Current Date

Search
Close this search box.
Search
Close this search box.

ഹിന്ദുത്വ തീവ്രവാദം; സൈദ്ധാന്തിക സംഘർഷങ്ങളും മുസ്‌ലിം സമൂഹവും…

വർത്തമാന ലോകത്തെ ഏറ്റവും ശക്തവും വിപുലവുമായ തീവ്രവാദ ആശയമാണ് ഹിന്ദുത്വം. അപരവിരോധത്തിലും ഹിംസയിലും അധിഷ്ഠിതമായ പ്രത്യയശാസ്ത്രവും പ്രവർത്തന പദ്ധതികളും അതിനുണ്ട്. ലോകത്തെത്തന്നെ ഏറ്റവും ബഹുസ്വരമായ ഇൻഡ്യയുടെ ഭരണകൂട പ്രത്യയശാസ്ത്രംകൂടിയാണ് നിർഭാഗ്യവശാൽ ഹിന്ദുത്വം. അതിനാൽ ഇൻഡ്യയുടെ പ്രധാന സവിശേഷതയായ ബഹുസ്വരതയെ തിരിച്ചുപിടിച്ച് ലോകത്തെ ഏറ്റവും വലിയ ജനസഞ്ചയങ്ങളിൽ ഒന്നായ ഇന്ത്യൻ സമൂഹത്തിന് സമാധാനപരവും സഹവർത്തിത്വപരവുമായ ജീവിതം സാധ്യമാകണമെങ്കിൽ ഹിന്ദുത്വത്തെ പ്രതിരോധിച്ചേതീരൂ. അതിനാദ്യമായി വേണ്ടത് ഹിന്ദുത്വം ഉയർത്തുന്ന നവംനവങ്ങളായ ആഖ്യാനങ്ങളേയും അതിന്റെ ചിന്താവ്യവസ്ഥയേയും കൃത്യവും സമഗ്രവുമായി വിശകലനം ചെയ്യുകയും നാളിതുവരെ അതിനെതിരെ ഉയർന്നുവന്ന പ്രതിരോധ ശ്രമങ്ങളെ വിമർശനാത്മകമായി വിലയിരുത്തുകയുമാണ്. എങ്കിൽ മാത്രമേ ഹിന്ദുത്വ തീവ്രവാദം ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ പുതിയ തന്ത്രങ്ങളും സ്ട്രാറ്റജിയും രൂപപ്പെടുത്താനാവൂ. ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്ലിംകളുടെ നിലനിൽപും അവരുടെ സാംസ്കാരിക വ്യക്തിത്വവുമാണ് ഹിന്ദുത്വ തീവ്രവാദത്തിന്റെ ഏറ്റവും വലിയ ടാർഗറ്റ് എന്നതിനാൽ ഇസ്ലാമിക സമൂഹത്തിന് ഹിന്ദുത്വത്തോടുള്ള നിലപാട് കൃത്യപ്പെടുത്തിയാൽ മാത്രം പോരാ; പ്രത്യുത അതിനെതിരായ പ്രതിരോധം ദിശാബോധത്തോടു കൂടിയതും ആകേണ്ടതുണ്ട്. ഐ പി എച് പുതുതായി പ്രസിദ്ധീകരിച്ച ഹിന്ദുത്വ തീവ്രവാദം എന്ന പുസ്തകത്തിന്റെ പ്രസാധകക്കുറിപ്പിൽ നിന്ന്.

എഴുത്തുകാരനും ബുദ്ധിജീവിയും ഇൻഡ്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നായകനുമായ സയ്യിദ് സആദത്തുല്ലാ ഹുസൈനിയുടെ ഈ പുസ്തകം ആ ദിശയിലേക്കുള്ള ശക്തമായ ഒരക്കാദമിക ചുവടുവെപ്പാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തേയും ഇന്ത്യയിലെ ഭൂരിപക്ഷ സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാനായി അവർ ഉയർത്തിക്കൊണ്ടുവന്ന വ്യത്യസ്ത ആഖ്യാനങ്ങളേയും ഹിന്ദുത്വം: സിദ്ധാന്തങ്ങളും ചിന്താപദ്ധതികളും, പരാജയപ്പെട്ട എതിർശബ്ദങ്ങൾ, നീതിയിൽ അധിഷ്ഠിതമായ ബദൽ ആശയങ്ങളും പദ്ധതികളും, മുന്നോട്ടുള്ള വഴി എന്നീ നാല് ഭാഗങ്ങളിലായി ഇരുപത്തിരണ്ട് അദ്ധ്യായങ്ങളിൽ വികസിക്കുന്ന ഈ കൃതിയിൽ നല്ല രീതിയിൽ വിശകലനം ചെയ്യുന്നുണ്ട്. ഒപ്പം അതിനെതിരെ ഉയർന്നുവന്ന പ്രതിരോധ ശ്രമങ്ങളുടെ നേട്ടകോട്ടങ്ങൾ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. മുസ്ലിംകൾ ഒരു വംശീയ സത്വം എന്ന നിലക്കല്ല ഒരാദർശ സമൂഹം എന്ന നിലയിൽ ഹിന്ദുത്വ തീവ്രവാദത്തെ പ്രതിരോധിക്കാൻ എന്ത് സ്ട്രാറ്റജി രൂപപ്പെടുത്തണം എന്നതിലേക്കും ഈ ഗ്രന്ഥം വെളിച്ചം വീശുന്നുണ്ട്. ഈ വിഷയത്തിലുള്ള ഒരു മൗലിക പഠനം എന്നതോടൊപ്പം സമകാലീന സാഹചര്യത്തിൽ ഗൗരവമായ ആലോചനയും സംവാദവും ആവശ്യമായ പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കുക കൂടി ചെയ്യുന്നതിനാൽ വിപുലമായ വായന ഈ പുസ്തകം തേടുന്നുണ്ട്. ഈവിഷയത്തിൽ സമഗ്ര പഠനവും കാഴ്ചപ്പാടും അവതരിപ്പിക്കുന്ന ആദ്യത്തെ കൃതിയാണ് ഹിന്ദുത്വ തീവ്രവാദം: സൈദ്ധാന്തിക സംഘർഷങ്ങളും മുസ്ലിം സമൂഹവും.

ഗ്രന്ഥകാരൻ: സയ്യിദ് സആദത്തുല്ലാ ഹുസൈനി.
വിവർത്തനം: അബ്ദുൽ ഹകീം നദ് വി
പ്രസാധനം: ഐ പി എച്. കോഴിക്കോട്.
പേജ്: 411
വില: 499/-

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles