Current Date

Search
Close this search box.
Search
Close this search box.

സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള

സത്യദൈവത്തെ കീഴ്‌വണങ്ങി , ദൈവത്തിന്റെ മാഹാത്മ്യങ്ങളെ വിശദമായി അറിയിക്കുന്നതിന് തുനിഞ്ഞ മുഹമ്മദ് നബി, സ്വാര്‍ഥത്തെ പരിത്യജിച്ചായിരുന്നു ശ്രമിച്ചിരുന്നത്. അദ്ദേഹം തനിക്ക് ധരിക്കാനുള്ള ഉടുപ്പുകളെ താന്‍തന്നെ തുന്നിയുണ്ടാക്കി. ചെരിപ്പുകളെ താന്‍തന്നെ തുന്നിത്തയ്ച്ചു; തന്റെ ആവശ്യങ്ങളെ താന്‍തന്നെ സ്വാധീനിച്ചു. വെയിലെന്നോ, മഴയെന്നോ, കാറ്റെന്നോ, ശീതമെന്നോ, ഉഷ്ണമെന്നോ, മറ്റോ ഭയമില്ലാതെ പ്രയത്‌നിച്ചു. ആദ്യം ഒന്നുരണ്ട് ശിഷ്യന്മാരുമായി തുടങ്ങിയ മതപ്രചാരണം ക്രമേണ വര്‍ധിച്ചു വന്നു. ലോകത്തില്‍ ഇപ്പോള്‍ പല മതങ്ങളും ഉണ്ട്. ഇവയില്‍ ഇസ്‌ലാം മതത്തെപ്പോലെ , ആദ്യസ്ഥാപകന്‍ ഏതുനിലയില്‍ സ്ഥാപിച്ചുവോ, ആ നിലയില്‍ നിന്ന് ദൂഷിതമാകാത്തതായ മതങ്ങള്‍ അധികമുണ്ടെന്ന് ഞാന്‍ അറിയുന്നില്ല. ഹിന്ദുമതം, ക്രിസ്തുമതം മുതലായ പലതും അവയുടെ ആദ്യത്തെ സ്ഥിതിയില്‍നിന്ന് മാറി പല ശാഖകളായി പിരിഞ്ഞ് ദൂഷിതങ്ങളായിട്ടുണ്ട്. ഇസ്‌ലാം മതത്തിന്റെ സിദ്ധാന്തങ്ങള്‍ ഈ ആയിരത്തി മൂന്നൂറിലധികം വത്സരകാലമത്രയും പ്രസ്താവയോഗ്യമായ ദൂഷ്യം പറ്റാതെ നിലനിന്നിരിക്കുന്നു. ഇതുതന്നെ ഈ മതത്തിന്റെ മഹത്ത്വത്തെ സൂചിപ്പിക്കുന്നില്ലേ?  
(മലയാള പത്രപ്രവര്‍ത്തന രംഗത്തെ കുലപതി)

Related Articles