Current Date

Search
Close this search box.
Search
Close this search box.

കാലം മാറി

അല്ലാഹുവിന്റെ റസൂലിന് അദൃശ്യജ്ഞാനം ഉണ്ടോ ഇല്ലയോ? ദൈവത്തിന് നുണ പറയാമോ ഇല്ലയോ? പ്രവാചകന്റെ സാദൃശ്യം സാധ്യമാണോ അല്ലയോ? ഈസാലു സ്സവാബും ഖബർ സിയാറത്തും ശരീഅതിലുള്ളതോ ? ആമീൻ ഉറക്കെ പറയാൻ പറ്റുമോ ഇല്ലയോ ? മിഹ്റാബും മിമ്പറും തമ്മിൽ എത്ര അകലം വേണം എന്ന് തുടങ്ങി ദൈവശാസ്ത്രത്തെക്കുറിച്ചും കല്‍പനാത്മകമായ അതീന്ദ്രിയ വാദങ്ങളെ കുറിച്ചും കർമശാസ്ത്രപരമായ വിശദാംശങ്ങളെക്കുറിച്ചും പണ്ഡിതന്മാർക്ക് സംവാദങ്ങളിൽ ഏർപ്പെടാനുള്ള സമയമേയല്ല ഇപ്പോൾ. നമ്മുടെ പൂർവ്വികർ തങ്ങളുടെ ഊർജ്ജം ചെലവഴിച്ച് എങ്ങുമെത്താത്ത അത്തരം പ്രശ്‌നങ്ങൾ ലോകത്തിലിന്ന് തീരെ പ്രാധാന്യമില്ലാത്തവയാണ്.

നിരീശ്വര / നിർമത വാദത്തിന്റെ അടിസ്ഥാനത്തിൽ കാലങ്ങളായി ശാസ്ത്രത്തിന്റെയും നാഗരികതയുടെയും വികാസത്തിൽ നിന്ന് ഉയർന്നുവന്ന പ്രശ്നങ്ങൾ മനസ്സിലാക്കുക എന്നതാണ് ഇന്നത്തെ യഥാർത്ഥ ആവശ്യം. അവയെ പൂർണ്ണമായി വിലയിരുത്തുകയും ഇസ്‌ലാമിന്റെ തത്വങ്ങൾക്കനുസൃതമായി അവയ്‌ക്ക് പ്രായോഗികമായ പരിഹാരം കണ്ടെത്തുകയും ചെയ്യുക എന്നതാണ് കാലഘട്ടത്തിന്റെ യഥാർത്ഥ കടമ. പണ്ഡിതന്മാർ ഈ ദൗത്യത്തിന് സ്വയം യോഗ്യരാവുന്നില്ലെങ്കിൽ, അഥവാ അത് ചെയ്യാനവർ ശ്രമിക്കുന്നില്ലെങ്കിൽ, യൂറോപ്പിനും അമേരിക്കയ്ക്കും സംഭവിച്ച അപച്യുതി ഇസ്ലാമിക ലോകത്തിനും സംഭവിക്കും.പാശ്ചാത്യ രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന അതേ പ്രശ്നങ്ങൾ ഇസ്ലാമിക ലോകമൊന്നടങ്കം നശിപ്പിക്കും. സ്വയം രോഗികളായ പാശ്ചാത്യന്റെ കുറിപ്പടി ഉപയോഗിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മുസ്ലിംകളും അമുസ്ലിംകളും മുസ്‌ലിം രാജ്യങ്ങളിലും ഇന്ത്യയിൽ പോലും അതിതീവ്രമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ ഇത് യൂറോപ്പിന്റെയും അമേരിക്കയുടെയും മാത്രമല്ല; നമ്മുടെ സ്വന്തം വീടിന്റെയും നമ്മുടെ തന്നെ ഭാവി തലമുറയുടെയും പ്രശ്നമാണ്.

( തൻഖീഹാത് )

വിവ. ഹഫീദ് നദ് വി

Related Articles