Economy

സാമ്പത്തിക ശാക്തീകരണം ഇസ്‌ലാമിക വീക്ഷണത്തില്‍

പൗരന്മാരുടെ സാമൂഹികവും സാംസ്‌കാരികവുമായ അവകാശങ്ങൾക്ക് വേണ്ടി ഉടലെടുത്ത സാമൂഹിക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിലാണ് ശാക്തീകരണമെന്ന(EMPOWERMENT) സാങ്കേതിക പദം ആദ്യമായി ഉപയോഗിക്കുന്നത്. പിന്നീട് സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ മേഖലകളിലെ ഉപയോഗമനുസരിച്ച് അതിന് വ്യത്യസ്ത മാനങ്ങള്‍ നല്കമപ്പെട്ടു. 1990 കളില്‍ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ സ്ത്രീ ശാക്തീകരണത്തിന് ഈ പദം ഉപയോഗിച്ചെങ്കിലും ദാരിദ്ര നിർമാർജനം, അഭിവൃദ്ധി, ക്ഷേമം(പ്രത്യേകിച്ച് സാമ്പത്തിക ശാക്തീകരണം) തുടങ്ങിയവക്കെല്ലാമുള്ള പൊതുവായ പദമായി പിന്നീട് ഇത് മാറി. അറബി പദത്തില്‍ ‘ശക്തിപ്പെടുത്തുക’ എന്ന ഉൽപ്പത്തി പദത്തില്‍ നിന്നാണ് ശാക്തീകരണമുണ്ടാകുന്നത്. അതിന് വ്യത്യസ്ഥ മാനങ്ങള്‍ ഉണ്ട് താനും. എന്നാല്‍, മനുഷ്യന്‍ കഴിവുള്ളവനാവുക എന്നർഥം  വരുന്ന ‘പോറ്റെറെ’ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ഇംഗ്ലീഷിലേക്ക് ശാക്തീകരണം(EMPOWERMENT) കടന്നുവരുന്നത്. നിയമപരമായ ശക്തിയും കഴിവും അധികാരവും നല്കുകയെന്നതാണ് ’empower’ എന്ന പദം അർഥകമാക്കുന്നത്. അധികാരമാണ്(POWER) ശാക്തീകരണത്തിന്റെ കേന്ദ്രപദമായും ആശയമായും വരുന്നത്. ഓരോ വ്യക്തിയുടെയും രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ ശക്തിയിലുണ്ടാകുന്ന അഭിവൃദ്ധി എന്നാണ് ശാക്തീകരണത്തിന് എന്സൈയക്ലോപീഡിയ നല്കു്ന്ന അര്ത്ഥം. അഥവാ, ഇതുമൂലം ഒരു വ്യക്തിക്ക് തന്റെ ശേഷിയില്‍ കൂടുതല്‍ ആത്മവിശ്വാസം പ്രകടിപ്പിക്കാനാകുന്നു. മറ്റാരുടെയും സഹായമില്ലാതെത്തന്നെ തന്റെ കാര്യങ്ങള്‍ സുധാര്യമായി കൊണ്ടുപോകാന്‍ കഴിയുന്ന സ്വയപര്യപ്തത നേടുകയെന്നുള്ളതാണ് സാമ്പത്തിക ശാക്തീകരണം അർഥമാക്കുന്നത്.

ഒരാൾക്ക് അയാളുടെ ബിസിനസ്സ് നടത്താനാവശ്യമായ സാമ്പത്തിക വ്യാപാര മേഖലകളില്‍ അവസരം നേടാന്‍ ആവശ്യമായ അറിവും കഴിവും മൂല്യവും സാമ്പത്തിക ശാക്തീകരണം കൊണ്ട് നേടാനാകും. അതുവഴി സ്വന്തം ആവശ്യങ്ങൾക്കായി മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന സ്ഥിതിയില്‍ നിന്നും സ്വയപര്യപ്തത കൈവരിക്കാന്‍ അവന് സാധ്യമാവുകയും ചെയ്യും.

പ്രവാചക കാലത്തെ സാമ്പത്തിക ശാക്തീകരണത്തിനുള്ള ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് കണ്ടെത്താനാകും. മസ്ജിദുന്നബവിയുടെ നിർമാണത്തിന് ശേഷം അനസ് ബ്‌നു മാലികിന്റെ വീട്ടില്‍ വെച്ച് പ്രവാചകന്‍(സ്വ) ആദ്യമായി ചെയ്തത് പരസ്പര സാഹോദര്യം സ്ഥാപിക്കലായിരുന്നു. രക്തബന്ധമോ കുടുംബബന്ധമോ ഒന്നുമില്ലാതിരുന്നിട്ടും സാഹോദര്യം സ്ഥാപിക്കാന്‍ മുന്നിട്ടു വന്ന അന്സാമറുകള്‍ മുഹാജിറുകളോടുള്ള ആ സാഹോദര്യ മനോഭാവം അവരുടെ അനന്തരസ്വത്തിലും കൈകൊണ്ടു. അല്ലാഹു പറയുന്നു: ‘മാതാപിതാക്കളും ബന്ധുക്കളും ഇട്ടേച്ചുപോയ മുഴുവന്‍ സമ്പത്തിനും നാം അവകാശികളെ നിശ്ചയിച്ചിട്ടുണ്ട്. സഹായം നല്കാന്‍ ശപഥം ചെയ്തവർക്ക് അവരുടെ വിഹിതം നല്കുക. അല്ലാഹു മുഴുവന്‍ കാര്യങ്ങൾക്കും സാക്ഷിയാകുന്നു'(അന്നിസാഅ്: 33). മുഹാജിറുകള്‍ സാമ്പത്തികമായി സ്വയംപര്യപ്തത നേടുന്നത് വരെ അല്ലാഹു കൽപ്പിച്ചത് പോലെ അൻസാറുകള്‍ ഈ സാമ്പത്തിക സാഹോദര്യം തുടർന്നു . പിന്നീട് ഈ വിധിയില്‍ അധിഷ്ടിതമായ പ്രവർത്തനം അല്ലാഹു നിർത്തലാക്കി അനന്തരസ്വത്തിന്റെ ചിട്ടവട്ടങ്ങള്‍ അതിന്റെ പഴയ രൂപം പോലെത്തന്നെ തുടരാന്‍ കല്പിച്ചു: ‘അതിനു ശേഷം സത്യവിശ്വാസം പുല്കുകയും ദേശ ത്യാഗം ചെയ്യുകയും ഒന്നിച്ച് ധർമസമരത്തിലേർപ്പെടുകയും  ചെയ്തവര്‍ നിങ്ങളില്‍ പെട്ടവര്‍ തന്നെയാകുന്നു. എന്നാല്‍ രക്തബന്ധമുള്ളവരാണ് ദൈവികനിയമത്തില്‍ പരസ്പരം കൂടുതല്‍ ബന്ധപ്പെട്ടവര്‍. സമസ്ത കാര്യങ്ങളെക്കുറിച്ചും നന്നായി അറിയുന്നവന്‍ തന്നെയാണ് അല്ലാഹു'(അല്‍-അൻഫാല്‍: 75).

Also read: സി.എ.എ പ്രതിഷേധ സമയത്ത് രക്ഷിതാക്കള്‍ക്ക് ഒരു തുറന്ന കത്ത്

സാമൂഹിക സാമ്പത്തിക ശാക്തീകരണത്തിലെ അതിപ്രധാനമായ സംഭവമായി ചരിത്രം എഴുതിച്ചേർത്തത് സ്വഹാബിമാരായ അബ്ദു റഹ്മാന്‍ ബ്‌നു ഔഫി(റ) നും സഅദ് ബ്‌നു റബീഇ(റ) നുമിടയിലുണ്ടായ സാഹോദര്യ ബന്ധമാണ്. അനസ്(റ) വിൽനിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം. അദ്ദേഹം പറഞ്ഞു: അബ്ദു റഹ്മാനു ബ്‌നു ഔഫ് ഞങ്ങളുടെ ഇടയിലേക്ക് കടന്നുവന്നു. അപ്പോള്‍ പ്രവാചകര്‍ അദ്ദേഹത്തിത്തെയും സഅ്ദു ബ്‌നു റബീഇനെയും പരസ്പരം സഹോദരന്മാരാക്കി. വലിയ ധനാഢ്യനായിരുന്ന സഅദ് ഉടനെ പറഞ്ഞു: അൻസാറുകളില്‍ വെച്ച് ഏറ്റവും വലിയ ധനാഢ്യന്‍ ഞാനാണ്. എന്റെ സമ്പത്ത് മുഴുവന്‍ ഞാന്‍ എനിക്കും നിനക്കുമിടയില്‍ രണ്ടായി ഭാഗിക്കാം. എനിക്ക് രണ്ട് ഭാര്യമാരുണ്ട്. അതില്‍ നിനക്കേറ്റവും പ്രിയപ്പെട്ടവളാരോ അവളെ ഞാന്‍ ത്വലാഖ് ചൊല്ലാം. അങ്ങനെ അവളെ നിനക്ക് വിവാഹം ചെയ്യാം. അപ്പോള്‍ അബ്ദു റഹ്മാന്‍ പറഞ്ഞു: അല്ലാഹു നിന്റെ കുടുംബത്തിന് അനുഗ്രഹം നല്കട്ടെ. ഏതാനും ദിവസങ്ങൾക്ക് ശേഷം അബ്ദു റഹ്മാന്‍ ബ്‌നു ഔഫ് പ്രവചാകന്റെ അടുത്തേക്ക് ലജ്ജയോടെ മടങ്ങിയെത്തി. അതുകണ്ട് തിരുനബി കാര്യം തിരക്കി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നബിയെ, അൻസാരികളില്‍ നിന്ന് ഒരു സ്ത്രീയെ ഞാന്‍ വിവാഹം ചെയ്തു. ‘നീയവൾക്ക് മഹ്‌റായി എന്ത് കൊടുത്തു?’ പ്രവാചകന്‍ ചോദിച്ചു. അബ്ദു റഹ്മാന്‍ മറുപടി പറഞ്ഞു: സ്വർണത്തിൻറെയൊരു കട്ടി. സഅ്ദുമായുള്ള സാഹോദര്യബന്ധത്തിലൂടെ കുറഞ്ഞ കാലയളവ് കൊണ്ടുതന്നെ അബ്ദു റഹ്മാനു ബ്‌നു ഔഫ് അത്രമേല്‍ സമ്പന്നനായിത്തീർന്നിരുന്നു എന്നർഥം.

അൻസാറുകളില്‍ നിന്നും ഒരുപാട് പേര്‍ അല്ലാഹുവിന്റെ റസൂലിനടുത്ത് വന്ന് തങ്ങളുടെ കൃഷിടങ്ങളെല്ലാം തങ്ങൾക്കും മുഹാജിറുകൾക്കുമിടയില്‍ വീതം വച്ചു നല്കകണമെന്ന് അഭ്യർഥിച്ചത് ഇസ്‌ലാമിക ചരിത്രത്തില്‍ സാമ്പത്തിക ശാക്തീകരണത്തിന്റെ മറ്റൊരു ഉദാഹരണമാണ്. എന്നാല്‍ റസൂലത് അംഗീകരിച്ചില്ല. മക്ക ഖുറൈശികളുടെ പീഢനത്തില്‍ നിന്നും സമാശ്വാസം നല്കിയ അന്സാകറുകൾക്ക് അതുവഴി ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് പ്രവാചകന്‍ ആശിച്ചു. വീതം വച്ചു നല്കുകന്നതിന് പകരം വിള കൊയ്യാന്‍ മഹാജിറുകളെയും നിങ്ങള്‍ കൂടെക്കൂട്ടണമെന്നാണ് പ്രവാചകന്‍ അവരോട് പറഞ്ഞത്. അൻസാറുകളുടെ ഈ അതിരറ്റ സ്‌നേഹം മുഹാജിറുകളെ തെല്ലൊന്നുമല്ല അൽഭുതപ്പെടുത്തിയത്. അവര്‍ പ്രവാചകനോട് പരിഭവം പറഞ്ഞു: റസൂലേ, ഉള്ളത് കൊണ്ട് ഇത്രയും സ്‌നേഹവും സമാശ്വാസവും നല്കുുന്ന ഒരു സമൂഹത്തെയും ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല. ഉള്ളവര്‍ തന്നെ ഇത്രമേല്‍ ചെലവഴിക്കുന്ന ഒരു വിഭാഗത്തെയും ഞങ്ങള്‍ കണ്ടുമുട്ടിയിട്ടില്ല. അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം മുഴുവന്‍ ഇവര്‍ കൊണ്ടുപോകുമെന്ന് ഞങ്ങള്‍ വിചാരിച്ചുപോയി.

അൻസാറുകളുടെ സ്‌നേഹ പെരുമാറ്റത്തില്‍ അതീവ സന്തുഷ്ടവാനായ പ്രവാചകന്‍ അവരെ പുകഴ്ത്തി: ‘അൻസാറുകള്‍ ഏത് മലഞ്ചെരുവില്‍ പ്രവേശിക്കുന്നുവോ അതേ മലഞ്ചെരുവിലായിരിക്കും ഞാനും പ്രവേശിക്കുക'(ബുഖാരി). പ്രവാചന്‍ അവരോടുള്ള സ്‌നേഹം പിന്നെയും പിന്നെയും വ്യക്തമാക്കിക്കൊണ്ടിരുന്നു: ‘സത്യവിശ്വാസികളല്ലാതെ ആരും അൻസാറുകളെ ഇഷ്ടപ്പെടുകയില്ല. സത്യനിഷേധികളല്ലാതെ ആരും തന്നെ അൻസാറുകളെ ദേഷ്യപ്പെടുത്തുകയുമില്ല. ആരെങ്കിലും അൻസാറുകളെ ഇഷ്ടപ്പെട്ടാല്‍ അല്ലാഹു അവനെയും ഇഷ്ടപ്പെടും. ആരെങ്കിലും അവരെ ദേഷ്യപ്പെടുത്തിയാല്‍ അല്ലാഹുവും അവരോട് ദേഷ്യപ്പെടും'(ബുഖാരി). തിരുനബി അവരുടെ സന്താനങ്ങൾക്ക്  വേണ്ടി അല്ലാഹുവിനോട് പ്രാർഥിച്ചു: ‘അല്ലാഹുവേ, അൻസാറുകൾക്കും അവരുടെ മക്കൾക്കും  ഭാര്യമാർക്കും വരും തലമുറക്കും നീ പൊറുത്ത് കൊടുക്കേണമേ’. ജീവതകാലം മുഴുവന്‍ അവരിലൊരാളായി ജീവിക്കാന്‍ തിരുനബി ആശിച്ചു: ‘ഹിജ്‌റ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ അൻസാറുകളില്‍ പെട്ട ഒരാളാകുമായിരുന്നു'(ബുഖാരി).

സാമൂഹിക അഭിവൃദ്ധിക്കും വൈയക്തിക പര്യപ്തതക്കും വേണ്ടി നടപ്പില്‍ വരുത്തിയ സാമ്പത്തിക ശാക്തീകരണത്തിന്റെ സുന്ദരമായ ഉദാഹരണം രണ്ടാം ഖലീഫ ഉമറി(റ) ന്റെ കാലത്തും ഉണ്ടായിട്ടുണ്ട്. ഉമര്‍(റ) തന്റെ ഗവർണർമാരിൽ  ഒരാളോട് ചോദിച്ചു: ഒരു മോഷ്ടാവ് നിന്റടുത്തേക്ക് വന്നാല്‍ നീ അവനെ എന്ത് ചെയ്യും? ഗവർണര്‍ മറുപടി പറഞ്ഞു: ഞാനവന്റെ കൈ മുറിക്കും. ഇത് കേട്ട ഉമര്‍(റ) അദ്ദേഹത്തോട് പറഞ്ഞു: അതുപോലെത്തന്നെ എന്റെടുത്തേക്ക് വല്ലവനും വിശക്കുന്നവനായോ ആവശ്യക്കാരനായോ വന്നാല്‍ ഞാന്‍ നിന്റെ കരങ്ങളും ഛേദിക്കും. ജനങ്ങളുടെ മേല്‍ അല്ലാഹു നമ്മെ അധികാരമേൽപ്പിച്ചത് അവരുടെ വിശപ്പിനെ തടയാനാണ്. അവരുടെ അരക്കെട്ട് മറക്കാനാണ്. അവർക്ക് നിത്യ ആവശ്യങ്ങൾക്ക് പര്യാപ്തമാകുന്ന ഒരു ജോലി നൽകാനാണ്. ഇതെല്ലാം നാം ചെയ്തു കൊടുത്താല്‍ മാത്രമേ നാം അല്ലാഹുവിനോട് നന്ദിയുള്ളവരാകൂ. ഈ കാണുന്ന കരങ്ങള്‍ അത് നന്മയുടെ മാര്ഗിത്തില്‍ അദ്ധ്വനിക്കാനും സല്കർമങ്ങള്‍ ചെയ്യാനുമുള്ളതാണ്. നന്മയിലതിനൊരു ജോലിയുമില്ലെങ്കില്‍ പിന്നെയത് തിന്മയില്‍ ജോലി അന്വേഷിക്കും. അതുകൊണ്ട് തന്നെ തിന്മയിലേക്ക് പോകും മുമ്പ് ഈ കരങ്ങളെ നീ നന്മയുടെ മാർഗേണ ഉപയോഗിക്കുക.

തിരുചര്യയിലെ സാമ്പത്തിക വിചാരങ്ങള്‍
രിഫാഅത്ത് ബ്‌നു റാഫിഇ്(റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം. ഒരിക്കല്‍ ഒരാള്‍ നബി(സ്വ) യോട് ചോദിച്ചു: സമ്പാദ്യത്തില്‍ നിന്ന് ഏറ്റവും ഉത്തമമായ സമ്പാദ്യം ഏതാണ് നബിയേ? അപ്പോള്‍ തിരുനബി പ്രതിവചിച്ചു: ‘ഒരു മനുഷ്യന്‍ തന്റെ സ്വന്തം കൈകൊണ്ട് അദ്ധ്വാനച്ചുണ്ടാക്കുന്നതും അനുവദനീമായ കച്ചവടവുമാണ് ഏറ്റവും നല്ല സമ്പാദ്യം’.

ഹദീസിലെ സാമ്പത്തിക പാഠങ്ങള്‍
1- ഹദീസില്‍ പറഞ്ഞ പുരുഷനെപ്പോലെത്തന്നെയാണ് സ്ത്രീയും.
2- അദ്ധ്വാനത്തിന്റെ തോതനുസരിച്ചായിരിക്കും അതിന്റെ വരുമാനമുണ്ടാവുക.
3- നമുക്ക് ലഭിക്കുന്ന വരുമാനം സ്വയം ജോലി ചെയ്തതിന്റെയോ മറ്റൊരാൾക്ക് ജോലി ചെയ്തതിന്റെയോ പ്രതിഫലമാകാം. അല്ലെങ്കില്‍ കച്ചവടം വഴി ലഭിക്കുന്ന ലാഭവുമാകാം.
4- സ്വന്തം കൈകൊണ്ട് അദ്ധ്വാനിക്കുന്നതിനാണ് അനുവദനീയമായ കച്ചവടത്തെക്കാളും പ്രാധാന്യം നല്കിവയിട്ടുള്ളത്. കാർഷിക വ്യാവസായിക മേഖലകളില്‍ കൂടുതല്‍ അദ്ധ്വാനം കൊടുത്ത് ജോലി ചെയ്താലും ചിലപ്പോള്‍ അല്പം പ്രതിഫലം മാത്രമേ കിട്ടിയെന്ന് വരൂ, എങ്കിലും അതാണ് ഉത്തമം. തിരുനബി അരുളി: ‘മറ്റൊരാള്‍ അദ്ധ്വാനിച്ചതില്‍ നിന്ന് ഭക്ഷിക്കുന്നതിനേക്കാളും ഉത്തമമായ ഭക്ഷണം ഒരാള്‍ സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ചതില്‍ നിന്ന് ഭക്ഷിക്കുന്നതാണ്’.
5- പലിശ, വഞ്ചന, വാതുവെപ്പ്, പൂഴ്ത്തിവെപ്പ് തുടങ്ങിയവ പോലെയുള്ള നിഷിദ്ധമായ കാര്യങ്ങളില്‍ നിന്ന് വിട്ടുനിൽക്കുകയാണെങ്കില്‍ കച്ചവടവും നല്ല ജോലിയാണ്. അനുവദനീയമായ കച്ചവടം സാമ്പത്തിക മേഖലയില്‍ വലിയ നേട്ടവും മുന്നേറ്റവും തന്നെ യാണ് സമൂഹത്തിന് ലഭ്യമാക്കുക.
6- സ്വന്തം കൈകൊണ്ടുള്ള അദ്ധ്വാനവും അനുവദനീയമായ കച്ചവടവും സാമ്പത്തിക വരുമാനം നേടിത്തരും. ഈ രണ്ട് കച്ചവടവുമാണ് ഒരാളുടെ ജീവതത്തില്‍ സാമ്പത്തികമായ അഭിവൃദ്ധി കൊണ്ടുവരിക.

 

വിവ. മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

Facebook Comments
Related Articles
Show More
Close
Close