Current Date

Search
Close this search box.
Search
Close this search box.

ട്രംപ് ജോബിഡൻ സംവാദം നല്‍കുന്ന സൂചനകള്‍

കഴിഞ്ഞ കുറെ കാലമായി മറക്കാതെ കാണുന്ന ഒന്നാണു അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദങ്ങള്‍. എന്തൊക്കെ പറഞ്ഞാലും അമേരിക്ക എന്ന രാജ്യത്തിന് ലോകത്തിന്റെ മേല്‍ അത്രയ്ക്ക് സ്വാദീനമുണ്ട്. റഷ്യന്‍ ചേരിയുടെ തകര്‍ച്ച ഒരുവേള അമേരിക്കയുടെ മേല്‍ക്കോയ്മ ലോകത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കാരണമായിട്ടുണ്ട്. അതുകൊണ്ട് തന്നെ അമേരിക്കന്‍ ഭരണാധികാരികളുടെ നിലപാടുകള്‍ക്ക്  പലപ്പോഴും ലോക രാഷ്ട്രീയത്തില്‍ സ്ഥാനമുണ്ട്.

രാജ്യത്തെയും ലോകത്തെയും സംബന്ധിക്കുന്ന ചോദ്യങ്ങള്‍ റിപ്പബ്ലിക് ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ഥികളോട് അവതാരകന്‍ ചോദിക്കും. രണ്ടു പേരും അതിനു അവരുടെതായ ഉത്തരം നല്‍കും. അത് കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് ആരെ തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കാം. അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വലിയ പ്രചാരണവും ഈ സംവാദങ്ങള്‍ തന്നെയാണ്. മിക്കവാറും ലോകം മുഴുവന്‍ ഈ സംവാദം റിലേ ചെയ്യാറുണ്ട് എന്നതിനാല്‍ മില്യന്‍ കണക്കിന് കാണികള്‍ ഈ പരിപാടിക്ക് സാക്ഷികളാവുന്നു എന്നതും ഈ സംവാദത്തിന്റെ പ്രത്യേകതയാണ്.

ഇന്നും അത് പ്രതീക്ഷിച്ചാണ് സംവാദം കാണാന്‍ ഇരുന്നത്. ഇന്ത്യന്‍ സമയം കാലത്ത് ആറര മണിക്കാണ് സംവാദം ആരംഭിച്ചത്. Supreme Court, COVID-19, the economy, race and violence in US cities and the integrity of the election എന്നിവയായിരുന്നു ഇന്നത്തെ സംവാദത്തിന്റെ വിഷയങ്ങളായി നിശ്ചയിച്ചത്. ഒരിക്കല്‍ പോലും ഒരു Presidential Debate  ന്റെ നിലവാരത്തിലേക്ക് സംവാദം പോയില്ല. നമ്മുടെ നാട്ടിലെ അന്തിച്ചര്‍ച്ചകളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലായിരുന്നു ചര്‍ച്ച മുന്നോട്ട് പോയത്.  ചര്‍ച്ചയില്‍ പരസ്പരം ഇടപെടുന്നതും കാണാമായിരുന്നു. “ താങ്കള്‍ ഒന്ന് മിണ്ടാതിരിക്കുമോ” എന്ന പരുക്കന്‍ ചോദ്യം പോലും ഒരിക്കല്‍ ജോ ബിഡന്‍ ഉന്നയിച്ചിരുന്നു.

Also read: മരണാസന്നമായവരോടുള്ള പത്ത് ബാധ്യതകള്‍

ഒബാമ കെയര്‍ നിര്‍ത്തി എന്നല്ലാതെ പകരം സാധാരണ ജനത്തിനു ഉപകാരം ലഭിക്കുന്ന മറ്റൊന്ന് കൊണ്ട് വരാന്‍ കഴിഞ്ഞില്ല എന്ന ആരോപണത്തിനു കൃത്യമായ മറുപടിയൊന്നും  ട്രംപിനു പറയാന്‍ കഴിഞ്ഞില്ല.  ലോകത്തിലെ ഏറ്റവും കൂടുതല്‍ കൊറോണ രോഗികലുള്ള രാജ്യവും ഏറ്റവും കൂടുതല്‍ മരണം നടന്ന രാജ്യവും അമേരിക്കയായി എന്നതാണ് ട്രംപ്‌ ചെയ്ത നേട്ടം എന്ന ആരോപണത്തെ “ ഞാന്‍ ആയിരുന്നില്ലെങ്കില്‍ മരണം ഇനിയും ലക്ഷങ്ങള്‍ കടന്നേനെ” എന്ന മറുപടിയില്‍ ട്രംപ്‌ ഒതുക്കി. “ ബ്രസീല്‍ റഷ്യ ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്ക് രോഗത്തിന്റെ കണക്കു പോലുമറിയില്ല” എന്നും ട്രംപ്‌ തട്ടിവിട്ടിരുന്നു.  രോഗത്തെ എങ്ങിനെ പ്രതിരോധിക്കണം എന്ന കാര്യത്തില്‍ പ്രസിഡന്റ് ഇരുട്ടില്‍ തപ്പുന്നു എന്ന ആരോപണവും ബിഡന്‍ ഉന്നയിച്ചു. പ്രതിപക്ഷം നാട് അടച്ചിട്ടു നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നും ട്രംപ്‌ പറയാതിരുന്നില്ല.

“ താങ്കള്‍ ഒരു നുണയനാണു എന്ന് ഞാന്‍ പറയില്ല” എന്ന ബിഡന്‍റെ വാക്കുകളും ശ്രദ്ധേയമാണ്. അതിനു പകരമായി മയക്കു മരുന്ന് വിഷയത്തില്‍ ബിഡന്റെ മകനെ കൊണ്ട് വരാന്‍ ട്രംപ്‌ ശ്രമിച്ചു കൊണ്ടിരുന്നു. ഒബാമയുടെ ഭരണ കോട്ടം പറഞ്ഞു കൊണ്ടാണ് സുപ്രീം കോടതി ജഡ്ജിയുടെ കാര്യത്തില്‍ ട്രംപ്‌ പ്രതികരിച്ചത്. രാജ്യത്ത് ഉയര്‍ന്നു വരുന്ന വംശീയതയെ ട്രംപ്‌ ഭരണകൂടം പ്രോത്സാഹിപ്പിക്കിന്നു എന്നതായിരുന്നു കൂട്ടത്തിലെ വലിയ ആരോപണം. White Supremacy യെ കുറിച്ച അപലപിക്കാന്‍ ട്രംപ്‌ തയ്യാറായില്ല എന്ന് മാത്രമല്ല അടുത്തിടെ നടന്ന പ്രതിഷേധങ്ങളെ “ തീവ്ര ഇടതു നിലപാട്” എന്നാണ്  ട്രംപ്‌ വിശേഷിപ്പിച്ചത്‌.

Also read: ശൈഖ് അബ്ദുറഹ്മാൻ അബ്ദുൽ ഖാലിഖ് അല്ലാഹുവിലേക്ക് യാത്രയായി

Proud Boys എന്ന തീവ്ര വലതുപക്ഷ സംഘത്തെ പേരെടുത്തു ചോദിച്ചപ്പോഴും ട്രംപ്‌ അവരെ പിന്തുണയ്ക്കുന്ന രീതിയാലാണ് പ്രതികരിച്ചത്. ( ഇവരുടെ പോസ്റ്റുകള്‍ ഫേസ് ബുക്ക്‌ അവരുടെ സൈറ്റില്‍ നിന്നും നീക്കം ചെയ്തിരുന്നു ). വര്‍ണ വിവേചനത്തിനു ഇപ്പോഴും വളക്കൂറുള്ള മണ്ണാണ് അമേരിക്കയുടേത്. പുതിയ തലമുറയില്‍ ആ വികാരം കൂടി വരുന്നു എന്നാണു പഠനം പറയുന്നത്. വര്‍ണ വിവേചനം അമേരിക്കയില്‍ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. അതെ സമയം ട്രംപിനെ പോലുള്ള white supremacy കൊണ്ട് നടക്കുന്നവരുടെ ഇടപെടല്‍ ഇത്തരം മോശം പ്രവണതകളെ സമൂഹത്തില്‍ വീണ്ടും ഉയര്‍ത്തി കൊണ്ട് വരും.

തന്റെ പ്രസംഗം കേള്‍ക്കാനും തന്നെ കാണാനും ആയിരക്കണക്കിന് ആളുകള്‍ കൊറോണ കാലത്തും കൂടി ചേരുന്നു എന്ന ട്രംപിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന അത്ര നല്ലതല്ല. ട്രംപ് ഒരു അസുഖത്തിന്റെ കൂടി പേരാണ്. അമേരിക്കന്‍ സമൂഹത്തെ ആ രോഗം ബാധിക്കുന്നു എന്നത് ഭയപ്പെടുത്തണം.  

സംവാദത്തില്‍ രസകരമായ ചോദ്യം നികുതി വെട്ടിപ്പിനെ കുറിച്ചായിരുന്നു. “ താങ്കള്‍ എത്ര നികുതി കൊടുത്തു” എന്ന ചോദ്യത്തിന് “ മില്യനുകള്‍ നല്‍കി” എന്ന ഒഴുക്കന്‍ മറുപടിയില്‍ ട്രംപ്‌ ഒതുക്കി. തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ അംഗീകരിക്കും എന്ന് ബിഡന്‍ പറഞ്ഞപ്പോള്‍ കാര്യങ്ങള്‍ നോക്കിയേ പ്രതികരിക്കാന്‍ കഴിയൂ എന്നിടത്തായിരുന്നു ട്രംപ്‌.

Also read: നാഗോർനോ-കറാബക്ക് പർവതപ്രദേശവും അസർബൈജാൻ- അർമേനിയ സംഘർഷങ്ങളും

 അമേരിക്കയിലെ എക്കാലത്തെയും നല്ല പ്രസിഡന്റ് താനാണ് എന്ന് പറയാന്‍ ട്രംപ്‌ മടി കാണിച്ചില്ല. അതെ സമയം അമേരിക്കന്‍ ചരിത്രത്തില്‍ ഇത്ര മോശം പ്രസിഡന്റ് ഉണ്ടായിട്ടില്ല എന്ന് ബിഡനും തിരിച്ചടിച്ചു. ചര്‍ച്ച പലപ്പോഴും വിഷയങ്ങളില്‍ നിന്നും വ്യക്തികളിലേക്ക് പോയി ക്കൊണ്ടിരുന്നു. താനാണ് ഈ ചര്‍ച്ചയുടെ moderator എന്ന് അവതാരകന് ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരിക്കേണ്ടി വന്നു.

Related Articles