Views

സി.എ.എ പ്രതിഷേധ സമയത്ത് രക്ഷിതാക്കള്‍ക്ക് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട രക്ഷിതാക്കളെ,

ഒരു ടീച്ചര്‍ എന്ന നിലയില്‍ ഇന്നത്തെ രാഷ്ട്രീയ-സാമൂഹിക കോളിളക്കം കണക്കിലെടുത്ത് നിങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ ഉത്കണ്ഠ ഞാന്‍ പങ്കുവെക്കാനാഗ്രഹിക്കുകയാണ്. ഞങ്ങളുടെ കുട്ടികള്‍ എന്താണ് ചിന്തിക്കുന്നതെന്നും ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ എങ്ങനെ കാണുന്നുവെന്നതിലും ഞമ്മള്‍ രണ്ടുപേരും ആശങ്കാകുലരാണ്. കുട്ടികളുമായുള്ള എന്റെ അനുഭവങ്ങളില്‍ നിന്ന് ശേഖരിച്ച ചില അനുഭവങ്ങള്‍ പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ നിങ്ങള്‍ക്ക് ഇത് എഴുതുന്നത്.

നിങ്ങളുടെ കുട്ടികളെ ദയയും ഉത്തരവാദിത്തവും ഉല്‍പാദനക്ഷമതയുള്ളതുമായ പൗരന്മാരാക്കി വളര്‍ത്താന്‍ നിങ്ങളെ സഹായിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
ഒരു അദ്ധ്യാപകനെന്ന നിലയില്‍ എന്റെ ആദ്യ വര്‍ഷത്തില്‍, ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ജോലി ചെയ്യുന്നതിനിടെ നിരവധി വെല്ലുവിളികളിലൂടെയാണ് ഞാന്‍ കടന്നുപോയത്. ഗ്രേഡ് 2 ക്ലാസിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കള്‍ എട്ടാം ക്ലാസ് വരെ പഠിച്ചവരായിരുന്നു. അവരെല്ലാം സമാനമായി സമീപസ്ഥലങ്ങളില്‍ താമസിക്കുന്നവരായിരുന്നു. രക്ഷിതാക്കളില്‍ നിരവധി പേര്‍ ഡ്രൈവര്‍മാരും സുരക്ഷ ജീവനക്കാരും തെരുവ് കച്ചവടക്കാരുമായിരുന്നു. കുട്ടികളുടെ സ്‌കൂളിലെ പ്രകടനം ചര്‍ച്ച ചെയ്യാന്‍ ഞാന്‍ പലപ്പോഴും അവരുടെ വീടുകള്‍ സന്ദര്‍ശിക്കാറുണ്ട്. സ്‌കൂള്‍ വര്‍ഷത്തിന്റെ പകുതിയും ഞാന്‍ ഇത്തരത്തില്‍ വീടുകള്‍ സന്ദര്‍ശിച്ചിരുന്ന. ഇക്കാലയളവില്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ആകിബ് എന്ന വിദ്യാര്‍ത്ഥി എന്നോട് പറഞ്ഞ കാര്യം. ‘ഞാന്‍ മുസ്ലിമായതിനാല്‍ അവന്റെ ഭക്ഷണം എനിക്ക് തരില്ലെന്ന് ലക്കി പറഞ്ഞു’. ഇത്തരത്തില്‍ എട്ടു വയസ്സുകാര്‍ക്കിടയില്‍ സാമുദായിക ആശയങ്ങള്‍ വളര്‍ത്തിയെടുത്തതില്‍ ഞാന്‍ ഭയപ്പെട്ടു. സാഹചര്യത്തെ നേരിടാന്‍ ഏറ്റവും നല്ല മാര്‍ഗം മനസ്സിലാക്കാതെ ഞാന്‍ ലക്കിയുമായി സംസാരിക്കാന്‍ ആഗ്രഹിച്ചില്ല. നീണ്ട വായനക്കകും അന്വേഷണങ്ങള്‍ക്കും ശേഷം ഞാന്‍ ഒരു പ്ലാന്‍ തയാറാക്കി. അടുത്ത ദിവസം ഞാന്‍ ലക്കിയോട് അതിനെക്കുറിച്ച് ചോദിച്ചു. അതെ ദീദി. അവന്‍ യാതൊരു കുറ്റബോധവുമില്ലാതെ പറഞ്ഞു. അവന്‍ പറഞ്ഞതിലെ തെറ്റ് എന്താണെന്ന് അവനറിയില്ലായിരുന്നു. എന്തു കൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് ഞാന്‍ അവനോട് ചോദിച്ചു. അവന്‍ പറഞ്ഞു- ആകിബുമൊത്ത് ഭക്ഷണം കഴിക്കരുത്, കാരണം അവന്‍ മുസ്ലിമാണെന്ന് എന്റെ അമ്മ പറഞ്ഞിട്ടുണ്ട്. ലക്കിയുടെ അമ്മ എന്റെ ക്ലാസിലെ കുട്ടികളില്‍ ഏറ്റവും സാക്ഷരതയുള്ളയാളായിരുന്നു. ഞാന്‍ ലക്കിയോട് ആകിബിനെക്കുറിച്ച് അങ്ങിനെ പറഞ്ഞിട്ടില്ലെന്ന് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ലക്കിയുടെ അമ്മ പറഞ്ഞു.

Also read: പൗരത്വ നിയമ ഭേദഗതി, 10 ചോദ്യങ്ങളും ഉത്തരങ്ങളും

എന്റെ എല്ലാ വിദ്യാര്‍ത്ഥികളും എനിക്ക് തുല്യരാണെന്നും ജാതി, ലിംഗഭേദം, മതം എന്നിവയുടെ അടിസ്ഥാനത്തില്‍ മറ്റൊരു വിദ്യാര്‍ത്ഥിയെ അപമാനിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്കും അനുകൂലമായി ഞാന്‍ നില്‍ക്കില്ലെന്നും ഞാന്‍ അവരോട് ഓര്‍മ്മിപ്പിച്ചു. ഇത്തരം ചിന്തകള്‍ കുട്ടികളില്‍ കടന്നുവരുന്നതിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും ഞാന്‍ പറഞ്ഞു. കാരണം, അവന്‍ ഈ പാത തുടരുകയാണെങ്കില്‍ അവനില്‍ നിന്നും വ്യത്യസ്തമായ ആളുകളുമായി വര്‍ത്തിക്കുക എന്നത് അവന് പ്രയാസമാകും. അവര്‍ ഇത് വിശ്വസിച്ചാലും ഇല്ലെങ്കിലും ലക്കിയോട് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കാമെന്ന് അവര്‍ എനിക്ക് വാക്കു നല്‍കി.

പിന്നീട് ഞാന്‍ മുന്‍ പ്രസിഡന്റ് അബ്ദുല്‍ കലാമിന്റെ ജീവിതത്തെക്കുറിച്ച് വീഡിയോകളും മറ്റു വ്യത്യസ്ത പ്രവര്‍ത്തനത്തീലൂടെയും കുട്ടികളെ പഠിപ്പിച്ചു. തുടര്‍ന്ന് ലക്കി പറഞ്ഞു എനിക്ക് അബ്ദുല്‍കലാമിനെപോലെയാകണം. അപ്പോള്‍ ഈ പേരാട്ടം ജയിച്ചതായി എനിക്ക് തോന്നി. അന്ന് ഉച്ചക്കു ശേഷം ഞാന്‍ ലക്കിയോട് ചോദിച്ചു. ആകിബുമായുള്ള കാര്യത്തില്‍ നീ മാറ്റം വരുത്തിയോ. അവന്‍ പറഞ്ഞു ഇല്ല. ഞാന്‍ ചോദിച്ചു എന്തുകൊണ്ട്, എന്നാല്‍ അവന്‍ മറുപടിയൊന്നും പറഞ്ഞില്ല. അബ്ദുല്‍ കലാം ഒരു മുസ്ലിമായിരുന്നു, അത് അദ്ദേഹത്തെ ഒരു മോശം വ്യക്തിയാക്കുകയോ, അദ്ദേഹത്തിന് ഭക്ഷണം നല്‍കാതിരിക്കുകയോ ചെയ്തിട്ടില്ലല്ലോ. ഞാന്‍ ലക്കിയോട് ചോദിച്ചു. അവന്‍ ഒന്നും പറഞ്ഞില്ല.

ഈ നിരാശജനകമായ ഇടപെടല്‍ ഒരു ക്ലാസ് പാര്‍ട്ടി നടത്തുന്നതിലേക്ക് ഞങ്ങളെ കൊണ്ടെത്തിച്ചു. ഒരു ദിവസം ഉച്ചക്കു ശേഷം ഡസ്‌കില്‍ ക്രമരഹിതമായി എന്റേത് അടക്കം എല്ലാവരുടെയും ടിഫിന്‍ ബോക്‌സുകള്‍ എല്ലാവര്‍ക്കും മുന്നില്‍ വെച്ചു. എല്ലാവരും ഒരോ ടിഫിനില്‍ നിന്നും ഓരോ പിടി കഴിക്കുക. എല്ലാവര്‍ക്കും വ്യത്യസ്ത ഭക്ഷണം കഴിക്കാനാണിത് എന്ന് ഞാന്‍ പറഞ്ഞു. ഇങ്ങിനെ ആകിബിന്റെ ഭക്ഷണം ലക്കി കഴിക്കുന്നത് ഞാന്‍ കണ്ടു. പാര്‍ട്ടി എങ്ങിനെയുണ്ടായിരുന്നു, ഞാന്‍ ലക്കിയോട് ചോദിച്ചു. അവന്‍ പറഞ്ഞു. അടിപൊളിയായിരുന്നു ദീദി. നീ ആകിബിന്റെ ടിഫിനില്‍ നിന്നും കഴിക്കുന്നത് കണ്ടല്ലോ, നീ എന്തിനാ അത് ചെയ്തത്. അതിന് വളരെ സ്വാദുണ്ടായിരുന്നു, നിഷ്‌കളങ്ക പുഞ്ചിരിയോടെ അവന്‍ അതും പറഞ്ഞ് ഓടിപ്പോയി. തന്റെ മുസ്ലീം സഹപാഠി തന്നെപ്പോലെയാണെന്നും അവനുമായി ചങ്ങാത്തം തുടരാമെന്നും അന്ന് ലക്കി മനസ്സിലാക്കി.

സാമുദായിക ആശയങ്ങള്‍ എനിക്കറിയാവുന്നതിനേക്കാള്‍ മുമ്പുതന്നെ വേരൂന്നിയതാണെന്നും അവ ഒരു ഭക്ഷണ്തതിലൂടെ തകര്‍ക്കാമെന്നും ഇതിലൂടെ ഒരാള്‍ ശ്രമിച്ചാല്‍ ‘മറ്റൊരാളെ’ അറിയാമെന്നും ഞാന്‍ മനസ്സിലാക്കി.

രണ്ടു വര്‍ഷത്തിനു ശേഷം ഞാന്‍ ഒരു സമ്പന്നരായ കുട്ടികളുള്ള പ്രൈവറ്റ് സ്‌കൂളില്‍ അധ്യാപികയായി കയറി. 6ാം ക്ലാസിലെ കുട്ടികളുമായി ഒരിക്കല്‍ ഒരു യാത്ര നടത്തി. ട്രെയിനില്‍ വെച്ച് ഭക്ഷണം കഴിക്കാനൊരുങ്ങി. മൂന്ന് കുട്ടികള്‍ അവരുടെ ഭക്ഷണം തുറക്കുന്നില്ല, കാരണം അവരുടെ ഭക്ഷണത്തിന് സമീപത്ത് കൂടെ ഒരു പാറ്റ പോയതാണ്. എല്ലാവരും ഇത് കണ്ട് ചിരിക്കുകയും ഇന്ത്യന്‍ റെയില്‍വേയുടെ അവസ്ഥയെപ്പറ്റി അഭിപ്രായം പറയുകയും ചെയ്തു. യാത്രയുടെ അനുഭവം അറിയിക്കാനുള്ള ഫോമുമായി ഒരാള്‍ വന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും എഴുതാന്‍ ഉണ്ടോ എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ ആ മൂന്ന് കുട്ടികളില്‍ ഒരാള്‍ ഫോം വാങ്ങി. അപ്പോള്‍ മറ്റുള്ള കുട്ടികള്‍ പറഞ്ഞു. അത് വിട്ടുകള, അവര്‍ നമ്മുടെ വീട്ടിലേക്ക് വരും, എന്നിട്ട് ആള്‍ക്കൂട്ടക്കൊലപാതകം പോലെ നമ്മളെ കൊല്ലും’. ഇത് എന്റെ അധ്യാപന ജീവിതത്തില്‍ എക്കാലത്തും ഞെട്ടലുണ്ടാക്കുന്ന അനുഭവമായിരുന്നു. ഏറെ ഉദാസീനതയോടെയാണ് അവന്‍ ഇത്തരത്തില്‍ മറുപടി നല്‍കിയത്.
ആള്‍ക്കൂട്ടക്കൊല എന്താണെന്ന് എങ്ങിനെയാണ് ഈ കുട്ടികള്‍ മനസ്സിലാക്കിയിരിക്കുന്നത്. ഞാന്‍ അവരോട് പറഞു, ട്രെയിനിലെ ശുചിത്വത്തെക്കുറിച്ച് പരാതിപ്പെട്ടാല്‍ ആരും നിങ്ങളെ ഒന്നും ചെയ്യില്ല. ഇത്തരത്തില്‍ ഓരോ തലമുറയും ജീവിക്കുന്നത് എങ്ങിനെയെന്ന് നമുക്ക് കാണാം. നമ്മുടെ കുട്ടികളെ ശരിയും തെറ്റും പഠിപ്പിക്കേണ്ടത് നമ്മളാണ്. അവര്‍ സ്വയം ചിന്തിക്കുകയും ശരിയെ തെറ്റില്‍ നിന്നും വേര്‍തിരിക്കുകയും ചെയ്യുന്നു. അവരുടെ ഭരണഘടന സംരക്ഷിക്കാന്‍ ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് അവരുടെ വിദ്യാഭ്യാസമാണ്. നിങ്ങള്‍ക്ക് അതില്‍ വേണ്മെങ്കില്‍ വിയോജിക്കാം, എന്നാല്‍ അതിനുള്ള ഉത്തരം നിങ്ങള്‍ അവര്‍ക്ക് നല്‍കണം.

ഇന്ത്യയെക്കുറിച്ചുള്ള എന്റെ ആശയം എന്റെ മാതാപിതാക്കളില്‍ നിന്നും മുത്തശ്ശിമാരില്‍ നിന്നും എനിക്ക് അവകാശപ്പെട്ടതാണെന്ന് ഞാന്‍ ചൂണ്ടിക്കാണിക്കുന്നു. ഭാഗ്യവശാല്‍, അത് ഉള്‍ക്കൊള്ളുന്നതും വൈവിധ്യപൂര്‍ണ്ണവും മനോഹരവുമായിരുന്നു, മാത്രമല്ല നിങ്ങളുടെ കുട്ടികള്‍ക്കും അങ്ങിനെ വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സമത്വം, സമന്വയം, ദയ എന്നിവയുടെ മൂല്യം നിങ്ങള്‍ കുട്ടികളെ പഠിപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

നിങ്ങള്‍ ഇത് ‘ആദര്‍ശവാദമായി’ കാണുന്നുവെങ്കില്‍ അല്ലെങ്കില്‍ ഈ ധാര്‍മ്മിക വിദ്യാഭ്യാസം നിങ്ങളെ എവിടെയും എത്തിക്കില്ലെന്നാണ് നിങ്ങള്‍ വിശ്വസിക്കുന്നതെങ്കില്‍, പ്രൈമറി വിദ്യാലയത്തില്‍ നിങ്ങളുടെ കുട്ടികള്‍ പരസ്പരം കലാപം സൃഷ്ടിക്കരുതെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

എന്ന്, ഉത്കണ്ഠയോടെ നിങ്ങളുടെ ടീച്ചര്‍.

അവലംബം:thewire.in

Facebook Comments
Related Articles
Close
Close