Current Date

Search
Close this search box.
Search
Close this search box.

തിരയടങ്ങിയ വിജ്ഞാന സാഗരം

മൗലവിയുമായി കുറച്ചു സമയം ചെലവഴിക്കാന്‍ അവസരമുണ്ടായാല്‍ പോലും വലിയ നേട്ടമായി മാറുമെന്നതാണ്‌ വസ്‌തുത. താനുമായി സം‌ഭാഷണത്തിലേര്‍‌പ്പെട്ട വ്യക്തിയുടെ താല്‍‌പര്യങ്ങള്‍ പ്രഥമദൃഷ്‌ട്യാ മനസ്സിലാക്കി തദനുസാരം സം‌ഭാഷണത്തിന്റെ ഗതിയും ഘടനയും മാറ്റുന്നതിലും മൗലവി സൂക്ഷ്‌‌മത പുലര്‍‌ത്തിയിരുന്നു. മാത്രമല്ല തന്റെ മുന്നിലെത്തിയ വ്യക്തിയുടെ താല്‍‌പര്യമുള്ള മേഖലകളില്‍ നിന്നു കൊണ്ട് തന്നെ വിശുദ്ധ ഖുര്‍‌ആനും പ്രവാചകാധ്യാപനങ്ങളും സമര്‍‌ഥമായി സം‌യോജിപ്പിക്കുന്നതിലുള്ള നൈപുണ്യവും അതിശയകരമായിരുന്നു.

ഒരു സാഹിത്യകാരന്റെ മുന്നില്‍ മൗലവി സമുന്നതനായ സാഹിത്യകാരനായിരുന്നു.അതുപോലെ മനശാസ്‌ത്രജ്ഞനാണെങ്കിലും ഭിഷഗ്വരനാണെങ്കിലും പ്രഭാഷകനാണെങ്കിലും അധ്യാപകനാണെങ്കിലും ആധുനിക സാങ്കേതിക വിവര വിജ്ഞാന മേഖലയിലുള്ളവരാണെങ്കിലും കലാകായിക രം‌ഗത്ത് പ്രവര്‍‌ത്തിക്കുന്നവരാണെങ്കിലും ഒക്കെ അദ്ദേഹം അതുക്കും മേലെയെന്നതുപോലെ ഒരു മഹാപ്രതിഭയായിരുന്നു.താന്‍ കൈവെക്കുന്ന ഏതു മേഖലയിലും അതിന്റെ അറ്റവും ആഴവും കണ്ടെത്താന്‍ പരിശ്രമിക്കുന്ന മഹദ് വ്യക്തിത്വം.

ഏതു മേഖലയിലും പൂര്‍‌ണ്ണത കൈവരിക്കാനുള്ള അതി ജാഗ്രതയാണ്‌ മൗലവിയെ മറ്റുള്ളവരില്‍ നിന്നും തീര്‍‌ത്തും വ്യതിരിക്തനാക്കുന്നത് എന്നു പറയാം.ബഹു ഭാഷാ പണ്ഡിതനായ അദ്ദേഹം ഭാഷയുടെ സകല സൗന്ദര്യവും ആസ്വദിക്കുന്നതിലും ആസ്വദിപ്പിക്കുന്നതിലും നിഷ്‌ഠപുലര്‍‌ത്തിയിരുന്നു. ഖുര്‍‌ആനുമായി ബന്ധപ്പെട്ട് കേട്ട് ശീലിച്ച പല പ്രയോഗങ്ങളും പുതുമയോടെയും അത്യാകര്‍‌ഷകമായും പ്രയോഗിക്കുന്നതിലും പഠിപ്പിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ഉത്സുകനായിരുന്നു. വിശുദ്ധഖുര്‍‌ആനിന്റെ ആലങ്കാരിക പ്രയോഗങ്ങളെയും ഉപമകളെയും കാലത്തിനൊത്ത കൗതുകകരമായ ശീലിലും ശൈലിയിലും പുനഃക്രമീകരിക്കാനും പുനഃസൃഷ്‌‌ടിക്കാനും പുനരാവിഷ്‌‌ക്കരിക്കാനും സാധിക്കും വിധം വിശുദ്ധ ഖുര്‍‌ആനിന്റെ ആഴങ്ങള്‍ കണ്ടെത്തിയ പ്രതിഭാധനനായിരുന്നു മുഹമ്മദ് സലീം മൗലവി.

തിരയടങ്ങിയ വിജ്ഞാന സാഗരം പോലെ മഹാമനീഷി അന്ത്യവിശ്രമം കൊള്ളുമ്പോള്‍ ആ തീരത്തിരുന്നു കൈകളുയര്‍‌ത്തിയുള്ള പ്രാര്‍‌ഥനകളുടെ അലയൊലികള്‍ സാഗര സം‌ഗീതം പോലെ തിരതല്ലിക്കൊണ്ടേയിരിക്കുന്നു. ( തുടരും )

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles