എനിക്ക് മുപ്പത് വയസ്സായി. വര്‍ഷങ്ങളായി എന്റെ ഭര്‍ത്താവ് നിര്‍ബന്ധിത തിരോധാനത്തിലാണ്. എന്റെ മകളെ ഗര്‍ഭം ചുമന്നരിക്കുമ്പോഴായിരുന്നു അവര്‍ എന്റെ ഭര്‍ത്താവിനെ പിടിച്ചുകൊണ്ടുപോയത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തെ കുറിച്ച് യാതൊരു അറിവുമില്ല. ദൈവത്തിന്റെ കാരുണ്യവും കൃപയുമൊഴിച്ച്, അദ്ദേഹത്തിന്റെ അഭാവത്തില്‍ എനിക്ക് എല്ലാം നഷ്ടമായി. ഞാന്‍ ഒരുപാട് പഠിച്ചു. ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടു. ഞാനിപ്പോഴും ആ പ്രതിസന്ധികള്‍ക്കിടയിലാണ്. ഞാനെന്റെ ഭര്‍ത്താവിനെ ഒരുപാട് സ്നേഹിക്കുന്നു. അദ്ദേഹത്തിന്റെ അഭാവം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. അദ്ദേഹം മടങ്ങിവരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഞാന്‍ ഭയക്കുന്നത് അവര്‍ അദ്ദേഹത്തെ കൊന്നുകളഞ്ഞിട്ടുണ്ടാകുമോ എന്നാണ്. ഞാനെന്താണ് ചെയ്യേണ്ടത്? ഞാനദ്ദേഹത്തെ കാത്തിരിക്കണോ? താങ്കള്‍ എനിക്ക് ഫത് വ നല്‍കിയാലും.
കടമയും വിശ്വാസവഞ്ചനയും തമ്മിലുള്ള അതിര്‍വരമ്പ് വളരെ കൃത്യമാണെന്ന് ഞാന്‍ മുമ്പ് ആലോചിട്ടുണ്ട്. അതേകുറിച്ച് കൂടുതല്‍ ചിന്തിക്കേണ്ട ആവശ്യമില്ല. മാന്യനായ ഒരാള്‍ ധാര്‍മിക വിഷയത്തില്‍ ഒരിക്കലും ആശയക്കുഴപ്പത്തിലാവുകയില്ല. അവന്‍ തന്റെ കാര്യം നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഖജനാവിന് മുന്നില്‍നിന്ന് അവന്‍ ഒരിക്കലും സ്വയം ചോദിക്കുകയില്ല, ഞാനിത് കൊള്ളയടിക്കണോ വേണ്ടയോ എന്ന്. വര്‍ഷങ്ങള്‍ക്ക് മുമ്പ്, തന്റെ താല്‍പര്യങ്ങളെക്കാള്‍ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയപ്പോള്‍ അദ്ദേഹം അതിന് ഉത്തരം നല്‍കിയിട്ടുണ്ട്.
ജീവിതപങ്കാളി ഏതെങ്കിലും പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍ ഇണ അയാള്‍ക്കൊപ്പം നില്‍ക്കുകയും തങ്ങളുടെ സ്വസ്ഥ ജീവിതം താറുമാറായതില്‍ ക്ഷമിക്കുകയുമാണ് ചെയ്യേണ്ടത്. അക്കാര്യത്തില്‍ ചന്തിക്കുകയോ ആശയക്കുഴപ്പത്തിലാവുകയോ ചെയ്യേണ്ടതില്ല. ഇത് വളരെ വ്യക്തമായ കാര്യമാണ്. ഈജിപ്ത്, ഫലസ്തീന്‍, സിറിയ തുടങ്ങിയ രാഷ്ട്രങ്ങളിലെല്ലാം ധാരാളം സ്ത്രീകള്‍ ഇപ്രകാരമാണ് ചെയ്യുന്നത്. അവര്‍ ക്ഷമയോടെ, പരാതിപറയാതെ ജീവിതം തുടരുന്നു.
എന്നാല്‍, എന്റെ കാര്യത്തിലിത് തികച്ചും വ്യത്യസ്തമാണ്. അവര്‍ തട്ടികൊണ്ടുപോയതിന് ശേഷം പറയുന്നത് ഞങ്ങള്‍ ചെയ്തിട്ടില്ലെന്നാണ്. വര്‍ഷങ്ങള്‍ കടന്നുപോയി. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ അതല്ല, കൊലചെയ്യപ്പെട്ടോ എന്ന് ഞങ്ങള്‍ക്കറിയല്ല. അവരത് പൂര്‍ണമായും നിഷേധിക്കുന്നു. അവര്‍ ഞങ്ങളുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഞങ്ങളുടെ വീട് തകര്‍ക്കുകയും കിടക്കയില്‍ നിന്ന് തന്റെ ഭര്‍ത്താവിനെ തട്ടികൊണ്ടുപോവുകയുമാണ് ചെയ്തത്. അവര്‍ മനഷ്യരല്ല!
വളരെ പെട്ടെന്ന് തന്നെ, നിങ്ങള്‍ക്ക് സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിലെല്ലാം പോരാടുന്ന എന്നെ കാണാനായി. അതൊന്നും എനിക്ക് ശീലമില്ലാത്തതായിരുന്നു. ഞാന്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഞാനത് ചെയ്യാന്‍ നിര്‍ബന്ധിതയായി. ഞാനും എന്റെ മകളുമടങ്ങുന്ന കുടുംബത്തിന് വേണ്ടി എന്റെ എല്ലാ സമ്പാദ്യവും ചെലവഴിക്കേണ്ടി വന്നു. ഈ അവസ്ഥയിലൂടെ കടന്നുപോകുമ്പോഴും, സമൂഹം എന്നോട് കുരണ കാണിച്ചില്ല. എന്റെ ഓരോ ദിവസവും ചിലപ്പോള്‍ നരകതുല്യമായിരുന്നു. എവിടെ നിന്റെ ഭര്‍ത്താവ് എന്ന് കളിയാക്കുന്ന, എനിക്ക് സംഭവച്ചിതില്‍ സന്തോഷിക്കുന്ന, എന്റെ കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്ന ഒരു കൂട്ടം ആളുകളുടെ സംസാരം എന്നെ വല്ലാതെ മുറിപ്പെടുത്തി.
ഭര്‍ത്താവിനെ അന്വേഷിച്ചുള്ള യാത്രയില്‍ താന്‍ ഭീഷണികള്‍ നേരിട്ടു. ആളുകള്‍ എന്നോട് പറഞ്ഞത് അടങ്ങിയിരിക്കാനും നിശ്ശബ്ദയാകാനുമാണ്. അവിടെയുണ്ടായിരുന്ന കുട്ടികള്‍ നാട് വിടുകയാണ് നല്ലതെന്ന് എന്നെ ഉപദേശിച്ചു. ഞാന്‍ അവരുടെ സഹായത്തോടെ നാട് വിട്ടു. അല്‍പം ആശ്വാസം ലഭിച്ചു. എന്നാല്‍, ഭയം വീണ്ടും എന്നെ പിടികൂടി. അവര്‍ എന്റെ ഭര്‍ത്താവിനോട് ചെയ്തത് എന്നോടും ചെയ്യുമെന്ന ഭയം കൊണ്ടല്ല. ഞാന്‍ അവരുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുന്നു. എന്നാല്‍, മറ്റൊരു നാട്ടില്‍, കുടുംബക്കാരില്ലാതെ സഹായത്തിനാരുമില്ലാതെ ഞാനെങ്ങനെ ഒറ്റയ്ക്ക് ജീവിക്കും?
താങ്കളോട് ചോദിക്കുന്നതിന് മുമ്പ്, ഞാനെന്ത് ചെയ്യണം എന്നതിനെ പറ്റി എന്റെ കുടുംബക്കാരോട് ചോദിച്ചു. എന്നാല്‍, അവര്‍ അടിസ്ഥാനപരമായി എന്റെ ചോദ്യത്തെ അവഗണിക്കുകയാണ് ചെയ്തത്. അവരുടെ പ്രതികരണം വളരെ മോശമായിരുന്നു. ഞാനെന്റെ സ്‌നേഹിതനെ, ഇണയെ, മകളുടെ ഉപ്പയെ വഞ്ചിതുപോലെയായിരുന്നു അവരുടെ പ്രതികരണം. ആരും എന്റെ ചോദ്യത്തിനും ഉത്തരം നല്‍കിയില്ല. ആരും പരിഹാരവുമായി എന്റെയടുത്ത് വന്നില്ല. ഞാന്‍ വലിയ ആശയക്കുഴപ്പിത്തിലായിരുന്നു. അതിനാല്‍, താങ്കളുമായി സംസാരിച്ച് താങ്കളില്‍ നിന്ന് ഫത്‌വ കേള്‍ക്കാനാണ് ആഗ്രഹിക്കുന്നത്. വര്‍ഷങ്ങളെത്രെ നീണ്ടുപോയാലും, അറസ്റ്റ് ചെയ്യപ്പെട്ട തന്റെ ഭര്‍ത്താവിനെ കാത്തിരിക്കണോ?
കൂടെയുള്ളവരെ കൊലപ്പെടുത്തിയത് പോലെ ഭര്‍ത്താവിനെയും അവര്‍ കൊലപ്പെടുത്തിയിട്ടുണ്ടാകുമോ! ആരില്‍ നിന്നും സഹായം പ്രതീക്ഷിക്കാനാകാതെ മറ്റൊരു നാട്ടില്‍ ഒരു സ്ത്രീ തന്റെ കുഞ്ഞിനൊപ്പം എങ്ങനെയാണ് ഭര്‍ത്താവിനെ കാത്തിരിക്കുക? അതേസമയം, അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാതെ, എങ്ങനെയാണ് അദ്ദേഹത്തെ വേര്‍പിരിയുന്നത്? ഭര്‍ത്താവ് മരിച്ചെന്ന് ഭാര്യ കരുതുകയും പതിറ്റാണ്ടുകള്‍ക്ക് ശേഷം ഭാര്യയെയും മക്കളെയും കാണാന്‍ ഭര്‍ത്താവ് തിരിച്ചെത്തുകയും ചെയ്ത സംഭവം നമ്മള്‍ മുമ്പ് കേട്ടിട്ടില്ലേ! ഞാന്‍ വേര്‍പിരിയാന്‍ തീരുമാനിക്കുകയാണെങ്കില്‍, ഞാന്‍ അക്രമികളുടെ പക്ഷത്താവുകയും ശത്രുക്കള്‍ ഇരകള്‍ക്ക് നേരെ കൂടുതല്‍ അതിക്രമം വര്‍ധിപ്പിക്കുകയും ചെയ്യില്ലേ? ഈ ചോദ്യങ്ങള്‍ക്കിടയില്‍ ഞാന്‍ അസ്വസ്ഥയാണ്. എല്ലാ കാലത്തും കാര്യങ്ങള്‍ ഇങ്ങനെതന്നെയാണ്. ഞാന്‍ അദ്ദേഹത്തെ കാത്തിരിക്കും; കാത്തിരിക്കണം. എന്നാല്‍, ഞാനെങ്ങനെ കാത്തിരിക്കും? തന്റെയും കുഞ്ഞിന്റെയും ജീവന്‍ സുരക്ഷിതമാക്കേണ്ടത് തന്റെ ബാധ്യതയാണ്. അക്രമി കൂട്ടങ്ങള്‍ക്ക് നാശം.
‘അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല’ എനിക്ക് എത്രത്തോളമാണ് സഹിക്കാന്‍ കഴിയുക? ഞാനെങ്ങനെ അത് കണക്കാക്കും? അനുഭവം കൊണ്ടാണോ? താങ്കള്‍ എനിക്ക് ഫത്‌വ നല്‍കിയാലും. അദ്ദേഹം ജീവനോട് മടങ്ങിവന്നാലും ഇല്ലെങ്കിലും ഞാന്‍ ഒരുപാട് കാലം ക്ഷമയോടെ കാത്തിരിക്കും. അപ്പോള്‍ എനിക്ക് എല്ലാ നഷ്ടപ്പെട്ടിരിക്കും. എന്നാല്‍, ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഞാന്‍ കാത്തിരിക്കാന്‍ ആഗ്രഹിച്ചാല്‍ പോലും തന്റെയും മകളുടെയും ചെലവ് വര്‍ഷങ്ങളോളം എങ്ങനെ കണ്ടെത്തും?
ഞാന്‍ സ്വയം ചോദിച്ചു: ‘തട്ടികൊണ്ടുപോയി വര്‍ഷങ്ങള്‍ കഴിഞ്ഞ് താന്‍ മടങ്ങിവരുമ്പോള്‍ ഭര്‍ത്താവ് തന്നെ അയാളുടെ ജീവിതത്തില്‍ ഒഴിവാക്കി മറ്റൊരാളെ വിവാഹം കഴിച്ചിട്ടുണ്ടെന്ന് അറിയുകയാണെങ്കില്‍..! ഇവിടെ താരതമ്യം ശരിയല്ല. രണ്ടും രണ്ട് സാഹചര്യങ്ങളാണ്. സര്‍വശക്തനായ ദൈവം അതിക്രമികളെ ശിക്ഷിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. തങ്ങള്‍ ചെയ്ത കുറ്റമെന്താണെന്ന് എന്തുകൊണ്ടാണവര്‍ കൃത്യമായി പറയാത്തത്? എന്തുകൊണ്ടാണവര്‍ ഞങ്ങളെ വിചാരണ ചെയ്യാത്തത്? എന്നാല്‍, തന്റെ ഭര്‍ത്താവിനെ പിടിച്ചുകൊണ്ടുപോയി ഞങ്ങളുടെ ജീവിതം തകര്‍ത്തത് കുറ്റവാളികള്‍ മാത്രമാണോ? അതല്ല, ആരെയും വെറുതെ വിടാത്ത ദയ കാണിക്കാത്ത ഈ സമൂഹമോ? ദൈവമേ, അതിക്രമികള്‍ എത്ര മോശമായാണ് ഞങ്ങളോട് പെരുമാറിയത്? അദ്ദേഹം കൊല്ലപ്പെട്ടുവെന്ന് ഞാന്‍ കരുതുകയാണെങ്കില്‍ ഞാന്‍ പാപിയാകുമോ?
എന്നാല്‍, ഞങ്ങളുടെ ഭര്‍ത്താക്കന്മാരെല്ലാം ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരാണ്. ഒന്നുകില്‍ അവര്‍ അറസ്റ്റ് ചെയ്യപ്പെടുകയോ അല്ലെങ്കില്‍ തന്റെ ഭര്‍ത്താവിനെ പോലെ കാണാതാവുകയോ ചെയ്തവരാണ്. ഇതെല്ലാം ഞങ്ങളെ എത്രത്തോളം ബാധിച്ചുവെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ? ആര്‍ക്കും ചിന്തിക്കാന്‍ കഴിയാത്ത, ഒരു സാധാരണ മനുഷ്യന് സങ്കല്‍പിക്കാന്‍ കഴിയാത്തതായിരുന്നു. മകള്‍ വലുതായി തന്നോട് എന്റെ ഉപ്പയെവിടെയെന്ന് ചോദിച്ചാല്‍… ഉമ്മാ, നമ്മുടെ കുടുംബമെവിടെയെന്ന് ചോദിച്ചാല്‍… നമ്മുടെ നാട് ഏതാണെന്ന് ചോദിച്ചാല്‍…ഞാനെന്ത് പറയും…! താങ്കളെനിക്ക് പറഞ്ഞുതന്നാലും.
മൊഴിമാറ്റം: അര്‍ശദ് കാരക്കാട്
അവലംബം: aljazeera.net
🪀കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW