Current Date

Search
Close this search box.
Search
Close this search box.

അതിര്‍ത്തി തകര്‍ത്ത് ബുള്‍ഡോസര്‍, മിന്നല്‍പ്രളയമായി ഹമാസ് – വീഡിയോകളും ചിത്രങ്ങളും

ഹമാസിന്റെ ആക്രമണത്തില്‍ ഇതുവരെയായി 40 ഇസ്രായേലികള്‍ കൊലപ്പെടുകയും 750 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് ശനിയാഴ്ച വൈകീട്ടും പുതിയ റോക്കറ്റുകള്‍ വിക്ഷേപിച്ചു. ഗാസയില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഇസ്രായേലികളോട് ഒന്നിച്ചു നില്‍ക്കാന്‍ നെതന്യാഹു ആഹ്വാനം ചെയ്തു. സംഘര്‍ഷം രൂക്ഷമാകുന്നതിന് ഉത്തരവാദി ഇസ്രയേലാണെന്നും സംയമനം പാലിക്കണമെന്നും ഖത്തര്‍ പറഞ്ഞു. ഇരു വിഭാഗവും സംയമനം പാലിക്കണമെന്ന് ഈജിപ്തും തുര്‍ക്കിയും ആവശ്യപ്പെട്ടു.
ആക്രമണം അവസാനിപ്പിക്കണമെന്ന് സൗദിയും ആവശ്യപ്പെട്ടു. ‘പ്രയാസകരമായ ദിനങ്ങളാണ് മുന്നിലുള്ളതെന്ന്’ യു.എന്‍ മിഡില്‍ ഈസ്റ്റ് സമാധാന പ്രക്രിയയുടെ കോര്‍ഡിനേറ്റര്‍ പറഞ്ഞു.

ഗസ്സ മുനമ്പിലെ ഇസ്രായേലിന്റെ തിരിച്ചടിയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ അടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഗസ്സ മുനമ്പിലെ മൂന്ന് ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങള്‍ ഹമാസ് പിടിച്ചെടുത്തതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. ഗസ്സയില്‍ ഹമാസ് അധികാരമേറ്റതിന് ശേഷം 2007 മുതല്‍ ഇസ്രായേല്‍ ഗാസയില്‍ ഉപരോധം ഏര്‍പ്പെടുത്തി വരികയായിരുന്നു. ഫലസ്തീന്‍ പോരാളികളും ഇസ്രായേലും തമ്മില്‍ ഇതിനികം തന്നെ അവിടെ വിനാശകരമായ യുദ്ധങ്ങളില്‍ ഭാഗവാക്കിയിട്ടുണ്ട്. സെപ്റ്റംബറില്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെയാണ് ഏറ്റവും പുതിയ അക്രമം. ഇസ്രായേല്‍-ഗസ്സ അതിര്‍ത്തി ഗസ്സയിലെ തൊഴിലാളികളുടെ മുമ്പില്‍ രണ്ടാഴ്ചത്തേക്ക് അടച്ചതോടെയായിരുന്നു ഏറ്റവും പുതിയ സംഘര്‍ഷം ഉണ്ടായത്.

ഈ വര്‍ഷം ഇതുവരെ 247 ഫലസ്തീന്‍കാരും 32 ഇസ്രായേലികളും രണ്ട് വിദേശികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു, ഇരുവശത്തുമുള്ള പോരാളികളും സാധാരണക്കാരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റതായും ഇസ്രായേല്‍, ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
1967ലെ അറബ്-ഇസ്രായേല്‍ സംഘര്‍ഷത്തിനു ശേഷം ഇസ്രായേല്‍ അനധികൃതമായി കൈവശപ്പെടുത്തിയ വെസ്റ്റ് ബാങ്കിലാണ് ഭൂരിഭാഗം മരണങ്ങളും സംഭവിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ ഹമാസ് ആരംഭിച്ച ‘അല്‍ അഖ്‌സ ഫ്‌ളഡ്’ ഓപറേഷന്‍ ഇപ്പോഴും തുടരുകയാണ്. ഗസ്സ മുനമ്പിലെയും അതിര്‍ത്തിയിലെയും ഇസ്രായേല്‍ സൈനികരെയും സൈനിക വാഹനങ്ങളും ഹമാസ് പോരാളികള്‍ പിടിച്ചെടുത്തു. അതിര്‍ത്തി ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. അല്‍ജസീറയും അന്താരാഷ്ട്ര ഏജന്‍സികളും പുറത്തുവിട്ട ചിത്രങ്ങളും വീഡിയോകളും കാണാം…

 

 

ഗസ്സയില്‍ നിന്നും ഇസ്രായേലിലേക്ക് തുടര്‍ച്ചയായി റോക്കറ്റാക്രമണം

 

തിരിച്ചടി ആരംഭിച്ച് ഇസ്രായേല്‍; മേഖല വീണ്ടും യുദ്ധഭീതിയില്‍- VIDEO

Related Articles