Current Date

Search
Close this search box.
Search
Close this search box.

കെ.ടി. ഹുസൈന്‍

1969-ല്‍ മലപ്പുറം ജില്ല വേങ്ങര പഞ്ചായത്തിലെ കുറ്റൂരില്‍ ജനനം. പിതാവ് കോട്ടത്തൊടിക മുഹമ്മദ് മുസ്‌ലിയാര്‍. മാതാവ് വലിയാക്കത്തൊടി ഖദീജ. ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെ പഠനശേഷം ലഖ്‌നൗ നദ്‌വതുല്‍ ഉലമായില്‍നിന്ന് ‘ആലിമിയ്യത്ത്’ ബിരുദവും അലീഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍നിന്ന് അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഇസ്‌ലാമിക വിജ്ഞാനകോശം അസിസ്റ്റന്റ് എഡിറ്റര്‍, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം, സോളിഡാരിറ്റി പത്രിക എഡിറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ഐ.പി.എച്ച് അസിസ്റ്റന്റ് ഡയറക്ടറാണ്. പ്രബോധനം, ജനപക്ഷം എന്നിവയുടെ പത്രാധിപ സമിതി അംഗമാണ്. കൃതികള്‍: ആള്‍ദൈവങ്ങളുടെ മതവും രാഷ്ട്രീയവും, ഫാഷിസം തീവ്രവാദം പ്രതിരോധത്തിന്റെ മാനവികത, തിരുകേശം തെറ്റും ശരിയും, ഇസ്‌ലാമിലേക്കുള്ള പാത (എഡിറ്റര്‍). വിവര്‍ത്തനകൃതികള്‍: മുഹമ്മദ് മനുഷ്യസ്‌നേഹത്തിന്റെ പ്രവാചകന്‍, നമുക്കും വിജയിക്കേണ്ടേ?, ജിഹാദ്, ഹസ്‌റത് അലി, പ്രസ്ഥാനവും പ്രവര്‍ത്തകരും, ജമാഅത്തെ ഇസ്‌ലാമി മുന്‍ഗണനാക്രമം, തഖ്‌വ, ജനസേവനം. ഭാര്യ: നബീല കെ. അഹ്മദ്, മക്കള്‍: അഫ്‌നാന്‍ ഹുസൈന്‍, അഫ്‌ലഹ് ഹുസൈന്‍, അംന ഹുസൈന്‍.

Related Articles