Current Date

Search
Close this search box.
Search
Close this search box.

കേരളവും എന്‍ ഐ എ അറസ്റ്റും

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു വാര്‍ത്ത‍ പുറത്തു വിട്ടിരുന്നു.   എന്‍ ഐ എ യുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ നല്‍കിയ വിവരം “ കേരളമടക്കം പത്തു സംസ്ഥാനങ്ങളില്‍ ഐ എസ്  എസിന്റെ സജീവ സാന്നിധ്യമുണ്ട് എന്നായിരുന്നു. കേരളത്തിനു പുറമേ കര്‍ണാടകം, ആന്ധ്ര, തെലുന്ഗാന, മഹാരാഷ്ട്ര , രാജസ്ഥാന്‍, ബീഹാര്‍ , ബംഗാള്‍, യു പി, എം പി, ജമ്മുകാശ്മീര്‍ എന്നിടത്തും ഇവരുടെ സാന്നിധ്യം റിപ്പോര്‍ട്ട് എടുത്തു പറയുന്നു. അതിനു തെളിവെന്നോണം ഐക്യരാഷ്ട്രസഭയുടെ ഒരു അനുബന്ധ റിപ്പോര്‍ട്ടും മാധ്യമങ്ങള്‍ നല്‍കിയിരുന്നു. കൂട്ടത്തില്‍ കൂടുതല്‍ ഭീകര സാന്നിധ്യം കേരളത്തിലാണ് എന്ന് കണക്കുകള്‍ സഹിതം പല ദേശീയ മാധ്യമങ്ങളും അവതരിപ്പിച്ചിരുന്നു.

കേരളം മോശമാണ് എന്ന് പറയല്‍ പലര്‍ക്കും ഒരാവശ്യമാണ്. പ്രത്യേകിച്ച് മലബാറും മലപ്പുറവും ചിലര്‍ക്ക് വല്ലാതെ ചൊറിച്ചില്‍ ഉണ്ടാക്കുക സ്വാഭാവികം. റിപ്പോര്‍ട്ട് വന്നു രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തില്‍ നിന്നും ബംഗാളില്‍ നിന്നും അല്‍ ഖാഇദ ഭീകരരെ എന്‍ ഐ എ തന്നെ അറസ്റ്റു ചെയ്യുന്നു. ഐ എന്‍ എ കുറെ കാലമായി കേരളക്കാര്‍ക്ക് പരിചിതമാണ്. കേരളത്തിലെ പല കേസുകളിലും അവര്‍ ഇടപെട്ടിരുന്നു. അതില്‍ ഒന്നാണ് ഹാദിയ കേസ്. ഒരു പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാമിലേക്ക് വരുന്നു. പത്ര പരസ്യം നല്‍കി അവള്‍ വിവാഹം കഴിക്കുന്നു. വിഷയം സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ വാശിയോടെ എന്‍ ഐ എ വാദിക്കാന്‍ ശ്രമിച്ചത് തീവ്രവാദത്തെ കുറിച്ചായിരുന്നു. അവസാനം കോടതി തന്നെ അവരുടെ വാദത്തില്‍ ഇടപെടേണ്ടി വന്നു എന്നതു ചരിത്രം.

Also read: സമാധാനം നമ്മുടെ പതാകയിൽ പാറിയാൽ മതിയോ ?!

അലന്‍ താഹ വിഷയം അവസാന ഉദാഹരണം. അവിടെയും എന്‍ ഐ എ ഉയര്‍ത്തിയ വാദങ്ങള്‍ കോടതിക്ക് മുന്നില്‍ പൊളിഞ്ഞു പോയത് നാം കണ്ടതാണ്. പുതിയ കേസിന് ഒരു അന്താരാഷ്ട്ര മാനമുണ്ട്. പിടിക്കപ്പെട്ടവര്‍ അല്‍ ഖാഇദാ ബന്ധമുള്ളവര്‍ എന്നതാണ് അന്വേഷണ ഏജന്‍സി പറയുന്നത്. അല്‍ ഖാഇദ ഒരു കാലത്ത് ലോകത്തെ വിറപ്പിച്ച ഭീകര സംഘമാണ്. പക്ഷെ അമേരിക്കന്‍ വിദേശകാര്യ സിക്രട്ടറി മൈക്ക് പോമ്പിയോയും അമേരിക്കന്‍ സെന്‍ട്രല്‍ കമന്റും പറയുന്നത് ഇന്ന് ലോകത്ത് അവര്‍  ഒരു എണ്ണപ്പെടുന്ന ശക്തിയല്ല എന്നാണ്.  “കീഴടങ്ങി എന്ന് ശത്രുവാണ് പറയേണ്ടതു എന്നാലും അവരുടേ കാലം കഴിഞ്ഞെന്നു ഞങ്ങള്‍ പറയും” എന്നാണു അമേരിക്കന്‍ ഭാഷ്യം. അത് കൊണ്ട് തന്നെ അല്‍ ഖാഇദ ഒരു പെരുപ്പിച്ചു കാട്ടിയ  കഥയാണ് എന്നാണ് ലോകത്ത് നിന്നുള്ള വിവരം. അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം ഒഴിഞ്ഞു പോകാന്‍ പറഞ്ഞ കാരണം അല്‍ ഖാഇദ ഒരു ശക്തിയല്ല എന്നതാണ്.

മറ്റൊരു കഥയാണ് ഈ വിഷയത്തില്‍ ദേശീയ മാധ്യമങ്ങള്‍ക്ക് പറയാനുള്ളത്. അതില്‍ കടന്നു വരുന്നതു സംഘ പരിവാര്‍ വിശദീകരണവും. കേരളം കുറ്റവാളികള്‍ സ്വര്‍ഗമായി കാണുന്നു എന്നതാണ് ആ വാര്‍ത്ത‍. Jamaat-ul-Mujahideen Bangladesh എന്നൊരു സംഘത്തെ കുറിച്ചും ദേശീയ മാധ്യമങ്ങള്‍ പറയുന്നു. ആസാം ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇവര്‍ക്ക് വലിയ സ്വാദീനമുണ്ടത്രേ.   കൂടുതല്‍ സുരക്ഷിതത്വം  തേടി അവര്‍ കേരളത്തിലേക്ക് വരുന്നു. ദേശീയ ചാനലുകള്‍ ഈ വാര്‍ത്ത നന്നായി ആഘോഷിച്ചിരുന്നു. അതില്‍ കേരളവും കടന്നു വന്നിരുന്നു.  

ഈ അറസ്റ്റിനും ബഹളത്തിനും കാരണമായി   ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്ത തൃണമൂല്‍ കോണ്ഗ്രസ് പ്രതിനിധി പറഞ്ഞ കാര്യം അടുത്ത് വരുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളാണ് എന്നായിരുന്നു.  സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം ഭീകര പ്രവര്‍ത്തങ്ങള്‍ തടയുന്നതില്‍ പരാജയമാണ് എന്ന് കാണിക്കാനാണ് സംഘ പരിവാര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ നിന്നും അറസ്റ്റു ചെയ്യപ്പെട്ട മൂന്നു പേരും ഇവിടെ കുറെ കാലമായി ജോലി ചെയ്യുന്നു. അതും സാധാരണ തൊഴിലാളികളായി. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുക എന്നതായിരുന്നത്രേ ഇവരുടെ ചുമതല.  അവര്‍ക്കെതിരെ യു എ പി എ തന്നെയാകും അവര്‍ ചുമത്തുക. കോടതിയില്‍ എന്ത് തെളിവുകള്‍ എന്നത് വരെ നമുക്ക് കാത്തിരിക്കേണ്ടി വരും.  കോടതിയില്‍ പകച്ചു നിന്ന അനുഭവമാണ് പലപ്പോഴും ഐ എന്‍ എക്ക് പറയാനുള്ളത്. പക്ഷെ ഒരു കാര്യത്തില്‍ അവര്‍ വിജയിച്ചിരിക്കുന്നു. കേരളം ഭീകരരുടെ താവളം എന്ന സ്ഥിരം വടക്കേ ഇന്ത്യന്‍ പല്ലവി ദേശീയ ചാനലുകളും പത്രങ്ങളും ഏറ്റു പിടിച്ചിരിക്കുന്നു.

ഇന്ത്യയില്‍ കര്‍ഷകന്റെ ശവപ്പെട്ടിയില്‍ മോഡി സര്‍ക്കാര്‍ അവസാന ആണിയടിച്ച ദിവസം കൂടിയായിരുന്നു ഇന്നലെ. കര്‍ഷകരുടെ ഗുണത്തിന് എന്ന പേരില്‍ കുത്തകകള്‍ക്ക് കൂടുതല്‍ അവസരം തുറന്നു കൊടുക്കാന്‍ മാത്രമേ ഈ ബില്‍ ഗുണം ചെയ്യൂ എന്നത് ബുദ്ധിയുള്ള ആരും സമ്മതിക്കും. വിളകള്‍ക്ക് താങ്ങുവില ഇല്ലാതാവുകയും കുത്തകകള്‍ പൂര്‍ണമായി രംഗം കയ്യടക്കുകയും ചെയ്യുന്ന ദുരവസ്ഥ പക്ഷെ കാര്യമായി  ദേശീയ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തതായി കണ്ടില്ല. മറ്റു അജണ്ടകള്‍ ചര്‍ച്ചകളെ ഹൈജാക്ക് ചെയ്യുന്ന അവസ്ഥ നാം നേരില്‍ അനുഭവിച്ചതാണ്‌.

Also read: റോഹിങ്ക്യൻ വംശഹത്യ: മ്യാൻമർ സൈനികരുടെ കുറ്റസമ്മതം

യുദ്ധം ഭീകരത തീവ്രവാദം എന്നതു ഇന്ന് ഒരു രാഷ്ട്രീയ ആയുധമായി തീര്‍ന്നിരിക്കുന്നു. സര്‍ക്കാരുകള്‍ പലപ്പോഴും തങ്ങളുടെ അജണ്ടകള്‍ മാറ്റാന്‍ ഇത് ഉപയോഗിക്കുന്നു. കേരളത്തിലെ സ്വര്‍ണ്ണ ക്കടത്തും അനുബന്ധ ചര്‍ച്ചകളും ഈ അറസ്റ്റില്‍ മാറിക്കിട്ടും. കേരളത്തില്‍ പറയുന്നത്ര ഭീകര പ്രവര്‍ത്തനമില്ല എന്ന് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ വെളിപ്പെടുത്തിയിരുന്നു. പക്ഷെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി കേരളം ഭീകരരുടെ പിടിയിലാണ് എന്ന് ഉറപ്പിക്കാനാണ് പലര്‍ക്കും  താല്പര്യം. തല മറന്നു എന്ന തേയ്ക്കുക എന്ന് കേട്ടിട്ടുണ്ട്. സംഘ പരിവാര്‍ കാണിക്കുന്ന വഴിയിലൂടെ നടക്കാനാണ് പലപ്പോഴും മതേതര പാര്‍ട്ടികളും മത്സരിക്കുന്നത് എന്ന അറിവാണ് ഇത്തരം സംഭവങ്ങള്‍ നമുക്ക് നല്‍കുന്നത്. 

Related Articles