Views

സംരക്ഷണം തേടുന്ന മുസ്ലിം ന്യൂനപക്ഷങ്ങള്‍

നിരവധി സംസ്‌കാരിക, ഭാഷാപരമായ,മതപരമായുമുള്ള പാരമ്പര്യമുള്ള ഇന്ത്യ വൈവിധ്യമാര്‍ന്ന രാജ്യമാണ്. എന്നിരുന്നാലും സാമ്പത്തിക വികസനം മുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വരെയുള്ള ഇന്ത്യന്‍ അസ്ഥിത്വത്തിന്റെ എല്ലാ വശങ്ങളിലും മുസ്ലിം വിഭാഗത്തിന്റെ സാന്നിധ്യവും നേതൃത്വവും കാണാന്‍ സാധിക്കും. നൂറ്റാണ്ടുകളായുള്ള ഇന്ത്യയിലെ മുസ്ലിം ഭരണം സമൃദ്ധിയും സാംസ്‌കാരിക വിസനവുമായി മാത്രം ബന്ധപ്പെട്ടതല്ല. മറിച്ച് സിഖ്,ജൈന,ബുദ്ധ സമുദായങ്ങളും അവരുടെ ആരാധനാലയങ്ങളും അഭിവൃദ്ധി പ്രാപിച്ചതിന്റെ തെളിവും അതില്‍ കാണാം. അവരുടെ ഉപഭൂഖണ്ഡത്തില്‍ താമസിക്കുന്ന എല്ലാവരോടും അവരുടെ വിശ്വാസം നോക്കാതെ സഹിഷ്ണുതയോടും നീതിയോടും കൂടിയാണ് ഭരണാധികാരികള്‍ പെരുമാറിയത്.

ബ്രിട്ടീഷ് ഭരണകാലം മുതലാണ് സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും വംശീയതയും വിഘടനവാദവും പ്രചരിപ്പിച്ചത്. ഇത്തരം ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് അവര്‍ തുടര്‍ന്നത്. കൊളോണിയലിസത്തിനെതിരായ ചെറുത്തുനില്‍പ്പില്‍ മുസ്ലിംകള്‍ അവിഭാജ്യ ഘടകമായിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പരാജയവും ടിപ്പു സുല്‍ത്താന്റെ വിപ്ലവവും ഒടുവില്‍ അവര്‍ കോളനിയില്‍ നിന്നും രക്ഷപ്പെടുന്നതിന് ഉപഭൂഖണ്ഡത്തെ രണ്ട് രാജ്യമാക്കി പരിഹരിക്കുന്നതിലും അത് എത്തി നില്‍ക്കുന്നു അത്.

Also read: പകർച്ചവ്യാധിയും, ചില പ്രവാചക പാഠങ്ങളും

യൂറോപ്പിലെ വെള്ളക്കാരായ ദേശീയ പ്രസ്ഥാനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഹൈന്ദവ ബുദ്ധിജീവികള്‍ മുസ്ലിംകള്‍ പുറത്തുനിന്നും വന്നവരാണെന്ന ഒരു ഹിന്ദുത്വ ആശയം തയാറാക്കിയെടുത്തു. മുസ്ലിം പള്ളി പൊളിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്യുകയും അതില്‍ പങ്കാളിയാവുകയും ചെയ്തയാള്‍ക്ക് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനും വിജയിക്കാനും കഴിഞ്ഞത് ഇതുകൊണ്ടാണ്.

നിലവിലെ ഇന്ത്യന്‍ ആഭ്യന്തര മന്ത്രി, അസമില്‍ പൗരത്വ രജിസ്റ്ററില്‍ ഇല്ലാത്തവര്‍ നുഴഞ്ഞുകയറ്റക്കാരും മുസ്ലിംകളാണെന്നും പരാമര്‍ശിക്കുന്നത് ഇതുകൊണ്ടാണ്. അത്കൊണ്ടാണ് മുസ്ലിം പുരുഷന്മാരുടെ താടി നിര്‍ബന്ധിച്ച് ഷേവ് ചെയ്യാന്‍ ഒരു ബി.ജെ.പി നേതാവ് നിര്‍ദേശിച്ചത്. അവരെ ഹിന്ദുത്വം നടപ്പിലാക്കുന്നതിന് വേണ്ടിയാണത്. ഇത്തരത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതിനും മറ്റും വേണ്ടിയുള്ള പുതിയ അടവാണ് എന്‍.ആര്‍.സിയുടെ സി.എ.എയും.

ഇന്ത്യന്‍ ഭരണകൂടത്തിന്റെ മുസ്ലിംകളോടുള്ള സമീപനത്തില്‍ അപാകതയൊന്നുമില്ല. അത് മുസ്ലിംകളെന്ന നിലയില്‍ നമ്മുടെ ബലഹീനത വ്യക്തമാക്കുന്ന ഒരു ആഗോള ചിത്രത്തിന്റെ കൂടി ഭാഗമാണ്. ഇന്ത്യയിലെ മുസ്ലിംകള്‍ നേരിടുന്നതില്‍ നിന്നും വിഭിന്നമല്ല ഉയിഗൂറിലെ മുസ്ലിംകള്‍ നേരിടുന്നത്. റോഹിങ്ക്യയും ബര്‍മയും സമാനമാണ്. ഫിലിപ്പൈനിലെ മോറോ,ക്രിമിയയിലെ താര്‍താര്‍,ഫലസ്തീനികള്‍ എന്നിവരെല്ലാം ഇതില്‍ ഉള്‍പ്പെടും. ഈ കേസുകളിലെല്ലാം ദേശീയത എന്ന പേരിലുള്ള ക്രൂരമായ ബന്ധനങ്ങള്‍ കാണാം. ഭൂരിപക്ഷത്തിന്റെ കാരുണ്യത്തിന്റെ അളവിന് വിധേയമായിട്ടാണ് മുസ്ലിം പ്രദേശങ്ങളെ പതിവായി ക്രൂരമായി പീഡിപ്പിക്കുന്നത്.

Also read: കൂട്ടിന് കർമങ്ങൾ മാത്രമേ ഉണ്ടാകു

ലോകത്തുടനീളം മുസ്ലിം സമുദായം ഒരു തുറന്നുവെച്ച ഗെയിം പോലെയാണെന്നതില്‍ അത്ഭുതപ്പെടാനില്ല. മുസ്ലിമിന്റെ രക്തമോ അഭിമാനമോ കളങ്കപ്പെടുത്തിയാല്‍ ഞങ്ങളില്‍ നിന്ന് പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരില്ലെന്ന് മുസ്ലിം ഭരണാധികാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്. നബി തിരുമേനി പറഞ്ഞിട്ടുണ്ട്: ‘മറ്റൊരാളുടെ പിന്നില്‍ നിന്നും സംരക്ഷിക്കപ്പെടേണ്ടവനല്ല, മറിച്ച് സ്വയം തന്നെ സംരക്ഷിക്കപ്പെടേണ്ടവനാണ് ഇമാം’ (ബുഖാരി, മുസ്ലിം). ഇത്തരത്തില്‍ സ്വയം പ്രതിരോധിച്ച് നില്‍ക്കുന്നതിന്റെ അപാകതയില്‍ ലോകത്തുടനീളം മുസ്ലിംകള്‍ സുരക്ഷിതരല്ല. പ്രത്യേകിച്ചും ന്യൂനപക്ഷങ്ങളായി ജീവിക്കുന്നവര്‍.

ഉയിഗൂര്‍,കശ്മീര്‍ വിഷയങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇടപെട്ടിരുന്നെങ്കില്‍ മുസ്ലിംകള്‍ക്കെതിരായ ആക്രമണത്തില്‍ ചൈനയും ഇന്ത്യയും ധൈര്യപ്പെടുമോ എന്നത് ആശ്ചര്യകരമാണ്. ഇത്തരം സംരക്ഷണത്തിന്റെ അഭാവത്തില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ അവര്‍ക്ക് ലഭ്യമായ സംരക്ഷണത്തിലേക്ക് നീങ്ങുന്നു. ഇന്ത്യയിലെ മുസ്ലിംകളെ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ അവരുടെ സംരക്ഷണത്തിന് പ്രോത്സാഹിപ്പിക്കുന്നു. അത് ഭരണകൂടമില്ലായ്മയ്ക്കും മതേതരത്വത്തിനും വേണ്ടിയാണ്. ഇതാണ് സി.എ.എ്‌ക്കെതിരെയുള്ള അവരുടെ ചെറുത്തുനില്‍പ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ അവരുടെ മതത്തെ സംരക്ഷിക്കുന്നതിനല്ല, മറിച്ച് ഇന്ത്യയുടെ മതേതര ഇന്ത്യയുടെ സ്വത്വത്തെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണത്.

നമ്മില്‍ നിന്നും പാശ്ചാത്യരാജ്യങ്ങളിലേക്ക് കുടിയേറിയവര്‍ക്ക് നമ്മുടെ മതം ആചരിക്കാനുള്ള സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നുണ്ട്. വ്യക്തി ആഗ്രഹിച്ച നേട്ടത്തിന് വിധേയമാണ് മുതലാളിത്ത വ്യവസ്ഥയുടെ വാഗ്ദാനങ്ങള്‍ എന്ന വസ്തുത നമ്മള്‍ കാണേണ്ടതുണ്ട്. ഇസ്ലാമിന്റെ തണലില്‍ ജീവിക്കുന്ന ഒരു മതസമൂഹത്തെയും വര്‍ഗീയതയുടെ ഫലമായി പിഴുതെറിയുകയോ പ്രതിരോധത്തിലാക്കുകയോ ചെയ്യേണ്ടതില്ലെന്നാണ് ഇസ്ലാം പഠിപ്പുക്കുന്നത്. ഇതാണ് ഇസ്ലാം മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്ത്രം.

Also read: മതവും അനുഭവാധിഷ്ഠിത ജ്ഞാന ശാസ്ത്രവും

മറ്റ് രാജ്യങ്ങളുമായി നല്ല ബന്ധവും നല്ലത് കല്‍പ്പിക്കുന്നതിനും തിന്മയെ വിലക്കുന്നതിനും അടിസ്ഥാനമാക്കിയാണ് അതിന്റെ വിദേശനയം നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്തെവിടെയെങ്കിലും മുസ്ലീം വിഭാഗത്തെ പീഡിപ്പിക്കുകയാണെങ്കില്‍, ആ അടിച്ചമര്‍ത്തല്‍ തടയുന്നതിന് അത് സ്വയം പ്രതിജ്ഞാബദ്ധമാണ്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു. ‘മതകാര്യങ്ങളില്‍ അവര്‍ നിന്നോട് സഹായം ആവശ്യപ്പെട്ടാല്‍, നീ തീര്‍ച്ചയായും അവരെ സഹായിക്കണം’ (8:72)

അല്ലാഹുവില്‍ മാത്രം ആശ്രയിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നാം നമ്മുടെ വ്യക്തിത്വവും സ്വഭാവവും രൂപപ്പെടുത്തുന്നതെന്ന് ഉറപ്പുവരുത്തിക്കൊണ്ടാണ് നാം നമ്മുടെ വിശ്വാസവുമായി മുന്നോട്ടു പോകേണ്ടത്. കൂടാതെ തന്റെ റസൂലിനോടുള്ള അനുസരണവും. പ്രാദേശികമായി നമ്മുടെ സമൂഹവും യുവാക്കളും മുതിര്‍ന്നവരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നാം തുറന്നു കാണിക്കണം. മുസ്ലിംകളുടെ ആഗോള അവസ്ഥയും നാം മനസ്സിലാക്കണം. ഇത്തരം വിഷയങ്ങള്‍ പരിശോധിക്കുമ്പോള്‍ നാം ഇസ്ലാമിന്റെ തത്വജ്ഞാനം പഠിക്കേണ്ടതുണ്ട്. ഇത് വ്യക്തികള്‍ക്കും ഒരു സമൂഹത്തിനും മൊത്തത്തില്‍ ബാധകമാണ്. മുസ്ലിം രാജ്യങ്ങളില്‍ ഇസ്ലാമിക ഭരണം തിരിച്ചുവരണം. അത് ലോകമെമ്പാടുമുള്ള അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും മുസ്ലിംകള്‍ക്കും അമുസ്ലിംകള്‍ക്കും സമാധാനത്തോടെയും ശാന്തതയോടെയും അതിന്റെ തണലില്‍ കഴിയുന്നതിന് ഉപകരിക്കും.

അവലംബം: countercurrents.org

Facebook Comments
Related Articles

Check Also

Close
Close
Close