ഡോ. അലി മുഹമ്മദ് സ്വല്ലാബി

1963-ല്‍ ലിബിയയിലെ ബന്‍ഗാസി പട്ടണത്തില്‍ ജനിച്ചു. മദീനയിലെ അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ നിന്നും ഒന്നാം റാങ്കോടെ ബിരുദം നേടി. ലിബിയന്‍ വിപ്ലവത്തിന്റെ സംഭവവികാസങ്ങള്‍ പൊതുജനങ്ങള്‍ക്ക് വ്യക്തമാക്കുന്നതില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചു. ഖദ്ദാഫിയുടെ കാലത്ത് ലിബിയയില്‍ പൊതുജനങ്ങള്‍ അനുഭവിക്കേണ്ടിവന്ന യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവന്നതും അദ്ദേഹത്തിലൂടെയായിരുന്നു. സമീപകാലം വരെ ഇസ്‌ലാമിക ചരിത്രത്തിന് വലിയ സംഭാവനകളര്‍പ്പിച്ച ഒരു പ്രബോധകനായിട്ടാണദ്ദേഹം അറിയപ്പെട്ടിരുന്നത്. സന്ദര്‍ഭവും സാഹചര്യവും അദ്ദേഹത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ വ്യാപൃതനാക്കിയിരിക്കുകയായിരുന്നു. ഇസ്‌ലാമിക വിജ്ഞാനത്തിന് പേരുകേട്ട സ്ഥാപനമായ സൂഡാനിലെ ഓംഡുര്‍മാന്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. തഫ്‌സീറിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ഉയര്‍ന്ന മാര്‍ക്കോടെ 1996ല്‍ ബിരുദാനന്തര ബിരുദം നേടി. 1999ല്‍ അവിടെ നിന്നു തന്നെ ഡോക്ടറേറ്റും നേടി. 'ആധിപത്യത്തിന്റെ കര്‍മ്മശാസ്ത്രം ഖുര്‍ആനില്‍' എന്ന അദ്ദേഹത്തിന്റെ പ്രബന്ധം ഗൈഡിന്റെയും അധ്യാപകരുടെയും പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു.പഠനകാലത്തുതന്നെ വിവിധ രാജ്യങ്ങളിലെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. പല ഇസ്‌ലാമിക വേദികളിലും അംഗത്വമുണ്ടായിരുന്നു.പ്രധാന ഗ്രന്ഥങ്ങള്‍: അഖീദത്തുല്‍ മുസ്‌ലിമീന്‍ ഫി സ്വിഫാതി റബ്ബില്‍ആലമീന്‍, അല്‍ വസത്വിയ്യ ഫില്‍ ഖുര്‍ആനില്‍ കരീം, മൗസൂഅഃ അസ്സീറഃ അന്നബവിയ്യ, ഫാതിഹ് ഖുസ്ത്വന്‍ത്വീനിയ്യ സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഫാതിഹ്കൂടുതല്‍ വിവരങ്ങള്‍ക്ക്..https://islamonlive.in.
History

‘മമാലിക്കുന്നാര്‍’: ഉസ്മാനിയ ചരിത്രം അനാവരണം ചെയ്യുന്നതെങ്ങനെ?

പുസ്തകങ്ങളും ലേഖനങ്ങളും വായിക്കുക, പ്രസംഗങ്ങള്‍ കേള്‍ക്കുക, കോഫറന്‍സുകളില്‍ പങ്കെടുക്കുക എന്നത് മാത്രമല്ല ചരിത്ര പഠത്തിനുള്ള വഴികളെന്നത് നിസ്സംശയമായ കാര്യമാണ്. ആധുനിക കാലത്ത് ഡ്രാമകളും, സാമൂഹിക മാധ്യമങ്ങളും ചരിത്ര…

Read More »
History

പ്രഥമ ഖലീഫ അബൂബക്കര്‍ രാഷ്ട്രത്തെ നയിച്ചതെങ്ങനെ?

പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ മരണ ശേഷം മുസ്‌ലിം സമൂഹം അനുഭവിച്ച പ്രതിസന്ധികളെ അബൂബക്കര്‍(റ) യുക്തിയോടെയും സ്ഥൈര്യത്തോടയുമാണ് അഭിമുഖീകരിച്ചത്. രാഷ്ട്രത്തിന്റെ നേതൃത്വം ഏറ്റെടുത്ത അബൂബക്കര്‍(റ)വിന് മുന്നിലെ പ്രധാന പ്രശ്‌നമായിരുന്നു…

Read More »
Quran

വിശുദ്ധ ഖുർആൻ: എഴുത്തും ക്രോഡീകരണവും

വിശുദ്ധ ഖുർആൻ രണ്ട് ഘട്ടമായിട്ടാണ് അവതരിക്കുന്നത്. ഒന്നാമത്തെ ഘട്ടത്തിൽ വിശുദ്ധ ഖുർആൻ പൂർണമായി അവതരിച്ചു. അത് ലൈലതുൽ ഖദ്റിന്റെ രാവിലായിരുന്നു. രണ്ടാമത്തെ ഘട്ടമെന്നത് ജിബരീൽ മാലാഖ മുഖേന…

Read More »
History

സുലൈമാന്‍ നബിയുടെ മരംകൊത്തി

മനുഷ്യന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അല്ലാഹു അവന് കീഴ്‌പ്പെടുത്തിക്കൊടുത്ത സൃഷ്ടികളില്‍ അവന്റെ ദൃഷ്ടാന്തങ്ങള്‍ പ്രകടമാകുന്നുണ്ട്. മനുഷ്യന് തന്റെ എതിരാളികള്‍ക്കെതിരെ സഹായമായി വര്‍ത്തിക്കുന്നവയാണവ. വിശുദ്ധ ഖുര്‍ആന്‍ പക്ഷികള്‍ക്ക് നല്‍കിയ പ്രധാന്യത്തെ…

Read More »
History

ബദ്‌റിന് മുമ്പുള്ള സൈനിക നീക്കങ്ങള്‍

പ്രവാചകന്റെ നേതൃത്വത്തിലുള്ള മദീനയിലെ മുസ്‌ലിംകളുടെ താമസവും ഇസ്‌ലാമിക സമൂഹത്തിന്റെ രൂപീകരണവും അനിവാര്യമാക്കിയ ഒന്നായിരുന്നു ചുറ്റുപാടിനെ മനസിലാക്കലും അവര്‍ക്ക് ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കലും. തങ്ങളുടെയും തങ്ങള്‍ പ്രചരിപ്പിക്കുന്ന ആശയത്തിന്റെയും വിരോധികള്‍…

Read More »
Close
Close