Current Date

Search
Close this search box.
Search
Close this search box.

പൗരത്വ ഭേദഗതി നിയമം, നടപ്പാക്കാൻ എന്ത് കൊണ്ട് താമസിക്കുന്നു ?

ഏതാണ്ട് മൂന്ന് മാസം മുമ്പ്, കൃത്യമായി പറഞ്ഞാൽ ഡിസംബർ പതിനൊന്നിനാണ് ഇന്ത്യൻ പാർലമെൻ്റ് ഏറെ വിവാദപരമായ പൗരത്വ ഭേദഗതി നിയമം പസ്സാക്കിയത്. ഇതാദ്യമായാണ് മതം ഇന്ത്യയുടെ പൗരത്വത്തിന് അടിസ്ഥാന ഘടകമാകുന്നത്. പാകിസ്താൻ, ബഗ്ലാദേശ്, അഫ്ഗാനിതാൻ തുടങ്ങിയ രാജ്യങ്ങിളിൽ നിന്നുമുള്ള “അനധികൃത കുടിയേറ്റക്കാർക്ക് ” അവർ മുസ്ലീംകളല്ലാത്ത പക്ഷം അവർക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാവുന്നതാണ്.

ഭേദഗതി നിയമം NRC മുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുക എന്ന് ഭരണകക്ഷിയായ ബി.ജെ.പിയുടെ നേതാക്കൾ പറഞ്ഞതിനാൽ ഈ നിയമം കൂടുതൽ വിവാദത്തിന് കാരണമായിരുന്നു. NRC യും CAA യും പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ മുസ്ലിംകളെ മാത്രമേ ഇതിലൂടെ ലക്ഷ്യം വെക്കുന്നുള്ളു എന്ന ബി.ജെ.പി നേതാക്കളുടെ ധ്വനിയും കൂടുതൽ വിവാദങ്ങളിലേക്ക് നയിച്ചു.

പൗരത്വ ഭേദഗതി നിയമം വലിയ പ്രക്ഷോഭങ്ങൾക്ക് തിരികൊളുത്തുകയുണ്ടാക്കി ഇതിനെതിരെ അന്താരാഷ്ട്ര തലത്തിൽ വിമർശനങ്ങളുമുയർന്നു , ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ട് കൂടി ബി.ജെ.പി സർക്കാർ പൗരത്വ ഭേദഗതി നിയമം പിൻവലിക്കില്ല എന്ന തീരുമാനത്തിൽ ഉറച്ചു നിന്നു. എന്നാൽ അത്രമേൽ ഉറച്ച തീരുമാനങ്ങളായിരുന്നിട്ട് കൂടി നിയമം പസ്സായതിന് മൂന്ന് മാസത്തിന് ശേഷവും അത് നടപ്പിലാക്കാനുള്ള പ്രക്രിയകൾ മോദി ഗവൺമെൻ്റ് എന്ത് കൊണ്ട് ആരംഭിച്ചിട്ടില്ല എന്നുള്ളത് ചിന്തിക്കേണ്ടതാണ്.
അത് പോലെ CAA- നിയമം എങ്ങനെ നടപ്പാക്കും എന്നതിനെ കുറിച്ചുള്ള മാർഗ്ഗ നിർദ്ദേശങ്ങളും ഇതു വരെ കേന്ദ്ര സർക്കാർ പുറത്ത് വിട്ടിട്ടില്ല.

ബി.ജെ.പി യുടെ നിലവിലെ രാഷ്ട്രീയ ഊന്നലിൻ്റെ അടിസ്ഥാനമായ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിൽ കാലതാമസമെടുക്കുന്നതിലൂടെ സൂചിപ്പിക്കുന്നതെന്താണ് ?

വ്യാപകമായ പ്രതിഷേധങ്ങളാണ് പ്രധാന കാരണമായി മനസ്സിലാക്കാനാവുന്നത്.
NRC മൂലം ദേശരഹിതരാകും എന്ന ഭീതി CAA മുസ്ലീംകൾക്കിടയിൽ പടർത്തി, അത് ദേശവ്യാപകമായ പ്രതിഷേധങ്ങൾക്കിടയാക്കി.
ഇത്തരം പ്രതിഷേധങ്ങളെ ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ അവിടുത്തെ സർക്കാർ വളരെ ക്രൂരമായി രീതിയിൽ അടിച്ചമർത്തുകയുണ്ടായി. ഡൽഹിയിലെ സമരക്കാരെ അക്രമാസക്തമായി നേരിടുമെന്ന ബി.ജെ.പി നേതാവിൻ്റെ ഭീഷണി വർഗ്ഗീയ കലാപങ്ങൾ വ്യാപിക്കുന്നതിനും മുസ്ലിം പ്രദേശങ്ങളിൽ പോലീസ് അഴിഞ്ഞാട്ടങ്ങൾക്കും പ്രധാന കാരണമായി വർത്തിച്ചിട്ടുണ്ട്.

Also read: കൊറോണയും ചില യുക്തിവാദി വൈറസുകളും

പൗരത്വ ഭേദഗതി നിയമം പാർലമെൻ്റിൽ പാസ്സായി മൂന്ന് മാസത്തിനുള്ളിൽ എൺപത് ആളുകളാണ് കൊല്ലപ്പെട്ടത്.കർണ്ണാടക – 2, ആസ്സാമിൽ – 6, ഉത്തർപ്രദേശ് – 19, ഡൽഹി – 53.

രാജ്യമൊട്ടാകെ വ്യാപിക്കുന്ന പ്രക്ഷോഭങ്ങളെ കുറിച്ച് ജാഗ്രതയുള്ളതിനാലാണ് പൗരത്വ ഭേദഗതി നിയമത്തിൻ്റെ ചട്ടങ്ങൾ പൂർത്തിയാക്കാൻ മോദി ഗവൺമെൻറ് വൈകിപ്പിക്കുന്ന മറ്റൊരു കാരണമായി പറയുന്നത്.

സമാനമായ പ്രശ്നം NRC യുടെ വിഷയത്തിലും ഉടലെടുക്കുകയുണ്ടായി. പ്രക്ഷോഭങ്ങൾ ആരംഭിക്കുന്നതിന്ന് തൊട്ട് മുമ്പ് വരെ NRC നടപ്പിലാക്കാൻ പോകുന്നു എന്നായിരുന്നു ബി.ജെ.പി പ്രസ്താവിച്ചിരുന്നത്. പ്രക്ഷോഭമാരംഭിച്ചതിന് ശേഷം “എവിടെയും NRC യെ കുറിച്ച് സംസാരമോ ചർച്ചയോ ഉണ്ടായിട്ടില്ല” എന്നതിലേക്ക് പാർട്ടി യുടെ പൊതു നിലപാട് മാറ്റുകയുണ്ടായി. എന്നിരുന്നാലും ബി.ജെ.പി NRC – ക്ക് വേണ്ടി വീടുകൾ തോറും കയറിയിറങ്ങി ഡാറ്റ ശേഖരിക്കുന്നുണ്ട്.

പ്രായോഗിക പ്രശ്നങ്ങൾ

CAA – യ്ക്ക് വേണ്ടി ചട്ടങ്ങൾ രൂപികരിക്കുമ്പോൾ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നമെന്തെന്നാൽ ആ നിയമത്തിൻ്റെ വിപ്രതിപത്തി സ്വഭാവമാണ്. ധാരാളം കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം ലഭ്യമാക്കുന്നതിന് ഈയൊരു നിയമനിർമ്മാണം പരാജയപ്പെടുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുകയുണ്ടായി.

CAA പ്രാബല്യത്തിൽ വരുകയും വളരെ കുറച്ച് കുടിയേറ്റക്കാർ മാത്രം പൗരത്വത്തിന് അപേക്ഷിക്കുകയും ചെയ്യുന്ന സാഹചര്യമാണെങ്കിൽ അത് ബി.ജെ.പി യെ വളരെയധികം ലജ്ജിപ്പിക്കും. മുസ്ലീംകളല്ലാത്ത കുടിയേറ്റക്കാർക്ക് പൗരത്വം നൽകുമെന്ന പാർട്ടിയുടെ പ്രഖ്യാപിത നയത്തിൻ്റെ പേരിൽ ഇന്ത്യ ഒന്നാകെ കീഴ്മേൽ മറിച്ചിരിക്കുകയാണ് ബി.ജെ.പി . എന്നാൽ CAA അവർക്കതിന് സഹായകമായതുമില്ല. CAA- യുടെ ചട്ടങ്ങൾ രൂപികരിക്കാൻ വൈകുന്നതിൻ്റെ പ്രധാന ഘടകം കൂടിയാണിത്.

CAA വഴി ബി.ജെ.പി ഉദ്ദേശിക്കുന്ന തരത്തിൽ പുറത്ത് നിന്നുള്ള കുടിയേറ്റക്കാർ ഇന്ത്യയിലേക്ക് പൗരത്വമെടുക്കാൻ വരുന്നില്ല എന്നത് ബി.ജെ.പി യെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്. വലിയൊരു തുക തന്നെ CAA യുടെ പ്രചാരണത്തിന് ചിലവഴിച്ചിട്ടുണ്ട്. CAA വേട്ടയാടപ്പെട്ടതിൻ്റെ യാതൊരു തെളിവും ചോദിക്കുകയില്ലെന്ന് മോദി ഗവൺമെൻ്റിൽ നിന്ന് മീഡിയക്ക് അജ്ഞാത സന്ദേശം ചോർന്ന് ലഭിക്കുകയുണ്ടായി.

Also read: കുട്ടികളെ മാറോട് ചേര്‍ക്കാം

എങ്കിലും, ആ സന്ദേശത്തിൽ തീർച്ചപ്പെടുത്തുന്ന ഒന്നുണ്ട് ഇന്ത്യയിലേക്ക് പ്രവേശിച്ചതിൻ്റെ തിയതി തെളിയിക്കുന്ന ഡോക്യുമെൻ്റുകളും ഏത് മതക്കാരാണ് എന്നതിൻ്റെ വിവരങ്ങളും സമർപ്പിക്കേണ്ടതുണ്ട്. സന്ദേശം ചോർന്നിട്ട് ആറാഴ്ച്ചകൾക്ക് ശേഷം ഇതുവരെയും കൃത്യമായ നിയമങ്ങളോ, എപ്പോഴാണ് അതിൻ്റെ ചട്ടങ്ങൾ രൂപീകരിക്കുകയെന്നോ ഒന്നും തീരുമാനമായിട്ടില്ല.

ഈ കഴിഞ്ഞ ജനുവരിയിൽ ഉത്തർപ്രദേശ് സർക്കാർ CAA യുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന്ന് ഒരു ശ്രമം നടത്തുകയുണ്ടായി. അതിൻ്റെ വിശദവിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും NDTV യുടെ റിപ്പോർട്ട് അനുസരിച്ച്, സർവേയിൽ പങ്കെടുത്ത ആളുകൾക്ക് ഇന്ത്യൻ പൗരത്വത്തിൻ്റെ ബാഹ്യ ലക്ഷണങ്ങളായ വോട്ടർ ഐ ടി കാർഡുകൾ, റേഷൻ കാർഡുകൾ തുടങ്ങിയവ ഉണ്ടായിരുന്നു. ഇൻ്റലിജൻസ് ബ്യൂറോ സൂചിപ്പിച്ച കാര്യം ബലപ്പെടുത്തുകയാണ് ഇത് ചെയ്യുന്നത് : “കൂടുതൽ അഭയാർത്ഥികളും വ്യത്യസ്ഥാർത്തതിൽ പൗരത്വം നേടിക്കഴിഞ്ഞിരുക്കുന്നു” അത് കൊണ്ട് തന്നെ അവരെ സംബന്ധിച്ചിടത്തോളം CAA അപ്രസക്തമാണ്.

പാർലമെൻ്ററി നടപടി ക്രമങ്ങൾ പ്രകാരം ഒരു നിയമം വന്ന് ആറ് മാസങ്ങൾക്കുള്ളിൽ അതിൻ്റെ ചട്ടങ്ങൾ രൂപീകരിക്കപ്പെടേണ്ടതുണ്ട്. അത് കൊണ്ട് തന്നെ മോദി ഗവൺമെൻ്റിന് ഇനിയും സമയമുണ്ട്.

എങ്കിലും ബി.ജെ.പി യുടെ നിലവിലെ രാഷ്ട്രീയത്തിന് CAA ക്കുള്ള പ്രാധാന്യം കണക്കിലെടുക്കുമ്പോൾ, ചട്ടങ്ങൾ രൂപീകരിക്കാനുള്ള ഈ കാലതാമസം “CAA ഇന്ത്യൻ പൗരത്വ നിയമത്തിൽ വർഗ്ഗീയതയുടെ അംശം കൂട്ടുകയാണെന്നും ചെറിയ അളവിൽ മാത്രമേ അഭയാർത്ഥികളെ സഹായിക്കുന്നുള്ളു” എന്നും പറയുന്ന വിമർശകർക്ക് ഒരു പടക്കോപ്പ് ആണ്.

 

വിവ. മുബശ്ശിർ മാട്ടൂൽ

Related Articles