Your Voice

ഇന്ത്യ നിർമ്മിച്ചെടുത്തത് ഇസ് ലാമും മുസ് ലിംകളും കൂടി ചേർന്നാണ്

“സ്വാതന്ത്ര്യ സമമത്തിൽ പങ്കെടുത്ത പതിനാ യിരം മുസ് ലിംകളുടെ പേര് വിവരങ്ങൾ ഞാൻ തരാം. ഒരൊറ്റ RSS കാരൻ്റെ പേര് നിങ്ങൾക്ക് തരാനൊക്കുമോ?” എന്ന സ്വാമി അഗ്നിവേശിൻ്റെ പ്രസ്താവന നാം മറണിട്ടില്ല. (1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത കെറുവ് തീർക്കാൻ ഡൽഹിയിൽ ബ്രിട്ടീഷുകാർ ഒരൊറ്റ ദിവസം മാത്രം 27,000 മുസ് ലിംകളെ തൂക്കിലേറ്റിയത്രെ! – കാണുക: ഐ.പി.എച്ചിൻ്റെ ഇസ് ലാമിക വിജ്ഞാന കോശം: ഭാഗം: നാല്)

മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്രുവിൻ്റെയും കൂടെ അബുൽ കലാം ആസാദിനെയും ഖാൻ അബ്ദുൽ ഗഫാർ ഖാനെയും നാം കാണുന്നു. മൗലാനാ മുഹമ്മദലിയും ശൗക്കത്തലിയും (അലി സഹോദരന്മാർ) ഇല്ലാത്ത സ്വാതന്ത്ര്യ സമരത്തെ പറ്റി നമുക്ക് ചിന്തിക്കാനേ വയ്യ.

Also read: ചരിത്രം ഉറങ്ങുന്ന അലക്സാണ്ടറിയ

ബദ്റുദ്ദീർ ത്വയ്യബ്ജി, അജ്മൽ ഖാൻ ഹകീം, അഹ്മദുല്ലാ ഷാ മൗലവി,യൂസുഫ് മെഹറലി, സൈഫുദ്ദീൻ കിച്ച്ലു, അബ്ദുൽ ബാരി, ശൈഖ്മ ഹമൂദ് ഹസൻ, ഉബൈദുല്ലാ സിന്ധി, സയ്യിദ് മഹമൂദ്, ഹസ്രത് മൊഹാനി, മൗലാനാ ഇനായത് അലി, വിലായത് അലി…

ബീഅമ്മാൻ, ബീഗം ഹസ്രത് മഹൽ, ബീഗം സീനത് മഹൽ, സുരയ്യ ത്വയ്യബ്ജി… ശൈഖ് സൈനുദ്ദീൻ മഖ്ദൂംമാർ, ഖാദി മുഹ മ്മദ്, മമ്പറം സയ്യിദ് അലവി തങ്ങൾ, ഫസൽ പൂക്കോയ തങ്ങൾ, വെളിയങ്കോട് ഉമർ ഖാദി, വലിയ ഹസൻ, പോക്കർ മൂപ്പൻ, ഉണ്ണി മൂസ മുപ്പൻ, അത്തൻ ഗുരുക്കൾ, ചെമ്പൻ പോക്ക ർ… ഇ. മൊയ്തു മൗലവി, മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബ്… ദൈഹർ അലി, ടിപ്പു സുൽത്താൻ, കുഞ്ഞാലി മരക്കാർമാർ, ബഹാദൂർ ഷാ സഫർ, അശ്ഫാഖുല്ലാ ഖാൻ, മുഹമ്മദ് ഷേർ അലി ഖാൻ, വക്കം മുഹമ്മദ് അബ്ദുൽ ഖാദർ… ആലി മുസ് ല്യാർ, വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങൾ, കട്ടിലശ്ശേരി മൗലവി…

ഖിലാഫത്ത് പ്രസ്ഥാനം, മുജാഹിദീൻ പ്രസ്ഥാനം, ഫറാഇദീ പ്രസ്ഥാനം, ദയൂബന്ദ് പ്രസ്ഥാനം,അഖിലേന്ത്യാ ജംഇയ്യത്തുൽ ഉലമാ മൂവ്മെൻറ്, മലബാർ സമരപരമ്പരകൾ.. ഇന്ത്യൻ ആത്മീയതയിൽ നിന്ന് വെട്ടിമാറ്റാനാവാത്ത ഇസ് ലാമിക ചിന്തയുടെ ഹസ്രത് നിസാമുദ്ദീൻ ഔലിയ, ഖാജാ മുഈനുദ്ദീൻ ചിശ്തി, ബാബാഫരീദ്…

ഇന്ത്യൻ ചെറുത്തുനിൽപ്പിന് വിപ്ലവ ചിന്ത പകർന്ന ശാഹ് വലിയുല്ലാഹിദ്ദഹ് ലവിയും ശിഷ്യഗണങ്ങളും… കലാ സാഹിത്യ രംഗത്ത് നിറഞ്ഞു നിന്ന അമീർ ഖുസ്രു, മീർസാ ഗാലിബ്, അല്ലാമാ ഇഖ്ബാൽ, അക്ബർ ഇലാഹാബാദി, ഖാജാ അഹ്മദ് അബ്ബാസ്, ഉസ്താദ് ബിസ്മില്ലാ ഖാൻ ,
മുഹമ്മദ് റാഫി, എം.എഫ് ഹുസൈൻ… ആധുനിക ഇന്ത്യക്ക് പറന്നുയരാൻ അഗ്നിച്ചിറകുകൾ നൽകിയ എ.പി.ജെ അബ്ദുൽ കലാം… അനശ്വരതയുടെ പ്രണയശോക കഥകൾ പറയുന്ന താജ് മഹൽ.. പിന്നെ കുത്തബ് മിനാർ, ചാർമിനാർ, ഹുമയൂൺ ടോമ്പ്..

Also read: മനുഷ്യരുടെ വഴിവെളിച്ചം

ഗതകാലങ്ങളിൽ ഏറ്റവും വിസ്താരമേറിയ ഇന്ത്യ ഭരിച്ച ഷേർഷാ, ഔറംഗസീബ്, അക്ബർ ചക്രവർത്തിമാർ! (ഈ പട്ടികയിൽ മറ്റൊരാ ൾ അശോക ചക്രവർത്തി മാത്രമാണത്രെ! ) ഇതേ “ഷേർഷ”യാണ് നമുക്ക് രൂപയും തപാ ൽ സംവിധാനവും താലൂക്കുകളും സമ്മാനിച്ച
ത്. ഭരണ പരിഷ്കാരങ്ങൾക്കൊണ്ട് മറ്റുള്ളവരെ മുഴുവൻ നിഷ്പ്രഭമാക്കിയ, കൈ കൊണ്ട് കടുവയെ എതിരിട്ട് “ഷേർഷാസൂരി” എന്ന് ഖ്യാതി നേടിയ ഫരീദ്ഖാൻ! അദ്ദേഹം നിർമ്മിച്ചതത്രെ ഇന്നും ഡൽഹിയെ പുറത്തെത്തിക്കുന്ന രാജവീഥി, “ഗ്രാൻറ് ട്രങ്ക് റോഡ് “!

തലമുറകളിലേക്ക് സുഗന്ധം പരത്തിയ മുഗൾ ഗാഡനും, അറേബ്യൻ അത്തറും, പിന്നെചിത്ര വേലയുടെ പേർഷ്യൻ പരവതാനിയും … രുചിക്കൂട്ടിൻ്റെ ബിരിയാണിയും കബാബും.. അവയ്ക്ക് മേമ്പൊടിയായി ഗസലും ഖവാലിയും സുലൈമാനിയും… പിന്നെ അറബിക്കഥയുടെ വിസ്മയം പകർന്ന 1001 രാവുകളും! ഒതുക്കിപ്പറഞ്ഞാൽ ഇന്ത്യയുടെ ഓരോ രോമകൂപങ്ങളിലുമുണ്ട് ഇസ് ലാം, മുസ് ലിം പങ്ക്! അത് തമസ്കരിക്കാനും തച്ചുതകർക്കാനും ഒരൊറ്റ RSS സംഘ് പരിവാർ കാക്കിപ്പടക്കോ ഭരണകൂട ഭീകരതക്കോ സാധ്യമല്ല തന്നെ!

Facebook Comments
Related Articles

Check Also

Close
Close
Close