Friday, September 29, 2023
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
No Result
View All Result
Home Life Counselling

ഭാര്യക്കെതിരെ ബന്ധുക്കളോടൊപ്പം നില്‍ക്കുന്ന ഭര്‍ത്താവ്

ഡോ. ജാസിം മുതവ്വ by ഡോ. ജാസിം മുതവ്വ
15/09/2023
in Counselling
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ദമ്പതികള്‍ക്കിടയിലുണ്ടാകുന്ന പിണക്കങ്ങള്‍ പലപ്പോഴും അവരില്‍ നിന്ന് ഉടലെടുക്കുന്നതല്ല എന്നതാണ് വളരെ ദുഖകരമായ കാര്യം. ഇരുവരില്‍ ആരുടെയെങ്കിലും കുടുംബത്തില്‍ നിന്നാണത് ആരംഭിക്കുന്നത്. മകളുടെ സ്വസ്ഥമായ ജീവിതം ലക്ഷ്യമാക്കി വിവാഹം ചെയ്തയച്ച പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അവളുടെ ഭര്‍തൃവീട്ടുകാര്യങ്ങളില്‍ ഇടപെടാതിരിക്കാന്‍ ശ്രമിക്കുന്നവരാണെങ്കില്‍, വരന്റെ വീട്ടുകാര്‍ തങ്ങളുടെ മകന്റെ വിവാഹ ജീവിതത്തിന്റെ ഗതിതിരിച്ച് വിടുന്ന മുഖ്യ ഘടകമാവാനാണ് പലപ്പോഴും ശ്രമിക്കാറുള്ളത്. മിക്കപ്പോഴും ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതും അതുതന്നെയാണ്. ദാമ്പത്യവൃത്തത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ സ്വാധീനം ചെലുത്തുന്നത് അതിലെ പ്രധാനകക്ഷിയായ ഭാര്യക്ക് സ്വാഭാവികമായും ഇഷ്ടപ്പെടില്ല. തനിക്കര്‍ഹതപ്പെട്ട ദാമ്പത്യത്തിലെ അധികാരം ഭര്‍തൃമാതാവ് കവര്‍ന്നെടുക്കുന്നതായിട്ടാണ് അവള്‍ ഇത് മനസിലാക്കുക.

മക്കളുടെ ദാമ്പത്യകാര്യത്തിലും കുടുംബകാര്യങ്ങളിലും ഇടപെടാന്‍ മാതാക്കളെ പ്രേരിപ്പിക്കുന്നത് അവരുടെ നന്മക്ക് വേണ്ടിയാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഭാര്യമാര്‍ അവരെ തെറ്റിക്കുന്നതില്‍ നിന്ന് സംരക്ഷിക്കുകയാണ് അവരുടെ ഉദ്ദേശ്യം. ഉമ്മ ചെയ്യുന്ന ഒരു നല്ലകാര്യമായിട്ടാണ് ഭര്‍ത്താവായ മകന്‍ അതിനെ കാണുന്നത്. കാരണം ഉമ്മ അവന്റെ നന്മയും ഗുണവുമല്ലാതെ ആഗ്രഹിക്കുകയില്ലെന്നായിരിക്കും അവന്‍ ചിന്തിക്കുക. എന്നാല്‍ അത് ദാമ്പത്യ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കുന്നതിനും പ്രശ്‌നങ്ങള്‍ക്കും കാരണമാക്കുന്നു.

You might also like

നിങ്ങൾ മതവിശ്വാസിയാണോ? വിശ്വാസത്തെ സ്വയം വിലയിരുത്തേണ്ട വിധം

ഈ പ്രോട്ടൊടൈപുകള്‍ പരീക്ഷിച്ചാല്‍ മാറാന്‍ എളുപ്പമാവാം

ദാമ്പത്യബന്ധം സുന്ദരവും തെളിഞ്ഞതും സുതാര്യവുമായിരിക്കണെന്ന് ആഗ്രഹിക്കുന്ന ബുദ്ധിയുള്ള ഭര്‍ത്താവ് ഉമ്മയുടെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ഭാര്യയോട് പറയാതെ സ്വന്തം മനസില്‍ സൂക്ഷിക്കുകയാണ് ചെയ്യുക. തന്റെ വൃത്തത്തില്‍ മറ്റൊരാള്‍ ഇടപെടുന്നത് അറിഞ്ഞാല്‍ ഭാര്യ ഭര്‍ത്താവിനോടും പിന്നെ ഉമ്മയോടും പിണങ്ങുന്നതിന് കാരണമാകും. അതിന്റെ തിക്തഫലങ്ങള്‍ അവിടെ ഒതുങ്ങി നില്‍ക്കാതെ ഇരു കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം മുറിയുന്നേടത്ത് വരെ ചെന്നെത്തും. മനോദാര്‍ഢ്യവും കൃത്യമായ മാര്‍ഗദര്‍ശനവും ഇല്ലാത്ത ഭര്‍ത്താവ് ഭാര്യക്കെതിരെ തന്റെ കുടുംബത്തിന്റെ പക്ഷത്ത് നില്‍ക്കുന്നത് പ്രയാസമുള്ള കാര്യമാണ്.

നിലപാടുകളെ സമന്വയിപ്പിക്കേണ്ട ഭര്‍ത്താവാണ് ഇതില്‍ മുന്‍കയ്യെടുക്കേണ്ടത്. തന്റെ മാതാവിനും ഭാര്യക്കുമിടയില്‍ അടുപ്പവും സ്‌നേഹവും ഉണ്ടാക്കേണ്ടത് ഭര്‍ത്താവാണ്. തന്റെ കുടുംബത്തിനും ഭാര്യക്കുമിടയിലെ ബന്ധം ഊഷ്മളമാക്കാന്‍ അനുയോജ്യമായ ഒരു നിലപാടെടുക്കണം. അല്ലാത്തപക്ഷം അത് അവള്‍ക്ക് തന്റെ ഭര്‍തൃബന്ധുക്കളോട് പകയും വിദ്വേഷവും വളര്‍ത്തുന്നതിനാണ് കാരണമാവുക. അത് ഭര്‍ത്താവിനോടുള്ള പെരുമാറ്റത്തില്‍ പ്രകടമാവുകയും അവര്‍ക്കിടയില്‍ തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ഉയര്‍ന്ന് വരികയും ചെയ്യുന്നതിന് കാരണമാകുന്നു. തനിക്കും ഭാര്യക്കുമിടിയിലെ പ്രശ്‌നങ്ങള്‍ അയാള്‍ കുടുംബത്തില്‍ അവതരിപ്പിക്കുക കൂടി ചെയ്യുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നു. കാര്യങ്ങള്‍ വഴിമാറുന്നതിനും കുടുംബങ്ങല്‍ രണ്ടു കക്ഷികളായി മാറി പരസ്പരം പ്രതിരോധിക്കുന്നതിലേക്കുമാണ് അതെത്തിക്കുക.

ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സ്വഹാബിമാരിലോ പൂര്‍വ്വികരായി സലഫുസാലിഹുകളിലോ ഉണ്ടായിരുന്നില്ലെന്ന് ഭാര്യക്കെതിരെ തന്റെ കുടുംബത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഭര്‍ത്താക്കന്‍മാര്‍ മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള സ്വകാര്യമായ വിപത്തുകളില്‍ നിന്ന് അകന്ന് നില്‍ക്കല്‍ ആരോഗ്യകരമായ സാമൂഹ്യജീവിതത്തിന് അനിവാര്യമാണ്. ദമ്പതിമാര്‍ക്കിടയിലുള്ള ബന്ധം സ്‌നേഹത്തിലും സമാധാനത്തിലും കാരുണ്യത്തിലും അനുകമ്പയിലും കെട്ടിപടുത്തതായിരിക്കാനാണ് ഖുര്‍ആന്‍ സൂക്തങ്ങളും പ്രവാചകചര്യയും പ്രേരിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: ‘അല്ലാഹു നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. അവരിലൂടെ ശാന്തി തേടാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി.’ (അര്‍റൂം: 21)

മക്കളുടെ ദാമ്പത്യ ജീവിതത്തില്‍ ഇടപെടുന്ന കുടുംബങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ അവരെ വിരോധിക്കപ്പെട്ട കാര്യങ്ങളിലേക്ക് തള്ളിയിടുകയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. കുടുംബത്തിന്റെ ചിദ്രതക്കും ബലിഷ്ടമായ കരാറെന്ന് അല്ലാഹു വിശേഷിപ്പിച്ച കരാര്‍ ദുര്‍ബലപ്പെടുന്നതിലേക്കുമാണ് നയിക്കുക. (നിങ്ങളില്‍ നിന്ന് ബലിഷ്ടമായ കരാര്‍ ഞാന്‍ വാങ്ങിയിരിക്കുന്നു)

ഭര്‍ത്താവ് അദ്ദേഹത്തിന്റെ കുടുംബത്തോട് പക്ഷപാതിത്വം കാണിക്കുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രശ്‌നങ്ങളില്‍ അത്തരം സന്ദര്‍ഭങ്ങളോട് എങ്ങനെ ക്ഷമയോടെയും സഹനത്തോടെയും പെരുമാറാം എന്ന് ഭാര്യ പഠിക്കണമെന്നത് ഇതിന്റെ മറുവശമാണ്. തന്റെ ഭര്‍ത്താവ് തന്നോട് കാണിക്കുന്ന അനീതി നിറഞ്ഞനിലപാടില്‍ സഹനമവലംബിക്കുന്ന തനിക്ക് അല്ലാഹുവിന്റെ പ്രതിഫലമുണ്ടെന്ന് അവള്‍ മനസ്സിലാക്കണം. പ്രവാചകന്‍(സ) പ്രേരിപ്പിച്ചതുപോലെ ഭര്‍ത്താവിനെ അനുസരിക്കലാണത്. അപ്രകാരം തന്നെ തന്നോട് മോശമായി പെരുമാറിയാലും അദ്ദേഹത്തിന്റെ മാതാപിതാക്കളോടും നല്ല നിലയില്‍ വര്‍ത്തിക്കേണ്ടത് അവളുടെ പ്രകൃതിപരമായ ഉത്തരവാദിത്തമായി കാണണം. കാരണം തീ മറ്റൊരു തീ കൊണ്ട് കെടുത്താനാകില്ല. എന്നാല്‍ വെള്ളം കൊണ്ടത് സാധ്യമാണ്. വിട്ടുവീഴ്ച്ച എപ്പോഴും അലങ്കാരമാണ്.

ഭാര്യക്കെതിരെയുള്ള നിലപാടുകളില്‍ തന്റെ ബന്ധുക്കളോട് ചായ്‌വ് കാണിക്കാതിരിക്കാനും ഞാനെന്ന ഭാവത്തെ മറികടക്കാനും ഭര്‍ത്താവിന് സാധിക്കണം. തന്നിലേക്ക് എത്തുന്ന വാര്‍ത്തകളുടെ യാഥാര്‍ത്ഥ്യവും സത്യസന്ധതയും ഉറപ്പ് വരുത്തേണ്ടതുണ്ട്. പ്രവാചകന്‍(സ) പറഞ്ഞു: ‘ഭാര്യയോട് നല്ലനിലയില്‍ വര്‍ത്തിക്കുന്നവനാണ് നിങ്ങളില്‍ ഉത്തമന്‍, എന്റെ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ് ഞാന്‍.’ അതിലൂടെ അല്ലാഹുവിന്റെ പ്രതിഫലവും തൃപ്തിയും കരസ്ഥമാക്കാം. അപ്പോള്‍ ഭര്‍ത്താവിന് ഭാര്യയുടെ സ്‌നേഹവും അനുകമ്പയും ലഭിക്കുന്നത് പോലെ അവള്‍ക്ക് ഭര്‍ത്താവില്‍ നിന്നുള്ള ആദരവും പരിഗണനയും ലഭിക്കും.

🪀കൂടുതൽ വായനക്ക്‌ 👉🏻: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Facebook Comments
Post Views: 1,181
ഡോ. ജാസിം മുതവ്വ

ഡോ. ജാസിം മുതവ്വ

1965ല്‍ കുവൈത്തില്‍ ജനിച്ചു. നിയമത്തില്‍ ബിരുദം നേടിയ ശേഷം ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിലുള്ള ദാമ്പത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കുട്ടികളുടെ നേതൃശേഷി വികസനത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം കൗണ്‍സിലിംഗ് രംഗത്തെ പ്രമുഖനാണ്. നിരവധി ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ജാസിം മുത്വവ്വ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Related Posts

Counselling

നിങ്ങൾ മതവിശ്വാസിയാണോ? വിശ്വാസത്തെ സ്വയം വിലയിരുത്തേണ്ട വിധം

12/09/2023
Counselling

ഈ പ്രോട്ടൊടൈപുകള്‍ പരീക്ഷിച്ചാല്‍ മാറാന്‍ എളുപ്പമാവാം

21/01/2023
Counselling

യുവാക്കൾ വിവാഹജീവിതത്തിൽ നിന്ന് ഒളിച്ചോടുകയാണോ?

11/01/2023

Recent Post

  • യൂറോപ്പ് അറബികൾക്ക് കടപ്പെട്ടിരിക്കുന്നു
    By അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
  • പരദേശങ്ങളിലൂടെയുള്ള അനുഭവസഞ്ചാരങ്ങൾ
    By കെ.സി.സലീം കരിങ്ങനാട്
  • അപ്പോൾ ആളുകള്‍ പറയുക ‘സിംഹം ഒരു പന്നിയെ കൊന്നു’ എന്നാണ്
    By അദ്ഹം ശർഖാവി
  • പ്രവാസജീവിതം: തുടര്‍ പഠനത്തിന്‍റെ പ്രാധാന്യം
    By ഇബ്‌റാഹിം ശംനാട്
  • കൃഷ്ണഭക്ത സംഘടന കൊടുംവഞ്ചകര്‍, പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണ്: മനേക ഗാന്ധി – വീഡിയോ
    By webdesk

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editor Picks Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Life Middle East News News & Views Onlive Talk Opinion Parenting Personality Politics Pravasam Profiles Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio

© 2020 islamonlive.in

error: Content is protected !!