Current Date

Search
Close this search box.
Search
Close this search box.

അങ്ങ് സുരക്ഷിതരെങ്കില്‍ മറ്റെന്തും നിസ്സാരം

ഉഹുദ് യുദ്ധത്തില്‍ പ്രവാചകന്‍ വധിക്കപ്പെട്ടുവെന്ന വാര്‍ത്ത പട്ടണത്തിലെങ്ങും കാട്ടുതീപോലെ പരന്നു. അതോടെ എതിരാളികള്‍ അതിരറ്റു സന്തോഷിച്ചു. അനുയായികള്‍ അത്യഗാധമായ ദുഃഖത്തിലാണടു. എങ്ങും പരിഭ്രാന്തി പ്രകടമായി. സ്ത്രീകള്‍ വീടുവിട്ടിറങ്ങി.
ഈ വാര്‍ത്ത കബ്ശ ബിന്‍തു റാബിയയുടെ കാതുകളിലുമെത്തി. അവര്‍ക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവര്‍ പുറത്തിറങ്ങി സത്യാവസ്ഥ അന്വേഷിച്ചറിയാന്‍ തന്നെ തീരുമാനിച്ചു. ഉഹുദില്‍നിന്നു മടങ്ങി വരുന്ന ഏതെങ്കിലും പട്ടാളക്കാരനെയും പ്രതീക്ഷിച്ച് നഗര കവാടത്തില്‍ കാത്തുനിന്നു. പ്രവാചകനെപ്പറ്റി പറഞ്ഞുകേട്ടത് സത്യമാകാതിരിക്കട്ടെ എന്നായിരുന്നു അവരുടെ പ്രാര്‍ഥന.
ദൂരെനിന്ന് ഒരാള്‍ വരുന്നത് കണട കബ്ശ അദ്ദേഹത്തിന്റെ അടുത്തേക്കോടി. ഒറ്റ വീര്‍പ്പില്‍ അവര്‍ ചോദിച്ചു: ‘നബിതിരുമേനിക്ക് എന്തു പറ്റി?”
‘നിങ്ങളുടെ മക്കളെല്ലാം യുദ്ധക്കളത്തില്‍ മരിച്ചു വീണിരിക്കുന്നു.” അപ്രതീക്ഷിതമായിരുന്നു ആ മറുപടി. എങ്കിലും സത്യമാര്‍ഗത്തില്‍ സര്‍വതും സമര്‍പ്പിക്കാന്‍ സന്നദ്ധയായ ആ ധീരവനിതയെ അത് തളര്‍ത്തിയില്ല. അപ്പോഴും അവരുടെ അകം പ്രവാചകന്റെ അവസ്ഥ അറിയാനുള്ള ആകാംക്ഷയിലായിരുന്നു.
‘നിങ്ങളുടെ പിതാവും വധിക്കപ്പെട്ടിരിക്കുന്നു.” എരിയുന്ന തീയില്‍ എണ്ണയൊഴിക്കുന്നപോലെ അയാള്‍ വീണടും പറഞ്ഞു. ഒരിക്കലും നികത്താനാവാത്ത നഷ്ടത്തിലും അവര്‍ പതറിയില്ല. കടുത്ത ആശങ്കയോടെ അവര്‍ വീണടും പ്രവാചകന്റെ വിവരമാരാഞ്ഞു.
‘നിങ്ങളുടെ ഭര്‍ത്താവും രക്തസാക്ഷിയായിരിക്കുന്നു.” കനത്ത മറ്റൊരാഘാതം കൂടി. പക്ഷേ, അതും അവരെ തളര്‍ത്തിയില്ല. അവര്‍ക്ക് അപ്പോഴും പ്രവാചകന്റെ അവസ്ഥയെ സംബന്ധിച്ചായിരുന്നു ആശങ്ക. പ്രവാചകന്റെ മരണം താന്‍ മറ്റെന്തിനെക്കാളും സ്‌നേഹിക്കുന്ന ആദര്‍ശത്തിന്റെയും വിശ്വാസത്തിന്റെയും മരണമായി അവര്‍ക്ക് തോന്നി. അവസാനം, പ്രവാചകന് ഒന്നും സംഭവിച്ചിട്ടില്ലെന്നറിഞ്ഞപ്പോഴാണ് അവര്‍ക്ക് ശ്വാസം നേരെവീണത്. എന്നിട്ടും നബിതിരുമേനിയെ നേരില്‍ കാണാതെ അവര്‍ക്ക് സമാധാനമായില്ല. അവസാനം അദ്ദേഹത്തെ സ്വന്തം കണ്ണുകള്‍കൊണട് കണടപ്പോള്‍ അവര്‍ വിളിച്ചുപറഞ്ഞു: ‘അങ്ങയ്ക്ക് ഒന്നും സംഭവിച്ചില്ലെങ്കില്‍ മറ്റെന്ത് നഷ്ടവും എനിക്കു നന്നെ നിസ്സാരം.

Related Articles