Columns

നാഥനോട് ചേർന്നിരിക്കുന്ന വേളകളിൽ കൂട്ടിച്ചേർക്കപ്പെടുന്ന മനസുകൾ 

“എൻ്റെ അടിയാറുകൾ എന്നെ കുറിച്ച് നിന്നോട് ചോദിച്ചാൽ അവരോട് പറയണം ഞാൻ അവരോടടുത്ത് തന്നെയുണ്ടെന്ന്”(2:186) പ്രാർഥന, മറ്റൊരാൾക്കായി നമുക്ക് കൊടുക്കാൻ പറ്റുന്ന മനോഹരമായ സമ്മാനമാണത് . പ്രയാസങ്ങൾ പങ്കുവെക്കുമ്പോ ” സാരല്ലടാ ഒക്കെ ശരിയാകും. ഞാൻ പ്രാർഥിക്കുന്നുണ്ട് എന്ന് പറയുമ്പോ . . ഒടുവിലെത്തെ ആ വാക്കിന് നൽകാൻ കഴിയുന്നൊരു ബലമുണ്ട്. അവസാനത്തെ പ്രതീക്ഷയും നഷ്ടപ്പെടുമെന്ന ഘട്ടത്തിലും നമ്മെ പിടിച്ചിരുത്തുന്ന ഒരാത്മ ബലം .

പരസ്പരമുള്ള സംസാരങ്ങളവസാനിപ്പിക്കുമ്പോ നീ പ്രാർഥിക്ക്ട്ടോ എന്ന വാക്കിൽ വിശ്വസിച്ചേൽപിക്കുന്ന പ്രതീക്ഷയുടെ ഒരു നാളമുണ്ട് . നാഥനിലേക്ക് കൈകളുയർത്തി ചോദിക്കുന്ന നേരം പ്രിയപ്പെട്ടവരുടെ മുഖം മനസ്സിൽ കണ്ട് അവർക്കായി തേടുമ്പോൾ മനസിൻ്റെ ആഴത്തിൽ നിന്നുയിരെടുക്കുന്ന സ്നേഹത്തിൻ്റെ ഒരു കരുതലുണ്ട്.. നാഥനോട് ചേർന്നിരിക്കുന്ന വേളയിൽ പരസ്പരം കൂട്ടിച്ചേർക്കപ്പെടുന്ന മനസുകൾ …

പ്രാർഥനക്കൊരു പ്രത്യേകതയുണ്ട്. നമ്മളെന്താണോ പടച്ചോനോട് ചോദിക്കുന്നത് അതിനുസരിച്ച് മാറാനുള്ള അവസരങ്ങളതൊരിക്കിത്തരും . നമസ്കാരങ്ങളിൽ നിന്നോടുള്ള ഹൃദയ ബന്ധം വർദ്ദിപ്പിച്ച് തരണേ എന്നിടക്കിടെ പ്രാർഥിക്കുന്നുണ്ടേൽ നമസ്കരിക്കാൻ നിൽക്കുമ്പോ ഒരോർമപ്പെടുത്തലായി ആ പ്രാർഥന മനസ്സിൽ വന്ന് നിൽക്കും .

Also read: ധീര രക്തസാക്ഷി ഖുബൈബ് (റ)

നമ്മളിലെന്തൊക്കെ ന്യൂനതകളും കുറവുകളുമുണ്ടോ അതൊക്കെ പടച്ചോനോട് പറയണം .ദേഷ്യപ്പെടുന്ന സ്വഭാവം ഇത്തിരി കൂടുതലാണേൽ അതൊന്ന് നിയന്ത്രിക്കാൻ കഴിയണേന്ന് പ്രാർഥിക്കുമ്പോ പിന്നെ ദേഷ്യപ്പെടുന്ന സന്ദർഭം വരുമ്പോ ആ പ്രാർഥനയുടെ ഓർമകൾ നമ്മെ ശാന്തമാക്കും . എന്തേലും ചെയ്യുമ്പോ ബാക്കില്ലോർ അറിയണം എന്നെ പുകഴ്ത്തണം എന്നൊക്കെ തോന്നാറുണ്ടേൽ അതൊഴിവാക്കി കിട്ടാൻ പ്രാർഥിക്കണം. പിന്നെ അത്തരം തോന്നലുകളുണ്ടാകുമ്പോൾ ആ പ്രാർഥന മനസിനെ തിരുത്തിക്കൊണ്ടിരിക്കും .

ആവശ്യങ്ങളുണ്ടാകുമ്പോഴാണ് പലപ്പോഴും നമ്മളല്ലാഹുവിനോട് ചോദിക്കാറുള്ളത്. ശരിക്കും ആലോചിച്ച് നോക്കിയാല് അവനെ ആവശ്യമില്ലാത്ത ഏതെങ്കിലും നിമിഷം നമ്മുടെ ജീവിതത്തിലുണ്ടോ ? നന്മുടെ കയ്യനക്കങ്ങൾ .. കണ്ണു കൊണ്ട് നമ്മൾ കാണുന്ന കാഴ്ചകൾ .. കാലുകൊണ്ട് എത്തിപ്പെടുന്ന ഇടങ്ങൾ.. എല്ലാം അവൻ്റെ ഖുദ്റത്തിനാൽ മാത്രം സംഭവിക്കുന്നതല്ലേ .. അവൻ്റെ നിശ്ചയത്തിന് മുന്നിൽ നിശ്ചലമായിപ്പോകുന്നത് മാത്രമല്ലേ നമ്മുടെ കഴിവുകൾ ..

“നാം ഇച്ഛിച്ചിരുന്നെങ്കില് അവരുടെ കണ്ണുകളെത്തന്നെ നാം മായ്ച്ചുകളയുമായിരുന്നു. അപ്പോഴവര് വഴിയിലൂടെ മുന്നോട്ട് കുതിക്കാന് നോക്കും. എന്നാല് അവരെങ്ങനെ വഴി കാണാനാണ്?
നാം ഉദ്ദേശിച്ചിരുന്നെങ്കില് നാമവരെ അവര് നില്ക്കുന്നേടത്തുവെച്ചുതന്നെ രൂപമാറ്റം വരുത്തുമായിരുന്നു. അപ്പോഴവര്ക്കു മുന്നോട്ടു പോവാനാവില്ല. പിന്നോട്ടു മടങ്ങാനും കഴിയില്ല”(36:66,67)

Also read: മെയ് വഴക്കമുള്ളവർക്ക് മെയ് ദിനാശംസകൾ

റസൂലുല്ലാൻ്റ ഒരു പ്രാർഥനണ്ട് ” എൻ്റെ കണ്ണിമ ചിമ്മുന്ന നേരത്തേക്ക് പോലും നാഥാ എൻ്റെ കാര്യങ്ങൾ നോക്കാൻ എന്നെ നീ എൽപിക്കരുതേ. ”

കെ.എച്ച് താനൂർ പാടിയ പോലെ
….താങ്ങിത്തലോടിക്കൊണ്ട് താഴത്തിടാതെ കണ്ട്
പോറ്റുന്ന നാഥനെ നീ മറക്കല്ലേ ..
സ്വന്തം ചലിക്കുന്നതായിട്ടൊന്നും ധരിക്കല്ലെ…

Facebook Comments
Related Articles
Close
Close