Current Date

Search
Close this search box.
Search
Close this search box.

വിശുദ്ധിയാണ് അവർക്ക് ഉത്തമം – 1 

ശരീരഭാഗങ്ങൾ മറക്കുന്നതിനും, മാന്യമായി വസ്ത്രം ധരിക്കുന്നതിനും ഇസ് ലാം സ്ത്രീകളെ പ്രേരിപ്പിക്കുന്നുവെന്നതിൽ ആർക്കും സംശയമില്ല. അല്ലാഹു തന്റെ അടിമകളെ ഏതെങ്കിലും ഒരു കാര്യത്തിലേക്ക് ക്ഷണിക്കുകയാണെങ്കിൽ അതിന് പിന്നിൽ സമുന്നത ലക്ഷ്യവും, അത് അടിമകൾക്ക്  പ്രയോജനപ്രദവുമായിരിക്കും. അല്ലാഹു വിശ്വാസിനികളോട് ശരീരഭാഗങ്ങൾ മറക്കുന്ന മാന്യമായ വസ്ത്രം ധരിക്കാൻ കൽപിക്കുന്നതിനെ ഇപ്രകാരമാണ് നാം മനസ്സിലാക്കേണ്ടത്. ഇത് ഉപദ്രവങ്ങൾ തടയുകയും, വാക്കോ, പ്രവൃത്തിയോ, മറ്റെന്തിങ്കിലും കൊണ്ടോ സ്ത്രീകളുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നതിനെയും തടയുന്നു. വിശുദ്ധ ഖുർആൻ അന്നൂർ അധ്യായത്തിലൂടെ വ്യക്തമാക്കുന്നു; ‘സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്മാര്‍, അവരുടെ ഭര്‍തൃപുത്രന്മാര്‍, അവരുടെ സഹോദരന്മാര്‍, അവരുടെ സഹോദരപുത്രന്മാര്‍, അവരുടെ സഹോദരീ പുത്രന്മാര്‍, മുസ് ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍), ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.’

Also read: പാഴ് വിനോദങ്ങൾ വേണ്ട

ശരീരം മറക്കുന്നതിന്റെയും, വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന്റെയും സൗന്ദര്യം എത്ര മനോഹരമാണ്! എന്നിരുന്നാലും, അലങ്കാരത്തിന്റെ ഭാഗമായോ, വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയോ ധാരാളം സ്ത്രീകൾ ശിരോവസ്ത്രം ധരിക്കുന്നുണ്ട്. അപ്രകാരം അവർ ശിരോവസ്ത്രത്തോടൊപ്പം അവർക്ക് ഇഷ്ടമുള്ള വസ്ത്രവും ധരിക്കുന്നു. ഇത് നഗ്നത കാണിക്കുന്ന വസ്ത്രങ്ങളിൽനിന്ന് അധികമൊന്നും വ്യത്യാസപ്പെടുന്നില്ല. തുടർന്ന് നാം പരസ്പരം ചോദിക്കേണ്ടതുണ്ട്, സ്ത്രീകൾ ഉപദ്രവിക്കപ്പെടുകയും, ബലാത്സംഗത്തിന് ഇരകളാവുകയും ചെയ്യുന്ന പ്രതിഭാസം വ്യാപകമാകുന്നതിന്റെ കാരണമെന്താണെന്ന്. ഇരകളായ സ്ത്രീകളിലേക്ക് വിരൽ ചൂണ്ടാതെ നാം ഒരു പറ്റം ചെറുപ്പക്കാരെ കുറ്റപ്പെടുത്തുന്നു! എന്നാൽ, ഈയൊരു പ്രതിഭാസത്തിന്റെ കാരണങ്ങളിൽ അടിസ്ഥാനപരമായ കാരണം സ്ത്രീകളല്ലേ?എന്നിരുന്നാലും, സ്ത്രീകൾ എത്ര മാന്യമായ വസ്ത്രം ധരിച്ചാലും അവരെ ഉപദ്രവിക്കുന്ന ഒരു വിഭാഗം ആളുകളുണ്ട്. സ്ത്രീകൾ ധരിക്കുന്ന വിശുദ്ധിയുടെ വസ്ത്രം അവരെ ഉപദ്രവമേൽപിക്കുന്നതിൽ നിന്ന് തടഞ്ഞുനിർത്തുന്നില്ല. വാക്കുകൊണ്ടാണെങ്കിൽ പോലും ആ ആളുകൾ അവരെ പ്രയാസപ്പെടുത്തുന്നു. എന്നിരുന്നാലും, സ്ത്രീകളുടെ പ്രകടവും ദൃശ്യവുമായ വസ്ത്ര രീതിയല്ലേ ഈ പ്രതിഭാസത്തിന് വഴിയൊരുക്കുന്നത്? സ്ത്രീകളുടെ പ്രകടമാകുന്ന നഗ്തയിലും, സൗന്ദര്യത്തിലും പുരുഷന്മാർ ആകൃഷ്ടരാവുകയില്ലേ? തുടർന്ന് സംഭവിക്കാൻ പാടില്ലാത്തത് സംഭവിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ നമ്മൾ സ്ത്രീകൾ അവരെ സഹായിക്കാതെ പുരുഷന്മാർക്കെങ്ങനെ കണ്ണ് താഴ്ത്തുവാൻ കഴിയും! അപമാനകരമായ വസ്ത്രം ധരിച്ച് നമ്മൾ പുരുഷന്മാരെ വലിയ രീതിയിൽ പ്രകോപിതരാക്കുകയല്ലെ ചെയ്യുന്നത്.

ഹിജാബ് ധരിക്കുന്നതിലൂടെ ജീവിതം മനോഹരമായി ആസ്വദിക്കാൻ കഴിയില്ലെന്നും, മനസ്സ് ആഗ്രഹിക്കുന്നത് സന്തോഷത്തോടെ പ്രവർത്തിക്കാൻ കഴിയില്ലെന്നും ചില യുവതികൾ വിചാരിക്കുന്നു. എന്നാൽ അവർക്ക് ഹിജാബ് ധരിക്കുന്നതിന് അവസരം കൈവന്നാൽ അവരുടെ അഭിപ്രായം തന്നെ മാറുന്നതായിരിക്കും. ചിലത് അനുഭവത്തിലൂടെയല്ലാതെ ആസ്വദിക്കാൻ കഴിയുകയില്ല. ശരീരഭാഗങ്ങൾ മറച്ച് നടക്കുന്നവർക്കല്ലാതെ അതിന്റെ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കുകയില്ല! വിശുദ്ധി, മാന്യത എന്നിവയോടുള്ള ഇഷ്ടം അല്ലാഹു സ്ത്രീകളുടെ മനസ്സിൽ ഇട്ടുകൊടുക്കുകയെന്നത് എത്ര മനോഹരമായി കാര്യമാണ്! അങ്ങനെ അവർ അല്ലാഹുവിലേക്ക് അടുക്കുവാനും, അവന്റെ കൽപന നിറവേറ്റാനും ആഗ്രഹിച്ച്, ശരീരം മറക്കാതിരിക്കുന്നതിനെ ഇഷ്ടപ്പെടുകയില്ല. അതവർക്ക് തൃപ്തികരമായിരിക്കുകയുമില്ല.

വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും വന്നിട്ടുള്ളതുപോലെ പ്രവർത്തിക്കുകയും, അല്ലാഹുവിന് വേണ്ടിയാണ് ശരീരം മറക്കുന്നതെന്ന് വിശ്വസിക്കുകയും ചെയ്യുന്ന സ്ത്രീയുടെ മനസ്സിൽ സങ്കടവും ദുഃഖവും ഉണ്ടായിരിക്കുകയില്ല. മറിച്ച്, അത് ധരിക്കുമ്പോൾ ഭൂമിയിലൂടെ നടന്നുനീങ്ങുന്ന രാജ്ഞിയെപോലെ അവർക്ക് അനുഭവപ്പെടുന്നു. സന്തോഷവും, ആനന്ദവും, ആത്മവിശ്വാസവും കലർന്ന് ഒരു പ്രത്യേക അനുഭവമായിരിക്കും അവർക്ക് ഉണ്ടായിരിക്കുക. മനുഷ്യരിലൽ നിന്ന് വിദൂരത്തിലായി ആകാശത്ത് പാറി പറന്നുകൊണ്ടിരിക്കുന്ന പക്ഷികളെ പോലെ അവർക്ക് അനുഭവപ്പെടും. അത് അവരെ ആത്മീയമായും ശാരീരകമായും സ്വാധീനിക്കുന്നു. അങ്ങനെ അവരുടെ പ്രവർത്തനങ്ങൾ നന്മയിൽ നിന്ന് നന്മയിലേക്ക് ഉയർന്ന് അവരിൽ മാറ്റങ്ങൾ സംഭവിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും അല്ലാഹുവിലേക്ക് അടുക്കുന്നതിനും, അവന്റെ തൃപ്തി നേടിയെടുക്കുന്നതിനുമായി കൂടുതൽ പരിശ്രമിച്ച് അവരുടെ പ്രവർത്തനങ്ങളിൽ മാറ്റം വരുന്നത് നമുക്ക് കാണാൻ കഴിയുന്നു. ശിരോവസ്ത്രമണിഞ്ഞ് ഉയർന്ന മടമ്പുള്ള ചെരിപ്പ് ധരിക്കുന്നവർ അതൊഴിവാക്കുന്നു, നൈൽ പോളിഷ് ഉപയോഗിക്കുന്നവർ അതും ഓഴിവാക്കുന്നു. അതുപോലെ, മറ്റുള്ളവർ അറിയാത്ത രീതിയിൽ സ്ത്രീകൾ ഉപയോഗിക്കുന്ന വസ്തുക്കളും ഒരുപക്ഷേ അവർ വെടിയുന്നു. ഇതെല്ലാം രക്ഷിതാവിങ്കൽനിന്ന് ശിക്ഷ വന്നെത്തുന്നതിന് മുമ്പ്  മനുഷ്യരിൽനിന്ന് ശിക്ഷ കൊണ്ടുവരുന്നു. ഇത്തരത്തിലുള്ള സ്ത്രീകളുടെ മനസ്സിൽ അല്ലാഹു ശാന്തിയും സമാധാനവും പരത്തുകയും, വിശ്വാസവും അനുസരണവും വർധിപ്പിക്കുകയും ചെയ്യുന്നു. അബ്ദുല്ലാഹിബിൻ ഉമർ(റ)വിൽ നിന്ന് നിവേദനം: ‘അല്ലാഹുവിന്റെ റസൂൽ പറഞ്ഞു: എന്റെ സമുദായത്തിലെ അവസാനത്തിൽ, സ്ത്രീകൾ നേരിയ വസ്ത്ര ധരിച്ച് നഗ്നത പ്രദർശിപ്പിക്കുന്നവരായിരിക്കും. അവരുടെ തലകൾ ഒട്ടകത്തിന്റെ ഉയർന്ന ഭാഗം പോലെയായിരിക്കും. നിങ്ങൾ അവരെ ശപിക്കുക, അവർ ശപിക്കപ്പെട്ടവരാണ്.’

Also read: സാമൂഹ്യ മാധ്യമങ്ങളിലെ ഉത്കണ്ഠകൾ ലഘൂകരിക്കാനുള്ള 7 വഴികൾ

നമ്മെ ഭയപ്പെടുത്താൻ പര്യാപ്തമാണ് ഈ പ്രവാചക വചനം. അപ്രകാരം ജാഹിലിയ്യ കാലത്ത് സൗന്ദര്യം പ്രദർശിപ്പിച്ച് നടന്നവരെ പോലെ നാം ആവുകയില്ല. അല്ലാഹുവിലേക്ക് അടുക്കുന്നതിനും, കത്തിയാളുന്ന നരകത്തിലെറിയപ്പെടാതിരിക്കാനും നാം ഓരോരുത്തരും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ദുനിയാവിൽ ഓരോരുത്തരും ആസ്വദിച്ച് ഉല്ലസിച്ച് ജീവിച്ചതിനനുസരിച്ചാണ് നരകത്തിൽ അവർക്ക് സ്ഥാനം നൽകപ്പെടുന്നത്. സൗന്ദര്യം പ്രദർശിപ്പിക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. എന്നാൽ, പരിശുദ്ധിയുടെ അടയാളമായി, വിശുദ്ധിയുടെ തിളക്കമായി ദുനിയാവിലെ പ്രലോഭനങ്ങൾക്ക് മുന്നിൽ വിശുദ്ധി കാത്തുസൂക്ഷിക്കുകയെന്നത് പ്രയാസകരമായ കാര്യമാണ്. അല്ലാഹു അഹ്സാബ് അധ്യായത്തിലൂടെ പറയുന്നു; ‘നബിയേ, നിന്‍റെ പത്നിമാരോടും, പുത്രിമാരോടും, സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക, അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.’ വിശുദ്ധിയും, ശരീരം മറക്കുന്നതിനെയും സംബന്ധിച്ച മറ്റൊരു വശമാണ് ഈ സൂക്തം പറഞ്ഞുവെക്കുന്നത്. അത് നിഖാബാണ്. ” يُدْنِينَ عَلَيْهِنَّ مِنْ جَلابِيبِهِنَّ ذَلِكَ أَدْنَى أَنْ يُعْرَفْنَ فَلَا يُؤْذَيْن” ഈ സൂക്തത്തെ സംബന്ധിച്ച് ഖുർആൻ വ്യഖ്യാതാക്കൾക്ക് വ്യത്യാസ്തമായ വീക്ഷണമാണുള്ളത്. കണ്ണ് ഒഴികെ തലയും മുഖവും മറക്കണമെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നു. നെറ്റിവരെ മറക്കണമെന്ന് മറ്റു ചില പണ്ഡിതരും അഭിപ്രായപ്പെടുന്നു. ഇവിടെ നിഖാബ് നിർബന്ധമാണോ എന്ന കാര്യത്തിൽ അഭിപ്രായ ഭിന്നതയുള്ളതായി കാണാൻ കഴിയുന്നു. ചിലർ നിഖാബ് ധരിക്കുന്നത് സുന്നത്താണെന്നും, മറ്റുചിലർ ഹിജാബ് ധരിക്കുന്നതുപോലെ നിഖാബ് ധരിക്കുന്നത് നിർബന്ധമാണെന്നും അഭിപ്രായപ്പെടുന്നു.

ഹിജാബ് കൊണ്ട് മതിയാക്കുന്നർ ദൈശിക്ഷയിൽനിന്ന് രക്ഷപ്പെടുന്നു. എന്നാൽ, വിശ്വാസികളുടെ മാതാക്കളുടെ വസ്ത്രരീതി മാതൃകയാക്കിവയർ അല്ലാഹിവിലേക്ക് കൂടുതൽ അടുക്കുന്നു. നിഖാബ് ധരിക്കുന്ന സ്ത്രീകളെ പരിഹസിക്കുന്ന ധാരാളം ആളുകളെ നമുക്കിവിടെ കാണാൻ കഴിയുന്നു. അവർ നിഖാബ് ധരിക്കുന്നവരെ നോക്കി അത്ഭുതം പ്രകടപ്പിക്കുകയും, വവ്വാലുകളെന്നും, കറുത്ത മാലിന്യ കവറുകളെന്നും വിളിക്കുന്നു. ഇനി, അവർ സൗന്ദര്യം പ്രകടമാക്കികൊണ്ടുള്ള ഇടുങ്ങിയ വസ്ത്രം ധരിക്കുകയാണെങ്കിൽ അത് മനോഹരവും ഉന്നതവുമായി തീരുന്നു. എന്നാൽ, മാന്യമായി വസ്ത്രം ധരിക്കുന്നവരെ അവർ മാലിന്യ കവറുകളായി കാണുന്നു! ഇപ്രകാരം പറയാൻ എന്താണ് അവരെ പ്രേരിപ്പിക്കുന്നത്? മാന്യമായ വസ്ത്രം വിചിത്രവും, ആശ്ചര്യമുളവാക്കുകയും, പിന്നാക്കം നിൽക്കുന്നവരെന്ന് ആക്ഷേപിച്ച് വിളിക്കാൻ കാരണമാവുകയും ചെയ്യുന്ന കാലത്ത് ആ വസ്ത്രം ധരിക്കുന്നതിലൂടെ ആനന്ദവും സന്തോഷവും കണ്ടെത്താൻ കഴിയുന്നുവെന്നതാണ് അല്ലാഹു നമ്മിലോരോരുത്തർക്കും നൽകിയ ഏറ്റവും വലിയ അനുഗ്രഹം. എന്നിരുന്നാലും, ശരീരഭാഗങ്ങൾ കൂടുതൽ കാണിച്ചുനടക്കുന്നവരാണ് സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നവർ. അവരെ പരിഷ്കൃതരെന്നും, വിശാല മനസ്സിന്നുടമകളെന്നും വിളിക്കപ്പെടുന്നു. ജാഹിലിയ്യ കാലത്തെ വസ്ത്ര രീതിയിൽ എവിടെയായിരുന്ന പരിഷ്കരണമുണ്ടായിരുന്നത്? അങ്ങനെയാണെങ്കിലും ധാരാളം യുവതികൾ മുഖവസ്ത്രം ധരിച്ച് വീട്ടുകാരെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ ശരീരഭംഗി പ്രദർശിപ്പിക്കുന്നവർക്ക് സമൂഹത്തിൽ വലിയ സ്വീകാര്യത ലഭിക്കുന്നു. ഏതൊരു മുസ് ലിം സമൂഹത്തിലാണ് മാന്യമായ വസ്ത്രം കുറ്റകൃത്യവും, നഗ്നത പ്രദർശിപ്പിക്കുന്ന വസ്ത്രം പരിഷ്കൃതവുമായി തീരുന്നത്?

വിവ: അർശദ് കാരക്കാട്

Related Articles