Current Date

Search
Close this search box.
Search
Close this search box.

ഇസ്‌റാഅ്-മിഅ്‌റാജിന്റെ കാലിക വായന

എന്ത് കൊണ്ടായിരിക്കും അറബ് മുസ്ല്‌ലിം രാജ്യങ്ങള്‍ ഇസ്രയേല്‍ രാജ്യത്തെ എതിര്‍ത്തത്?. അത് ജൂത രാഷ്ട്രമാണ് എന്നത് കൊണ്ടാകുമോ?. ഒരിക്കലും അതാകില്ല. ഹിന്ദു രാഷ്ട്രം എന്നതിനെയും നാം എതിര്‍ക്കുന്നത് മതത്തിന്റെ പേരിലല്ല. ഹിന്ദു രാഷ്ട്രത്തിനായി ശബ്ദമുയര്‍ത്തുന്നവരുടെ നിലപാടുകള്‍ കാരണമാണ്. ഇസ്രയേല്‍ എന്ന രാജ്യം എതിര്‍ക്കപ്പെടാന്‍ കാരണമായതും അവരുടെ അനീതിയും അക്രമവും കാരണമാണ്. യോറോപ്പില്‍ ചിതറിക്കിടന്നിരുന്ന ഒരു ജനതയായിരുന്നു ജൂതര്‍. ആ നാട്ടുകാര്‍ക്ക് ഇവരൊരു തീരാ തലവേദനയായി മാറിയിരുന്നു. അപ്പോഴാണ് ഇവരെ കുടിയിരുത്തുക എന്നതിലേക്ക് അവര്‍ എത്തി ചേര്‍ന്നതും. പല രാജ്യങ്ങളെ കുറിച്ചും ആദ്യം ചര്‍ച്ച നടന്നിരുന്നു. അവസാനമാണ് ഫലസ്തീനിനു ആ നറുക്ക് വീണത്. തങ്ങളുടെ വാഗ്ദത്ത ഭൂമി എന്ന മത പരതയും അതിനു കാരണമായി.

ഇക്കൊല്ലത്തെ ഇസ്‌റാഅ് മിഅരറാജിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ വിഷയം പറയുമ്പോള്‍ ഖുര്‍ആന്‍ എടുത്തു പറഞ്ഞ രണ്ടു പള്ളികളില്‍ ഒന്ന് കാലമേറെയായി ശത്രുവിന്റെ കയ്യിലാണ്. അതല്ല അതിന്റെ പ്രത്യേകത. കഴിഞ്ഞ കൊല്ലംവരെ മേല്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ട് ഇസ്രയേല്‍ പലരുടെയും ശത്രുവായിരുന്നു. ഒരിക്കല്‍ ഫലസ്തീനില്‍ നിന്നും ജനതയെ പുറത്താക്കി എന്നത് മാത്രമല്ല ബാക്കിയുള്ള സ്ഥലത്തും അവര്‍ കടന്നു കയറി കുടിയേറ്റം സ്ഥാപിക്കുന്നു. ഇക്കൊല്ലം ശത്രുവും മിത്രങ്ങളും ഒന്നിച്ചിരിക്കുന്നു എന്നതാണ് ആ പ്രത്യേകത. തങ്ങള്‍ ഇതുവരെ ചെയ്ത എല്ലാ തിന്മകളും അംഗീകരിക്കപ്പെട്ടു. അതെ സമയം യതാര്‍ത്ഥ ഇരകള്‍ ഇപ്പോഴും നീതി തേടി ജീവിക്കുന്നു.

ബൈത്തുല്‍ മുഖദ്ദസ്ലിലെ മസ്ജിദുല്‍ അഖ്‌സ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ളതാണ്. അവരുടെ ആദ്യ ഖിബില എന്നതിനേക്കാള്‍ പുണ്യം തേടി യാത്ര ചെയ്യാന്‍ പാടുള്ള മൂന്നു പള്ളികളില്‍ ഒന്നാണ് മസ്ജിദുല്‍ അഖ്‌സ. ഉമര്‍ ഫാരൂഖിന്റെ കാലത്താണ് മസ്ജിദുല്‍ അഖ്‌സ മുസ്ലിംകളുടെ കീഴില്‍ വരുന്നത്. ശേഷം കുരിശു യുദ്ധത്തില്‍ മുസ്ലിംകള്‍ക്ക് അത് നഷ്ടമായി. പിന്നീട് സലാഹുദ്ദീന്‍ അയ്യൂബിയുടെ നേതൃത്വത്തില്‍ അത് മുസ്ലിംകളുടെ കയ്യിലേക്ക് തന്നെ തിരിച്ചു വന്നു. ശേഷം ഇരുപതാം നൂറ്റാണ്ടില്‍ മസ്ജിദുല്‍ അഖ്‌സ മുസ്ലിംകള്‍ക്ക് വീണ്ടും നഷ്ടമായി.

വാസ്തവത്തില്‍ ഇസ്രാ മിഅരറാജിന്റെ ആധുനിക പ്രസക്തി ഈ ഓര്‍മ്മ തിരിച്ചു കൊണ്ടുവരലാണ്. ഒരു സമൂഹത്തിനും വ്യക്തിക്കും അഭിമാനമുണ്ടാകുന്നത് അയാള്‍ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ മാത്രമാണ്. ഫലസ്തീനോടുള്ള നിലപാടില്‍ നിന്ന് 1948 ലെ അവസ്ഥയില്‍ നിന്നും ഒരു അടി പോലും ഇസ്രയേല്‍ പിറകോട്ടു പോയില്ല എന്ന് മാത്രമല്ല അവര്‍ നിലപാട് കൂടുതല്‍ കടുപ്പിക്കുകയും ചെയ്തു. അതെ സമയം നിലപാടില്‍ പൂര്‍ണമായി വെള്ളം ചേര്‍ത്തു എന്നതാണ് അറബ് മുസ്ലിം പക്ഷത്തിന്റെ അവസ്ഥ. നിലപാടില്ലാതവരെ ഭയപ്പെടുത്താന്‍ എളുപ്പമാണ്. ഒരേ സമയത്ത് മുസ്ലിം പക്ഷത്തില്‍ വിള്ളല്‍ ഉണ്ടാക്കാനും ശത്രുവിനെ കൂടുതല്‍ ചേര്‍ത്ത് പിടിപ്പിക്കാനും വന്‍ ശക്തികള്‍ക്ക് കഴിഞ്ഞു എന്നിടത്താണ് പലരുടെയും നിലപാടുകള്‍ ചോര്‍ന്നു പോയത്.

പല രാജ്യങ്ങളും ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചതിന്റെ ഗുണം ഇസ്രായേല്‍ സ്വന്തമാക്കി കൊണ്ടിരിക്കുന്നു. ഇസ്രയേല്‍ രാജ്യ രൂപീകരണത്തിന് മുമ്പ് അവിടങ്ങളില്‍ അവര്‍ അസാന്മാര്‍ഗ പ്രവര്‍ത്തനത്തിന്റെ കുത്തകക്കാരായിരുനു. അവരിന്നും ആ ജോലി നിര്‍ത്തിയിട്ടില്ല. അടുത്തു ബന്ധം ബന്ധം സ്ഥാപിച്ച ചില രാജ്യങ്ങളില്‍ അവര്‍ സെക്‌സ് ടൂറിസം വ്യാപിപ്പിക്കുന്നു എന്ന വാര്‍ത്തകളും ലോകാടിസ്ഥാനത്തില്‍ വന്നു കൊണ്ടിരിക്കുന്നു. പ്രവാചക കാലത്ത് ജൂതരെ പരിചയപ്പെടുത്തിയതില്‍ ഒന്ന് അവര്‍ ‘ അസാന്മാര്‍ഗ രീതിയില്‍ ഭക്ഷിക്കുന്നു’ എന്നായിരുന്നു. മറ്റൊന്ന് നാട്ടില്‍ കുഴപ്പം രൂപപ്പെടുതലും. ഇന്നും അത് തന്നെ തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

യഹൂദ മതത്തോടു ഇസ്ലാമിന് പ്രത്യേക എതിര്‍പ്പ് ഉണ്ടാകേണ്ട കാര്യമില്ല. അവരുടെ നിലപാടുകളോട് എന്നും ഇസ്ലാം എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. അത് ആദര്‍ശത്തിന്റെ പേരിലാണ്. അതെ സമയത്ത് തന്നെ മദീനയില്‍ ജൂതരുമായി മുസ്ലിംകള്‍ ഇടപാടുകളും നടത്തിയിരുന്നു. ഉസ്മാനിയ ഭരണകൂടം ഖുദുസ് ബ്രിട്ടീഷ് സൈന്യത്തിന് കൈമാറുമ്പോള്‍ വാങ്ങിയ ഒരു ഉറപ്പാണ് ഖുദുസിന്റെ പരിപാലനം. അത് മുസ്ലിംകളുടെ കയ്യില്‍ തന്നെയാകണം എന്നതായിരുന്നു തീരുമാനം. അവസാനം ഇസ്രായേല്‍ രാഷ്ട്ര സമത്ത് പോലും അത് ഊന്നി പറഞ്ഞിരുന്നു. പക്ഷെ ഇസ്രായേല്‍ എല്ലാം തലമേല്‍ മറിച്ചു, ലോകം എല്ലാം നോക്കി നിന്നു . തെറ്റ് കണ്ടാല്‍ കൈകൊണ്ടു തടയണം. അല്ലെങ്കില്‍ നാവു കൊണ്ട് അതുമല്ലെങ്കില്‍ ഹൃദയം കൊണ്ട് വെറുക്കണം. അതും ചെയ്യാത്തവന്റെ മനസ്സില്‍ വിശ്വാസത്തിന്റെ ഒന്നുമില്ല എന്നാണു പ്രമാണം.

ഇസ്രാ മിഅരറാജ് ഒരിക്കല്‍ കൂടി കടന്നു വന്ന സമയത്ത് നമ്മുടെ വിശ്വാസം ഉരച്ചു നോക്കാന്‍ പറ്റിയ സന്ദര്‍ഭം കൂടിയാണ്.

Related Articles