Current Date

Search
Close this search box.
Search
Close this search box.

പീഡിതന്റെ പ്രാർത്ഥന സൂക്ഷിക്കുക!

നിങ്ങള്‍ക്കെന്താണ്, നിങ്ങള്‍ ദൈവത്തിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാതെ (ഇരിക്കുവാന്‍)? പുരുഷന്മാരും, സ്ത്രീകളും, കുട്ടികളുമാകുന്ന ബലഹീനരായുള്ളവരുടെ വിഷയത്തിലും യുദ്ധം ചെയ്യാതിരിക്കുവാന്‍? (അതെ, ഇങ്ങിനെ)പറയുന്നവരുടെ: ‘ഞങ്ങളുടെ നാഥാ, ആള്‍ക്കാര്‍ അക്രമികളായുള്ള ഈ രാജ്യത്തില്‍ നിന്ന് ഞങ്ങളെ നീ പുറപ്പെടുവിച്ചു തരേണമേ! നിന്‍റെ വകയായി , ഞങ്ങള്‍ക്ക് ഒരു രക്ഷാകര്‍ത്താവിനെ ഏര്‍പ്പെടുത്തിത്തരുകയും വേണമേ! നിന്‍റെ വകയായി ഞങ്ങള്‍ക്ക് ഒരു സഹായകനെ ഏര്‍പ്പെടുത്തിത്തരുകയും ചെയ്യേണമേ!’  അന്നിസാഅ് അധ്യായത്തിലെ 75ാം സൂക്തം ലോകത്തുള്ള പീഡിതർക്ക് വേണ്ടി ശബ്ദമുയർത്താൻ നമുക്ക് എന്നും പ്രചോദകമാണ്.

Also read: ദൈവത്തിന്റെ തിരുത്ത്!

പീഡിതന്റെ പ്രാർത്ഥന സൂക്ഷിക്കുക. കാരണം, നിശ്ചയമായും അവനും അല്ലാഹുവിനും ഇടയിൽ ഒരു മറയുമില്ല എന്ന പ്രവാചക വചനം അതിനോട് ചേർത്ത് വായിച്ചാൽ പിന്നെ പീഡനങ്ങൾക്കെതിരെ മിണ്ടാതിരിക്കാൻ നമുക്കെങ്ങിനെ കഴിയും ?!

ഇതെഴുതുമ്പോൾ കഴിഞ്ഞ 15 വർഷമായി പൊതു സമൂഹത്തോട് മുഖാമുഖം സംസാരിക്കാൻ അവസരം കിട്ടാത്ത അബ്ദുന്നാസിർ മഅദനിയുടെയും 22 വര്‍ഷം പഴക്കമുള്ള കേസില്‍ അകത്തുള്ള ഗുജറാത്ത് സിഐഡി സഞ്ജയ് ഭട്ടിന്റേയും മുഖങ്ങളാണ് മനസ്സിൽ നിറയുന്നത്.ഭീകരതെക്കിരെ പോരാടിയതിന് അറസ്റ്റു ചെയ്യപ്പെട്ട് തീഹാർ ജയിലിൽ കഴിയുന്ന ഗർഭിണിയായ വിദ്യാർഥിനി സഫൂറാ സർഗാറിനേയും സർക്കാറിനെ സർകാസ്റ്റിക് ട്വീറ്റിലൂടെ വെള്ളം കുടിപ്പിച്ച ജേർണലിസ്റ്റ് സഫറുൽ ഇസ്ലാം ഖാനേയും ഷർജീൽ ഇമാമിനേയും ഉമർ ഖാലിദിനേയും ഡോ. കഫീൽ ഖാനേയും പ്രാർഥനയിൽ നാം എങ്ങിനെ ഓർക്കാതിരിക്കും?!. സ്വന്തം മൂക്കിന് താഴെയുള്ള പരപ്പനങ്ങാടി സകരിയയെ കാണാതെ പോളിഷ് – ബൊളിവിക് സായുധ വിപ്ലവകാരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എങ്ങിനെയാണ് നമുക്കാവുക ?! താൻ വിശ്വസിച്ചംഗീകരിച്ച ആദർശത്തിന് വേണ്ടി വിദ്യാസമ്പന്നയായ Dr ഹാദിയ വീട്ടുതടങ്കലിൽ സമരം ചെയ്യുമ്പോൾ അങ്ങ് ഉക്രൈനിൽ നഗ്ന സമരം നടത്തുന്ന അന്ന ഹട്സോളും അവരുടെ സെക്സ്ട്രീമിസ്റ്റ് സംഘടന ഫെമെനുമൊക്കെ മുൻഗണനാ ക്രമത്തിൽ വരുന്ന വിപ്ലവകാരികളുടെ ലോജിക്കാണ് നമുക്ക് മനസ്സിലാവാത്തത് ?? സ്വന്തം വിദ്യാർഥി പാർട്ടി മെമ്പർമാർ തെളിയിക്കപ്പെടാത്ത കേസുകളിൽ കോടതി നിരങ്ങുമ്പോഴും തുർക്കിയിൽ നിരഹാരമനുഷ്ഠിച്ച് മരണം വരിച്ച അരാജകത്വ ബാൻഡ് പാട്ടുകാരായ ഹെലൻ ബോലക്കിനും ഇബ്രാഹിം കൊചെക്കിനും വേണ്ടി കണ്ണീർ പൊഴിക്കുന്ന സഖാക്കളുടെ ഐക്യദാർഢ്യങ്ങൾ ആത്മാർത്ഥമാണെങ്കിൽ ഈ ദേശത്തിനുള്ളിൽ ബിഹാറിലും മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നടക്കുന്ന മാസ് ലിഞ്ചിങുകളെ മറ്റു മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചോ വല്ലതും പറയേണ്ടതായിരുന്നു,പത്രങ്ങളിൽ എഡിറ്റോറിയലുകൾ എഴുതേണ്ടതായിരുന്നു.

Also read: നെഗറ്റീവില്‍ നിഴലിടുന്ന പോസ്റ്റീവ്‌

രാജ്യത്തിനകത്തും പുറത്തും നടക്കുന്ന ക്രൂരതകൾക്കെതിരെ വിശ്വാസികൾ എന്ന നിലക്ക് നാം നിശബ്ദരാവരുതെന്ന് നാം വിശ്വസിക്കുന്ന ഉപരി സൂചിത പ്രമാണങ്ങൾ നമ്മെ പഠിപ്പിക്കുന്നത്.ഖുർആൻ പഠിപ്പിക്കുന്ന തആവുൻ(5:2) ഹദീസുകളിൽ വന്നിട്ടുള്ള തവാദ്ദ് , തറാഹും, തആത്വുഫ് എന്നിവ തന്നെയാണ് തദാമുൻ/ ഐക്യദാർഢ്യം. അക്രമിയുടെ കൈക്ക് പിടിക്കാനോ തടയാനോ അശക്തരാണെങ്കിൽ പീഡിതർക്ക് വേണ്ടി പ്രാർഥിക്കാനെങ്കിലും എനിക്കും നിങ്ങൾക്കുമാവണം.

“അഗതികളുടെ പ്രാർത്ഥന ദൈവം
പരിഗണിക്കും; അവരുടെ യാചനകൾ നിരസിക്കുകയില്ല
(സങ്കീർത്തനം 102: 17 )

(മെയ് :13 – ദേശീയ ഐക്യദാർഢ്യ ദിനം )

Related Articles