ലണ്ടൻ നഗരത്തിൽ ജോലി ചെയ്യുന്ന അതിനിപുണനായ ഹൃദ്രോഗവിധഗ്ദനാണ് ഡോ. ദിയാ കമാലുദ്ദീൻ.ഇറാഖാണ് സ്വദേശം. ഒന്നര പതിറ്റാണ്ടിനു ശേഷം പ്രശസ്തരെ ആദരിക്കുന്ന ഒരു ചടങ്ങിലേക്ക് സ്വദേശത്തു നിന്നും ക്ഷണം കിട്ടി. പരിപാടി നടക്കുന്ന ഹാളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് കണ്ട കാഴ്ച അദ്ദേഹത്തെ സ്തബ്ധനാക്കി. റോഡുവക്കിൽ ഒരു പടുവൃദ്ധൻ പത്രമാസികകൾ വിൽക്കുന്നു. നിമിഷങ്ങൾ അയാളെ നിരീക്ഷിച്ച ശേഷം ഹാളിനകത്തേക്ക് നീങ്ങി.
ഡോക്ടറുടെ മനസ്സ് മുറുമുറുത്തു. അയാളുടെ ചിന്ത ആ വൃദ്ധനെക്കുറിച്ചായിരുന്നു. മെഡൽ ദാനത്തിനായി അദ്ദേഹത്തെ വിളിച്ചപ്പോൾ വേദിയിലേക്ക് കയറാതെ പുറത്ത് പോയി. സദസ്സ്യർക്ക് ഡോക്ടറുടെ നിലപാട് വിചിത്രമായി തോന്നി. അയാൾ നേരെ പോയത് പത്രം വിൽക്കുന്ന വൃദ്ധൻ്റെ അടുത്തേക്കായിരുന്നു. അയാളെ ബലംപ്രയോഗിച്ചു ഹാളിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയായിരുന്നു. അയാൾ പറഞ്ഞു: മോനെ, നാളെ മുതൽ ഞാൻ ഇവിടെ പത്രവില്പന നടത്തുകയില്ല. എന്നെ വിട്ടാലും.
ഡോ: അതെ താങ്കൾ പത്രം വിൽക്കേണ്ടവനല്ല. കുറച്ചു നേരത്തേക്ക് താങ്കൾ എന്നോടൊപ്പം വരണം.
തൻ്റെ നിലപാടിൽ ഉറച്ചു നിന്ന വൃദ്ധൻ ഡോക്ടറുടെ കരച്ചിൽ കണ്ടപ്പോൾ കൂടെപ്പോവാൻ സമ്മതിച്ചു. ഇരുവരും ഹാളിൽ പ്രവേശിച്ചു. മോനെ നീ എന്തിനാണ് എന്നെ കൊണ്ടു വന്നിരിക്കുന്നതെന്ന് വൃദ്ധൻ ചോദിക്കുന്നുണ്ടായിരുന്നു. വേദിയിലെത്തുവോളം ഡോക്ടർ ഒന്നും മിണ്ടിയില്ല.
സദസ്സ് ആശ്ചര്യത്തോടെ എല്ലാം നിരീക്ഷിക്കുകയായിരുന്നു. വൃദ്ധനെ വാരിപ്പുണർന്ന്, കരഞ്ഞുകൊണ്ട് ഡോക്ടർ പറഞ്ഞു: ഉസ്താദ് ഖലീൽ! താങ്കൾ എന്നെ തിരിച്ചറിഞ്ഞില്ലയോ? ഞാൻ ദിയാ കമാലുദ്ദീൻ. താങ്കളുടെ വിദ്യാർത്ഥിയാണ്.1966ൽ താങ്കൾ അറബി ഭാഷാ അധ്യാപകനായിരുന്നു. പoനത്തിൽ ഒന്നാമനായിരുന്ന എന്നെ ഏറെ പരിഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു താങ്കൾ.
ഉസ്താദ് :എനിക്ക് നിന്നെ മനസ്സിലായില്ല. പിശക് എൻ്റേതാണ്.
അന്നേരം ശിഷ്യനെ ആശ്ലേഷിച്ച വയോധികനായ അധ്യാപകനെ തൻ്റെ മെഡൽ അണിയിച്ചു കൊണ്ട് ഡോ.ദിയാ കമാലുദ്ദീൻ പറഞ്ഞു: ഇവരെയാണ് നാം ആദരിക്കേണ്ടത്. നമ്മുടെ അറിവില്ലായ്മക്കും പിന്നാക്കത്തിനും കാരണം നാം ഇത്തരം ഗുരുഭൂതരോട് സ്വീകരിച്ച അവഹേളനവും അവകാശ നിഷേധവുമാണ്. അവരുടെ പദവിയും ദൌത്യവും അർഹിക്കുന്ന വിധം നാം പരിഗണിച്ചതുമില്ല.
(സമ്പാ& വിവർത്തനം )
🪀കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW