Current Date

Search
Close this search box.
Search
Close this search box.

പ്രവാചകന്മാരെ പോലും എല്ലാ ജനങ്ങളും ഇഷ്ടപ്പെട്ടിരുന്നില്ലല്ലോ!

ഖുർആൻ സന്ദേശം - 4

 

بَلِ ٱلۡإِنسَـٰنُ عَلَىٰ نَفۡسِهِۦ بَصِیرَةࣱ
മാത്രമല്ല, മനുഷ്യൻതന്നെ തനിക്കെതിരെയുള്ള തെളിവാണ്. (അൽ ഖിയാമ-14)

നിന്നിൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ജനങ്ങൾ നിന്റെ അപദാനം പാടിയാൽ അതുകൊണ്ട് നിനക്കൊരു ഫലവുമുണ്ടാവില്ല! നിന്നിൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അവർ നിന്നെ ആക്ഷേപിച്ചാൽ അത് നിനക്കൊട്ടും ദോഷം ചെയ്യുകയുമില്ല! മനുഷ്യൻ എത്രതന്നെ നന്മയുടെ വക്താവായാലും അവനെ വെറുക്കുന്ന ആൾക്കാരുണ്ടാവും, തീർച്ച. പ്രവാചകന്മാരെ പോലും എല്ലാ ജനങ്ങളും ഇഷ്ടപ്പെട്ടിരുന്നില്ലല്ലോ! മനുഷ്യൻ എത്രതന്നെ തിന്മയുടെ വക്താവായാലും അവരെ സ്നേഹിക്കുന്ന ആളുകളുമുണ്ടാവും. ഫിർഔനും നംറൂദിനും പോലുമുണ്ടായിരുന്നല്ലോ സ്നേഹിതർ!

മുത്റിഫ് ബ്ൻ അബ്ദില്ലാ പറയുന്നു: ഇമാം മാലിക് ഒരിക്കൽ എന്നോടു ചോദിച്ചു: ജനങ്ങളെല്ലാം എന്നെക്കുറിച്ച് എന്താണു പറയുന്നത്? അദ്ദേഹം മറുപടി പറഞ്ഞു: സുഹൃത്തുക്കൾ നിങ്ങളുടെ അപദാനം പാടുകയും ശത്രുക്കൾ നിങ്ങളെ ആക്ഷേപിക്കുകയും ചെയ്യുന്നു! അപ്പോഴദ്ദേഹം പ്രതിവചിച്ചു: ജനങ്ങളെന്നും അങ്ങനെയാണല്ലോ. പക്ഷേ, എല്ലാവരും ഒരേ വാക്കുതന്നെ നമ്മെക്കുറിച്ചു പറയുന്നതിനെത്തൊട്ട് അല്ലാഹുവിനോട് കാവൽ തേടുന്നു! ജനങ്ങളെല്ലാം പ്രശംസിച്ച് അഹങ്കാരിയാവാതിരിക്കാനും അവരെല്ലാം ആക്ഷേപിച്ച് ആ ദുഷിച്ച ശീലങ്ങൾ അദ്ദേഹത്തിൽ ഇല്ലാതിരിക്കാനുമായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രാർഥന.

വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles