Palestine

ഫലസ്തീനിലെ കൂട്ടിച്ചേര്‍ക്കലും നെതന്യാഹുവിന്റെ കണക്ക് കൂട്ടലും

ജൂലൈ ഒന്നിന് ഫലസ്ഥീനിലെ വെസ്റ്റ് ബാങ്കിന്റെ 30 ശതമാനത്തിലധികം ഇസ്രായേല്‍ അധീനതയിലാക്കുമെന്ന വാഗ്ദാനം നിറവേറ്റാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തയ്യാറെടുക്കുമ്പോള്‍ ലോകമെമ്പാടുമുള്ള രാഷ്ട്രീയക്കാരും വിശകലന വിദഗ്ധരും ഈ കൂട്ടിച്ചേര്‍ക്കലിന്റെ പ്രേരണയെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. 1967 ല്‍ ഇസ്രായേല്‍ ഭൂമി കൈവശപ്പെടുത്തിയത് മുതല്‍, ഇസ്രായേല്‍ സര്‍ക്കാരുകള്‍ അരനൂറ്റാണ്ടിലേറെയായി വെസ്റ്റ് ബാങ്കില്‍ പരമാധികാരം പിടിച്ചെടുക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പ്രധാനമ്രന്തിമാരായ മെനാഷെം ബെഗിന്‍, യിത്ഷാക് ഷമീര്‍, ഏരിയല്‍ ഷാരോണ്‍ തുടങ്ങിയ നെതന്യാഹുവിന് മുമ്പുള്ള വലതുപക്ഷ പ്രത്യയശാസ്ത്രജ്ഞര്‍ ഇവ്വിഷയകമായി ഏറെ ശാന്തവും അവധാനപൂര്‍ണ്ണവുമായ സമീപനമാണ് സ്വീകരിച്ചിരുന്നത്.

കിഴക്കന്‍ ജറുസലേം അധിനിവേശത്തിനും, 1967ല്‍ അവിടെ ഇസ്രായേല്‍ നിയമം നടപ്പിലാക്കിയതിനും, 1981ല്‍ ഗോലാന്‍ ഹൈറ്റ്‌സ് കൂട്ടിച്ചേര്‍ക്കലിനും ശേഷം അവര്‍ നിയമജ്ഞരുടെയും, ജനസംഖ്യാശാസ്ത്രജ്ഞരുടെയും, മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെയും, ഉന്നത നയതന്ത്രജ്ഞരുടെയും ശുപാര്‍ശകള്‍ സ്വീകരിച്ച് കൊണ്ട്, ചര്‍ച്ചകളില്‍ ഇസ്രായേല്‍, വെസ്റ്റ് ബാങ്ക് ഭൂമിയുടെ താല്‍ക്കാലിക സൂക്ഷിപ്പുക്കാര്‍ മാത്രമാണെന്ന് അവകാശപ്പെടുകയുണ്ടായി. ഈ അടുത്ത കാലം വരെ നെതന്യാഹു തന്നെ ഈ നിലപാട് പിന്തുടരുകയായിരുന്നു.

എന്നാല്‍ നെതന്യാഹുവിന്റെ തിടുക്കപ്പെട്ടുള്ള ഇങ്ങനെയൊരു നിയമപരമായ കൂട്ടിച്ചേര്‍ക്കലിന് നല്‍കപ്പെടുന്ന വിശദീകരണം കൃത്യമാണ്. വരുന്ന അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരെഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരഭൃഷ്ടനാക്കപ്പെടാന്‍ സാധ്യതയുണ്ട്, അങ്ങനെ വന്നാല്‍ കഴിഞ്ഞ 53 വര്‍ഷത്തിനിടെ ഇതാദ്യമായി നിയമപരമായിത്തന്നെ ഇസ്രായീലിന് ഫലസ്തീന്‍ ടെറിറ്ററികള്‍ കൂട്ടിച്ചേര്‍ക്കാനുള്ള അനുമതി നല്‍കുന്ന ”പീസ് ” പ്ലാന്‍ ഇല്ലാതാവും. ആയതിനാല്‍ ഇപ്പോള്‍ത്തന്നെ ആ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടിരിക്കുകയാണ്.

Also read: പവിത്രമായ നാല് മാസങ്ങള്‍

പ്രസിഡെന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ വ്യക്തമായ മുന്‍തൂക്കമുള്ള ഡമോക്രാറ്റിക് പാര്‍ട്ടി നിയുക്ത സ്ഥാനാര്‍ത്ഥി ജോ ബിഡന്‍ ഏകപക്ഷീയമായുള്ള ഇസ്രയേലിന്റെ പിടിച്ചെടുക്കലിനെതിരെ തന്റെ എതിര്‍പ്പ് വ്യക്തമായി പ്രകടിപ്പിച്ചിരുന്നു. മെയ് 20 ലെ ധനസമാഹരണ വെബിനാറില്‍ ജൂത ദാതാക്കളോട് അദ്ദേഹം പറയുകയുണ്ടായി ”സമാധാനത്തിന്റെ സാധ്യതകളെ ഗണ്യമായി കുറയ്ക്കുന്ന ട്രംപ് ഭരണ നടപടികളെ ഞാന്‍ മാറ്റാന്‍ പോകുന്നു.’

ട്രംപിന്റെ സമാധാന പദ്ധതിയുടെ പ്രധാന ശില്പി ജേര്‍ഡ് കുഷ്‌നര്‍ നെതന്യാഹുവിനെ തിടുക്കത്തില്‍ പലസ്തീന്‍ ഭൂമി പിടിച്ചെടുക്കാന്‍ ഒരിക്കലും അനുവദിക്കുന്നില്ല. സമീപകാല റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ‘ഇസ്രായേലിനെ വളരെ വേഗത്തില്‍ നീങ്ങാന്‍ അനുവദിക്കുന്നത് ഫലസ്തീനികളെ കൂടുതല്‍ അകറ്റാന്‍ ഇടയാക്കുമെന്ന്’ അദ്ദേഹം ആശങ്കപ്പെടുന്നുണ്ട് എന്നത് വസ്തുതയാണ്.

അന്താരാഷ്ട്ര സമൂഹം പിടിച്ചെടുക്കല്‍ നിലപാടുകളെ ശക്തമായി എതിര്‍ക്കുകയാണ്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അടുത്തിടെ നടന്ന സുരക്ഷാ സമിതി യോഗത്തില്‍ പറയുകയുണ്ടായി ‘കൂട്ടിച്ചേര്‍ക്കല്‍ നടപ്പിലാക്കുകയാണെങ്കില്‍, അന്താരാഷ്ട്ര നിയമത്തിന്റെ ഏറ്റവും ഗുരുതരമായ ലംഘനമായി അത് കണക്കാക്കപ്പെടും. ഇത് രണ്ട് രാജ്യത്തിന്റെ പരിഹാരത്തിന്റെ സാധ്യതയെ ദോഷകരമായി ബാധിക്കുകയും ചര്‍ച്ചകള്‍ പുതുക്കുന്നതിനുള്ള സാധ്യതകളെ തീര്‍ച്ചയായും ഇല്ലാതാക്കുകയും ചെയ്യും, ഇസ്രായേല്‍ സര്‍ക്കാരിനോട് കൂട്ടിച്ചേര്‍ക്കല്‍ പദ്ധതി ഉപേക്ഷിക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു”

അന്താരാഷ്ട്ര നിയമം ലംഘിച്ച് വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങള്‍ ഇസ്രയേല്‍ പിടിച്ചെടുക്കുന്നതില്‍ കണ്ണടയ്ക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കിയിട്ടുണ്ട്. ജൂണ്‍ 10ന് ജര്‍മ്മന്‍ വിദേശകാര്യമന്ത്രി ഹെയ്കോ മാസ് ഇസ്രായേലിലേക്ക് നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കാനായി പോവുകയും, ഈ കൂട്ടിച്ചേര്‍ക്കല്‍ ഇസ്രേയേലിനെതിരെ യൂറോപ്യന്‍ ഉപരോധത്തിന് കാരണമാകുകയും ഒപ്പം ഫലസ്തീന്‍ രാഷ്ട്രത്തിന്റെ ഔദ്യോഗിക രാഷ്ട്രമെന്ന അംഗീകാരത്തിന് വഴിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

അത്‌പോലെ തന്നെ, സറ്റില്‍മെന്റ് നേതാക്കള്‍ കൂട്ടിച്ചേര്‍ക്കലില്‍ താല്‍പ്പര്യപ്പെടുന്നില്ല എന്നും വ്യക്തമാണ്. ട്രംപ് പദ്ധതിക്കെതിരെ അവര്‍ പബ്ലിക് കാംപയിന്‍ തന്നെ ആരംഭിച്ചു കഴിഞ്ഞു. ഈ കൂട്ടിച്ചേര്‍ക്കല്‍ വെസ്റ്റ് ബാങ്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇസ്രയേല്‍ കുടിയേറ്റങ്ങള്‍ വ്യാപിപ്പിക്കുന്നത് അവസാനിപ്പിക്കുന്നതോടൊപ്പം ഒരു പലസ്തീന്‍ രാഷ്ട്രത്തിനുള്ള വാതില്‍ തുറക്കാന്‍ കാരണമാകുമെന്നാണ് അവര്‍ പറയുന്നത്. ട്രംപും കുഷ്നറും ‘ഇസ്രായേല്‍ രാജ്യത്തിന്റെ സുഹൃത്തുക്കളല്ല’ എന്ന് അമ്പ്രല്ല കൗണ്‍സില്‍ ഓഫ് സെറ്റില്‍മെന്റ് അദ്ധ്യക്ഷനായ ഡേവിഡ് എല്‍ഹായാനി അവകാശപ്പെടുന്നു. നെതന്യാഹു സൗഹൃദം താത്പര്യപ്പെടുന്ന അറബ് രാജ്യങ്ങളും അദ്ദേഹത്തിന്റെ ഏകപക്ഷീയമായ കൂട്ടിച്ചേര്‍ക്കല്‍ പദ്ധതികള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നുണ്ട്.

ജൂണ്‍ 12ന്, യുഎസിലെ യു.എ.ഇ അംബാസഡറായ യൂസഫ് അല്‍ ഒതൈബ ഇസ്രായേല്‍ പത്രമായ യെഡിയോത്ത് അഹ്റോനോത്തില്‍, വെസ്റ്റ് ബാങ്കില്‍ ഏകപക്ഷീയമായ കൂട്ടിച്ചേര്‍ക്കലിനെ യു.എ.ഇ നിരസിച്ചതായി പ്രകടിപ്പിക്കുന്ന ഒരു കുറിപ്പ് എഴുതി വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. അദ്ദേഹം  ഇങ്ങനെ എഴുതിയതായി കാണാം, ”യുഎഇയിലും അറബ് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും, ഇസ്രായേല്‍ ഒരു ശത്രുവല്ല, മറിച്ച് ഒരു അവസരമാണെന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു”.

അതേസമയം, പിടിച്ചെടുക്കല്‍ അക്രമത്തിന് കാരണമാകുമെന്നും ഫലസ്തീന്‍ അതോറിറ്റിയുടെ ചെലവില്‍ ഹമാസിനെ ശക്തിപ്പെടുത്തുമെന്നും ഇസ്രായേലിയിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. സാമ്പത്തിക ഉപരോധങ്ങള്‍ പാലും ഉണ്ടാവുമെന്ന് ഭയപ്പെടുന്നുവെന്നുമാണ് ലോക തലസ്ഥാനങ്ങളിലെ ഇസ്രായേലി അംബാസഡര്‍മാര്‍ പറയുന്നത്. പരിചയസമ്പന്നനായ പ്രധാനമന്ത്രിയായ നെതന്യാഹുവിന് ഇത്തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ക്ക് നേരെ ഒരിക്കലും കണ്ണടയ്ക്കാന്‍ സാധിക്കുകയില്ല!

Also read: പ്രതിസന്ധി നാളുകളില്‍ കര്‍മനിരതരായിരിക്കുക

പുതിയ തിരഞ്ഞെടുപ്പിലേക്ക് നയിച്ചേക്കാവുന്ന ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയുടെ വാക്ക് ഔട്ടിനെക്കുറിച്ച് നെതന്യാഹുവിന് അമിതമായ ആശങ്കയൊന്നുമില്ല. വാസ്തവത്തില്‍, നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം, അത്തരമൊരു കൂട്ടിച്ചേര്‍ക്കലിന്റെ സാഹചര്യം പൊസിറ്റീവ് അനന്തരഫലമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ തിരഞ്ഞെടുപ്പ് കാംപെയ്ന്‍ അദ്ദേഹത്തിന്റെ ക്രിമിനല്‍ വിചാരണ വൈകിപ്പിക്കുകയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്‌തേക്കും. ജൂണ്‍ 8ന് ഇസ്രായേല്‍ ചാനല്‍ 12ല്‍ സംപ്രേഷണം ചെയ്ത വോട്ടെടുപ്പിന്റെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്, ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍, നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് 40 സെനറ്റ് സീറ്റുകള്‍ (നിലവിലെ 36 നേക്കാള്‍ 4 സീറ്റ് കൂടുതല്‍) ലഭിക്കുമെന്നാണ്, ഇതോടെ രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി മാറുകയും ചെയ്യും. ഗാന്റ്‌സിനു കീഴിലുള്ള ബ്ലൂ ആന്‍ഡ് വൈറ്റ് നിലവിലെ 33 സീറ്റുകളില്‍ നിന്ന് 12 ആയി കുറയുകയും ചെയ്യും, അതായത്, അദ്ദേഹത്തിന്റെ ഒറ്റത്തവണ സഖ്യകക്ഷികളായ യെയര്‍ ലാപിഡും മോഷെ യാലോണും നേടുന്നതിനേക്കാള്‍ രണ്ട് സീറ്റ് കുറവ്.

ജൂണ്‍ 8 ന് ഇസ്രായേലില്‍ ചാനല്‍ 12 ല്‍ സംപ്രേഷണം ചെയ്ത വോട്ടെടുപ്പിന്റെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്, ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍, നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് 40 നെസെറ്റ് സീറ്റുകള്‍ (നിലവിലെ 36 നെ അപേക്ഷിച്ച്) ലഭിക്കുമെന്നാണ്, ഇത് രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി മാറുന്നു. ഗാന്റ്‌സിനു കീഴിലുള്ള ബ്ലൂ ആന്‍ഡ് വൈറ്റ് നിലവിലെ 33 സീറ്റുകളില്‍ നിന്ന് 12 ആയി കുറയും, അദ്ദേഹത്തിന്റെ ഒറ്റത്തവണ സഖ്യകക്ഷികളായ യെയര്‍ ലാപിഡും നേടുന്നതിനേക്കാള്‍ രണ്ട് സീറ്റ് കുറവ്.

ജൂത വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് എന്ന ആശയം അത്രയൊന്നും ഇഷ്ടപ്പെടുന്നില്ലെങ്കിലും ”ഐക്യം” എന്ന് വിളിക്കപ്പെടുന്ന സര്‍ക്കാരിനെ തകര്‍ക്കുന്നതിനുള്ള ഒരു പ്രത്യയശാസ്ത്രപരമായ കാരണം സ്വീകരിക്കാന്‍ സാധ്യതയുണ്ട്. പത്യേകിച്ചും അവര്‍ ബഹുമാനിക്കുന്ന യുഎസ് പ്രസിഡന്റിന്റെ ആശിര്‍വാദത്തോടെയായിരിക്കും അത് സ്വീകരിക്കുക. അങ്ങനെ, ട്രംപ് മുന്നോട്ട് പോയാല്‍, കൂട്ടിച്ചേര്‍ക്കല്‍ ഒരു രാഷ്ട്രീയ വിഭജനമായി മാറിയേക്കും.

വിവ- ശാദുലി പള്ളിപ്പുഴ

Facebook Comments
Related Articles
Tags
Close
Close