Current Date

Search
Close this search box.
Search
Close this search box.

അയാള്‍ തിരിച്ചുപറഞ്ഞു: അവരൊക്കെ എന്നെക്കാള്‍ കേമൻമാരാണ്!

ഒരാള്‍ യഹ് യ ബിന്‍ ഖാലിദുല്‍ ബര്‍മകിയോടു പറഞ്ഞു: അല്ലാഹുവാണ, നിങ്ങള്‍ അഹ്നഫിനെക്കാള്‍ സഹനശീലനും മുആവിയയെക്കാള്‍ നല്ല വിധിപറയുന്നവനും അബ്ദുല്‍ മലികിനെക്കാള്‍ ദൃഢതയുള്ളവനും ഉമറുബ്‌നു അബ്ദില്‍ അസീസിനെക്കാള്‍ നീതിമാനുമാണ്! അയാള്‍ തിരിച്ചുപറഞ്ഞു: അഹ്നഫിന്റെ അടിമയായ ഉമൈര്‍ എന്നെക്കാള്‍ സഹനശീലനും മുആവിയയുടെ എഴുത്തുകാരനായ സര്‍ഹൂന്‍ എന്നെക്കാള്‍ മതപാണ്ഡിത്യമുള്ളവനും അബ്ദുല്‍ മലികിന്റെ സൈന്യാധിപനായ അബുസ്സുഐസഅ എന്നെക്കാള്‍ ദൃഢതയുള്ളവനും ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ മന്ത്രിയുടെ ആന എന്നെക്കാള്‍ നീതിമാനുമാണ്! ഞാന്‍ അര്‍ഹിച്ചതിലേറെ എനിക്കു തന്നവരൊന്നും എന്റെ സാമീപ്യം കരസ്ഥമാക്കിയിട്ടില്ല!

ഗുണപാഠം 1
ഡാര്‍വിന്‍ തന്റെ ‘വര്‍ഗങ്ങളുടെ അടിസ്ഥാനം’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: നിലനില്‍പ് ഏറ്റവും ശക്തിയുള്ളവസ്തുവിനല്ല, പിടിച്ചുനില്‍ക്കാന്‍ കഴിവുള്ളതിനു മാത്രമാണ്! ഡാര്‍വിന്റെ എല്ലാത്തരം വികലവാദങ്ങളെ മാറ്റിനിര്‍ത്തിയാലും ഇപ്പറഞ്ഞ കാര്യം വളരെ കൃത്യമാണ്. അല്ലെങ്കില്‍ ഡിനോസറുകള്‍ ഒടുങ്ങുകയും എലികള്‍ ബാക്കിയാവുകയും ചെയ്യില്ലല്ലോ! നിലനില്‍ക്കാനുള്ള അപൂര്‍വ സിദ്ധിയുള്ളതുകൊണ്ടുതന്നെ എലികള്‍ അവസാനിക്കാതിരിക്കുന്നു. പാമ്പുകള്‍ തൊലിയുരന്നതുപോലെ ഉരിയുകയും നാം വസ്ത്രം മാറുന്നതുപോലെ അവ മാറുകയും ചെയ്യുന്നു!

ഗുണപാഠം 2
മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് വഴിയോരങ്ങളില്‍ കൈകള്‍ നീട്ടുന്നവരല്ല യഥാര്‍ഥ യാചകര്‍. ചില പ്രമുഖരായ യാചകരെയും നമുക്കു കാണാം! ‘പടപ്പുകള്‍ മുഴുവന്‍ എന്തു കരുതിയാലും നിങ്ങള്‍ കരുതിയതേ സംഭവിക്കൂ, നിങ്ങള്‍ വിധിച്ചുകൊള്ളൂ, നിങ്ങള്‍ തന്നെയാണ് ഏകനും അതിശക്തനും’ എന്ന് ഖലീഫയെ അഭിസംബോധന ചെയ്തു പാടിയ കവി ഇബ്‌നു ഹാനിഉല്‍ അന്ദുലുസിയെപ്പോലുള്ള കവികള്‍ ഈ യാചകരുടെ കൂട്ടത്തില്‍ പ്രധാനിയാണ്. കൂടുതല്‍ കൊടുക്കുന്ന ആളുകള്‍ക്ക് ആവശ്യാനുസരം വിധികള്‍ പറഞ്ഞുകൊടുക്കുന്ന മുഫ്തിമാരുമുണ്ട്. സ്വന്തമായി ടെലിവിഷന്‍ ചാനലുകളുള്ള യാചകരുമുണ്ട്. സ്ഥാപനമേധാവിയോടു യാചിക്കുന്ന ജോലിക്കാരും അധ്യാപകരുമുണ്ട്. നിരത്തുകളില്‍ കാണുന്ന യാചകരെപ്പോലെ ഇവര്‍ കൈനീട്ടില്ലെങ്കിലും അവന്‍ തങ്ങളുടെ അഭിമാനത്തെയാണ് നീട്ടുന്നത്!

ഗുണപാഠം 3
മറ്റുള്ളവരുടെ സ്ഥാനം നിന്റെ മുന്നില്‍ പരിഗണിക്കാത്തവരെ കരുതിയിരിക്കുക, ഒരുദിനം നിന്റെ സ്ഥാനവും അയാള്‍ മറ്റുള്ളവരുടെ മുന്നില്‍ പരിഗണിക്കില്ല! മറ്റുള്ളവരെ ഉപയോഗിച്ച് നിന്റെയടുക്കല്‍ എത്തിപ്പെടാന്‍ ശ്രമിക്കുന്നവരെയും സൂക്ഷിക്കുക, ഒരുദിനം നിന്നെയുപയോഗിച്ച് മറ്റുള്ളവരിലേക്കും അയാള്‍ എത്തിപ്പെടും! ഇത്തരക്കാര്‍ കൊതുകിനെയും മൂട്ടയെയും പോലെയാണ്. ഏറ്റവും ഇഷ്ടഭക്ഷണം മറ്റുള്ളവരുടെ ചോരയാണ്!

ഗുണപാഠം 4
മാന്യരായ ജനങ്ങള്‍ക്ക് ഉയരങ്ങള്‍ കീഴടക്കാന്‍ മറ്റുള്ളവരുടെ വില കുറക്കേണ്ട ആവശ്യമില്ല. ആയതിനാല്‍ മാന്യനാവുക, മാന്യനായ ഒരു വ്യക്തി നിങ്ങളുടെ മുന്നില്‍ അപമാനിക്കപ്പെടാന്‍ സമ്മതിക്കരുത്, നിങ്ങള്‍ക്കിടയില്‍ വല്ല ശത്രുതയും ഉണ്ടെങ്കില്‍പോലും! മാന്യര്‍, സുഹൃത്തുക്കളുടെ നില മനസ്സിലാക്കുന്നതുപോലെ ശത്രുക്കളുടെയും നില മനസ്സിലാക്കുന്നു!

ഗുണപാഠം 5
നിന്നെക്കാള്‍ ഉയര്‍ന്ന നിലയിലുള്ളവരുമായി നിങ്ങളുടെ ബന്ധം ഊഷ്മളമാവുന്നത് ഒരിക്കലും ഒരു മോശമായ കാര്യമല്ല. രാഷ്ട്രത്തിന്റെ തലവനില്‍ നിന്നു തുടങ്ങി, മന്ത്രിയായാലും കമ്പനി മുതലാളിയായാലും സ്ഥാപനത്തിന്റെ തലവനായാലും ഫാക്ടറി ഉടമയായാലും ആ ബന്ധങ്ങളൊക്കെ നല്ലതാണ്. പക്ഷെ, അവരുമായുള്ള ബന്ധം മറ്റുള്ളവരെ തകര്‍ക്കാനുള്ള മാര്‍ഗമാക്കുന്നത് വൃത്തികേടാണ്! നിനക്കു നിസ്‌കരിക്കാന്‍ അവരുടെ ചുമലുകയറിപ്പോവുന്നതും നിന്റെ സിഗരറ്റു കത്തിക്കാന്‍ അവരുടെ പുകകാണിക്കുന്നതും വൃത്തികേടാണ്!

ഗുണപാഠം 6
അധികാരം എവിടെയുണ്ടോ അവിടെ വാലാട്ടികളുണ്ടാവും! ഇത്തരക്കാര്‍ക്ക് അടുത്ത് വല്ല ഇടവും കിട്ടിയാല്‍ പിന്നെ മനസ്സില്‍ ഇടമില്ലതന്നെ! സ്വാഭാവികമായും ഇത്തരക്കാര്‍ ആവശ്യം വേതനവുമല്ല, വിലയാണ്! വേട്ടക്കാരുടെ സുഹൃത്തുക്കളാണ് ഞങ്ങളെന്നു കരുതുന്ന വേട്ടപ്പട്ടികളെപ്പോലെയാണിവര്‍. ഒരു വ്യത്യാസം മാത്രമേയുള്ളൂ, വേട്ടപ്പട്ടി കഴിവിന്റെ പരമാവധി പരിശ്രമിക്കുന്നത് അതിന്റെ ജോലി നിര്‍വഹിക്കാനാണ്, മറ്റുള്ളവരെ തകര്‍ക്കാനല്ല! ( തുടരും )

സന്ധ്യാ വർത്തമാനം -1

സന്ധ്യാ വർത്തമാനം -2

സന്ധ്യാ വർത്തമാനം -3

സന്ധ്യാ വർത്തമാനം -4

വിവ. മുഹമ്മദ് ശാക്കിർ മണിയറ

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles