Current Date

Search
Close this search box.
Search
Close this search box.

ബില്‍ക്കീസ് ബാനു കേസ്: പ്രതികളെ വെറുതെവിട്ട നടപടി റദ്ദാക്കി സുപ്രീം കോടതി

ഡല്‍ഹി: 2002ലെ ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ വെറുതെ വിട്ട നടപടി റദ്ദാക്കി സുപ്രീം കോടതി. പ്രതികള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ ആണ് ഇളവ് നല്‍കി വിട്ടയച്ചിരുന്നത്.

2002ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കീസ് ബാനുവിനെ കൂട്ടമായി ബലാത്സംഗം ചെയ്യുകയും കുടുംബത്തെയും കൂട്ടമായി കത്തിക്കുകയും പിഞ്ചുകുഞ്ഞിനെ പാറയില്‍ തലയടിച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നത്. ഇതില്‍ പ്രതികളാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകരെയാണ് ഗുജറാത്ത് സര്‍ക്കാര്‍ വെറുതെവിട്ടിരുന്നു.

പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അര്‍ഹതയില്ലെന്നും കേസിന്റെ വിചാരണ നടന്നത് മഹാരാഷ്ട്രയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ബെഞ്ച് നടപടി റദ്ദാക്കിയത്. കേസില്‍ സ്വാധീനം ചെലുത്തുമെന്ന് കരുതിയാണ് ഇരയുടെ ആവശ്യപ്രകാരം കേസ് ഗുജറാത്തില്‍ നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റിയിരുന്നത്. ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്.

Related Articles