സയ്യിദ് അബുൽ അഅ്ലാ മൗദൂദി

സയ്യിദ് അബുൽ അഅ്ലാ മൗദൂദി

ഇരുപതാം നൂറ്റാണ്ടിന്റെ ഇസ്‌ലാമിക ചിന്തയേയും ഇസ്‌ലാമിക ആക്ടിവിസത്തേയും ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ചിന്തകന്‍, പണ്ഡിതന്‍, ഗ്രന്ഥകാരന്‍, പരിഷ്‌കര്‍ത്താവ് എന്നീ നിലകളില്‍ ലോകപ്രശസ്തനാണ് മൗദൂദി. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പാദം മുതല്‍ ഇസ്‌ലാമിക ലോകത്ത് അലയടിച്ചുതുടങ്ങിയ ഇസ്‌ലാമിക നവജാഗരണത്തിന്റെ പ്രധാന ശില്‍പിയെന്ന നിലയില്‍ നൂറ്റാണ്ടിന്റെ നവോത്ഥാന നായകന്‍ എന്ന് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട വ്യക്തിത്വം കൂടിയാണ് സയ്യിദ് മൗദൂദി. അദ്ദേഹം ജീവിച്ചതും പ്രവര്‍ത്തിച്ചതുമെല്ലാം കഴിഞ്ഞ നൂറ്റാണ്ടിലാണെങ്കിലും പുതിയ നൂറ്റാണ്ടിലും ഇസ്‌ലാമിനെക്കുറിച്ച് ഗൗരവമായി പഠിക്കുന്ന ആര്‍ക്കും അദ്ദേഹത്തിന്റെ ചിന്തകളേയും പ്രവര്‍ത്തനങ്ങളേയും അവഗണിക്കാന്‍ കഴിയില്ല. അതിനാല്‍, പുതിയ നൂറ്റാണ്ടിലേയും ഇസ്‌ലാമിക നവജാഗരണത്തിന്റെ പ്രധാന ഊര്‍ജസ്രോതസ്സുകളിലൊരാള്‍ സയ്യിദ് മൗദൂദിയാണ്.
1903 സെപ്റ്റംബര്‍ 25-ന് ഔറംഗാബാദിലാണ് മൗദൂദി ജനിച്ചത്. ആത്മീയ പാരമ്പര്യമുള്ള സയ്യിദ് കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പിതാവ് അഹ്മദ് ഹസന്‍. മാതാവ് റുഖിയാ ബീഗം. പ്രാഥമിക വിദ്യാഭ്യാസം പിതാവില്‍നിന്നുതന്നെയായിരുന്നു. 1914-ല്‍ മൗലവി പരീക്ഷ പാസായി.

ഉപരിപഠനത്തിന് ഹൈദരാബാദിലെ പ്രശസ്തമായ ദാറുല്‍ ഉലൂമില്‍ ചേര്‍ന്നെങ്കിലും പിതാവിന്റെ രോഗവും തുടര്‍ന്നുള്ള മരണവും കാരണം പഠനം തുടരാനായില്ല. എങ്കിലും സ്വന്തം നിലക്കുള്ള പഠനത്തില്‍ അദ്ദേഹം മുടക്കം വരുത്തിയില്ല. 1920-കളുടെ ആരംഭത്തോടെ മാതൃഭാഷയായ ഉര്‍ദുവിന് പുറമെ അറബി, ഇംഗ്ലീഷ്, പേര്‍ഷ്യന്‍ ഭാഷകളില്‍ പ്രാവീണ്യം നേടി. മതം, തത്ത്വചിന്ത, സാമൂഹിക ശാസ്ത്രം, രാഷ്ട്രമീമാംസ തുടങ്ങിയ ഗഹനമായ വിഷയങ്ങള്‍ സ്വന്തമായി പഠിക്കാന്‍ ഈ ഭാഷാപരിജ്ഞാനം അദ്ദേഹത്തെ സഹായിച്ചു. കൂടാതെ ദല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായിരിക്കെ അവിടത്തെ പ്രശസ്തരായ പണ്ഡിതന്മാരില്‍നിന്ന് ഹദീസ്, തഫ്‌സീര്‍, തര്‍ക്കശാസ്ത്രം, തത്ത്വചിന്ത തുടങ്ങിയ വിഷയങ്ങള്‍ നേരിട്ട് പഠിക്കാനും അദ്ദേഹത്തിന് അവസരമുണ്ടായി. മൗലാനാ അബ്ദുസ്സലാം നിയാസി, അശ്ഫാഖുര്‍റഹ്മാന്‍ കാന്ദലവി, മൗലാനാ ശരീഫുല്ലാ എന്നിവരാണ് അദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്മാര്‍. 1918-ല്‍ ബിജ്‌നൂരില്‍ അല്‍മദീന പത്രാധിപസമിതിയില്‍ ചേര്‍ന്ന് ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1920-ല്‍ താജ് വാരികയുടെ പത്രാധിപരായി. 1922-ല്‍ 'ജംഇയ്യതുല്‍ ഉലമായെ ഹിന്ദ്' പ്രസിദ്ധീകരിക്കുന്ന മുസ്‌ലിം പത്രത്തിന്റെ അധിപരായി. 1925-ല്‍ അവരുടെത്തന്നെ അല്‍ ജംഇയ്യത്തിന്റെ പത്രാധിപരായി. 1927-ല്‍ പ്രഥമ കൃതിയായ അല്‍ജിഹാദു ഫില്‍ ഇസ്‌ലാം രചിച്ചു. 1932-ല്‍ സ്വന്തം ഉടമസ്ഥതയില്‍ 'തര്‍ജുമാനുല്‍ ഖുര്‍ആന്‍' തുടങ്ങി. 1941 ആഗസ്റ്റില്‍ ലാഹോറില്‍ മതപണ്ഡിതന്മാരും അഭ്യസ്തവിദ്യരുമായ 75-ഓളം പ്രമുഖര്‍ പങ്കെടുത്ത യോഗത്തില്‍വെച്ച് ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലൊന്നായ ജമാഅത്തെ ഇസ്‌ലാമിക്ക് രൂപംനല്‍കി. അതിന്റെ പ്രഥമ അമീറായി തെരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമാണ്. ആദര്‍ശാടിസ്ഥാനത്തിലുള്ള ഇസ്‌ലാമിക സ്വത്വം ഉയര്‍ത്തിപ്പിടിച്ച മൗദൂദി അതുകൊണ്ടുതന്നെ സാമുദായികാടിസ്ഥാനത്തിലുള്ള ഇന്ത്യാ വിഭജനത്തെ എതിര്‍ത്തു. എങ്കിലും വിഭജനം യാഥാര്‍ഥ്യമായപ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല പാകിസ്താനില്‍ ഉള്‍പ്പെട്ടതിനാല്‍ അങ്ങോട്ടു കുടിയേറി. പാകിസ്താന്റെ ജനാധിപത്യവത്കരണത്തിനും ഇസ്‌ലാമികവത്കരണത്തിനും വേണ്ടി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. പലതവണ അറസ്റ്റ് ചെയ്യപ്പെട്ടു. ഖാദിയാനീ മസ്അല എഴുതിയതിന്റെ പേരില്‍ 1953 മാര്‍ച്ചില്‍ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് 1953 മേയ് 11-ന് സൈനിക കോടതി വധശിക്ഷ വിധിച്ചു. മുസ്‌ലിം ലോകത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് വധശിക്ഷ ജീവപര്യന്തം തടവാക്കി മാറ്റി. 1955-ല്‍ ജയില്‍മുക്തനായി. 1962-ല്‍ 'റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി'യുടെ സ്ഥാപകസമിതിയില്‍ അംഗമായി. 1964 ജനുവരി 6-ന് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 1972-ല്‍ തഫ്ഹീമുല്‍ ഖുര്‍ആന്റെ രചന പൂര്‍ത്തിയായി. 1972-ല്‍ പാക് ജമാഅത്തിന്റെ ഇമാറത്തില്‍നിന്ന് ഒഴിവായി. 1979-ല്‍ അന്താരാഷ്ട്രതലത്തില്‍ ഇസ്‌ലാമിക സേവനത്തിനുള്ള പ്രഥമ ഫൈസല്‍ അവാര്‍ഡ് നേടി. 1979 സെപ്റ്റംബര്‍ 22-ന് മരണപ്പെട്ടു.

ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഇസ്‌ലാമിക ഗ്രന്ഥകര്‍ത്താവ് ഒരുപക്ഷേ മൗദൂദിയായിരിക്കും. 60 വര്‍ഷത്തെ പൊതു ജീവിതത്തിനിടയില്‍ 120- ഓളം ഗ്രന്ഥങ്ങള്‍ രചിച്ചു. മൗദൂദിയുടെ ഏറ്റവും മഹത്തായ കൃതി ആറു വാല്യങ്ങളിലായി വിരചിതമായ തഫ്ഹീമുല്‍ ഖുര്‍ആന്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമാണ്. രിസാലെ ദീനിയാത്ത് (ഇസ്‌ലാം മതം), ഖുതുബാത്, ഖുര്‍ആന്‍ കീ ചാര്‍ ബുന്‍യാദീ ഇസ്തിലാഹേം (ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍), അല്‍ജിഹാദു ഫില്‍ ഇസ്‌ലാം (ജിഹാദ്), സുന്നത്ത് കീ ആയീനീ ഹൈഥിയത് (സുന്നത്തിന്റെ പ്രാമാണികത), മസ്അലെ ജബ്ര്‍ വ ഖദ്ര്‍, ഇസ്‌ലാമീ തഹ്ദീബ് ഓര്‍ ഉസ്‌കെ ഉസ്വൂല്‍ വൊ മബാദി (ഇസ്‌ലാമിക സംസ്‌കാരം മൂലശിലകള്‍), ഇസ്‌ലാം ഓര്‍ ജാഹിലയത് (ഇസ്‌ലാമും ജാഹിലിയ്യതും), മുസല്‍മാന്‍ ഓര്‍ മൗജൂദെ സിയാസീ കശ്മകശ്, ഖിലാഫത് വൊ മുലൂകിയത് (ഖിലാഫതും രാജവാഴ്ചയും), ഇസ്‌ലാമീ രിയാസത്, തജ്ദീദ് വൊ ഇഹ്‌യായെ ദീന്‍, മആശിയാതെ ഇസ്‌ലാം, പര്‍ദ്ദ, സൂദ്, ഇസ്‌ലാം ഓര്‍ സബ്‌തെ വിലാദത്ത് (സന്താന നിയന്ത്രണം), ഹുഖൂഖു സൗജൈന്‍ (ദാമ്പത്യനിയമങ്ങള്‍ ഇസ്‌ലാമില്‍), തഅ്‌ലീമാത്ത്, തഫ്ഹീമാത്ത്, തന്‍കീഹാത്ത്, ശഹാദത്തെ ഹഖ് (സത്യസാക്ഷ്യം), സീറതെ സര്‍വറെ ആലം, തഹ്‌രീക് ഓര്‍ കാര്‍കുന്‍ (പ്രസ്ഥാനവും പ്രവര്‍ത്തകരും) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

കാലം മാറി

അല്ലാഹുവിന്റെ റസൂലിന് അദൃശ്യജ്ഞാനം ഉണ്ടോ ഇല്ലയോ? ദൈവത്തിന് നുണ പറയാമോ ഇല്ലയോ? പ്രവാചകന്റെ സാദൃശ്യം സാധ്യമാണോ അല്ലയോ? ഈസാലു സ്സവാബും ഖബർ സിയാറത്തും ശരീഅതിലുള്ളതോ ? ആമീൻ...

ഭിന്നത രണ്ടുവിധം

ഈ വിഷയകമായി സംഭവ്യമായ രണ്ടു രൂപങ്ങളിൽ ഒന്ന് ഇതാണ്: ദൈവത്തിനും ദൈവദൂതന്നുമുള്ള അനുസരണത്തിൽ സമുദായാംഗങ്ങളെല്ലാം ഏകാഭിപ്രായക്കാരായിരിക്കുന്നു. നിയമങ്ങൾക്ക് അടിസ്ഥാനങ്ങളായി ഖുർആനും സുന്നത്തും സർവസമ്മതമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അനന്തരം, ഏതെങ്കിലുമൊരു...

വ്യാഖ്യാനഭേദങ്ങൾ

ഖുർആനെ സംബന്ധിച്ച് പൊതുവേ ജനമനസ്സിൽ തറച്ചുനിൽക്കുന്ന മറ്റൊരു ചോദ്യമിതാണ്: ദൈവികഗ്രന്ഥത്തിന്റെ ആവിർഭാവത്തിനുശേഷം ഭിന്നിപ്പിലും കക്ഷിമാത്സര്യത്തിലും പെട്ടിരിക്കുന്നവരെയും സ്വമതത്തെ തുണ്ടംതുണ്ടമാക്കിയവരെയും ഖുർആൻ അതികഠിനമായി ഭർത്സിക്കുന്നുണ്ട്; അതേസമയം, ഖുർആനിക നിയമങ്ങളുടെത്തന്നെ...

വിശദാംശങ്ങളുടെ ഗ്രന്ഥമല്ല

ഖുർആനെപ്പറ്റി, അതൊരു സവിസ്തരമായ സാന്മാർഗിക പുസ്തകവും നിയമസംഹിതയുമാണെന്ന് ഒരു ശരാശരി വായനക്കാരൻ നേരത്തേ ധരിച്ചുവെച്ചിരിക്കുന്നു. പക്ഷേ, അയാളത് വായിച്ചുനോക്കുമ്പോൾ സാമൂഹിക- നാഗരിക-രാഷ്ട്രീയ-സാമ്പത്തികാദി ജീവിതമേഖലകളെക്കുറിച്ച സുവിശദമായ നിയമാവലികൾ അതിൽ...

മനുഷ്യരാശിക്ക്‌ മാർഗദർശകം

ഖുർആൻ അഖില മനുഷ്യരാശിയുടെ മാർഗദർശനത്തിനായി വന്നതാണെന്ന അതിന്റെ അവകാശവാദം സുവിദിതമാണ്. എന്നാൽ, അവതരണകാലഘട്ടത്തിലെ അറബികളോടാണ് ഏറിയകൂറും അതിന്റെ സംബോധനയെന്നത്രേ ഖുർആൻ വായിച്ചുനോക്കുന്ന ഒരാൾക്ക് കാണാൻകഴിയുന്നത്. ചിലപ്പോഴൊക്കെ അത്...

പഠനം പ്രയോഗവത്കരണത്തിലൂടെ

ഈ പഠനമാർഗങ്ങളെല്ലാം അവലംബിച്ചാലും, ഖുർആൻ വന്നത് എന്തിനുവേണ്ടിയാണോ ആ പ്രവർത്തനം സ്വയം നടത്താതിരിക്കുന്നിടത്തോളം ഖുർആനിന്റെ ചൈതന്യം പൂർണമായി ഉൾക്കൊള്ളാനാവുകയില്ല. ഈസീചെയറിലിരുന്നു വായിച്ചു ഗ്രഹിക്കാൻ പറ്റുന്ന തരത്തിലുള്ള, കേവലമായ...

പഠനരീതി

വിശുദ്ധ ഖുർആൻ പോലൊരു ഗ്രന്ഥത്തെ അനേകായിരമാളുകൾ അനേകം ഭിന്ന ഉദ്ദേശ്യങ്ങളോടെ സമീപിക്കുക സ്വാഭാവികമാണ്. ഈ എല്ലാ തരക്കാരുടേയും ഉദ്ദേശ്യതാൽപര്യങ്ങൾ കണക്കിലെടുത്ത് ഉപദേശം നൽകുക സാധ്യമായ കാര്യമല്ല. അന്വേഷകരുടെ...

ഗ്രന്ഥാവിഷ്‌കരണം

മുസ്‌ലിംകൾക്ക് പ്രാരംഭഘട്ടത്തിൽത്തന്നെ നമസ്‌കാരം നിർബന്ധമാക്കിയിരുന്നു. ഖുർആൻപാരായണം നമസ്‌കാരത്തിന്റെ അവശ്യഘടകമായും നിശ്ചയിച്ചിരുന്നു. തന്നിമിത്തം ഖുർആന്റെ അവതരണത്തിനൊപ്പം അത് മനഃപാഠമാക്കുന്ന പതിവും മുസ്‌ലിംകളിൽ നടപ്പിൽവന്നു. ഓരോ ഭാഗം അവതരിക്കുംതോറും അവരത്...

Page 1 of 3 1 2 3

Don't miss it

error: Content is protected !!