Current Date

Search
Close this search box.
Search
Close this search box.

​ഗീബൽസ് എന്ന ഐകൺ

ഒന്നാം ലോക യുദ്ധത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ലോകത്തിൽ ആദ്യമായി “ Propaganda” ഒരു പ്രചരണോപാധിയായി സ്വീകരിച്ച യുദ്ധമാണ് ഒന്നാം ലോക യുദ്ധം. പതിവ് പോലെ അന്നും അതിനു നേതൃത്വം നല്കിയിരുന്നുന്നത് അമേരിക്ക തന്നെയായിരുന്നു. അമേരിക്കൻ ബ്രിട്ടൻ കൂട്ടുകെട്ടിന്റെ ഭാഗമായ സഖ്യ സേനയും ജർമനിയുടെ കീഴിയിൽ മറ്റൊരു വിഭാഗവും തമ്മിലായിരുന്നു യുദ്ധം. എന്ത് കൊണ്ട് അമേരിക്ക യുദ്ധത്തിൽ പങ്കെടുക്കുന്നു എന്ന് ലോകത്തെ അറിയിക്കാൻ ഒരു പ്രചാരണ കമ്മിറ്റിക്ക് തന്നെ പ്രസിഡൻറ് Woodrow Wilson രൂപം നൽകി. ജർമനിയുടെ പിടുത്തത്തിൽ നിന്നും യൂറോപ്പിനെ മോചിപ്പിക്കെണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയാൻ മാത്രമായി അന്നത്തെ സാധ്യമായ എല്ലാ വഴികളും അവർ ഉപയോഗിച്ചു . അമേരിക്കൻ പ്രസിടന്റിന്റെ പതിനാലിന പദ്ധതി എന്നത് അന്നത്തെ പ്രശസ്തമായ ഒരു രാഷ്ട്രീയ ചർച്ചയായിരുന്നു.

അതിനു ശേഷമാണ് ഹിറ്റ്ലർ രംഗത്ത്‌ വരുന്നത്. അദ്ദേഹത്തിന്റെ പ്രചാരണ വകുപ്പ് മന്ത്രിയായിരുന്നു ഗീബല്സ്. ഒരു വ്യക്തിയുടെ പേർ ഒരു നിലപാടിന്റെ കൂടി നാമമായി മാറാൻ മാത്രം ശക്തമായിരുന്നു ഗീബല്സ് ലൈൻ. ഒരു പക്ഷെ ചരിത്രത്തിലെ ഹിറ്റ്ലർ രൂപപ്പെടാൻ ഗീബല്സ് ഒരു വലിയ കാരണമാണ് എന്ന് പറയാം. “ Propaganda war” ഇപ്പോൾ ലോകം അംഗീകരിച്ച ഒരു യുദ്ധ രീതിയായി മാറി. കാര്യങ്ങൾ ചിന്തിക്കുകയും ചർച്ച ചെയ്യപ്പെടുകയും നടപ്പിലാക്കപ്പെടുകയും ചെയ്യുന്നതിന് വളരെ മുമ്പ് തന്നെ പ്രചരണം തുടങ്ങുന്നു. പലപ്പോഴും യാഥാർഥ്യവുമായി പുലബന്ധം പോലും ഈ പ്രചാരണത്തിന് ഉണ്ടായി എന്ന് വരില്ല. ചിലപ്പോൾ ശത്രുക്കൾ തങ്ങളുടെ എതിരാളികളെ അടിച്ചിരുത്താൻ ഈ വഴി സ്വീകരിക്കുന്നു. അല്ലെങ്കിൽ തങ്ങളെ കുറിച്ച് ധാരണയുണ്ടാക്കാൻ സ്വയം തന്നെ പ്രചാരണം അഴിച്ചു വിടുന്നു.

ലവ് ജിഹാദ് സ്ഫോടനം എന്നീ കാര്യങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന പ്രചാരണ രീതികളെ നമുക്ക് ഒന്നാമത്തെ ഗണത്തിൽ പെടുത്താം. ഇസ്ലാമോഫോബിയ അതിന്റെ ബാക്കി പത്രമാണ്‌. ഒരു വിഭാഗത്തെ കുറിച്ച് സമൂഹത്തിൽ ഭീതി പരത്താൻ ശത്രുക്കൾ ഉപയോഗിക്കുന്ന ഈ രീതി നമ്മുടെ പൊതു മണ്ഡലത്തിൽ ഒരു സാധാ കാഴ്ചയാണ്. ഒരു പൊതു ബോധം സൃഷ്ടിക്കുക എന്നതാണ് അതിനു പിന്നിലെ ഉദ്ദേശ്യം. ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന രീതി എന്നും അതിനെ കുറിച്ച് പറയാം. അതെ സമയം തങ്ങൾ ഒരു സംഭവമാണ് എന്ന പൊതു ബോധം സൃഷ്ടിക്കാൻ സ്വയം നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങളും നമുക്ക് ചുറ്റും കാണാം. അതിന്റെ ഉദാഹരമാണ് ഇപ്പോൾ കേരളത്തിൽ ബി ജെ പി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ രീതികൾ.

കേരളം ഭരിക്കാൻ എഴുപത്തിയൊന്ന് സീറ്റുകൾ വേണമെന്നത് ഒരു പുതിയ വിവരമല്ല. അതെ സമയം മുപ്പത്തിയഞ്ചു സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന പ്രചാരമാണ് ബി ജെ പി നടത്തിക്കൊണ്ടിരിക്കുന്നത്. മുപ്പത്തിയഞ്ചു മന്ത്രി സഭ ഉണ്ടാക്കാൻ പറ്റിയ നമ്പറല്ല. പക്ഷെ പാതി ലഭിച്ചാൽ പാതി ഞങ്ങൾ ഉണ്ടാക്കിക്കൊള്ളാം എന്ന രീതിയിലാണ്‌ ബി ജെ പി നേതാക്കൾ സംസാരിക്കുന്നത്. മറ്റുള്ളവരുടെ എം എൽ എ മാരുടെ കാര്യത്തിൽ അവർ സ്വപ്നം കാണുന്നു. ഫാസിസം ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ അധികാരത്തിൽ വന്നത് ജനാധിപത്യ രീതിയിലല്ല. തീർത്തും ജനാധിപത്യ വിരുദ്ധ രീതിയിലാണു. പണവും അധികാരവും കൊണ്ട് ദൈവത്തെ പോലും വിലക്ക് വാങ്ങാം എന്ന ഗർവിലാണ് സംഘ പരിവാർ. എന്ത് വില കൊടുത്തും ഇന്ത്യ മുഴുവൻ അധികാരത്തിൽ വരണമെന്ന് അവർ ആഗ്രഹിക്കുന്നു. അതിനുള്ള വഴികളിൽ ചെറുത്‌ മാത്രമാണ് ഇത്തരം പ്രവർത്തനങ്ങൾ.

രണ്ടു മുന്നണികളെ മാറിമാറി ഉപയോഗിച്ച കേരളത്തിന്‌ മടുത്തു എന്ന രീതിയിലും സംഘ പരിവാർ പ്രചാരണം നടത്തുന്നു. അത് കൊണ്ട് പുതിയ രാഷ്ട്രീയ പ്രവണതകളെ വളർത്തിഎടുക്കാനുള്ള ശ്രമത്തിലാണ് സംഘ പരിവാർ. രണ്ടു മുന്നണികൾക്കും സംഘ പരിവാർ മാറ്റി നിർത്തേണ്ട കാര്യമാണ്. പക്ഷെ പിശാചിന്റെ കാര്യം പറഞ്ഞത് പോലെയാണ്. മനുഷ്യൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് പിശചിനെയാണ് . അതെ സമയം ജനം അറിയാതെ ഏറ്റവും കൂടുതൽ അനുസരിക്കുന്നതും പിശാചിനെ തന്നെ. പുതിയ സാങ്കേതിക വിദ്യകളെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുന്നതിൽ വിജയിക്കുന്നു എന്നതാണ് സംഘ പരിവാർ മികവിന് കാരണം. ആ വിഷയത്തിൽ കോടികൾ അവർ ചിലവിടുന്നു.

യഥാർത്ഥ വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാൻ കഴിയുന്നു എന്നതാണ് “ Propoganda War” ന്റെ പ്രത്യേകത. അത് പലപ്പോഴും വൈകാരികമാകും. കേരളത്തിന്‌ പുറത്തു മിക്കവാറും സംസ്ഥാനങ്ങളിൽ സംഘ പരിവാർ അവരുടെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. കേരളത്തിൽ അവരുടെ പ്രചരണം അത്ര കാര്യമായി ഏശിയിട്ടില്ല. ശബരിമല വിഷയത്തിൽ അവർ കിണഞ്ഞു പരിശ്രമിച്ചതാണ്. പക്ഷെ കേരളം അത് തികഞ്ഞ അവജ്ഞയോടെ തള്ളിക്കളഞ്ഞു. തങ്ങൾ ഒരു സംഭവമാണ് എന്നുറപ്പിക്കാനുള്ള ശ്രമത്തിലാണ് കേരള സംഘ പരിവാർ. നിങ്ങൾ ആരെ ജയിപ്പിച്ചാലും അവരെ ഞങ്ങൾ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ട് വരാൻ കഴിയും എന്ന പ്രചാരണം കേരളം ഭരിക്കാൻ തങ്ങൾ തയ്യാറാണ് എന്ന സന്ദേശത്തിന്റെ ഭാഗമാണ്. പ്രചാരണ യുദ്ധത്തെ അതിജീവിക്കാൻ കഴിഞ്ഞു എന്നതാണ് കേരളം സംഘ പരിവാർ മുക്ത സംസ്ഥാനമായി തുടരാൻ കാരണം.

അമേരിക്കയും സഖ്യ കക്ഷികളും ഉയർത്തിവിട്ട പ്രചാരണ തന്ത്രത്തെ മറികടക്കാൻ കഴിയാതെപോയി എന്നതാണ് ഒന്നാം ലോക യുദ്ധത്തിന്റെ കാരണങ്ങളിൽ ഒന്ന്. അത് കൊണ്ട് തന്നെയാണ് Propoganda War ലെ ശരിയും തെറ്റും മനസ്സിലാക്കി വേണം പ്രതികരിക്കാൻ എന്ന് ഇസ്ലാം നിഷ്കർഷിച്ചതും

Related Articles