Current Date

Search
Close this search box.
Search
Close this search box.

മുസ്ലിം വിദ്വേഷം: പുതിയ ജെ.എന്‍.യു വി.സിയുടെ ട്വീറ്റുകളും ന്യായീകരണങ്ങളും

മുസ്ലിം വംശഹത്യയെയും വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണത്തെയും പിന്തുണക്കുകയും കര്‍ഷക സമരത്തെ തള്ളിപ്പറയുകയും ചെയ്ത ശാന്തിശ്രീ ദുലിപുതി പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലര്‍. എന്നാല്‍ പഴയ ട്വീറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ കുത്തിപ്പൊക്കിയതോടെ അങ്ങനെ ഒരു ട്വിറ്റര്‍ അക്കൗണ്ടേ തനിക്കില്ലെന്ന് പറഞ്ഞ് ശാന്തിശ്രീ പണ്ഡിറ്റ് തടിതപ്പുകയായിരുന്നു. സംഘ്പരിവാര്‍ സഹയാത്രികയായ മുന്‍ വി.സി എം ജഗദീഷ് കുമാറിന്റെ പാതയില്‍ തന്നെയാണ് പുതിയ വി.സിയുമെന്നാണ് വ്യാപക വിമര്‍ശനങ്ങള്‍.

നേരത്തെ പൗരത്വ പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി ജാമിഅ മില്ലിയ്യ ഇസ്ലാമിയ കോളേജിലും സെന്റ് സ്റ്റീഫന്‍സ് കോളേജിലും നടന്ന സമരങ്ങളെ മാനസിക രോഗികളായ ജിഹാദികള്‍ നടത്തുന്ന സമരങ്ങളാണെന്നും ഇവ വര്‍ഗ്ഗീയ ക്യാംപസുകള്‍ ആണെന്നുമായിരുന്നു ശാന്തിശ്രീയുടെ അക്കൗണ്ടില്‍ നിന്നും ട്വീറ്റ് ചെയ്തിരുന്നത്. പൗരാവകാശ പ്രവര്‍ത്തകരെയും ഇന്ത്യന്‍ മുസ്ലിംകളെയും ക്രൈസ്തവരെയും ജിഹാദികള്‍ എന്ന് ആരോപിച്ചുമായിരുന്നു വിമര്‍ശിച്ചിരുന്നത്. സംഭവം വിവാദമായതിന് പിന്നാലെ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ തനിക്ക് ട്വിറ്റര്‍ ഒരിക്കലും അക്കൗണ്ട് ഇല്ലായിരുന്നെന്നും, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ജെ.എന്‍.യുവില്‍ നിന്നുള്ള ആരോ ആണ് ഇത് ചെയ്തതെന്നും അവര്‍ ആരോപിച്ചു. ഞാന്‍ ആദ്യ വനിതാ വി.സി ആയതില്‍ പലര്‍ക്കും അതൃപ്തിയുണ്ട് അതാണ് കാര്യമെന്നും അവര്‍ പറഞ്ഞു. എന്റെ മകള്‍ സൈബര്‍ സെക്യൂരിറ്റി എഞ്ചിനീയറാണ്. ആറ് വര്‍ഷം മുമ്പ് അവള്‍ അക്കൗണ്ട് അടച്ചുപൂട്ടി.

അവള്‍ യുഎസില്‍ ചില ജോലികള്‍ക്ക് അപേക്ഷിക്കുന്നതിനാല്‍ അവള്‍ എനിക്കായി അത് അടച്ചു, എന്നോട് അവള്‍ പറഞ്ഞു’അമ്മേ, നിങ്ങള്‍ ഒരു സോഷ്യല്‍ മീഡിയ സൈറ്റിലും സജീവമായി വരാന്‍ പോകുന്നില്ല’ എന്ന് അവള്‍ എന്നോട് പറഞ്ഞു. കാരണം ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഒട്ടും സജീവമല്ല- ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പണ്ഡിറ്റ് പറഞ്ഞു.

ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെ പ്രതിരോധിക്കുന്ന ട്വീറ്റുകളും പ്രതിഷേധിക്കുന്ന കര്‍ഷകരെ ആക്ഷേപിക്കുന്നതും വര്‍ഗീയ വികാരങ്ങള്‍ നിറഞ്ഞതുമായ ട്വീറ്റുകളോടെയാണ് ഇവരുടെ പേരിലുള്ള ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുള്ള ട്വീറ്റുകള്‍. ഇവ വീണ്ടും വൈറലായതിനെ തുടര്‍ന്ന് തിങ്കളാഴ്ച അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്യുകയായിരുന്നു.

അതേസമയം അവരുടെ അവകാശവാദങ്ങളിലും നിരവധി വൈരുദ്ധ്യമുണ്ട്. അവര്‍ ഒരിക്കലും ട്വിറ്റര്‍ ഉണ്ടായിരുന്നില്ല എന്ന് പറയുന്നു. പിന്നീട് ഇത് ഹാക്ക് ചെയ്യപ്പെട്ടു എന്നും പറയുന്നു. പിന്നെ തന്റെ മകള്‍ തന്റെ അക്കൗണ്ട് ആറ് വര്‍ഷം മുന്‍പ് ഡിലീറ്റ് ചെയ്തു എന്നും പറയുന്നു. അതിനാല്‍ തന്നെ ഇവരുടെ ആരോപണങ്ങളെല്ലാം വീണ്ടും വിവാദമായിരിക്കുകയാണ്.

അഭിമുഖ പുറത്തുവന്നതിനെത്തുടര്‍ന്ന്, വിസിയുടെ അവകാശവാദങ്ങളെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. അഭിമുഖത്തിലുടനീളം വൈരുദ്ധ്യമാണ് അവര്‍ സംസാരിക്കുന്നത്. എന്‍.ഡി.ടി.വി ലേഖകന്‍ എ മറിയം അലവി ട്വിറ്ററില്‍ ഇതിനെ ചോദ്യം ചെയ്ത് രംഗത്തുവന്നു. അഭിമുഖത്തില്‍ ഒരിക്കലും ട്വിറ്റര്‍ ഉണ്ടായിരുന്നില്ല എന്ന് പറയുന്നു. പിന്നീട് ഇത് ഹാക്ക് ചെയ്യപ്പെട്ടു എന്ന് പറയുന്നു. പിന്നെ തന്റെ മകള്‍ തന്റെ അക്കൗണ്ട് ആറ് വര്‍ഷം മുന്‍പ് ഡിലീറ്റ് ചെയ്തു എന്നും പറയുന്നു. ഇതില്‍ ഏതാണ് ശരി. അതിനാല്‍ തന്നെ ഇവരുടെ ആരോപണങ്ങളെല്ലാം വീണ്ടും വിവാദമായിരിക്കുകയാണ്.

വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വിസി ആകുമെന്ന് അറിഞ്ഞാണോട ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവരുടെ അക്കൗണ്ട് ഹാക്ക് ചെയ്തത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥ് വരദരാജനും ട്വിറ്ററില്‍ കുറിച്ചു. തുടര്‍ന്ന് നിരവധി പേരാണ് ഇവരുടെ ന്യായീകരണത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. അതിനാല്‍ തന്നെ വി.സി ആയതിന് ശേഷം മുന്‍ നിലപാടുകളെക്കുറിച്ച് മൗനിയായിരിക്കുകയാണ് ഇവരെന്നാണ് മറ്റൊരു ആരോപണം. ജഗദീഷ് കുമാറിനെ യു.ജി.സി തലവന്‍ ആയി നിയമിച്ചതിനു പിന്നാലെ തിങ്കളാഴ്ചയാണ് ശാന്തിശ്രീയെ ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലയുടെ തലപ്പത്തേക്ക് അവരോധിച്ചത്.

Related Articles