Current Date

Search
Close this search box.
Search
Close this search box.

“മിനാരറ്റ്സ് ഇൻ ദ മൗണ്ടയ്ൻസ് “: മുസ്ലിം യുറോപ്പിലേക്കൊരു സഞ്ചാരം

(സ്വത്വം, ഇസ്ലാമോഫോബിയയുടെ വേരുകൾ,യുറോപ്യരുടെ തുർക്കിപേടി തുടങ്ങിയ വിഷയങ്ങളിലേക്ക് തന്റെ ബാൾക്കൺ യാത്രകൾ എങ്ങനെ വെളിച്ചം വീശുന്നു എന്ന് ചർച്ച ചെയ്യുകയാണ് ഗ്രന്ഥകാരനായ താരീഖ് ഹുസൈൻ )

പതിനേഴാം നൂറ്റാണ്ടിലെ ഓട്ടോമൻ പര്യവേക്ഷകനായ എവ് ലിയ സെലിബിയുടെ കണ്ടെത്തലുകളെ പിന്തുടർന്ന് പുനരവലോകനം നടത്തുകയാണ് തന്റെ പുതിയ രചനയായ “മിനാരറ്റ്സ് ഇൻ ദ മൗണ്ടെയ്‌ൻസ് ” എന്ന ഗ്രന്ഥത്തിൽ. സഞ്ചാര സാഹിത്യകാരനും ചരിത്രകാരനുമായ താരിക് ഹുസൈൻ.

ബാൾക്കൻ ജനതയുടെയും അവരുടെ അറുന്നൂറ് വർഷത്തിലധികം പഴക്കമുള്ള ഓട്ടോമൻ മുസ്ലീം പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും ചരിത്രം ചർച്ച ചെയ്യുന്ന ഈ പുസ്തകം മുസ്ലീം യൂറോപ്പിനെ കുറിച്ചുള്ള അപൂർവ്വമായ ചർച്ച മാത്രംചെയ്യപ്പെട്ട കഥകളെ അനാവരണം ചെയ്യുകയാണ്.

ഇക്കഴിഞ്ഞ നവംബറിലെ ഇസ്‌ലാമോഫോബിയ ബോധവൽക്കരണ മാസത്തിലൂടെയും എല്ലാ വംശീയ, വർഗീയ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള മുസ്‌ലിംകളോടുള്ള വിദ്വേഷം, ബഹിഷ്കരണം, തെറ്റിദ്ധാരണ, എന്നിവയുടെ പ്രതിഫലനങ്ങളിലൂടെയും നാം കണ്ണോടിക്കുമ്പോൾ , യൂറോപ്പിലെ സ്വദേശികളായ തവിട്ട് മുടിയും , നീലക്കണ്ണുകളുമുള്ള, വെള്ളക്കാരായ ഈ പരമ്പരാഗത മുസ്‌ലിംകളുടെ കഥകൾ യൂറോപ്പിൽ കഴിഞ്ഞ കാലം മുതൽ ഇന്നുവരെയുള്ള മുസ്ലീം വിരുദ്ധ വാചാടോപങ്ങളുടെ സ്വഭാവത്തെക്കുറിച്ചുള്ള ചിന്തകൾക്ക് എത്രത്തോളം ഊർജം നൽകിയിട്ടുണ്ട് എന്ന് മനസ്സിലാക്കാം.

ഇസ്‌ലാമിനും മുസ്‌ലിംകൾക്കും യൂറോപ്പുമായി ദീർഘകാലത്തെ ചരിത്രപരമായ ബന്ധമുണ്ടെങ്കിലും പാശ്ചാത്യ ലോകത്തിന് അവർ നൽകിയ സംഭാവനകൾ ചരിത്രരേഖകളിലും വർത്തമാനകാല വ്യവഹാരങ്ങളിലും അവഗണിക്കപ്പെടുകയോ അജ്ഞത നടിക്കപ്പെടുകയോ ചെയ്യുകയാണ്.

“പാശ്ചാത്യ രാജ്യങ്ങളിലെ മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് വിധേയരാണെന്ന് അവർക്ക് പലപ്പോഴും തോന്നാറുണ്ട്. ഞങ്ങൾ ഇവിടത്തുകാരല്ല എന്ന തോന്നൽ അവരെ എപ്പോഴും വേട്ടയാടുന്നു. എന്നാൽ പതിനാല് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പൈതൃകം നമുക്കുണ്ടെന്ന് അവർ മനസ്സിലാക്കുമ്പോൾ ഇത്രയും കാലമായി ഈ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടാത്തത് ഏറെക്കുറെ കുറ്റകരമായ വസ്തുതയായി അവർക്കനുഭവപ്പെടുന്നുണ്ട്.

ഇസ്ലാമോഫോബിയയുടെ വേരുകൾ വളരെ ആഴത്തിലുള്ളവയാണ് .താരിഖ് തന്റെ പുസ്തകത്തിൽ ചൂണ്ടികാണിക്കുന്നത് പോലെ അതിന് ചരിത്രപരമായ പിൻബലവുമുണ്ട്.

യൂറോപ്പിലെ മുസ്ലീങ്ങൾക്ക് അവരുടെ ക്രിസ്ത്യൻ അയൽക്കാരുടേതിന് സമാനമായ വംശീയ വേരുകളുണ്ടെങ്കിലും, അവരെ ഇപ്പോഴും ‘അപരർ’ ആയാണ് കാണുന്നത്. ഭൂമിശാസ്ത്രപരമായി ബാൽക്കണിന്റെ ഭാഗമായ ഗ്രീസിനെ യുറോപ്പ് എളുപ്പം അംഗീകരിക്കുമ്പോഴും ബാൾക്കണുകളെ യൂറോപ്പിന്റെ ശരിയായ ഭാഗമായി അംഗീകരിക്കാൻ അവർക്ക് വിമുഖതയുണ്ട്. . അതിന് കാരണം പടിഞ്ഞാറൻ യൂറോപ്യർ ഗ്രീക്ക്, ഹെല്ലനിക് പൈതൃകങ്ങളെ പാശ്ചാത്യ നാഗരികതയുടെ അടിത്തറയായി കണക്കാക്കുന്നു എന്നതാണ്. അവർക്ക് പ്ലേറ്റോയെയും അരിസ്റ്റോട്ടിലിനെയും, ഹിപ്പോക്രാറ്റസിനെയും ആവശ്യമാണ് എന്നാൽ അവർക്ക് സുൽത്താൻ സുലൈമാനോടോ മെഹമ്മദ് സോകൊല്ലു പാഷയോടോ അത്ര താൽപ്പര്യമില്ല, .

1300 കളുടെ അവസാനത്തിൽ ഓട്ടോമൻ സാമ്രാജ്യമാണ് ബാൽക്കണിലേക്ക് ഇസ്ലാം കൊണ്ടുവരുന്നത്. ഓട്ടോമൻ സാമ്രാജ്യം അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന സമയമായിരുന്നു അത്. സമഗ്രാധിപത്യമുള്ള ഗവൺമെന്റിനാലും, സാമൂഹിക, സാമ്പത്തിക സംവിധാനങ്ങളാൽ ശക്തവും സമ്പന്നവുമായിരുന്നു ഓട്ടോമൻ സാമ്രാജ്യം. മറുവശത്ത്, പാശ്ചാത്യ ശക്തികൾ ദുർബലരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും പുരോഗതി കുറഞ്ഞവരുമായിരുന്നു. ഇത് ക്രിസ്ത്യൻ ലോകത്തെ പിടിച്ചടക്കാനും ആധിപത്യം സ്ഥാപിക്കാനും ആഗ്രഹിക്കുന്നതിലേക്ക് നയിച്ചു. തൽഫലമായി അധികാര കൈമാറ്റം സംഭവിച്ചപ്പോൾ ആഖ്യാനവ്യവഹാരങ്ങൾ ക്രിസ്ത്യൻ പാശ്ചാത്യരാൽ നിയന്ത്രിക്കപ്പെടുകയും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കനുസൃതമായി മാറ്റി മറിക്കുകയും ചെയ്തു.

“യൂറോപ്പിന് ജൂഡോ-ക്രിസ്ത്യൻ പൈതൃകവും ഏതാനും ചില പേഗൻ വൈജാത്യങ്ങളും മാത്രമേ ഉള്ളൂവെന്നും പ്രത്യക്ഷത്തിൽ യൂറോപ്പിന്റെ പരിണാമവും വികാസവുമായി ഇസ്‌ലാമിന് യാതൊരു ബന്ധവുമില്ല എന്നും വിശ്വസിക്കാൻ അവർ പലപ്പോഴും പ്രേരിപ്പിക്കപ്പെടുന്നുണ്ട് .

താരിഖ് പറയുന്നു. “തീർച്ചയായും, ഇത് തികച്ചും വിപരീതമാണെന്ന് നിങ്ങൾ മനസ്സിലാക്കുമ്പോൾ, അത് ഒരു സങ്കടകരമായ നിമിഷമായി മാറുമെന്നതിൽ സംശയമില്ല.”

യഥാർത്ഥത്തിൽ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളായ ബോസ്‌നിയ, കൊസോവോ, അൽബേനിയ എന്നിവയല്ലാത്തിടത്തും വളരെ വലിയ മുസ്‌ലിം സാന്നിധ്യം താരീഖ് തന്റെ യാത്രകളിൽ കണ്ടെത്തുന്നുണ്ട്.

സാധാരണയായി മുസ്‌ലിംകളുമായി ബന്ധമില്ലാത്ത സ്ഥലങ്ങളായി നാം മനസ്സിലാക്കുന്ന ബൾഗേറിയ, സെർബിയ, നോർത്ത് മാസിഡോണിയ, മോണ്ടിനെഗ്രോ എന്നിവിടങ്ങളിൽ താമസിക്കുന്ന മുസ്‌ലിം കമ്മ്യൂണിറ്റികളെയും അദ്ദേഹം കണ്ടുമുട്ടുന്നുണ്ട്.

അവിടങ്ങളിൽ ഒട്ടോമൻ മാതൃകകളിൽൽ നിർമ്മിതമായ പള്ളികളും വാസ്തുവിദ്യയും കാണാം. അവയിൽ ചിലത് പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രമുഖ വാസ്തുശിൽപ്പിയായ മിമർ സിനാൻ രൂപകൽപന ചെയ്തവയാണെന്ന് പറയപെടുന്നു . സ്ഥലങ്ങളുടെയും ആളുകളുടെയും പാചകരീതികളുടെയും പേരുകൾ തുടങ്ങി, മുസ്ലീം ആതിഥ്യമര്യാദ, സഞ്ചാരികളെ സ്വാഗതം ചെയ്യൽ തുടങ്ങിയ സാംസ്കാരിക മാനദണ്ഡങ്ങളിലെല്ലാം തന്നെ മുസ്ലിം പൈതൃകങ്ങൾ ഈ പ്രദേശങ്ങളിൽ പ്രയോഗിക്കുന്നുണ്ട്. ഉസ്മാനികളുടെ മറ്റൊരു പ്രധാന പാരമ്പര്യമായ സൂഫി പൈതൃകവും ഈ നാടുകളിൽ കാണാം.

മസ്ജിദുകൾ തകർത്തും ചരിത്രം തിരുത്തിയെഴുതിയും വംശഹത്യകൾ നടത്തിയും ആ മുസ്ലീം പൈതൃകം തുടച്ചുനീക്കണമെന്ന മോഹമുയരുമ്പോൾ തന്നെ എവ്ലിയ തന്റെ പുസ്തകത്തിൽ വിവരിച്ച ചില പൈതൃകങ്ങൾ ഇപ്പോഴും പലയിടത്തും നിലനിൽക്കുന്നത് സഞ്ചാരിയായ താരിഖിൽ അമ്പരപ്പുളവാക്കുന്നുണ്ട്. ഈ പൈതൃക രേഖകളിൽ ചിലത് ഭാഗികമായോ പൂർണമായോ നശിപ്പിക്കപെട്ടിട്ടുണ്ടെങ്കിലും , തുർക്കി ചരിത്രം സംരക്ഷിക്കാൻ താൽപ്പര്യമുള്ള പ്രാദേശിക കമ്മ്യൂണിറ്റികളും ടർക്കിഷ് കോ-ഓപ്പറേഷൻ ആൻഡ് കോർഡിനേഷൻ ഏജൻസിയും (ടിക) ഇവ പുനർനിർമ്മിച്ചിട്ടുണ്ട്.

യൂറോപ്പിൽ ഇസ്ലാം നിലനിൽക്കുമ്പോഴും, ‘തുർക്കികൾ’, ‘മുസ്ലിംകൾ’ എന്നിവരോടുള്ള നിഷേധാത്മക മനോഭാവം പടിഞ്ഞാറൻ രാജ്യങ്ങളിൽ തഴച്ചുവളരുന്നത് തുടരുകയാണ്. ബ്രെക്‌സിറ്റ് കാമ്പെയ്‌നിലൂടെ യുഎസിലും യൂറോപ്യൻ രാജ്യങ്ങളിലും ബ്രിട്ടനിലും ആ നിശേധാത്മകത പല രൂപങ്ങളിൽ അരങ്ങേറുന്നത് നാം കണ്ടു.
തന്റെ പുസ്തകത്തിൽ തരിക് എഴുതുന്നു:

“ബ്രെക്സിറ്റ് പ്രചാരണത്തിനായി ബ്രിട്ടൻ വിറ്റഴിച്ച ആശയങ്ങളുടെ പ്രധാന അടിയൊഴുക്കുകളിലൊന്ന്, മുസ്ലീം അഭയാർത്ഥികൾ യൂറോപ്പിൽ തമ്പടിക്കുന്നത് ബ്രിട്ടനെ നശിപ്പിക്കുമെന്നതായിരുന്നു. അതോടൊപ്പം തുർക്കി യൂറോപ്യൻ യൂണിയനിൽ ചേരുമെന്ന ആശങ്കയും , ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടർന്നാൽ തുർക്കികൾ യുകെയെ ഊറ്റി കുടിക്കുമെന്ന ഭയവുമാണ് .
യൂറോപ്പിൽ പൊതുവെ പോളിഷുകാരോടും എല്ലാ കിഴക്കൻയൂറോപ്യന്മാരോടും വിദ്വേഷം വർദ്ധിച്ചു വരുന്നുണ്ട്. ഈ അപര മനോഭാവങ്ങൾ യഥാർത്ഥത്തിൽ ഇസ്ലാമോഫോബിയയിൽ വേരൂന്നിയതാണെന്ന് താരീഖ് വിശ്വസിക്കുന്നു. അദ്ദേഹം പറയുന്നു:
“കിഴക്കൻ യൂറോപ്യൻമാരോടുള്ള വിദ്വേഷവും ഇസ്ലാമോഫോബിയയും എല്ലാം ഒരേ അച്ചിൽ വാർത്തവയാണ് ബ്രെക്‌സിറ്റ് വാചാടോപത്തിന്റെ സമയത്ത് ഇവ രണ്ടും പരസ്പരം മാറ്റാവുന്നതായിരുന്നു എന്നതിൽ അതിശയപെടാനിനില്ല,”

ഈ ഇസ്‌ലാമോഫോബിക് മനോഭാവങ്ങളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നതിന് കൃത്യമായ, പെട്ടെന്നുള്ള പരിഹാരങ്ങളില്ലെന്ന് താരീഖ് കരുതുന്നു.

പടിഞ്ഞാറൻ യൂറോപ്പിന്റെ അബോധാവസ്ഥയിൽ കിഴക്കൻ യൂറോപ്പിനെക്കുറിച്ച് എല്ലായ്പ്പോഴും ഒരു അവിശ്വാസവും സംശയവും ഉണ്ടായിരുന്നു. അതവർ കമ്മ്യൂണിസ്റ്റുകാരായതുകൊണ്ടാണെന്ന് ചിലർ പറയുമെങ്കിലും, അത് മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും ആ അവിശ്വാസം ഇസ്‌ലാമോഫോബിയയുടെ അടിസ്ഥാനത്തിലാണ് നിർമ്മിക്കപെട്ട തെന്നും താരിഖ് വിശ്വസിക്കുന്നു, കാരണം കിഴക്കൻ യൂറോപ്പ് കമ്മ്യൂണിസ്റ്റാകുന്നതിന് വളരെ മുമ്പുതന്നെ, ഏകദേശം ആറ് നൂറ്റാണ്ടുകളായി അതിന്റെ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നു.”

ഇസ്‌ലാമോഫോബിയ നൂറ്റാണ്ടുകളായി രൂപപ്പെട്ടിട്ടുള്ളതാണെന്നും അതിന്റെ ഫലമായി പാശ്ചാത്യ മനസ്സിലും സംസ്‌കാരത്തിലും അത് ദൃഢീകരിക്കപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്‌തിട്ടുണ്ടെന്നും താരിക് ശക്തമായി വാദിക്കുന്നു. . യൂറോപ്പിന്റെ മുസ്ലീം കഥകളും ചരിത്രവും നോർമലൈസ് ചെയ്യുക എന്നതാണ് അദ്ദേഹം ലക്ഷ്യം വെക്കുന്നത്. അത് വഴി പാശ്ചാത്യ സാംസ്കാരിക ഭൂപ്രകൃതിയുടെ ഭാഗമായ ഇസ്ലാമിനെ നോർമലൈസ് ചെയ്യാനാന്ന് താരീഖ് തന്റെ കൃതികളിലൂടെ ശ്രമിക്കുന്നത്.പാശ്ചാത്യ യൂറോപ്പ് മുസ് ലിംകളെ ഉടൻ അംഗീകരിക്കില്ലെങ്കിലും മുസ്ലിംകൾ അവരുടെ സ്വന്തം ചരിത്രമെങ്കിലും അറിഞ്ഞിരിക്കേണ്ടതിന്റെ പ്രാധാന്യത്തിൽ ഈ ചരിത്രകാരൻമാർ ബോധവാൻമാരാണ്.സ്വത്വം സ്ഥാപിചെടുക്കുന്നതിന് പൈതൃകങ്ങൾ അത്യന്താപേക്ഷികമാണ് നമുക്ക് നമ്മുടെ ചരിത്രങ്ങളെ അറിയേണ്ട വിധത്തിൽ അറിയില്ലെങ്കിൽ അല്ലെങ്കിൽ അത് നമുക്ക് നിഷേധിക്കപ്പെടുന്നുണ്ടെകിൽ നമ്മൾ ഇപ്പോൾ വഴിയിൽ നിന്ന് വ്യതിചലിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കേണ്ടി വരും. യൂറോപ്പിലെ ഇസ്ലാമിനെയും അതിന്റെ ജീവിത പൈതൃകങ്ങളെ കുറിച്ചുമുള്ള അവബോധം വളർത്തിയെടുക്കുന്നതിൽ ഗ്രന്ഥകാരനായ താരീഖ് പ്രതിജ്ഞാബന്ധനാണ് .മിനാരത് ഇൻ മൗണ്ടയ്ൻസ് അതിനായി അദ്ദേഹം ലക്ഷ്യം വെക്കുന്ന പദ്ധതികളുടെ ഒരു ഭാഗം മാത്രമാണ്. മുസ്ലിംകളോടുള്ള മനോഭാവമാറ്റം അദ്ദേഹം ആഗ്രഹിക്കുന്നത്ര വേഗത്തിൽ സാധ്യമാവില്ലെങ്കിലും തന്റെ കുടുംബത്തിലെങ്കിലും അത് ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട് എന്നദ്ദേഹം കരുതുന്നു. യുറോപ്യൻമാരായ കുടിയേറ്റക്കാരോ മതം മാറിയവരോ അല്ലാത്ത അവരെ അദ്ദേഹത്തിന്റെ കുടുബം എല്ലാവരെയും പോലെ കാണുന്നു എന്നതിൽ അദ്ദേഹം അതീവസന്തുഷ്ടനാണ് .ഇത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക് വളരെയധികം ഊർജം നൽകുന്നുണ്ട്.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

 

മൊഴിമാറ്റം :മുജ്തബ മുഹമ്മദ്‌

Related Articles