Current Date

Search
Close this search box.
Search
Close this search box.

കാരുണ്യം, അല്ലാഹുവിൻെറ വിശേഷണളിലൊന്നാണ്

ഖുർആനിൻെറ മഹത്തായ സ്വഭാവ വിശേഷണങ്ങളിൽ ഒന്നാണ് കാരുണ്യം, ഇഹപരവും പാരത്രികവുമായ ജീവിതത്തിൽ കാരുണ്യത്തിന് വലിയ സ്വധീനമുള്ളതിനാൽ വലിയ പ്രാധാന്യമാണ് ഖുർആൻ അതിന് കൽപ്പിച്ചിട്ടുള്ളത്.

1. കാരുണ്യം അല്ലാഹുവിൻെറ വിശേഷണങ്ങളിൽപ്പെട്ട ഒന്നാണ്.

അനുഗ്രഹീത പൂർണ്ണനായ രക്ഷിതാവിൻെറ വിശേഷണങ്ങളിലെ ഒരു വിശേഷണമാണ് റഹ്മത്ത്, ഏതാണ്ട് ഇറുന്നൂറോളം ആയത്തുകളിൽ അല്ലാഹു സ്വന്തത്തെ കാരുണ്യവുമായി ചേർത്ത് പറഞ്ഞിട്ടുണ്ട്. സൂറത്തു ബറാഅത്ത് ഒഴികെയുള്ള എല്ലാ സൂറകളും തുടങ്ങുന്നതും റഹ്മാൻ റഹീം എന്ന രണ്ട് വിശേഷങ്ങൾ ഉള്ള ബസ് മല കൊണ്ടാണ്. അല്ലാഹുവിന് അവൻെറ സൃഷ്ടികളുടെ മേലുള്ള കാരുണ്യത്തിൻെറ സമഗ്രത കാണിക്കുവാൻ വേണ്ടിയാണത്.

അല്ലാഹു പറയുന്നു :- “എന്‍റെ കാരുണ്യമാകട്ടെ സര്‍വ്വ വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കും. എന്നാല്‍ ധര്‍മ്മനിഷ്ഠ പാലിക്കുകയും, സകാത്ത് നല്‍കുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരായ ആളുകള്‍ക്ക് (പ്രത്യേകമായി) ഞാന്‍ അത് രേഖപ്പെടുത്തുന്നതാണ്‌”. (-Sura Al-A’raf, Ayah 156)

പരിശുദ്ധരായ മലക്കുകളുൾ പറയുന്നതായി അല്ലാഹു ഖുർആനിൽ പറയുന്നു :- “ഞങ്ങളുടെ രക്ഷിതാവേ! നിന്‍റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. ആകയാല്‍ പശ്ചാത്തപിക്കുകയും നിന്‍റെ മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവര്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ. അവരെ നീ നരകശിക്ഷയില്‍ നിന്ന് കാക്കുകയും ചെയ്യേണമേ”.(Sura Ghafir, Ayah 7 )

പ്രവാചകനെ മക്കയിലെ ബഹുദൈവ വിശ്വാസികൾ കളവാക്കിയപ്പോൾ അല്ലാഹു അവരോട് ഇപ്രകാരം പറയാൻ പറഞ്ഞു :-
“ഇനി അവര്‍ നിന്നെ നിഷേധിച്ചുകളയുകയാണെങ്കില്‍ നീ പറഞ്ഞേക്കുക: നിങ്ങളുടെ രക്ഷിതാവ് വിശാലമായ കാരുണ്യമുള്ളവനാകുന്നു. എന്നാല്‍ കുറ്റവാളികളായ ജനങ്ങളില്‍ നിന്ന് അവന്‍റെ ശിക്ഷ ഒഴിവാക്കപ്പെടുന്നതല്ല”. (-Sura Al-An’am, Ayah 147)

അവനിൽ നിന്ന് അവൻെറ കാരുണ്യം ഒരിക്കലും ഇല്ലാതാവുകയില്ല എന്ന് വിരുദ്ധ ഖുർആൻ അല്ലാഹു തറപ്പിച്ചു പറയുന്നു :-
” അല്ലാഹുവിന്‍റെതത്രെ. അവന്‍ കാരുണ്യത്തെ സ്വന്തം പേരില്‍ (ബാധ്യതയായി) രേഖപ്പെടുത്തിയിരിക്കുന്ന”. (-Sura Al-An’am, Ayah 12)

അവൻെറ സൃഷ്ടികളിൽ മുഴുക്കെ അവൻെറ കാരുണ്യത്തിൻെറ അടയാളങ്ങൾ കാണാവുന്നതാണ്. വിശ്വാസിയാകട്ടെ നിഷേധിയാകട്ടെ അല്ലാഹു വിൻെറ കാരുണ്യ ഈ ദുനിയാവിൽ എല്ലാവരിലുമുണ്ട് അതുകൊണ്ടാണവർ പരസ്പരം ഇടപഴകിജീവിക്കുന്നതും, പരസ്പരം സ്നേഹ ബന്ധം പുലർത്തുന്നത്, പരസ്പരം മമത വെച്ചുപുലർത്തുന്നതും, പരസ്പരം സ്നേഹത്തോടെ ഇടപാടുകൾ നടത്തുന്നത് പോലും. എന്നാൽ പരലോകത്ത് വിശ്വാസികൾക്ക് മാത്രമാണ് അവൻെറ കാരുണ്യം, അവിടെ നിഷേധികൾക്ക് അവൻെറ കാരുണ്യത്തിൽ നിന്ന് യാതൊരു പങ്കുമില്ല.

Also read: റമദാനിനൊരുങ്ങുക, കാപട്യം സൂക്ഷിക്കുക

2.  കാരുണ്യത്തിൻെറ പ്രകടഭാവം

അല്ലാഹു വിൻെറ കാരുണ്യത്തിൻെറ പ്രകടഭാവങ്ങളിൽ പ്പെട്ടതാണ് മനുഷ്യ സമൂഹത്തിന് വേണ്ടി പ്രവാചകന്മാരെ നിയോഗിച്ചു എന്നതും, അവരിലെ അവസാന കണ്ണിയായി കൊണ്ട്, മാലോകർക്ക് കാരുണ്യമായും അന്ത്യപ്രവാചകൻ മുഹമ്മദ് നബിയെ നിയോഗിച്ചതും.

അല്ലാഹു പറയുന്നു :- ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. (-Sura Al-Anbiya’, Ayah 107),
തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം. (-Sura At-Tawbah, Ayah 128).

അല്ലാഹു വിൻെറ കാരുണ്യത്തെ കുറിച്ചും അതിൻെറ വിശാലതയെ കുറിച്ചും പ്രവാചകൻ പറയുന്നു :- സൃഷ്ടിപ്പ് നടത്തുന്ന സന്ദർഭത്തിൽ അല്ലാഹു അവൻെറ അർഷിൻെറ മുകളിൽ എഴുതി വെച്ച ഒരു വാക്യമുണ്ട്, ആ വാക്യം ഇങ്ങനെയാണ് ” നിശ്ചമായും എൻെറ കാരുണ്യം എൻെറ കോപത്തെ അതിജയിക്കുന്നതാണ് ”

മറ്റൊരു ഹദീഥിൽ പറയുന്നു :- “അല്ലാഹു അവൻെറ കാരുണ്യത്തെ നൂറായി ഭാഗിച്ചിരിക്കുന്നു, അതിൽ തൊണ്ണൂറ്റി ഒമ്പത് ഭാഗങ്ങളെയും അവൻെറ അടുക്കൽ പിടിച്ച് വെച്ചിരിക്കുകയാണ്. അതിലെ ഒരു ഭാഗം മാത്രമാണവൻ ഭൂമിയിലേക്ക് ഇറക്കിയിട്ടുള്ളത് ആ ഒരു ഭാഗത്തിൽ നിന്നാണ് ഭൂമിയിലെ സൃഷ്ടികൾ പരസ്പരം കരുണ കാണിക്കുന്നത്. ഒരു മൃഗം തൻെറ കുഞ്ഞിനെ ആപത്തിൽ നിന്ന് സംരക്ഷിക്കുന്നത് പോലും ആ ഒരു ഭാഗം കാരണ്യത്തിൽ നിന്നാണ്.

Also read: മുഹമ്മദ് ഹമാം: എഴുത്ത് കല ജീവിതമാക്കിയ മഹാപ്രതിഭ

3. വിശ്വാസികൾ കാരുണ്യം കൊണ്ട് വിളങ്ങാനുള്ള പ്രേരണ.

കാരുണ്യം തങ്ങളുടെ അലങ്കാരമാക്കാൻ അല്ലാഹു വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു. ചില മേഖലകളിൽ കാരുണ്യത്തിന് വലിയ പ്രാധാന്യമുള്ളതിനാലും അതു വഴി മഹത്തായ പ്രതിഫലം കരസ്ഥമാക്കാനും അത്തരം മേഖലകളിൽ പ്രത്യേകമായി കാരുണ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

അതിനുദാഹരണമാണ് മതാപിതാക്കളോടുള്ള കാരുണ്യം, അവരോട് നന്ദികാണിക്കുന്നത് അല്ലാഹുവിനോട് നന്ദി കാണുക്കുന്നതിലേക്കും, അവരെ അനുസരിക്കുന്നത് അവനെ അനുസരിക്കുന്നതിലേക്കും തദാത്മ്യപ്പെടുത്തി, വാർദ്ധക്യത്തിൽ അവരോട് കാരുണ്യം ചെയ്യുക എന്നുള്ളത് അത്യന്താപേക്ഷിതമാണ്. അല്ലാഹു പറയുന്നു :-
“കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക”. (-Sura Al-Isra’, Ayah 24)

പ്രവാചകാനുയായികളെ കുറിച്ച് അല്ലാഹു പറയുന്നു :- “മുഹമ്മദ് അല്ലാഹുവിന്‍റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു”. (-Sura Al-Fath, Ayah 29)
അതവരുടെ സ്വഭാവത്തിൽ അനിവാര്യമാകേണ്ടതാണ് എന്ന അർത്ഥത്തി അല്ലാഹു പറയുന്നു :- “സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്‌. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും”. (-Sura Al-Ma’idah, Ayah 54)

വിശ്വാസികൾക്കിടയിലുള്ള കാരുണ്യം മൂലമുണ്ടാകുന്നന്നതാണ് അവർക്കിടയിലെ താഴ്മ എന്നുളളത്, അതിനാൽ തന്നെ വിശ്വാസികളുടെ വിശേഷണമാണ് കാരുണ്യം എന്നുള്ളത്. ഈ പറഞ്ഞ ഖുർആനിക വചനങ്ങളിലൂടെ കാരുണ്യവാൻമാരായ വിശ്വാസികൾക്ക് അല്ലാഹു വിൻെറ അടുക്കൽ ഉള്ള സ്ഥാനമാണ് വ്യക്തമാവുന്നത്.

ഇയൊരു ലക്ഷ്യപൂർത്തീകരണത്തിന് പ്രവാചകനിലാണ് ഉത്തമ മാതൃകയുള്ളത്. അദ്ദേഹം ലോകർക്ക് കാരുണ്യമായി അയക്കപ്പെട്ടവനാണ്, വേദക്കാരോടും, കുടുംബക്കാരും, ദുർബലരോടും, നിഷേധികളോടും, മൃഗങ്ങളോടുമൊക്കെ പ്രവാചകൻെറ ഈ സമീപനം കാണാം. പ്രവാചക ചരിത്ര ഗ്രന്ഥങ്ങളിലെല്ലാം തന്നെ ഇത്തരം ധാരാളം സംഭവങ്ങൾ കാണാവുന്നതാണ്. പ്രവാചക അനുയായി എന്ന നിലയിലും അദ്ദേഹത്തിൻ്റെ അധ്യാപനങ്ങൾ പിൻപറ്റുന്നവരായതിനാലും നമ്മൾ അദ്ദേഹത്തിൽ നിന്ന് മാതൃക ഉൾകൊണ്ടു കൊണ്ട് സ്വന്തത്തിലും സർവ്വ സൃഷ്ടികളോടും കാരുണ്യം കാണിക്കേണ്ടതുണ്ട്.

വിവ. മുബഷിർ എ കെ

Related Articles