Current Date

Search
Close this search box.
Search
Close this search box.

കുഴിച്ചിടുന്നതോടെ കഴിഞ്ഞോ പരിസ്ഥിതിദിനാഘോഷം ? !

എല്ലാവരും ചെടികൾ കുഴിച്ചിടുന്നു;പതിനഞ്ചു കൊല്ലത്തിലേറെയായ് ജൂൺ 5 നു ഈ മാമാങ്കം തുടങ്ങീട്ട് .അക്കണക്കിന് നമ്മുടെ നാട് മൊത്തം കാടാവേണ്ടതായിരുന്നു .ചെടി നട്ടിട്ട് നനക്കാതെ, സംരക്ഷിക്കാതെ അടുത്ത വർഷവും; റമദാനാചരണം പോലെ ആക്കി മാറ്റി നാം ജൂൺ അഞ്ചും .

കേരളത്തിലെ പ്രസിദ്ധ മനുഷ്യാവകാശ-പാരിസ്ഥിതിക പ്രവർത്തകൻ എ.എം. നദ്‌വി പറഞ്ഞത് പോലെ :- ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന് ഇനി ഏതാനും ദിവസങ്ങൾ ബാക്കി. സോഷ്യൽ മീഡിയയിൽ ചെടിനടലും, മണ്ണ് നനക്കലും പൊടിപൊടിക്കുന്ന ദിവസം.ചടങ്ങ് പരിസ്ഥിതി പ്രേമികൾ തകർത്താടിത്തിമിർക്കുന്ന വർഷത്തിലെ ഒരു നാൾ . ദേവപ്രസാദ് കഥയും തിരക്കഥയും ഗാനവുമെഴുതി ദേവപ്രസാദിന്റെ കുഞ്ഞ് മോൻ ബുദ്ധദേവ് നായകനായി അഭിനയിച്ച “മരം പറഞ്ഞത് ” എന്ന ലഘുചിത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം അങ്ങിനെ പ്രതികരിച്ചത്.പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച കാമ്പില്ലാത്ത ഗിരി പ്രഭാഷണങ്ങളേക്കാൾ എത്രയോ നല്ല ശ്രമങ്ങളാണ് ഇത്തരം ക്രിയാത്മകമായ ഇടപെടലുകൾ. സാമൂഹ്യ ചെടിനടൽ ഫോട്ടോഷൂട്ടുകളേക്കാൾ നമ്മുടെ മക്കൾക്ക് അനിവാര്യമായ പലതും പകർന്നു നല്കുന്ന ഒരു സംരംഭം.

മണ്ണിലിറങ്ങാനും , ഭൂമിയിൽ നഗ്നപാദനായി കളിക്കാനുമെല്ലാം ആവശ്യപ്പെടുന്ന കവിതകൾ ഇല്ലാഞ്ഞിട്ടല്ല നമ്മുടെ മക്കൾ ഫ്ലാറ്റുകൾക്കുള്ളിലിരുന്നു നൂബ് ആദമും ഡിജെ അലോക്കും കളിച്ചു സമയം കളയുന്നത്. എങ്ങിനെയാണ് മണ്ണിൽ കളിക്കേണ്ടതെന്ന് അവരെ പഠിപ്പിക്കാനാളില്ല എന്നത് കൊണ്ട് തന്നെയാണ്. ഇത് സ്ക്കൂൾ അസംബ്ലികളിലെ പ്രതിജ്ഞകൾ കൊണ്ടോ അധ്യാപക പരിശീലനക്കളരികളിലെ റോൾപ്ലേ കൊണ്ടോ വരും തലമുറ ഏറ്റെടുക്കില്ല. അവർക്കു കൂടി അവകാശപ്പെട്ട ഭൂമി വിണ്ടുണങ്ങി മരിക്കാനായത് കണ്ണുകൊണ്ട് ബോധ്യപ്പെട്ടാലേ “മരം ഒരു വരം ” എന്നെല്ലാമുള്ള വിപ്ലവാത്മക മുദ്രാവാക്യങ്ങൾ അവർക്ക് ബോധ്യപ്പെടുകയുള്ളൂ.

Also read: പരിസ്ഥിതി സൗഹൃദ ജീവിതം

ഫെബ്രുവരി 2 – ലോക തണ്ണീർത്തട ദിനം
മാർച്ച് 3 – ലോക വന്യ ജീവി ദിനം
മാർച്ച് 21 – ലോക വനദിനം
മാർച്ച് 22 – ലോക ജലദിനം
മാർച്ച് 23 – ലോക കാലാവസ്ഥാദിനം
ഏപ്രിൽ 22 – ലോകഭൗമദിനം
മേയ് 10 – ലോക ദേശാടനപ്പക്ഷി ദിനം
മേയ് 22 – ജൈവ വൈവിധ്യദിനം
ജൂൺ 8 – ലോക സമുദ്ര ദിനം
ജൂൺ 17 – മരുഭൂവൽക്കരണ പ്രതിരോധ ദിനം
ജൂലൈ 28 – ലോക പ്രകൃതി സംരക്ഷണ ദിനം
ജൂലൈ 29 – ലോക കടുവാ ദിനം
ആഗസ്റ്റ് 12 – ലോക ഗജ ദിനം
സെപ്തംബർ 2 – ലോക നാളികേര ദിനം
ഒക്ടോബർ 3 -പ്രകൃതി/ ആവാസ/ വസതി ദിനം
ഒക്ടോബർ 13 -പ്രകൃതി ദുരന്ത നിവാരണ ദിനം
ഡിസംബർ 2 – മലിനീകരണ നിയന്ത്രണ ദിനം
ഡിസംബർ 5 – അന്താരാഷ്ട്ര മണ്ണ് ദിനം
ഡിസംബർ 11 – പർവ്വത ദിനം
ഡിസംബർ 14 – ഊർജ്ജസംരക്ഷണ ദിനം
തുടങ്ങിയ ഏതു ആഗോള വിശേഷ ദിനങ്ങളിലും നമുക്ക് ലോകത്തെ ഓർമ്മപ്പെടുത്താനുള്ള സംഗതി നാം മനുഷ്യർ ഭൂമിയുടെ ഉത്തരാധികാരികൾ / ഖലീഫമാർ മാത്രമാണെന്നുള്ളതാണ്.
(إِنِّي جَاعِلٌ فِي الأَرْضِ خَلِيفَةً ..2:30)
( وهو الذي جعلكم خلائف الأرض..6:165)
وإن الله مستخلفكم فيها، فينظر كيف تعملون(حديث)
ഇതു മറന്നുകൊണ്ടുള്ള ജീവിതം ഭൂമിയുടെ സമതുലിതാവസ്ഥക്ക് ആഘാതം സൃഷ്ടിക്കും. ആയതിനാൽ മണ്ണിനും മനുഷ്യനും വേണ്ടി , വികസനത്തിന് ഒരു തിരുത്തിന് സമയമതിക്രമിച്ചിരിക്കുന്നു എന്ന ബോധവത്കരണത്തിന് കൂടുതൽ ക്രിയാത്മകവും രചനാത്മകവുമായ രീതികൾ ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. ഇനിയും ഒരു പ്രകൃതി ദുരന്തം പേറാൻ മൃതപ്രായയായ ഭൂമിക്ക് കരുത്തുണ്ടാവില്ല എന്ന് നാമറിയണം, മാലോകരെ അറിയിക്കണം.

Also read: ജോര്‍ജ് ഫ്‌ളോയിഡും ഇയാദ് അല്‍ ഹാലഖും ലോകത്തോട് പറയുന്നത്

അതിനുള്ള ഭൂമിക ഒരുക്കൽ വിശ്വാസികളുടെ ദൗത്യമാണ്.ഖുർആനിൽ വന്നിട്ടുള്ള بوّأ/ബവ്വഅ, تبوّأ/തബവ്വഅ എന്നീ പ്രയോഗങ്ങൾ (3:121,7:74,10:93, 12:56,16:41 ….) Environment/ പരിസ്ഥിതി എന്നർഥം വരുന്ന بيئة/ ബീഅ: എന്ന പദത്തിന്റെ വിവിധ നിഷ്പന്നിത രൂപങ്ങളാണ്. ജീവിക്കുന്ന പരിസരത്തെ വാസയോഗ്യമാക്കലും 11:61 ൽ പറയുന്ന عمارة الأرض/ ഇ’മാറതുൽ അർദും ഭൂമിയുടെ സംരക്ഷണാർഥമുള്ള , നാം നിർവ്വഹിക്കേണ്ട ബോധപൂർവ്വമായ പരിശ്രമങ്ങളാണ്. അതുതന്നെയാണ് ഉപരിസൂചിത ഖിലാഫത്തിന്റെ ധർമ്മവും ബാധ്യതയും .

ഇനിയും മരിക്കാത്ത ഭൂമി
നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി
(ഓ എൻ വി )

(ജൂൺ 5: അന്താരാഷ്ട്ര പരിസ്ഥിതി ദിനം )

Related Articles