Current Date

Search
Close this search box.
Search
Close this search box.

‘കേരള സ്‌റ്റോറി’ കാണിക്കാമെന്ന വ്യാജേന യുവാവ് 14കാരിയെ പീഡിപ്പിച്ചു 

മുംബൈ: വിവാദമായ ദി കേരള സ്‌റ്റോറി സിനിമ കാണിക്കാന്‍ കൊണ്ടുപോകാനെന്ന് പറഞ്ഞ് അയല്‍വാസിയുടെ വീട്ടിലെത്തി 14കാരിയായ പെണ്‍കുട്ടിക്കു നേരെ യുവാവിന്റെ പീഡനം മഹാരാഷ്ട്രയിലെ യേര്‍വാദയിലാണ് സംഭവം. സംഭവത്തില്‍ പ്രതിയായ സണ്ണി ഗുപ്തയെന്ന 29കാരനെ പൊലിസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയിലായിരുന്നു അറസ്റ്റ്.

കഴിഞ്ഞ മെയ് 17ന് ഉച്ചകഴിഞ്ഞ് 3:30നാണ് പ്രതി വീട്ടിലെത്തിയതെന്നും ഒരുമിച്ച് സിനിമ കാണാമെന്ന് പെണ്‍കുട്ടിയെ അറിയിച്ച് കൂട്ടികൊണ്ടുപോകുകയായിരുന്നെന്നും ഇരയുടെ അമ്മ പൊലിസിനോട് പറഞ്ഞു.

എന്നാല്‍, തിയേറ്ററില്‍ പോകുന്നതിനുപകരം യുവാവ് പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയപ്പോള്‍, അയാള്‍ മോശമായി പെരുമാറുകയും ലൈംഗിക ആവശ്യങ്ങള്‍ക്ക് പകരമായി അവള്‍ക്ക് 500 രൂപ നല്‍കാമെന്ന് പറയുകയും ചെയ്തു. സംഭവത്തില്‍ ഭയന്ന പെണ്‍കുട്ടി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതി ബലം പ്രയോഗിച്ച് അവളെ കീഴ്‌പ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു. ഒടുവില്‍, പെണ്‍കുട്ടി അവിടെ നിന്ന് രക്ഷപ്പെടുകയും സംഭവത്തെക്കുറിച്ച് ഉടന്‍ തന്നെ അമ്മയെ അറിയിക്കുകയുമായിരുന്നു.

ഐപിസിയുടെ സെക്ഷന്‍ 354, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ നിയമത്തിലെ (പോക്സോ) പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Related Articles