Current Date

Search
Close this search box.
Search
Close this search box.

സാമൂഹ്യ മാധ്യമങ്ങളിലെ ഉത്കണ്ഠകൾ ലഘൂകരിക്കാനുള്ള 7 വഴികൾ

ഇക്കാലത്ത് സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് വ്യാകുലതകൾ അനുഭവപ്പെടുക  എന്നത് ഏറെ എളുപ്പമാണ്. ഒരു സ്മാർട്ട് ഫോണുള്ള ഏതൊരാൾക്കും കുത്തിനിറച്ച വിവരങ്ങൾ എന്നത് സ്ഥിരസ്ഥിതി ക്രമീകരണം (ഡിഫോൾട്ട് )ആയി മാറിയിരിക്കുകയാണ്. “ഞങ്ങൾക്ക് അടിമപ്പെടുക “എന്ന് ആക്രോശിച്ചു കൊണ്ട് വെബ് സൈറ്റുകളും ആപ്ലിക്കേഷനുകളും നമ്മുടെ സമയം, ശ്രദ്ധ, ഡോപാമൈൻ (തലച്ചോറിൽ പ്രതിഫലേച്ഛ ജനിപ്പിക്കുന്ന നാഡികോശം )എന്നിവയെ കയ്യടനുള്ള മത്സരത്തിലാണ്.

ക്ഷണപ്രഭയുള്ളതും സുന്ദരവുമായ ഇവയിലൂടെ സ്ക്രോൾ ചെയ്യുക വഴി നമുക്കും തേജസ്സും സൗന്ദര്യവും ലഭ്യമാകുമെന്നവർ വിശ്വസിപ്പിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രീകരിക്കുന്ന തെരെഞ്ഞെടുത്ത യാഥാർഥ്യങ്ങൾ ഒരു വിപണന തന്ത്രം മാത്രമാണ്. ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കേണ്ടത് എന്തൊക്കെയെന്ന് അവർ തന്നെ നിർണയിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അതുകൊണ്ട് യാതൊന്നും നൂറ് ശതമാനവും  കൃത്യമല്ല.

അതിനാൽ, നമ്മുടെ മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്നതിനു പകരം അതിനെ പരിപോഷിപ്പിക്കുന്ന രീതിയിൽ നമ്മുടെ ആസക്തികളെ എങ്ങനെ നിയന്ത്രിക്കാനാകും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

Also read: അപവാദങ്ങൾ പ്രചരിപ്പിക്കുന്നതിനോടുള്ള ഇസ് ലാമിന്റെ സമീപനം

1. സ്വന്തം ടൈംലൈൻ കാര്യക്ഷമമാക്കുക :- ഒരു വ്യക്തിയുടെയോ സംഘത്തിന്റെയോ സംഘടനയുടെയോ പോസ്റ്റുകൾ വായിക്കുമ്പോൾ സംതൃപ്തിയേക്കാൾ അവ ഉത്കണ്ഠയാണ് സൃഷ്ടിക്കുന്നതെങ്കിൽ, അവരെ ‘അൺഫൊളോ ‘ചെയ്യാൻ മടിക്കേണ്ടതില്ല.

2. മികച്ചതും പ്രചോദനകരവുമായ ആളുകളുടെ പോസ്റ്റുകൾ ഫോളോ ചെയ്യുക :- എന്താണ് നിങ്ങളുടെ മൂല്യങ്ങളും വിശ്വാസങ്ങളുമെന്ന് നന്നായി അറിയുന്നത് നിങ്ങൾക്ക് തന്നെയാണ്. അതിനാൽ അവയോട് യോജിക്കുന്നവരുമായി മുന്നോട്ട് പോവുക, അവരെ മാത്രം ഫോളോ ചെയ്യുക. എന്നാൽ എല്ലായ്‌പോഴും സ്ക്രോളിങിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

3. ‘തീപ്പൊരി ‘ചിത്രങ്ങൾ പാതികഥ മാത്രമേ പറയുന്നുള്ളു  എന്ന് തിരിച്ചറിയുക :- പിൻറസ്റ്, ഇൻസ്റ്റാഗ്രാം എന്നിവയിലെ സ്റ്റോറികൾ രസകരവും ആകർഷണീയവുമാണെങ്കിലും ഇത്തരം പോസ്റ്റുകൾ തയ്യാറാക്കുന്നതിന് മണിക്കൂറുകളുടെയോ ചിലപ്പോൾ ദിവസങ്ങളുകളുടെയോ പ്രയത്നമുണ്ടെന്ന് മനസ്സിലാക്കുക.

ഇവ കണ്ട് അസൂയപ്പെടേണ്ട ഒരു കാര്യവുമില്ല. കാരണം ഈ ചിത്രങ്ങളിലെ മനുഷ്യരും നമ്മളെ പോലെ  വൃത്തിയില്ലായ്മ,കഠിന ഹൃദയനായ മേലാധികാരി അല്ലെങ്കിൽ കോപാകുലനായ കീഴ്‍ജോലിക്കാർ എന്നിങ്ങനെയുള്ള ദൈനംദിന പ്രശ്നങ്ങളുമായി മല്ലിടുന്നവരാണ്.

4. സമയപരിധി നിശ്ചയിക്കുക :- “ക്രമീകരണ നിർദേശങ്ങൾ ശരിക്കും ഉപയോഗപ്രദമാണ്. “അൺഫോളോ ചെയ്യാനാവുന്നില്ലെങ്കിൽ സാമൂഹ്യ മാധ്യമങ്ങൾക്കായി സമയം നിശ്ചയിക്കുകയും ആ നിശ്ചിത സമയം മാത്രം അവ പരിശോധിക്കാൻ സ്വയം പരിശീലിപ്പിക്കുകയും ചെയ്യുക. രാത്രിയിൽ മാത്രം ഫേസ്ബുക് പരിശോധിക്കുക എന്നത് ഒരു ഉദാഹരണമാണ്.

ക്യു നില്കുമ്പോഴോ ഡോക്ടറെ കാത്തിരിക്കുമ്പോഴോ അപ്ഡേറ്റുകൾ പരിശോധിക്കുന്നത് ഒഴിവാക്കാൻ പ്രയാസമാണ്. പക്ഷേ അതിന്റെ മേന്മകൾ പോരായ്മകളെക്കാൾ വളരെ കൂടുതലാണ്.

സാമൂഹ്യ മാധ്യമങ്ങളിൽ കുറച്ചു സമയം ചെലവഴിക്കുന്നതിലൂടെ ഓരോ അപ്ഡേറ്റിനും നൽകുന്ന സമയം ലഭിക്കാമെന്ന് മാത്രമല്ല  ഷെൽഫിൽ പൊടി പിടിച്ച് കിടക്കുന്ന പുസ്തകങ്ങളുടെ വായന, തുന്നൽ പരിശീലനം.. തുടങ്ങിയ പലതും ചെയ്യാനുള്ള സമയം കണ്ടെത്താനുമാവും.

Also read: വീട്ടിലിരിക്കുമ്പോള്‍ സമയം ഉപയോഗപ്പെടുത്താനുള്ള 10 വഴികള്‍

5. “ഞാൻ എന്തിനാണ് ഫോൺ പരിശോധിക്കുന്നത്”എന്ന് ഓരോ തവണയും ചിന്തിക്കുക:- ആ നിമിഷം ഫോൺ പരിശോധിക്കേണ്ടത് അത്യാവശ്യമല്ലെങ്കിൽ, രാത്രിയിലെ ഫേസ്ബുക്ക് പരിശോധന വരെ കാത്തിരിക്കുക .

6. ഇതിനു പകരം എന്ത് ചെയ്യാനാകുമെന്ന് സ്വയം ഓർമിക്കുക:- കൂടുതൽ ഉൽപാദനക്ഷമമാകുന്നതിന് സമയപരിധി നിശ്ചയിക്കുക. അതുവഴി സാമൂഹ്യ മാധ്യമങ്ങളിൽ നിന്നുള്ള വ്യാകുലതകൾ ഒരുപരിധിവരെ ലഘൂകരിക്കാനും സാധിക്കും . നിങ്ങൾ ഓൺലൈനിൽ ചെലവഴിക്കുന്ന ഓരോ അധിക മിനിറ്റിലും തനിക്ക് ഉപകാരപ്പെടുന്ന എന്തോ ഒന്നിനെ കുറിച്ച്  ചിന്തിക്കുക.

7.നിങ്ങളുടെ സാമൂഹ്യ മാധ്യമ ആസക്തിയെക്കുറിച്ച് സ്വയം ബോധവാനാവുക :- നമ്മളുടെ വിവിധ ആസക്തികളെ പരിപോഷിപ്പിക്കുന്നതിന് തലച്ചോറിനെ പരിശീലിപ്പിക്കുന്ന ശക്തമായ ശീലങ്ങളെ എങ്ങനെ തകർത്തു കളയാമെന്ന്‌ ജഡ്‌സൺ ബ്രേവെർ വിവരിക്കുന്നുണ്ട്. പുകവലിയാണ് ഒരു ഉദാഹരണമായി അദ്ദേഹം പറയുന്നത്. എന്നാൽ ഫോണിലും സാമൂഹ്യ മാധ്യമങ്ങളിലും സ്ക്രോൾ ചെയ്യുന്നതിനും ഇത് ബാധകമാണ്.

എന്തിന് ഇപ്പോൾ അപ്ഡേറ്റുകൾ പരിശോധിക്കണം എന്ന് ചിന്തിച്ച് ശ്രദ്ധയോടെ ഈ ശീലം മാറ്റിയെടുക്കാനായാൽ,നമ്മൾ പാതിയുദ്ധം ജയിച്ചു.

സാമൂഹ്യ മാധ്യമങ്ങൾ എന്നത്  മോശപെട്ട ഒന്നല്ല. അത് വളരെ ശക്തമായ ഒരു ഉപകരണമാണ്. ലോകത്തെ കൂടുതൽ കൂടുതൽ നാമുമായി  അടുപ്പിക്കുന്നതിൽ  ഫെയ്സ്ബുക്കിന്റെ പങ്ക് വളരെ വലുതാണ്. സാമൂഹ്യ മാറ്റങ്ങൾക്കായുള്ള  മുന്നേറ്റങ്ങൾക്ക് വിത്ത് പാകുന്നതിൽ സാമൂഹ്യ മാധ്യമങ്ങളുടെ  പങ്കും നമുക്കറിയാവുന്നതാണ്. എന്നിരുന്നാലും ഒരു നിയന്ത്രണവുമില്ലാത്ത  സാമൂഹ്യമാധ്യമ ആസക്തി അപകടകരമാണ് എന്ന തിരിച്ചറിവാണ് വേണ്ടത്.

വിവ.മിസ്‌ന അബൂബക്കർ

Related Articles