Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയുടെ മഹത്വത്തില്‍ മുസ്‌ലിംകളുടെ പങ്ക്

പുരാതന ഇന്ത്യന്‍ ചരിത്രം എന്നത് അജ്ഞത, അന്ധവിശ്വാസം, സാമൂഹിക കലഹങ്ങള്‍, വിശ്വാസപരമായ വൈരാഗ്യം എന്നിവയാല്‍ വലയം ചെയ്യപ്പെട്ടതായിരുന്നു. വൈവിധ്യമാര്‍ന്ന ചിന്ത, ജീവിതരീതി, പരസ്പര ആശയവിനിമയം എന്നിവയുമായി യോജിക്കുന്ന ഒരു ഘടനയുടെയും ലക്ഷ്യത്തിന്റെയും അഭാവവും ഇത്തരം ഒരു രാഷ്ട്രീയത്തിലേക്ക് ആളുകളെ ഒന്നിപ്പിക്കാന്‍ കഴിയുന്ന ഏകീകൃത ഘടകങ്ങളുടെ അഭാവവും അക്കാലത്ത് നിഴലിച്ചു നിന്നിരുന്നു.

ജാതി, ഗോത്ര വര്‍ഗ്ഗക്കാരുടെ സ്വാധീനംകൊണ്ട് സമൂഹം ശക്തമായിരുന്നു. ആചാരപരമായ വിശുദ്ധി, മലിനീകരണം, സ്വഭാവം, വിലക്ക്, പെരുമാറ്റം എന്നിവക്ക് പൊതുവായ നിയമങ്ങളോ ഉടമ്പടികളോ ഒന്നും തന്നെയില്ലായിരുന്നു. പൊതുവായി അംഗീകരിക്കപ്പെട്ട ആരാധനാ രീതികളോ ഭക്തിയോ ഉണ്ടായിരുന്നില്ല. അനിശ്ചിതത്വത്തിന്റെയും സംശയത്തിന്റെയും ഈ കാലാവസ്ഥയില്‍ മനുഷ്യന്‍ വിജനമായ മരുഭൂമിയിലെന്നപോലെ ജീവിച്ചു. ഉന്നതതല ഗൗരവപരമായ വിദ്യാഭ്യാസം ലഭിക്കേണ്ടിടത്ത് നാടോടികളുടെ തെറ്റായ അംസബന്ധങ്ങളാണ് ഉണ്ടായത്.

ഒരു സാമൂഹിക-സാംസ്‌കാരിക മുന്നേറ്റം നമ്മള്‍ക്ക് ആവശ്യമായിരുന്ന സമയമായിരുന്നു അത്. പരസ്പര അവിശ്വാസത്തിന്റെയും ഭിന്നിപ്പിക്കുന്ന സാമൂഹിക സമവാക്യങ്ങളുടെയും അന്തരീക്ഷത്തില്‍ നിന്നും പങ്കിട്ടതും കൂട്ടായതുമായ വിശ്വാസത്തിന്റെ ഒരു പുതിയ സംവിധാനം. ഇന്ത്യയിലേക്കുള്ള മുസ്ലിംകളുടെ പ്രവേശനം രാജ്യത്തിന്റെ ഭൗതികവും സാംസ്‌കാരികവുമായ അന്തരീക്ഷത്തില്‍ ഒരു യുഗമുണ്ടാക്കുന്ന മാറ്റമാണുണ്ടാക്കിയത്. ഒരു രാഷ്ട്രീയം എന്ന മുസ്ലിം ആശയം, സാമൂഹിക സ്ഥാപനത്തിലൂടെ തദ്ദേശവാസികളുടെ ചിന്താഗതിയില്‍ മാറ്റം വരുത്തി. തുടര്‍ന്ന് അവരുടെ നിഷ്‌ക്രിയത്വത്തില്‍ നിന്നും അലംഭാവങ്ങളില്‍ നിന്നും അവര്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങി.

സമൂഹത്തില്‍ വേരുറച്ച ചിന്തയുടെയും ആചാരത്തിന്റെയും പിന്തിരിപ്പന്‍ പ്രവണതകള്‍ കുറയാന്‍ തുടങ്ങി. ഇസ്ലാമിക പാരമ്പര്യങ്ങളെയും ആചാരങ്ങളെയും കുറിച്ചുള്ള പുരോഗമന ചിന്ത ജനങ്ങളില്‍ പ്രബുദ്ധതയുടെയും ബൗദ്ധിക അന്വേഷണത്തിന്റെയും ഒരു ചൈതന്യം പകര്‍ന്നു. സാമൂഹിക ധാര്‍മ്മികതയുടെ ഉയര്‍ന്ന തത്ത്വങ്ങള്‍ ദൈനംദിന പെരുമാറ്റത്തിനുള്ള വഴികാട്ടിയായി.

മുസ്ലിംകള്‍ കൊണ്ടുവന്ന ഭാഷയുടെയും സാഹിത്യത്തിന്റെയും സമ്പന്നമായ നിധി സംസ്‌കാരത്തിന്റെയും മതത്തിന്റെയും പ്രാദേശിക പൈതൃകത്തിന് സാര്‍വത്രികതയുടെ ഒരു മാനം നല്‍കി. ഇതോടെ പഴയ ചിന്താ രീതികളും ജീവിതരീതികളും വിസ്മൃതിയിലേക്ക് നീങ്ങാന്‍ തുടങ്ങി. യുക്തിരഹിതവും അടിസ്ഥാനരഹിതവുമായ ആശയങ്ങള്‍ യുക്തിപരവും ശാസ്ത്രീയവുമായ പ്രക്രിയയുടെ പരിശോധനയ്ക്ക് വിധേയമാക്കി തുടങ്ങി.

അന്ധവിശ്വാസത്തിന്റെയും അജ്ഞതയുടെയും കാലഘട്ടത്തിലെ ഒരു കൂട്ടം ചിന്തകള്‍ പുതിയ ചിന്തകളുടെ വെളിച്ചത്തില്‍ ഉപേക്ഷിക്കപ്പെട്ടു. ഇന്ത്യയിലെ മുസ്ലിം കുടിയേറ്റക്കാര്‍ ഉപയോഗിച്ചിരുന്ന ഭാഷ ശൈലി ജനങ്ങളില്‍ സ്വാധീനം ചെലുത്തി. ആളുകള്‍ തമ്മിലുള്ള സാമൂഹിക ബന്ധത്തിന് പരസ്പര ബഹുമാനവും പ്രസന്നതയും അനുഭവപ്പെട്ടു തുടങ്ങി.

മുസ്ലീങ്ങള്‍ കൊണ്ടുവന്ന സാഹിത്യ പരിഷ്‌കരണങ്ങളുടെ പാരമ്പര്യങ്ങള്‍ ഇന്ത്യയിലെ സാഹിത്യകാരന്മാരുടെ സമൂഹത്തിന് അഭിരുചിയുടെ മാന്യത നല്‍കി. സമൂഹത്തില്‍ ഒരു സാഹിത്യ സംസ്‌കാരം വളര്‍ത്തുന്നതിനായി കവികള്‍, നോവലിസ്റ്റുകള്‍, ഉപന്യാസകര്‍, മറ്റ് ക്രിയേറ്റീവ് ആര്‍ട്ടിസ്റ്റുകള്‍ എന്നിവരുടെ കൂട്ടായ്മകള്‍ ആരംഭിച്ചു. രാജ്യത്തിന്റെ വികാസനത്തിന് ഇത് പിന്നീട് വലിയ മുതല്‍മുടക്കായി.

പണ്ഡിതോചിതമായ സെമിനാറുകള്‍, ജനപ്രിയ ചര്‍ച്ചകള്‍, വായനാനുഭവം, കവിത പാരായണം എന്നിവ ഇതിലൂടെ ഇന്ത്യയുടെ പാരമ്പര്യമായി മാറി. അത്തരമൊരു കാലാവസ്ഥ സൃഷ്ടിക്കുന്നത് ആളുകളുടെ സാമൂഹിക പെരുമാറ്റത്തെ ഉന്മേഷപ്രദവും മാനുഷികവുമായ സ്വാധീനം ചെലുത്തി.

മുസ്ലിംകള്‍ കൊണ്ടുവന്ന വസ്ത്ര-വേഷവിധാനങ്ങളുടെ പരിഷ്‌കരണ രീതി ആളുകളുടെ വസ്ത്രധാരണത്തെയും സ്വാധീനിച്ചു. സ്വകാര്യമായി ധരിക്കുന്ന കാഷ്വല്‍ വസ്ത്രവും പൊതുവായി അല്ലെങ്കില്‍ ഔപചാരിക അവസരങ്ങളില്‍ ധരിക്കുന്ന ആചാരപരമായ വസ്ത്രങ്ങളും തമ്മിലുള്ള വ്യത്യാസം ഇതിലൂടെ വ്യക്തമായിരുന്നു. ഷര്‍വാനിയുടെയോ നീളമുള്ള മേലങ്കിയുടെയോ ഉപയോഗം അന്തസ്സും മാന്യവുമായ ആചാരത്തിന്റെ പ്രകടനമായാണ് കണക്കാക്കിയത്. തൊപ്പികള്‍, തലപ്പാവ്, മറ്റ് ശിരോവസ്ത്രങ്ങള്‍ എന്നിവയുടെ ഉപയോഗവും ബഹുമാനത്തിനും ആദരവിനും പ്രചോദനമായി. എല്ലാ ചിന്തയിലും വിശ്വാസത്തിലുമുള്ള ആളുകളെല്ലാം പുതിയ ശീലം സ്വീകരിക്കാന്‍ തുടങ്ങി. ഒരു ഏകീകൃത ദേശീയ വസ്ത്രധാരണ രീതി ഇതിലൂടെ യാഥാര്‍ത്ഥ്യമായി.

ഇന്ത്യയില്‍ സ്വാധീനിച്ച മറ്റൊരു ഘടകമാണ് മുസ്ലിംകള്‍ അവരുടെ കൂടെ കൊണ്ടുവന്ന പാചകരീതി. അവരുടെ പാചക വൈദഗ്ധ്യത്തിന്റെ ചടുലതയും മാധുര്യവും ഇന്ത്യയെ സ്വാധീനിച്ചു. ഭക്ഷണം തയ്യാറാക്കുന്ന അവരുടെ കല ഒരു അപൂര്‍വ കഴിവാണ്. സുഗന്ധവ്യഞ്ജനങ്ങളും മറ്റ് ചേരുവകളും തിരഞ്ഞെടുക്കുന്നതും പാചകം ചെയ്യുന്നതിനുള്ള സമയത്തിന്റെ അളവും എല്ലാം ഇതില്‍ നിന്നും സ്വാധീനം ചെലുത്തി. അങ്ങിനെ ഇന്ത്യന്‍ അടുക്കളയിലെ ഭക്ഷണം രുചിയിലും വിശിഷ്ടതയിലും ലോകത്തില്‍ പേര് നേടി.

മുസ്ലിം വാസ്തുവിദ്യാ രൂപകല്‍പ്പന മുസ്ലിംകളുടെ സ്വാധീനത്തിന്റെ മറ്റൊരു ഘടകമായിരുന്നു. താജ് മഹല്‍, ഖുതുബ് മിനാര്‍, ലാല്‍ ക്വില, ദില്ലിയിലെ ജുമാ മസ്ജിദ്, ഹുമയൂണ്‍ ടോംബ്, സികന്ദ്ര, ഫത്തേപൂര്‍ സിക്രി എന്നിവ വാസ്തുവിദ്യാ സമൃദ്ധിയുടെ ചില മികച്ച മാതൃകകളാണ്. താജ്മഹലിന്റെ അകത്തളം ദിവാന്‍-ഇ-ഖാസ്, മയില്‍ സിംഹാസനം, മാര്‍ബിള്‍ കൊത്തുപണി, മറ്റ് വിലയേറിയ കല്ലുകള്‍ എന്നിവയുടെ പ്രതലങ്ങളില്‍ പുഷ്പ ഡിസൈനുകളെ ഗംഭീരതയോടെ അലങ്കരിച്ചതൊക്കെ ഇതിന്റെ മറ്റൊരു ഉദാഹരണമാണ്. മുസ്ലീം വാസ്തുവിദ്യയുടെ അത്തരം മഹത്തായ സ്മാരകങ്ങള്‍ ഇവിടെ കാണാം.

ഇന്ത്യയിലെ മുസ്ലിംകളുടെ വരവിന്റെ മാനുഷികവും ഉന്മേഷപ്രദവുമായ സ്വാധീനം മഹത്തായ മാറ്റത്തിനും സാമൂഹ്യ-സാംസ്‌കാരിക പുരോഗമനത്തിനും കാരണമായിട്ടുണ്ട്. അത് ഒരു ബഹുസ്വര സമൂഹത്തിന്റെ അടിത്തറയെ മുറുകെപ്പിടിക്കുകയും പരസ്പര നന്മയുടെ മനോഭാവത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇത് ലിബറല്‍ ചിന്തയ്ക്കും സാധാരണ മനുഷ്യരാശിയുടെ കുലീനതയിലുള്ള വിശ്വാസത്തിനും ഒരു അന്തരീക്ഷം സൃഷ്ടിച്ചു. വ്യത്യസ്ത മതവിഭാഗങ്ങളിലുള്ള ആളുകള്‍ക്കിടയില്‍ പരസ്പര വിശ്വാസത്തിന്റെയും ആദരവിന്റെയും ഒരു പാരമ്പര്യമുണ്ടാക്കുകയായിരുന്നു ഇതിലൂടെ. ഇന്നും, ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിഛായ ഉയര്‍ത്തുന്നതില്‍ ഇത്തരം സാമുദായിക സഹവര്‍ത്തിത്വത്തിന്റെ പാരമ്പര്യത്തോടാണ് രാജ്യം കടപ്പെട്ടിരിക്കുന്നത്.

അവലംബം: muslimmirror.com
വിവ: സഹീര്‍ വാഴക്കാട്

Related Articles