Current Date

Search
Close this search box.
Search
Close this search box.

മൗലിക ഗവേഷണം: മുസ്‌ലിം സംഭാവനകൾ

ചരിത്രം സൂക്ഷമമായി പരിശോധിച്ചാൽ മൗലിക ഗവേഷണങ്ങൾക്ക് മുസ്‌ലിംകൾ ഒട്ടും മടി കാണിച്ചിരുന്നില്ലെന്ന് മനസ്സിലാകും. ലോക നാഗരികതകളെക്കുറിച്ച് പഠിച്ച എഡ്വേർഡ് മക്നാൾ ബേൺസ് പറയുന്നു: ‘ ഗോളശാസ്ത്രം, ഗണിതശാസ്ത്രം, പ്രകൃതിശാസ്ത്രം, വൈദ്യം എന്നിവയിലെല്ലാം പ്രചീന അറബ് മുസ്‌ലിംകൾക്ക് അപാരമായ പ്രാവിണ്യമുണ്ടായിരുന്നു. അരിസ്റ്റോട്ടിലിനോട് ആദരവ് പുലർത്തിക്കൊണ്ടു തന്നെ, ഭൂമിക്ക് ചുറ്റും സൂര്യൻ കറങ്ങുന്നുവെന്ന സങ്കൽപത്തെ എതിർക്കാൻ അവർക്കൊട്ടും സങ്കോചമുണ്ടായില്ല. ഭൂമി സ്വയം കറങ്ങിക്കൊണ്ടുതന്നെ സൂര്യനെ ചുറ്റുവാനുള്ള സാധ്യത അവർ അംഗീകരിക്കുകയുണ്ടായി.’ ശാസ്ത്ര പ്രവർത്തനം അവർക്ക് മതാത്മകതയിൽ നിന്ന് വ്യത്യസ്തമായ ഒന്നായിരുന്നില്ല; അതിന്റെ തന്നെ ഭാഗമായിരുന്നു. ‘ മുസ്ലിം ജ്യോതിശ്ശാസ്ത്രജ്ഞർക്കും ഗണിത ശാസ്ത്രജ്ഞർക്കും ഭൗതികശാസ്ത്രജ്ഞർക്കും ഗവേഷണം ദൈവ മഹത്വമന്വേഷിക്കുന്ന പ്രവർത്തനവും മതത്തിനുള്ള സേവനവുമായിരുന്നു.’ സെവില്ലിലെ അൽബിതുർജി ആണ് (മരണം. 1217) ആധുനിക ജോത്യശാസ്ത്രത്തിന്റെ പിതാവ്. കൂഫയിലെ ജാബിർ ബിൻ ഹയ്യാൻ (മരണം. 813) ആണ് ജിബ്ര കണ്ടുപിടിച്ചത്. ലോഹഘടനയെക്കുറിച്ചുള്ള സിദ്ധാന്തം ആവിഷ്കരിച്ചതും നൈട്രിക് ആസിഡ് കണ്ടുപിടിച്ചതും ഇദ്ദേഹമാണ്. ബാഗ് ദാദിലെ അലി ബിൻ ഈസ അൽ കഹ്ഹാൽ ആണ് ‘ ഓഫ്താൽമോളജി’ യുടെ പിതാവ്. കൈറോയിലെ ഇബ്നുന്നഫീസ് (മരണം. 1288) രക്തചംക്രമണ ഘടന കണ്ടെത്തി. ഈ കണ്ടുപിടുത്തം മൂന്ന് നൂറ്റാണ്ടിനു ശേഷം ജീവിച്ച മൈക്കൽ സെർവറ്റ്സിന് യൂറോപ്യൻ തെറ്റായി ചാർത്തുകയായിരുന്നു. ഖവാരിസ്മിലെ അബൂറയ്ഹാൻ അൽബിറൂണി (മരണം. 1051) എല്ലാ കാലത്തെയും മൗലികതയുള്ള ചിന്തകരിലും ശാസ്ത്രജ്ഞരിലും പെടുന്നു. ‘ കിതാബു ത്തഹ്ദീദുൽ അമാകിൻ’ എന്ന ഗ്രന്ഥത്തിൽ അൽബിറൂണി അറ്റ്ലാന്റിക്- പസഫിക് സമുദ്രങ്ങളുടെ അറിയപ്പെട്ടിട്ടില്ലാത്ത പശ്‌ചിമ-പൂർവ്വ ഭാഗങ്ങൾക്കിടയിൽ ഒരു വൻകര ഉണ്ടാകാനുള്ള സാധ്യതയെപ്പറ്റി പറയുന്നു. ഭൂമിയുടെ നീളത്തിലുള്ള പ്രതി സാമ്യത്തിന് ഇങ്ങനെയൊരു ഭൂഖണ്ഡം കൂടിയേതീരു വെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് അമേരിക്ക എന്ന പേരിൽ റിയപ്പെടുന്ന പ്രദേശങ്ങളെ കുറിച്ചാണ് ഈ പ്രവചനം.

കൈറോയിലെ ഇബ്നു ഹൈഥം (965-1039) ജോത്യശാസ്ത്രത്തിലെയും പ്രകാശ ശാസ്ത്രത്തിലെയും അഗ്രഗാമിയാണ്. തന്റെ ‘ കിതാബുൽ മനാസിറി’ൽ സൂര്യപ്രകാശത്തെ ഊർജ്ജമാക്കി പ്രവർത്തിപ്പിക്കാമെന്ന ആശയം അദ്ദേഹം സമർത്ഥിക്കുന്നു. ലാറ്റിൻ ഭാഷയിലെ ഇതിന്റെ വിവർത്തനം 18-ാം നൂറ്റാണ്ടിന്റെ പകുതിവരെ യൂറോപ്പിൽ പാഠപുസ്തകമായിരുന്നു. പ്രസ്തുത ഗ്രന്ഥമായിരുന്നു പ്രകാശ ശാസ്ത്രത്തിൽ ഗന്ഥങ്ങൾ രചിച്ച റോജർ ബേക്കണി (1214-1292) ന്റെ ഗവേഷണങ്ങൾക്കടിസ്ഥാനമായത്. അറബ് ശാസ്ത്ര – തത്വചിന്തകളുടെ സ്വാധീനം ബേക്കൺ തന്നെ അംഗീകരിച്ചതുമാണ്. അബൂയൂസുഫുൽ കിന്ദിയാണ് സൈക്കോഫിസിക്സിന്റെ ആദിപിതാവ്. മനോ- ശാരീരിക ബന്ധത്തെക്കുറിച്ച തത്വങ്ങൾ അദ്ദേഹം മുന്നോട്ട് വെക്കുന്നതായി കാണാം. അറബി ഗ്രന്ഥങ്ങളുടെ യൂറോപ്യൻ ഭാഷകളിലേക്കുള്ള വിവർത്തനം രണ്ടു നൂറ്റാണ്ടുകാലം തകൃതിയായി നടന്നു. അറബി ഭാഷ പഠിച്ച് ലാറ്റിനിലേക്കും മറ്റും ആ വിജ്ഞാന ശേഖരങ്ങൾ ഭാഷാന്തരപ്പെടുത്തിയ മാർപ്പാപ്പ സനുയിസ്റ്റ് രണ്ടാമൻ മൈക്കേൽസ് ഹാർട്ട് തുടങ്ങിയവർ. അക്കാലത്ത് ഗോളശാസ്ത്രം, ഗണിതം, രസതന്ത്രം, വൈദ്യം, പ്രകൃതി ശാസ്ത്രം തുടങ്ങിയവ ആഭാചാരങ്ങളായാണ് യുറേപ്യർ കരുതിയിരുന്നത്. റോജർബേക്കൺ അറബി ഗ്രന്ഥങ്ങൾ പഠിച്ച ശേഷം രചിച്ച കൃതികൾ കാരണം അദ്ദേഹത്തിന് പാരീസിൽ 10 കൊല്ലം തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു. തത്വശാസ്ത്ര സിദ്ധാന്തങ്ങളുടെ അതിർവരമ്പുകളെല്ലാം മറികടന്ന് ഗ്രീക്കുകാർ നൂറ്റാണ്ടുകൾക്കിടയിൽ വളർത്തിയെടുത്ത വിജ്ഞാനശാഖകളെല്ലാം മുസ്ലിംകൾ ഏതാനും ദശകങ്ങൾക്കകം സ്വായത്തമാക്കിയതായി ഫിലിപ്പ് കെ.ഫ്റ്റി തന്റെ ‘The History of Arabs’ എന്ന കൃതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല, യൂറോപ്പിൽ മതാധ്യക്ഷന്മാർ ശാസ്ത്രാന്വേഷകരെ ദീർഘചതുര ഭൂമിയിൽ തളച്ചിട്ടിരുന്നപ്പോൾ ഖലീഫ അൽ മഅ്മൂൻ (ഭരണം.813-833) ഭൂമി ഗോളമാണെന്ന് അംഗീകരിച്ച്, അതിന്റെ വലുപ്പമളക്കാൻ ശാസ്ത്രജ്ഞർക്ക് നേതൃത്വം നൽകുകയായിരുന്നു. യൂഫ്രട്ടീസിന് വടക്ക് സിൻജാർ സമതലത്തിൽ നടത്തിയ ആ ഗവേഷണത്തിൽ, വിഖ്യാതനായ അൽ ഖുവാരിസ്മിയും പങ്കെടുത്തതായി കരുതുന്നു. 2,0400 മൈലാണ് ഭൂമിയുടെ ചുറ്റളവ് എന്നവർ കണ്ടെത്തി. അറബികൾ ഭൂമിയുടെ ഗോളാകൃതി തെളിയിച്ച് ഏത് ശതകം കഴിഞ്ഞിട്ടേ കൃസ്ത്യൻ യൂറേപ്പിൽ അതേപ്പറ്റി പൊതു ചർച്ചപോലും തുടങ്ങിയിട്ടുള്ളൂ. മുസ്‌ലിംകൾ വിജ്ഞാനത്തിന്റെ ശാഖകളിലെല്ലാം പ്രഭാവം പുലർത്തിയിരുന്ന കാലത്ത് യുറോപ്പ് ബഹുദൂരം പിന്നിലായിരുന്നു. ശാസ്ത്ര വിജ്ഞാനകോശക്കാരനായ ജോർട്ട് സാർട്ടൻ പറയുന്നത്: ‘ നമുക്കിനി ഇസ്‌ലാമിലേക്ക് കടക്കാം. ഇരുട്ടിൽ നിന്ന് സൂര്യപ്രകാശത്തിലേക്ക് കടക്കുന്നത് പോലെയും മയക്ക ബാധിച്ച ഒരു ലോകത്ത് നിന്ന് ഉൻമേഷേജ്ജ്വലമായ ഒരു ലോകത്തേക്ക് കടക്കുന്നതുമായ ഒരു അനുഭവമാണിത്’.

അൽഖുവാരിസ്മി എന്ന പേരിന്റെ വികൃത രൂപമാണ് ഗണിത ശാസ്ത്രത്തിലെ ‘അൽഗോരിഥം’ യൂറോപ്പിലാകെ കൊടുങ്കാറ്റ് വിതച്ച ആൾജിബ്ര ഗ്രന്ഥത്തിന്റെ രചയിതാവായ പേർഷ്യൻ ശാസ്ത്രജ്ഞനാണ് അൽ ഖുവാരിസ്മി. ഖുവാരിസ്മിയുടെ ആൾജിബ്രക്ക് ഈജിപ്തിൽ പുതിയ ഭാവങ്ങൾ നൽകിയത് അബൂ കാമിൽ എന്ന ഗണിതജ്ഞനാണ്. അദ്ദേഹത്തിന്റെ ‘ആൽജിബ്ര’ എന്ന പ്രശസ്ത ഗ്രന്ഥം ഏറെ ജനപ്രീതി ആർജിച്ചതും നൂതനവുമായിരുന്നു. അബൂകാമിലിന്റെ കൃതിയുടെ ഉയർന്ന സൈദ്ധാന്തിക നിലവാരം എടുത്തു പറയേണ്ടതാണ്. അപരിമേയ സംഖ്യകൾ കൈകാര്യം ചെയ്യുകയും അതോടൊപ്പം അവയെ അടിസ്ഥാനമാക്കി ഉയർന്ന സൈദ്ധാന്തിക പഠനം നടത്തുകയും ചെയ്ത മുസലിം ഗണിതജ്ഞരിൽ ഒരാളാണ് അദ്ദേഹം. മാത്രവുമല്ല, ഹെലനിസ്റ്റിക് കാലഘട്ടം മുതൽ അനുപാത സിദ്ധാന്തത്തെ സംബന്ധിച്ച പഠനമാരംഭിക്കുന്ന അവർ ( മുസ്ലിംകൾ) പഴയ സിദ്ധാന്തങ്ങളെ വിമർശനാത്മകമായി വിലയിരുത്തുകയും ശേഷം തങ്ങളുടേതായ പുതിയ സിദ്ധാന്തം രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ സംഖ്യകളെ സംബന്ധിച്ച സങ്കല്‌പം എല്ലാ ധനസംഖ്യകളേയും ഉൾക്കൊള്ളുന്ന വിധത്തിൽ അവർ വികസിച്ചെടുത്തു. പ്രസ്താവ്യമായ ഈ സൈദ്ധാന്തിക നേട്ടം യൂറോപ്പിലെത്തുന്നത് നൂറ്റാണ്ടുകൾക് ശേഷമാണ്; 16-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ’. ജോർട്ട് സാർട്ടർ തന്നെ തന്റെ ‘History of Science’ എന്ന ഗ്രന്ഥത്തിൽ ശാസ്ത്രരംഗത്തുണ്ടായ മുഖ്യ മുന്നേറ്റങ്ങളെ 50 വർഷങ്ങൾ വീതമായി വിഭജിക്കുകയുണ്ടായി. ഇങ്ങനെ വിഭജിക്കപ്പെട്ട ചരിത്രഖണ്ഡങ്ങളെ ഓരോ ശാസ്ത്രപ്രതിഭയുമായി അദ്ദേഹം ബന്ധിപ്പിച്ചു. ബി.സി 500 മുതൽ 450 വരെ പ്ലാറ്റോയുടെ കാലഘട്ടമായിരുന്നു. തുടർന്ന് അരിസ്റ്റോട്ടിലിന്റെയും യുക്ലിഡിന്റെയും ആർക്കമിഡിസിന്റെയും എ.ഡി. 750 മുതൽ 1100 വരെ ജാബിർ, ഖുവാരിസ്മി, റാസി, മസ്ഊദി അബുൽ വഫാ, അൽബി റൂണി, ഉമർ ഖയ്യാം മതലായവരുടെ കാലഘട്ടങ്ങളും. ഈ 350 വർഷങ്ങളത്രയും മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള അറബികളും തുർക്കികളും അഫ്‌ഗാനികളും പേർഷ്യക്കാരുമായ രസതന്ത്രജ്ഞരും ബീജഗണിതജ്ഞരും ഭൗതിക ശാസ്ത്രജ്ഞരുമായിരുന്നു ലോകത്തിലെ ശാസ്ത്രമേഖല അടക്കിവാണത്. സാർട്ടന്റെ പട്ടികയിൽ 1100 – ന് ശേഷം മാത്രമേ ഒരു യൂറോപ്യൻ ഈ രംഗത്ത് പ്രത്ക്ഷപ്പെടുന്നുള്ളൂ. അവിടന്നങ്ങോട്ടുള്ള രണ്ടര നൂറ്റാണ്ടുകളിൽ ഇബ്നു റുശ്ദ്, നാസിറുദ്ധീൻ തൂസി , ഇബ്നു നാഫിസ് എന്നീ ശാസ്ത്ര വിശാദരരുടെ സംഭാവനകളിൽ അൽപസ്വൽപം പങ്കാളിത്തം അവകാശപ്പെടാനേ പാശ്ചാത്യർക്ക് സാധിച്ചിരുന്നുള്ളു.

ചാസ് ലെസ് എന്ന ഗണിത ശാസ്ത്രകാരനെ ബെഗോവിച്ച് ഉദ്ധരിക്കുന്നു: ‘ പ്രകാശ ശാസ്ത്രത്തിൽ നമ്മൾ എത്തിച്ചേർന്ന എല്ലാത്തിന്റെയും സത്തും അടിസ്ഥാനവുമായിരുന്നു അവ (ഇബ്നു ഹൈഥമിന്റെ ഗവേഷണങ്ങൾ). പക്ഷി ക്ഷേണം, ശകുനം, ദുർമന്ത്രണം, ഉറുക്കുകൾ, വശീകരണ സൂത്രങ്ങൾ, ജോതിഷം, ജാതകം , മഷിനോട്ടം തുടങ്ങിയ ‘നിഗൂഢശാസ്ത്രങ്ങൾ’ പൊള്ളയെന്ന് തള്ളിക്കളഞ്ഞ് ജ്യോതിശ്ശാസ്ത്രം പോലുള്ള യഥാർത്ഥ ശാസ്ത്രങ്ങളെ മുസ്ലിംകൾ വളർത്തിയെടുത്തു. കഅ്ബക്ക് നേരെ തിരിഞ്ഞ് നമസ്കരിക്കാൻ മുസ്ലിംകൾ കൽപിക്കപ്പെട്ടത് (ഖുർആൻ 2:144) ‘ഇൽ മുൽ മീഖാത്ത്’ അഥവാ ദിശയെ സംബന്ധിച്ച അറിവിലേക്കും. ആൾജിബ്രിക് ഫംഗ്ഷനുകളുടെയും മറ്റു സങ്കലന വിദ്യകളുടെ വികസനത്തിനും ഇട നൽകി. വിവിധ ഭൂമിശാസ്ത്ര പ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് നമസ്ക്കാര സമയം അറിയുക എന്നതും ജ്യോതിശ്ശാസ്ത്രപരമായി ബന്ധപ്പെട്ട പ്രശ്നമായിരുന്നു. മാത്രവുമല്ല, മാസനിർണയത്തിനും നോമ്പ്, പെരുന്നാൾ എന്നിവ അറിയുന്നതിനും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ അറിയുക ആവിശ്യമായിരുന്നു. ഇതൊക്കെ ജ്യോതിശ്ശാസ്ത്രത്തിന്റെ വളർച്ചയെ ഗുണപരമായി തന്നെ സ്വാധീനിച്ചു. ടൈം ലൈഫ് എഡിറ്റർമാർ രേഖപ്പെടുത്തുന്നത്: ‘ മുസ്ലിംകൾ നിർമിച്ച ആസ്ട്രോലാബ് മെക്ക എന്ന വിശുദ്ധ നഗരത്തിലേക്കുള്ള ദിശ, അക്ഷാംശം, ഏകദേശ സമയം എന്നിവ നിർണയിക്കാൻ സഹായകമായി’. എന്നാൽ വശത്ത് ക്രിസ്തീയ ലോകത്തെ അവസ്ഥ എന്തായിരുന്നു. ? ബർട്രന്റ് റസ്സൽ ചൂണ്ടിക്കാട്ടിയത് പോലെ , ‘ ഗലീലിയോവിന്റെ ടെലസ്കോപ്പ് വ്യാഴത്തിന്റെ ചന്ദന്മാരെ കണ്ടെത്തിയപ്പോൾ യാഥാസ്ഥികർ അവ തെറ്റിലേക്ക് നയിക്കുമെന്ന് പറഞ്ഞ് അതിലൂടെ നോക്കാൻ വിസമ്മതിക്കുകയായിരുന്നു’. പ്രെട്ടസ്റ്റന്റ് വിശ്വാസിയായ ശാസ്ത്രകാരൻ ജോൺക്ലോട്ട്സ് സമ്മതിക്കുന്നു: ‘ലൂഥറും മെളൻകതനും അദ്ദേഹത്തിന്റെ (കോപ്പർനിക്കസിന്റെ ) വാദത്തെ അപലപിച്ചപ്പോൾ, കാൽവിൻ അവരുടെ പക്ഷം ചേർന്നു..

ഇസ്ലാമിക സംസ്കാരവും ക്രൈസ്ത പടിഞ്ഞാറും തമ്മിൽ പുലർത്തിയ ശാസ്ത്രത്തോടുള്ള സമീപനത്തിലെ വ്യത്യാസം തികച്ചും നമുക്കിവിടെ തെളിഞ്ഞു കാണാം. മാത്രവുമല്ല, മധ്യകാല ക്രൈസ്തവതയിൽ നിന്ന് വ്യത്യസ്തമായി ഔദ്യേഗികമായ നിലപാടിൽ നിന്ന് സൗരയൂഥത്തെക്കുറിച്ച വ്യത്യസ്ഥ ചിത്രം നൽകിയതിന്റെ പേരിൽ കോപ്പർനിക്കസിനെയും ഗലീലിയോയെയും പോലുള്ളവരെ പീഡിപ്പിച്ചപ്പോൾ, ഇസ്മാന് ഒരു ഔദ്യോഗിക സമീപനം തന്നെയുണ്ടായിരുന്നില്ല. ഇസ്ലാം വിജ്ഞാനത്തിന്റെ വികാസം ഒരു നിലക്കും നടയുന്നുമില്ല. പ്രകൃതിയുടെ നിഗൂഢതകൾ അന്വേഷിക്കാൻ മനുഷ്യനെ പ്രത്യക്ഷത്തിൽ തന്നെ വിശുദ്ധ ഖുർആൻ ക്ഷണിക്കുന്നുണ്ട്; അവ മനുഷ്യന് വിധേയപ്പെട്ടിരിക്കുന്നുവെന്ന് പറയുകയും നന്ദി കാണിക്കാൻ അത് ആവിശ്യപ്പെടുകയും ചെയ്യുന്നു. ചുരുക്കത്തിൽ ഇതു മുഖേന ഭാതിക തടസ്സങ്ങളിൽ നിന്ന് ഖുർആൻ മനുഷ്യനെ വിമോചിപ്പിക്കുകയും ശാസ്ത്ര വികാസത്തിെന് വഴികാണിക്കുകയും ചെയ്യുന്നു.

 

റഫറൻസ്:
1. Edward Burns, Western Civilization, 1963, P.264
2. G. Anawati, Science in P.w Holtetal, P.741
3. Will Durant, The Age of faith, NY. P. 33
4. George Sartun, History of Science, Vo.1
5. Cited in shiham, African Civilization
6. അലി ഇസ്സത്ത് ബഗോവിച്ച് (നവോത്ഥാന ചിന്തകൾ) IPH, P.16
7. Burnad Rassell, impact of Science on Society London, P. 9

Related Articles