- കടലാസ്സും പേനയുമില്ലാതെ പഠിക്കാന്‍ മുതിരുന്നവര്‍, തോക്കില്ലാത്ത പട്ടാളക്കാരാണ്.
- എല്ലാം തനിക്കറിയാമെന്ന ഭാവം നടിക്കുമ്പോള്‍, നിഴലുകള്‍ക്ക് പോലും നിങ്ങളുടെ എല്ലുകളെ ഒടിച്ചുകളയാന്‍ സാധിക്കും. അമിത ആത്മവിശ്വാസം അത്യാപത്താണെന്ന കാര്യം ഓര്‍ക്കുക. അതിനാല്‍ വിജ്ഞാന ദാഹം നിലനിര്‍ത്തുക. നിങ്ങളുടെ അവസാന നിശ്വാസംവരേയും വിജ്ഞാനത്തിന്‍റെ സംഭരണി നിറച്ചുകൊണ്ടിരിക്കുക.
- നിയമങ്ങളുടെ പരിരക്ഷയില്ലാതെ, കാര്യങ്ങള്‍ ഭംഗിയായി നടക്കുകയില്ല.
- ഇംഗ്ളീഷ് ഭാഷാ വ്യാകരണം പഠിച്ചപ്പോഴാണ്, ശകലമായി ജീവിക്കുന്നത് എത്രമാത്രം നീചമാണെന്ന് എനിക്ക് ബോധ്യമായത്.
- ദിനേന ഒരു ആപ്പിള്‍ കഴിക്കൂ ഡോക്ടറെ അകറ്റൂ, ദിനേന വായിക്കൂ അജ്ഞത അകറ്റൂ.
- നോട്ട് എടുക്കാതെ പഠിക്കുന്നത് വഞ്ചിയില്ലാതെയുള്ള കടല്‍യാത്രയാണ്.
- അവ്യക്തമായ ലക്ഷ്യങ്ങള്‍ നിങ്ങളുടെ GPS-നെ തകരാറിലാക്കുന്നു.
- പാറപോലെ ദൃഡത കൈവരിക്കാന്‍, സിംഹംപോലെ ധീരനാകാന്‍, അദൃശ്യനായ യോദ്ധാവിന്‍റെ കരുത്താര്‍ജ്ജിക്കാന്‍ വായിക്കൂ … വായിക്കൂ … വായിക്കൂ.
- നിങ്ങള്‍ക്ക് എത്ര പ്രായമായി എന്നതൊ നിങ്ങളുടെ പേശികള്‍ എത്ര ശക്തിപ്രാപിച്ചുവെന്നതൊ അല്ല പ്രശ്നം. മറിച്ച് നിങ്ങളുടെ മനസ്സ് എത്രമാത്രം വിശാലമാണ് എന്നതാണ് പ്രധാനം.
- തിന്നാനും ഉറങ്ങാനും പരദൂഷണം പറയാനും, അപവാദം പ്രചരിപ്പിക്കാനും, അപഹാസ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ചെലവഴിക്കുന്ന സമയം, എല്ലാവരും വായനക്ക് നീക്കിവെച്ചിരുന്നെങ്കില്‍ ഈ ഉപഗ്രഹം, സങ്കല്‍പിക്കാന്‍ കഴിയാത്തത്രയും കണ്ടുപിടുത്തക്കാരും ശാസ്ത്രജ്ഞരും പണ്ഡിതന്മാരാലും ചരിത്ര നിര്‍മ്മാതാക്കളാലും നിറയുമായിരുന്നു.
- വിമര്‍ശനാത്മകമായി ചിന്തിക്കാന്‍ പഠിപ്പിക്കുന്നവരും, ക്രയാത്മകത പ്രകാശിപ്പിക്കുന്നത് എങ്ങനെ എന്ന് പഠിപ്പിക്കുന്നവരും, പഠിച്ചത് നിത്യജീവിതവുമായി ബന്ധിപ്പിക്കാന്‍ പഠിപ്പിച്ചവരും വിടപറയും മുമ്പെ മായാത്ത മുദ്രകള്‍ ഈ ലോകത്ത് പതിപ്പിക്കുന്നത് എങ്ങനെ എന്നും പഠിപ്പിക്കുന്നവരുമാണ് ഏറ്റവും മികച്ച അധ്യാപകര്‍. അല്ലാതെ നിങ്ങളുടെ മനസ്സില്‍ വിവരങ്ങളുടെ ആധിക്യം കുത്തിനിറക്കുന്നവരല്ല.
- നിങ്ങള്‍ പൂര്‍ണ്ണമായി തളര്‍ന്നു പോയാലും പഠിച്ചുകൊണ്ടിരിക്കെ മരിക്കലാണ് അന്തസ്സോടെ മരിക്കല്‍ എന്ന് പറയുന്നത്.
- നിങ്ങള്‍ ഷോപ്പിംഗിന് പോകുമ്പോഴൊ, വീഡിയോ ഗെയിമുകള്‍ കളിക്കുമ്പോഴൊ, അടുത്ത സുഹൃത്തിനെ കാണുമ്പോഴൊ ഉള്ള സന്തോഷം, നിങ്ങള്‍ ഒരു പുസ്തകം വാങ്ങുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകും. അത് മഹത്വത്തിലേക്കുള്ള നിങ്ങളുടെ യാത്രയിലെ ഏറ്റവും ധീരമായ ചുവടുവെപ്പാണ്.
- നിങ്ങള്‍ ശാരീരികമായി മാത്രം വളരുമ്പോള്‍ അത് വല്ലാത്തൊരു നഷ്ടം തന്നെയാണ്.
- ഒരേ തെറ്റുകള്‍ ആവര്‍ത്തിച്ച് ചെയ്യന്നത് ഒരു തെറ്റല്ല; വളരെ മോശമായ ശീലമാണത്. അത് നിങ്ങളെ പ്രത്യേക പദവിയുള്ള ഒരു വിഡ്ഡിയാക്കി മാറ്റുന്നു.
- ലാബില്‍ ധരിക്കുന്ന യൂനിഫോം ധരിച്ചത്കൊണ്ടൊ സ്റ്റെതെസ്കോപ്പു തോളിലിട്ടത്കൊണ്ടൊ നീ ഒരിക്കലും ഭിഷ്വഗരനാവാന്‍ പോവുന്നില്ല.
- ലളിതമായ വിജ്ഞാന പരീക്ഷ എന്നത് സാങ്കല്‍പ്പികമാണ്. കാരണം അത് ജീവിതത്തിന്‍റെ പരീക്ഷണങ്ങളെ ആധികാരികമായി പ്രതിനിധീകരിക്കുന്നില്ല.
- നിങ്ങള്‍ ഒരു കാര്യം ഒരിക്കല്‍ വായിക്കുമ്പോള്‍, നിങ്ങള്‍ വാക്കുകള്‍ മാത്രം കാണുന്നു. എന്നിരുന്നാലും, നിങ്ങള്‍ അത് വീണ്ടും വീണ്ടും വായിക്കുമ്പോള്‍, അത് പ്രകാശം പരത്തുന്നത് നിങ്ങള്‍ക്ക് കാണാം. നിങ്ങളുടെ മനസ്സിനെ ഇരുട്ടില്‍ നിന്ന് കരകയറ്റാന്‍ സഹായിക്കുന്ന മികച്ച പാതയാണിത്.
- ഒരു പുസ്തകത്തെ അതിന്‍റെ പുറംചട്ടയിലൂടെ വിലയിരുത്താന്‍ കഴിയുകയില്ലെന്ന് നാം എപ്പോഴും കേള്‍ക്കാറുണ്ടല്ലോ? എങ്കിലും പുറംചട്ടയില്ലാതെ മറ്റൊന്നും വായിക്കാന്‍ കിട്ടാതിരിക്കുമ്പോള്‍, നമുക്കും അതും പ്രയോജനപ്പെടുന്നതാണ്.
- നൂതനമായ അറിവ് കരസ്ഥമാക്കാതെ ജീവിക്കുന്നത് പ്രേതബാധയുള്ള കുടിലില്‍ ജീവിക്കുന്നതിനും മരിക്കുന്നതിനും തുല്യമാണ്.
വിവ: ഇബ്റാഹീം ശംനാട്
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5
Facebook Comments