞാൻ സഹായിക്കും.
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5
Facebook Comments