Current Date

Search
Close this search box.
Search
Close this search box.

മുമ്പും നാം വളഞ്ഞുവെക്കപ്പെട്ടിട്ടുണ്ട് !

പരീക്ഷണങ്ങളുടെ കടുത്ത കനൽപ്പാതകൾ താണ്ടിയാണ് ഇസ് ലാമും മുസ് ലിംകളും കടന്നു വന്നത്. ബാബരി മസ്ജിദ് “വിധി”യും “ക്ഷേത്ര”ത്തിൻറെ തറക്കല്ല് പാകിയതുമൊന്നും പുതുമയുള്ള കാര്യമേ അല്ല!

അഹ്സാബ് യുദ്ധരംഗം നോക്കൂ… ശിർകിൻറെ സർവ്വ കിങ്കരന്മാരും അവിടെ വട്ടം കൂടിയിരുന്നു. ഖുറൈശികളും ഗത്വ് ഫാൻ കാരും മറ്റ് ഗോത്രക്കാരും ഒറ്റക്കെട്ട്. ജൂത വഞ്ചന അതിൻറെ സർവ്വ പാരമ്പര്യവും പേറി രംഗത്തെത്തി. കപടൻമാരും കിട്ടിയ അവസരം പാഴാക്കിയില്ല!

വിശുദ്ധ ഖുർആൻ ആ രംഗം ഇങ്ങനെ പകർത്തിയിരിക്കുന്നു: ” ശത്രുക്കൾ മീതെ നിന്നും താഴെ നിന്നും നിങ്ങളുടെ നേരെ വന്നപ്പോൾ, ഭീതിയാൽ നിങ്ങളുടെ കണ്ണ് തള്ളിപ്പോവുകയും ഹൃദയം തൊണ്ടക്കുഴിയോളമെത്തുകയും നിങ്ങൾ അല്ലാഹുവിനെക്കുറിച്ച് പല വിധം ഊഹിച്ചു തുടങ്ങുകയും ചെയ്തപ്പോൾ, വിശ്വാസികൾ നന്നായി പരീക്ഷിക്കപ്പെടുകയും ശക്തിയായി വിറപ്പിക്കപ്പെടുകയും ചെയ്തപ്പോൾ!” (അൽ അഹ്സാബ്: 10-11)

Also read: നേതൃപാടവത്തിന്റെ ഇസ്ലാമിക മാതൃകകൾ

നബി(സ) പക്ഷെ അപ്പോഴും ശാന്തചിത്തനായി കിടങ്ങ് കുഴിക്കുകയായിരുന്നു.തിരുദൂതർ അവരോട് പ്രതീക്ഷാനിർഭരമായ നാളെയെക്കുറിച്ച് സംസാരിച്ചു. അവർക്ക് പ്രത്യാശ പകർന്നു കൊടുത്തു. അല്ലാഹു അവർക്കായി റോമിൻറെയും പേർഷ്യയുടെയും വാതിൽ തുറന്ന് കൊടുക്കുന്ന, ഉജ്ജ്വലമായ നാളെയെക്കുറിച്ച സന്തോഷ വാർത്ത പങ്ക് വെച്ചു.

പ്രത്യാശ ഉരുകിപ്പോവുകയും പ്രതീക്ഷ മങ്ങിപ്പോവുകയും ചെയ്യുന്ന ഇത്തരമൊരു നിർണായ ഘട്ടത്തിൽ ഒരിക്കലും സ്തംഭിച്ചു നിന്നില്ല സ്വഹാബികൾ. അവർ നേതൃത്വത്തിൻറെ ആജ്ഞകൾ ശിരസാവഹിച്ചു. ഉള്ളിൽ അല്ലാഹുവിനെക്കുറിച്ച ഓർമ്മകൾ പുതുക്കി. അവൻറെ അപരിമേയമായ ശക്തിയിൽ ഉറച്ചു വിശ്വസിച്ചു. ഒടുവിൽ അത് തന്നെ സംഭവിച്ചു!. കൊടുമ്പിരിക്കൊണ്ട പ്രതിസന്ധികൾ അയഞ്ഞു. അല്ലാഹുവിൻറെ സഹായഹസ്തങ്ങൾ അവരെ തലോടി.

ഖുർആൻ കാണുക: “സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറേ സൈന്യങ്ങൾ വരികയും അപ്പോൾ അവരുടെ നേരെ നാം കാറ്റും നിങ്ങൾ കാണാത്ത സൈന്യങ്ങളെയും അയക്കുകയും ചെയ്ത സന്ദർഭം. അല്ലാഹു നിങ്ങൾക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങൾ ഓർമ്മിക്കുക. നിങ്ങൾ പ്രവർത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു അല്ലാഹു. സത്യനിഷേധികളെ അവരുടെ ഈർഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയച്ചു. യാതൊരു നേട്ടവും അവർ നേടിയില്ല.സത്യവിശ്വാസികൾക്ക് അല്ലാഹു യുദ്ധത്തിൻ്റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു” (അൽ അഹ്സാബ്: 9, 25)

Related Articles