Current Date

Search
Close this search box.
Search
Close this search box.

“എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ”

“നിങ്ങൾ വൈകിയിട്ടില്ല.. നിങ്ങൾ ശരിയായ സമയത്താണെത്തിയത് ” ട്രെയിൻ നഷ്ടപ്പെട്ടതിൽ ദുഃഖിക്കുന്ന യാത്രക്കാരനോട് എന്റെ ഗുരു പറഞ്ഞതാണിത്. പിന്നീടാണയാളറിഞ്ഞത് അയാൾ കയറേണ്ടിയിരുന്ന ട്രെയിൻ അപകടത്തിൽ പെട്ടുവെന്ന് . നമ്മുടെ ജീവിതം യാത്രയാണ്; അതിന് അതിന്റേതായ സാഹചര്യങ്ങളും സമയവുമൊക്കെയുണ്ട്. അത് മറ്റുള്ളവരുടെ ജീവിതത്തിൽ നിന്ന് വ്യത്യസ്‌തമാണ്. അതിനാൽ കാര്യങ്ങളിൽ അമിതമായി തിരക്കുകൂട്ടാതിരിക്കാൻ നാമോരുത്തരും ശ്രദ്ധിക്കുക. നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും കൃത്യമായ സമയത്തോടെയും അളവുകളോടും കൂടിയാണ് റബ്ബ് തയ്യാറാക്കിയിരിക്കുന്നത്. ആരും മുന്നിലില്ല, ആരും പിന്നിലല്ല .ഓരോരുത്തർക്കും അവരവരുടേതായ വഴിയും വഴിദൂരവും സമയവുമുണ്ട്.

• എന്റെ സ്നേഹിതരിൽ ഒരുത്തൻ 22-ാം വയസ്സിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. എന്നാലവന് ജോലി ലഭിക്കാൻ 5 വർഷം കാത്തിരിക്കേണ്ടി വന്നു. മറ്റൊരാൾ 27-ാം വയസ്സിലാണ് ഡിഗ്രി പൂർത്തിയാക്കിയത്. അവന്റെ സ്വപ്നമായ PSC ഉദ്യോഗം അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു.

• എന്റെ ചങ്ങാതിമാരിൽ ഒരാൾ 25-ാം വയസ്സിൽ ഒരു കമ്പനിയുടെ ഡയറക്ടറായി, 45-ാം വയസ്സിൽ പാവം അവൻ മരിച്ചു. إنا لله وإنا إليه راجعون
മറ്റൊരു പരിചയക്കാരൻ 50-ആം വയസ്സിൽ താൻ ജോലിചെയ്തിരുന്ന കമ്പനി ഡയറക്ടറായി, 90-ആം വയസ്സിലാണദ്ദേഹം മരിച്ചത്. മരിക്കുമ്പോഴും അദ്ദേഹമാ കമ്പനിയുടെ ഡയറക്ടർ ബോർഡിലെ ഉപദേശക സമിതി അംഗമായിരുന്നു.

• എന്റെ കൂടെപ്പഠിച്ച പെൺകുട്ടികളിലൊരാൾ 20-ാം വയസ്സിൽ വിവാഹിതയായി. 20 വർഷം കഴിഞ്ഞിട്ടും അവൾക്ക് കുട്ടികളുണ്ടായില്ല. മറ്റൊരുത്തി 30-ാം വയസ്സിൽ വിവാഹിതയായി. അവൾക്കിപ്പോൾ മക്കൾ 5. അവളുടെ മൂത്ത മകളുടെ കല്യാണം അടുത്താഴ്ച . ആ കല്യാണത്തിന് എനിക്കും ക്ഷണമുണ്ട്.

നമ്മുടെ “സമയവും” വരും. إن شاء الله
റബ്ബ് നമുക്കായി നിശ്ചയിച്ച “സമയത്ത്” നമുക്ക് പ്രവർത്തിക്കാം എന്ന മനസ്സമാധാനത്തോടെ ജീവിക്കുക.. ജീവിതം മുഴുവൻ
ആസ്വദിച്ച് ജീവിക്കാം.

• സമയം നാഥന്റെ കൈയിലാണ്.
അവൻ ഉദ്ദേശിക്കുന്നത് പോലെ ഉദ്ദേശിക്കുന്നവർക്ക് അത് സുഗമമാക്കുന്നു.. നമ്മുടെ സമയം വരുമ്പോഴെല്ലാം അവൻ ഉദ്ദേശിക്കുന്നത് അവൻ നമുക്ക് നൽകുന്നു… وكل شيء عنده بمقدار
അവന്റെ പക്കലുള്ളതെല്ലാം കൃത്യമായ അളവിലാണ്…
കവി പറഞ്ഞതെത്ര സത്യം !!
لكل شيئ فى الحياة وقته وغاية المستعجلين فقده

ജീവിതത്തിലെ എല്ലാത്തിനും അതിന്റേതായ സമയമുണ്ട് തിരക്കുള്ളവരുടെ പരിണതി അത് നഷ്ടപ്പെടുക മാത്രം .

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles