Current Date

Search
Close this search box.
Search
Close this search box.

ഡോ. നജാത്തുല്ല സിദ്ദീഖി അന്തരിച്ചു

ന്യൂഡല്‍ഹി: പ്രമുഖ ഇസ്ലാമിക സാമ്പത്തികശാസ്ത്ര പണ്ഡിതനായിരുന്ന ഡോ. നജാത്തുല്ല സിദ്ദീഖി അന്തരിച്ചു. 91 വയസ്സായിരുന്നു. ദീര്‍ഘകാലം ജമാഅത്തെ ഇസ്ലാമിയുടെ കേന്ദ്രശൂറയിലും പ്രതിനിധിസഭയിലും അംഗമായിരുന്നു. 1931ല്‍ യു.പിയിലെ ഗോരഖ്പൂരിലായിരുന്നു ജനനം.

റാംപൂരിലെ മദ്റസ സാനവിയ്യയില്‍ നിന്ന് ഇസ്ലാമിക വിജ്ഞാനവും അലീഗഢ് മുസ്ലിം സര്‍വ്വകാലാശാലയില്‍ നിന്ന് ധനശാസ്ത്രവും പഠിച്ചു. അലീഗഢ് സര്‍വ്വകലാശാലയിലും സൗദി അറേബ്യയിലെ കിങ്ങ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റിയിലും അധ്യാപകനായും സേവനമുഷ്ടിച്ചിട്ടുണ്ട്. ഇസ്ലാമിക ധനശാസ്ത്രത്തിന് നല്‍കിയ സംഭാവനകളെ പരിഗണിച്ച് 1982-ല്‍ സൗദിയുടെ കിംഗ് ഫൈസല്‍ അന്താരാഷ്ട്ര അവാര്‍ഡും 2002-ല്‍ ശാഹ് വലിയുല്ലാഹി അവാര്‍ഡും ലഭിച്ചു. ഇംഗ്ലീഷിലും ഉറുദുവിലുമായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

പലിശ രഹിത ബാങ്കിങ്ങിനെ കുറിച്ച അദ്ദേഹത്തിന്റെ പുസ്തകം വിവിധ ഭാഷകളിലായി അനേകം എഡിഷനുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകത്തെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പ്രൊഫസറായിരുന്നു. ‘ജമാഅത്തെ ഇസ്ലാമി മതേതര ഭാരതത്തില്‍ ‘ എന്ന അദ്ദേഹത്തിന്റെ പുസ്തകം ഇന്ത്യയില്‍ ജമാഅത്തെ ഇസ്ലാമി വ്യത്യസ്ഥ കാലങ്ങളില്‍ സ്വീകരിച്ച നയ നിലപാടുകളെ വിലയിരുത്തുന്ന മികച്ച രചനയാണ്.

ഗൈറു ഡൂ ദി ബങ്ക്കാരി, ഇസ്ലാം കാ ഹള്രിയ്യ മുല്‍കിയ്യത്ത്, തഹ്രീകെ ഇസ്ലാമി അസ്റെ ഹാബിര്‍ മേ എന്നിവയാണ് ഉര്‍ദുവിലെ പ്രധാന കൃതികള്‍. മുസ്ലിം എകണോമിക് തിങ്കിംഗ് ആണ് ഇംഗ്ലീഷ് കൃതികളില്‍ ഏറ്റവും പ്രശസ്തമായത്.

മറ്റു കൃതികള്‍: A Critical Examination (1971); Economic Enterprise in Islam (1972); Muslim Economic Thinking (1981); Banking Without Interest (1983); Insurance in an Islamic Economy (1985); Teaching Economics in Islamic Perspective (1996); Role of State in Islamic Economy (1996) and Dialogue in Islamic Economics (2002). He has a comprehensive work on Islam’s View on Propetry (1969).

 

സ്വിദ്ദീഖിയും വിട പറഞ്ഞു; ഒരു ​​യുഗം അവസാനിച്ചു

ഡോ. നജാതുല്ലാ സ്വിദ്ദീഖി എന്ന സാമ്പത്തിക ശാസ്ത്ര വിദഗ്ധൻ

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles