ലോകത്ത് പരമ്പരാഗത മുസ്ലിം കലവിഷ്കരങ്ങളെ തന്മയ് ഭാവത്തോടെ അവതരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് മൊറോക്കോ, ഈജിപ്ത്, അള്‍ജീരിയ, ലിബിയ, ടുണീഷ്യ മുതലായ ഉത്തരാഫ്രിക്കന്‍ രാജ്യങ്ങള്‍. ഇസ്ലാമിക കലവിഷ്കരങ്ങളിലെ പ്രധാന ഇനമായ കലിഗ്രഫിയെ ഏറ്റവും മനോഹരമായി അവതരിപ്പിക്കാന്‍ ഒരു പക്ഷെ അറബ് രാജ്യങ്ങള്‍ ആശ്രയിക്കുന്നത് പോലും മേല്‍ പറഞ്ഞ ഉത്തരാഫ്രിക്കന്‍ രാജങ്ങളിലെ പരമ്പരാഗത ഖത്താതികളെയായിരിക്കുമെന്ന് തീര്‍ച്ചയാണ്. ഇസ്ലാമിക ഭരണത്തിന്‍റെ സുവര്‍ണ്ണ ഏടുകള്‍ എഴുതിചേര്‍ക്കപ്പെട്ടിട്ടുള്ള പ്രദേശങ്ങളായിട്ടാണ് പ്രസ്തുത മേഖലകള്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത്. അത് കൊണ്ട് തന്നെ പൗരാണികമായ സംസ്കാര വൈചാത്യങ്ങളെ അടുത്തറിയാന്‍ ഇന്ന് പാശ്ചാത്യര്‍ പോലും ആശ്രയിക്കുന്നത് ഈ രാജ്യങ്ങളെയാണ്. അറബി കലിഗ്രഫിയെ വരും തലമുറകള്‍ക്ക് പരിചയപ്പെടുത്താന്‍ കഴിയുന്ന ഖത്താതികള്‍ ഉണ്ടെങ്കില്‍ കൂടിയും അറബി എഴുത്ത് ശൈലിയിലെ പരമ്പരാഗതവും പൗരാണികവുമായ എഴുത്തുകാരുടെ കുറവ് ഇന്ന് ഈ മേഖലയിലെ പ്രധാന കലാപ്രതിസന്ധിയാണ്.
Also read: സ്ത്രീകളോടുള്ള ആദരവ്
Also read: കുട്ടികളുടെ ശിക്ഷണത്തിന് പത്ത് കാര്യങ്ങള്‍
ഇറാഖ്, സഊദി അറേബ്യ, ഈജിപ്ത്, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് യുനെസ്കോക്ക് മുന്പില്‍ സമര്‍പിച്ച നിര്‍ദേശത്തില്‍ പറയുന്നത് അറബിക് കലിഗ്രഫിയെ സാംസ്‌കാരിക-പൈത്രിക പട്ടികയിലുല്പ്പെടുത്തി സംരക്ഷിച്ച് നിലനിര്‍ത്തണം എന്നാണ്. 2020 അറബി കളിഗ്രഫിയുടെ വര്‍ഷമായി (Year of Arabic Calligraphy) ഈയടുത്താണ് സഊദി അറേബ്യയിലെ സാംസകാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുള്ള ബിന്‍ ഫര്‍ഹാന്‍ പ്രഖ്യാപനം നടത്തിയത്. രാജ്യാതിര്‍ത്തികള്‍ ലങ്കിച്ച് അസ്വസ്ഥതയുടെ വിഷപുക മുസ്ലിം രാജ്യങ്ങളില്‍ ഉയരുമ്പോഴും തങ്ങളുടെ പരമ്പരാഗവും പൗരാണികവുമായ കലാമൂല്യങ്ങളെ ജീവിപ്പിച്ചു നിലനിര്‍ത്തുന്ന കാര്യത്തില്‍ ഇസ്ലാമിക പാരമ്പര്യം അവകാശപ്പെടുന്ന രാജ്യങ്ങളെല്ലാം എന്നും ഒന്നായിരിക്കും എന്നതില്‍ തര്‍ക്കമുണ്ടാവില്ല. അസഹിഷ്ണുതയുടെയും അരാജകത്വത്തിന്‍റെയും വേരറുക്കാന്‍ കലവിഷ്കാരങ്ങള്‍ക്ക് എത്ര മാത്രം കഴിയുമെന്ന തെളിയിച്ചവരാണ് ചരിത്രത്തിലെ മുസ്ലിം ഭരണകൂടങ്ങള്‍.
ഇസ്ലാമിക കലവിഷ്കരങ്ങളിലെ പ്രധാന ഇനമായ കലിഗ്രഫിയെ ഏറ്റവും മനോഹരമായി അവതരിപ്പിക്കാന്‍ ഒരു പക്ഷെ അറബ് രാജ്യങ്ങള്‍ ആശ്രയിക്കുന്നത് പോലും മേല്‍ പറഞ്ഞ ഉത്തരാഫ്രിക്കന്‍ രാജങ്ങളിലെ പരമ്പരാഗത ഖത്താതികളെയായിരിക്കുമെന്ന് തീര്‍ച്ചയാണ്. ഇസ്ലാമിക ഭരണത്തിന്‍റെ സുവര്‍ണ്ണ ഏടുകള്‍ എഴുതിചേര്‍ക്കപ്പെട്ടിട്ടുള്ള പ്രദേശങ്ങളായിട്ടാണ് പ്രസ്തുത മേഖലകള്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത്. അത് കൊണ്ട് തന്നെ പൗരാണികമായ സംസ്കാര വൈചാത്യങ്ങളെ അടുത്തറിയാന്‍ ഇന്ന് പാശ്ചാത്യര്‍ പോലും ആശ്രയിക്കുന്നത് ഈ രാജ്യങ്ങളെയാണ്.
ജീവിക്കുന്ന പൈത്രിക സമ്പത്തായി കലിഗ്രഫിയെ പരിഗണിക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് ഇന്ന് ഉത്തരാഫ്രിക്ക. പാശ്ചാത്യ വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കും അറബ് രാജ്യങ്ങളിലേക്കും അറബിക് കലിഗ്രഫി ക്ലാസ്സുകള്‍ എടുക്കാന്‍ നിയോഗിക്കപ്പെടുന്ന ഖത്താതികളില്‍ നല്ലൊരു ശതമാനവും ഈജിപ്ത്, ടുണീഷ്യ, ലിബിയ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഈയടുത്ത് വിട പറഞ്ഞ ഈജിപ്ത്തിലെ പ്രമുഖ ഖത്താത് മുഹമ്മദ് മഹ്മൂദ് അബ്ദുല്‍ അല്‍ ഹമാമിന്‍റെ കലിഗ്രഫിയിലെ സംഭാവനകളെ വിലയിരുത്തിയാല്‍ മനസിലാകും. ബഹറൈനിലെക്കായി അറബി കലിഗ്രഫിക്കാവശ്യമായ നാല് ലഖു ഗ്രന്ഥങ്ങളാണ് അദ്ദേഹം തയ്യാറാക്കി നല്‍കിയത് ഒപ്പം ബ്രിട്ടനിലേക്കായുള്ള അറബി ഗ്രന്ഥങ്ങളും.