Current Date

Search
Close this search box.
Search
Close this search box.

ആയതിനാൽ, പേരുകളിൽ വഞ്ചിതരാവാതിരിക്കുക!

ഖുർആൻ സന്ദേശം - 7

وَقَاسَمَهُمَاۤ إِنِّی لَكُمَا لَمِنَ ٱلنَّـٰصِحِینَ
ഞാൻ നിങ്ങളുടെ ഗുണകാംക്ഷികളിൽ പെട്ടവൻ തന്നെയാണെന്നവൻ ആണയിട്ടു പറയുകയുമുണ്ടായി. (അൽ അഅ്റാഫ്-21)

അല്ലാഹുവിന്റെ പേരിൽ കള്ളസാക്ഷ്യം പറയാൻ ആർക്കെങ്കിലും സാധിക്കുമെന്ന് ആദം നബിയുടെയോ ഹവ്വാ ബീവിയുടെയോ മനസ്സിൽ തോന്നിയതു പോലുമില്ലായിരുന്നു. പക്ഷേ, ഇബ് ലീസത് ചെയ്യുകയും ചെയ്തു! താൽപര്യം ജനിപ്പിക്കാൻ വേണ്ടി വസ്തുക്കൾക്ക് അതിന്റേതല്ലാത്ത പുതിയ പേരുകൾ വച്ചായിരുന്നു അവന്റെ പരീക്ഷണം. ആ വിലക്കപ്പെട്ട മരത്തിന്റെ പേര് വെറും തിന്മയുടെ മരം(ശജറത്തുൽ മഅ്സിയ) എന്നായിരുന്നു, പക്ഷേ അവനതിന് സ്വയം അനശ്വരതയുടെ മരം(ശജറത്തുൽ ഖുൽദ്) എന്നുപേരിട്ട് അവർക്ക് പരിചയപ്പെടുത്തി. ഇതേ പിശാചിന്റെ വഴിയിൽതന്നെയാണ് ഇന്നത്തെ പിശാചുക്കളുടെയും സഞ്ചാരം! മദ്യത്തെയവർ ആത്മീയ ദ്രാവകമെന്നും ന​ഗ്നതയെയവർ ഫാഷനെന്നും തെമ്മാടിത്തത്തെയവർ നാ​ഗരികതയെന്നും വ്യഭിചാരത്തെയവർ ആർജവമെന്നും പേരിട്ടുവിളിക്കും! ആയതിനാൽ, പേരുകളിൽ വഞ്ചിതരാവാതിരിക്കുക!

വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles