Current Date

Search
Close this search box.
Search
Close this search box.

സ്വിദ്ദീഖിയും വിട പറഞ്ഞു; ഒരു ​​യുഗം അവസാനിച്ചു

ലോക പ്രസിദ്ധ ഇസ്ലാമിക സാമ്പത്തിക ശാസ്ത്രജ്ഞനായ മുഹമ്മദ് നജാത്തുല്ലാ സിദ്ദീഖിയും അന്തരിച്ചു. ഇസ്‌ലാമിക പഠനത്തിനുള്ള കിംഗ് ഫൈസൽ ഇന്റർനാഷണൽ പുരസ്കാര ജേതാവുകൂടിയാണ് അദ്ദേഹം. 1931 ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ജനിച്ച അദ്ദേഹം അലിഗഡ് മുസ്‌ലീം സർവകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി നേടി. റാംപൂർ ദർസെ ഗാഹ് ഇസ്‌ലാമി, അഅസംഗഡ് ജാമിഅത്തുൽ ഇസ്‌ലാഹ് എന്നിവിടങ്ങളിൽ നിന്ന് ഇസ്ലാമിക ശരീഅതിൽ പരിശീലനം നേടി. അസോസിയേറ്റ് പ്രൊഫസർ ഓഫ് എക്കണോമിക്സ്, അലിഗഡ് മുസ്‌ലിം സർവകലാശാലയിലെ ഇസ്‌ലാമിക് സ്റ്റഡീസ് പ്രൊഫസർ, കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിലെ ഇസ്‌ലാമിക് എക്കണോമിക്സ് റിസർച്ച് സെന്ററിൽ അധ്യാപകൻ, ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെ സെന്റർ ഫോർ നിയർ ഈസ്റ്റേൺ സ്റ്റഡീസിൽ ഫെലോ, ജിദ്ദയിലെ ഇസ്‌ലാമിക് ഡവലപ്മെന്റ് ബാങ്കിലെ ഇസ്‌ലാമിക് റിസർച്ച് & ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിസിറ്റിംഗ് സ്കോളർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു വന്നു.

പലിശ രഹിത ബാങ്കിങ്ങ് സിസ്റ്റത്തെ കുറിച്ച അദ്ദേഹത്തിൻ്റെ പുസ്തകം വിവിധ ഭാഷകളിലായി അനേകം എഡിഷനുകളിൽ പബ്ലിഷ് ചെയ്യപ്പെട്ടിട്ടുണ്ട്. ലോകത്തെ വിവിധ യൂണിവേഴ്സിറ്റികളിൽ പ്രൊഫസറായിരുന്നു. Islamic movement in modern Times എന്ന അദ്ദേഹത്തിൻ്റെ പുസ്തകം ഇന്ത്യയിൽ ജമാഅത്തെ ഇസ്ലാമി വ്യത്യസ്ഥ കാലങ്ങളിൽ സ്വീകരിച്ച നയ നിലപാടുകളെ വിലയിരുത്തുന്ന മികച്ച രചനയാണ്.
ഉറുദു, ഇംഗ്ലീഷ് ഭാഷകളിൽ അദ്ദേഹം രചനകൾ നടത്തി. 5 ഭാഷകളിലായി 177 പ്രസിദ്ധീകരണങ്ങളിലായി 1301 ലൈബ്രറി ഹോൾഡിംഗുകളുണ്ട്.അദ്ദേഹത്തിന്റെ നിരവധി കൃതികൾ അറബി, പേർഷ്യൻ, ടർക്കിഷ്, ഇന്തോനേഷ്യൻ, മലേഷ്യൻ, തായ്, മുതലായി വിവിധ ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

ജമാഅതെ ഇസ്ലാമി മതേതര ഇന്ത്യയിൽ , ഇന്ത്യൻ മുസ്ലിംകൾ , ഇസ്ലാമിക പ്രസ്ഥാനങ്ങൾ എന്നിവ
IPH പ്രസിദ്ധീകരിച്ച മലയാള ഗ്രന്ഥങ്ങളാണ്.

1973 നും 2000 നും ഇടയിൽ 27 പതിപ്പുകളിൽ 3 ഭാഷകളിൽ പ്രസിദ്ധീകരിച്ചതുമായ ബാങ്കിങ് വിത്തൗട്ട് ഇൻട്രസ്റ്റ് ആയിരിക്കും ഒരുപക്ഷേ അദ്ദേഹത്തിന്റെ മാസ്റ്റർപീസും ഏറ്റവും വ്യാപകമായി വായിക്കപ്പെടുന്ന പുസ്തകവും.

തന്റെ നീണ്ട അക്കാദമിക് ജീവിതത്തിൽ അദ്ദേഹം ഇന്ത്യ, സൗദി അറേബ്യ, നൈജീരിയ എന്നിവിടങ്ങളിലെ വിവിധ സർവകലാശാലകളിൽ നിരവധി പിഎച്ച്ഡി പ്രബന്ധങ്ങളുടെ മേൽനോട്ടം വഹിച്ചിട്ടുണ്ട്. ഗ്രന്ഥപരിശോധകൻ അല്ലെങ്കിൽ ഉപദേഷ്ടാവ് എന്ന നിലയിൽ നിരവധി അക്കാദമിക് ജേണലുകളുമായി അദ്ദേഹം ബന്ധപ്പെട്ടിരിക്കുന്നു. നിരവധി സമിതികളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം നിരവധി ആഗോള സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

Dr.എഫ് ആർ ഫരീദി, Dr. അബ്ദുൽ ഹഖ്ഖ് അൻസ്വാരി , Dr. സ്വിദ്ദീഖി എന്നിവർ റാംപൂർ ദർസെ ഗാഹ് ഇസ്‌ലാമിയുടെ ഏറ്റവും മികച്ച സന്താനങ്ങളായിരുന്നു.

ഇസ്ലാമിക പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വഴികാട്ടിയും ഇസ്ലാമിക് ഫിനാൻസിലെ റഫറൻസുമായിരുന്നു. 1996 ൽ പറ്റ്നയിൽ വെച്ച് SIO വിന്റെ ഉത്തരേന്ത്യാ സമ്മേളനത്തിൽ സഹോ : എ. റശീദുദ്ദീൻ സാഹിബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എക്സിബിഷൻ കാണാൻ കുടുംബ സഹിതം സാധാരണക്കാരുടെ കൂടെ ക്യൂ നിന്ന് പ്രദർശന നഗരിയിൽ പ്രവേശിക്കുന്ന സ്വിദ്ദീഖിയാണ് കുറിപ്പുകാരന്റെ മനസ്സിൽ . അല്ലാഹു അദ്ദേഹത്തിന് സ്വർഗത്തിൽ അത്യുന്നത സ്ഥാനങ്ങൾ നല്കി ആദരിക്കട്ടെ .

 

ഡോ. നജാതുല്ലാ സ്വിദ്ദീഖി എന്ന സാമ്പത്തിക ശാസ്ത്ര വിദഗ്ധൻ

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles