Views

പൊരുതിയത് നിയമവാഴ്ചയുടെ വിജയത്തിന്

പരമോന്നത നീതിപീഠത്തിനു മുന്നിലെ നിയമയുദ്ധത്തില്‍ ബാബരി മസ്ജിദിനുവേണ്ടി വേണ്ടത്ര സാക്ഷ്യങ്ങളും തെളിവുകളുമായി അഭിഭാഷകര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. അതിനാല്‍, കോടതിയുടെ തീര്‍പ്പ് മസ്ജിദിന് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷിച്ചത്. ദുഃഖകരമെന്നു പറയെട്ട, സംഭവിച്ചത് മറിച്ചാണ്. ഇതുമായി ബന്ധപ്പെട്ട നിയമവ്യവഹാരം തുടങ്ങുന്ന ആദ്യനാളില്‍തന്നെ സുപ്രീംകോടതിയുടെ വിധി എന്തായാലും അത് മാനിക്കുമെന്നും അംഗീകരിക്കുമെന്നും മുസ്‌ലിംകള്‍ വ്യക്തമാക്കിയിരുന്നു. അതൊരു പുതിയ കാര്യമല്ല, കേസ് തുടങ്ങുേമ്പാഴും തുടര്‍ന്ന് ഈ വിഷയം ഉയര്‍ന്നുവന്ന ഓരോ ഘട്ടത്തിലും കേന്ദ്രത്തില്‍ ഭരണം മാറിവന്നപ്പോഴുമൊക്കെ അവര്‍ ഇത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

അതോടൊപ്പം രാജ്യത്ത് നിയമവാഴ്ച ഉറപ്പുവരുത്തുന്നത് പരമപ്രധാനമാണെന്നും അവര്‍ വ്യക്തമാക്കിയതാണ്. നിയമം വാഴാത്ത നാട്ടില്‍ സമാധാനപൂര്‍വം നിലനില്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. കുഴപ്പവും ശൈഥില്യവും ഇസ്‌ലാമിന് ഇഷ്ടമല്ല. അതുകൊണ്ട് സമാധാനപൂര്‍വം നിയമത്തിെന്റ പരിധിയില്‍നിന്ന് തെളിവുകളുടെയും പ്രമാണങ്ങളുടെയും പിന്‍ബലത്തില്‍ കോടതിയില്‍ വാദങ്ങള്‍ സമര്‍പ്പിക്കുമെന്നും തുടര്‍ന്ന് കോടതിയുടെ വിധി അംഗീകരിക്കുമെന്നുമായിരുന്നു മുസ്‌ലിംനിലപാട്. ഇപ്പോഴും ഞങ്ങള്‍ അതില്‍തന്നെ ഉറച്ചുനില്‍ക്കുന്നു.

എന്നാല്‍, കോടതിവിധി അംഗീകരിക്കുമെന്ന് പറഞ്ഞതിനര്‍ഥം മുസ്‌ലിംകള്‍ അതിനോട് നൂറുശതമാനം യോജിക്കുന്നു എന്നല്ല. അതിലെ തെറ്റായ കാര്യങ്ങളോട് വിയോജിക്കും. അത് പ്രകടിപ്പിക്കും. സുപ്രീംകോടതി വിധി ലംഘിക്കാന്‍ പാടില്ലാത്തതാണ്. അതിന് മുസ്‌ലിംകള്‍ ഒരുെമ്പടുകയില്ല. എന്നാല്‍, വിധിന്യായത്തിലെ പോരായ്മകളും ദൗര്‍ബല്യങ്ങളും ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല. സുപ്രീംകോടതി സുപ്രീം (പരമോന്നതം) ആണെങ്കിലും തീര്‍ത്തും അന്യൂനമോ കുറ്റമറ്റതോ ആണെന്നു പറയാനാവില്ലെന്ന മുന്‍ ചീഫ് ജസ്റ്റിസ് ജെ.എസ് വര്‍മയുടെ അഭിപ്രായം പ്രസക്തമാണ്.

ഈ വിധിന്യായത്തില്‍ വളരെയേറെ പിഴവുകളും ദൗര്‍ബല്യങ്ങളുമുണ്ട്. അതില്‍ മുസ്‌ലിംകളുടെ പല വാദമുഖങ്ങളും ചരിത്രവസ്തുതകളും കോടതി പിന്തുണച്ചു. ഉദാഹരണത്തിന്, വിധിന്യായത്തില്‍ പറയുന്ന മര്‍മപ്രധാനമായ വിഷയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ബാബരി മസ്ജിദ്, ക്ഷേത്രം തകര്‍ത്താണ് നിര്‍മിച്ചത് എന്നതിന് തെളിവിെല്ലന്നതാണ്. ഏതോ കെട്ടിടത്തിെന്റ അവശിഷ്ടങ്ങള്‍ക്കുമേലാണ് പള്ളി നിര്‍മിച്ചതെന്നും അത് ഇസ്‌ലാമിക പാരമ്പര്യത്തിലുള്ള കെട്ടിടമല്ലെന്നും പറയുേമ്പാഴും അത് ഹിന്ദു കെട്ടിടമാണെന്നു പറയാനും തെളിവ് ലഭിച്ചിട്ടില്ല. അത് 12ാം നൂറ്റാണ്ടിലെ കെട്ടിടമായിരുന്നു എന്നാണ് അനുമാനം. ബാബരി മസ്ജിദ് പണിതതാകെട്ട, പതിനാറാം നൂറ്റാണ്ടിലും. എന്നാല്‍, ഈ കാലയളവിനിടയില്‍ എന്താണ് നടന്നതെന്നതിന് ഒരു തെളിവും ചരിത്രരേഖയും ലഭ്യമായിട്ടില്ല. ഇത് വളരെ സുപ്രധാനമായ നിഗമനമാണ്. ഇത് വര്‍ഗീയവാദികള്‍ക്കും ഫാഷിസ്റ്റുകള്‍ക്കുമുള്ള ചുട്ട മറുപടിയാണ്. ഇക്കാര്യം രാജ്യത്തെ ജനങ്ങളുടെ മുമ്പാകെ വിശദീകരിക്കെപ്പടേണ്ടതുണ്ട്. 1949ല്‍ മസ്ജിദിനകത്ത് വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചത് തീര്‍ത്തും തെറ്റും ആരാധനാലയത്തെ അശുദ്ധമാക്കുന്നതുമായിപ്പോയെന്ന് കോടതി നിരീക്ഷിച്ചു. 1992ല്‍ മസ്ജിദ് തകര്‍ത്തതും ഹീനമായ കുറ്റകൃത്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. റിലീജിയസ് പ്ലേസസ് ഓഫ് വേര്‍ഷിപ് ആക്ട് 1991ല്‍ പാര്‍ലമെന്റ് അംഗീകരിച്ചതാണ്. ഇതനുസരിച്ച് ഇന്ത്യയിലെ എല്ലാ ആരാധനാലയങ്ങള്‍ക്കും 1947ലെ തല്‍സ്ഥിതി വകവെച്ചുനല്‍കുകയാണ് ചെയ്തത്. അന്ന് പള്ളിയും ക്ഷേത്രവും ചര്‍ച്ചും മറ്റുമായ ആരാധനാലയങ്ങളായി നിലകൊണ്ടത് അതേപടി നിലനില്‍ക്കുമെന്നും അതിനു മാറ്റമൊന്നും വരുത്താനാവില്ലെന്നുമായിരുന്നു പ്രസ്തുത നിയമം. കോടതിയില്‍ കേസ് നിലവിലുള്ളതിനാല്‍ ബാബരി മസ്ജിദിനെ ഇതില്‍ നിന്നൊഴിവാക്കിയിരുന്നു. പാര്‍ലമെന്റ് പാസാക്കിയ ഈ നിയമം സുപ്രീംകോടതി പല ഘട്ടങ്ങളിലും ഉയര്‍ത്തിപ്പിടിക്കുകയും അതിന് കൂടുതല്‍ കരുത്ത് പകരുകയും ചെയ്തു. അതിനാല്‍ കാശി പോലുള്ള ഇടങ്ങളിലെ ആരാധനാലയങ്ങള്‍ക്കുമേല്‍ അവകാശവാദം ഉന്നയിക്കുന്നത് സുപ്രീംകോടതി തടയുകയും ചെയ്തതാണ്. ഇക്കാര്യവും രാജ്യത്തെ ജനങ്ങളുടെ മുമ്പാകെ മുസ്‌ലിംകള്‍ വെക്കുകയാണ്.

ബാബരി മസ്ജിദ് വിഷയത്തില്‍ മുസ്‌ലിം സമുദായനേതൃത്വം ഉത്തരവാദിത്തം നിര്‍വഹിച്ചിട്ടുണ്ട്. മുസ്‌ലിം നേതൃത്വം ബാധ്യത നിറവേറ്റിയില്ലെന്ന് പലരും സാമൂഹികമാധ്യമങ്ങളിലും മറ്റും പരാതി ഉന്നയിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നു. തുടക്കത്തിലേ ഇതരവിഭാഗവുമായി ചര്‍ച്ചചെയ്ത് സന്ധിയിലെത്താമായിരുന്നു, ഒടുവിലും അതുതന്നെയല്ലേ സംഭവിച്ചത്, ഇതിന് ഇത്രയും ദീര്‍ഘമായൊരു കാലം നീട്ടിക്കൊണ്ടുപോയത് എന്തിന് എന്നൊക്കെ പറഞ്ഞ് വാട്‌സ്ആപ്പിലും ഫേസ്ബുക്കിലുമൊക്കെയായി പലരും ആക്ഷേപങ്ങള്‍ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. ഒന്ന് ഓര്‍ത്തുനോക്കൂ, എന്തിനായിരുന്നു ഇത്രനാള്‍ തുടര്‍ന്നുവന്ന ഈ പോരാട്ടം രാജ്യത്ത് നിയമവാഴ്ച ഉറപ്പുവരുത്താന്‍ വേണ്ടിയാണ് മുസ്‌ലിംകള്‍ പൊരുതിയത്. അവര്‍ക്കുവേണ്ടി മാത്രമല്ല, രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും വേണ്ടിയായിരുന്നു ആ നിയമയുദ്ധം. ഇതിന് ഇന്ത്യക്കാര്‍ മുസ്‌ലിം സമുദായത്തോട് കടപ്പെട്ടിരിക്കുന്നു. നിയമയുദ്ധത്തിനിടക്കുവെച്ച് കേസിലെ മറുകക്ഷിയുമായി സന്ധിശ്രമത്തിനു മുതിര്‍ന്നാല്‍ അത് ആള്‍ക്കൂട്ട ആധിപത്യത്തിെന്റ കൈയൂക്കിനു വഴങ്ങുന്നതിനു തുല്യമാവും. അങ്ങനെ വന്നാല്‍ ആളെക്കൂട്ടി ആര്‍ക്കും എന്തും ചെയ്യാമെന്ന അവസ്ഥയാണ് രാജ്യത്തുണ്ടാവുക. ചെയ്തത് തെറ്റോ ശരിയോ ആവെട്ട, സുപ്രീംകോടതി നിയമാനുസൃതമായാണ് ചെയ്തത്. അതോടെ രാജ്യത്ത് നിയമവാഴ്ച സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇത് രാജ്യത്തെ നീതിന്യായവ്യവസ്ഥക്ക് മുസ്‌ലിംകള്‍ നല്‍കിയ മഹത്തായ സംഭാവനയാണ്.

മുസ്‌ലിംകള്‍ എല്ലാ കാര്യവും ദൈവത്തെ ഭരമേല്‍പിക്കുന്ന വിശ്വാസികളാണ്. ഇസ്‌ലാമികദര്‍ശനത്തിെന്റ അടിസ്ഥാനഘടകങ്ങളിലൊന്നാണത്. എന്നാല്‍, ദൈവത്തിന് എല്ലാം വിേട്ടച്ചു നിഷ്‌ക്രിയമായിരിക്കുകയല്ല. കാര്യങ്ങള്‍ ദൈവത്തെ ഭരമേല്‍പിക്കാന്‍ രണ്ട് ഉപാധികളുണ്ട്. ഒന്നാമതായി, മനുഷ്യരെന്ന നിലക്ക് സാധ്യമായത് പരമാവധി ചെയ്തുതീര്‍ക്കുക. പ്രവാചകന്‍ മുഹമ്മദ് നബി പറഞ്ഞു: ”ഒട്ടകത്തെ കെട്ടിയിട്ടശേഷം ദൈവസഹായത്തില്‍ ഭരമേല്‍പിക്കുക.” ബാബരി മസ്ജിദ് വിഷയത്തില്‍ മുസ്‌ലിംകള്‍ അവര്‍ക്കാവുന്നതിെന്റ പരമാവധി ചെയ്തു. ഹൈകോടതി മുതല്‍ സുപ്രീംകോടതി വരെ പോയി. രാജ്യത്തെ പ്രഗല്ഭരായ നിയമജ്ഞരുടെയും അഭിഭാഷകരുടെയും സേവനം പ്രയോജനപ്പെടുത്തി. മാധ്യമങ്ങള്‍ക്കു മുന്നില്‍, രാജ്യത്തെ ജനങ്ങള്‍ക്കു മുന്നില്‍ എല്ലാം തങ്ങളുടെ കേസ് എത്തിച്ചു. വിവിധ ഘട്ടങ്ങളില്‍ അനുരഞ്ജന ചര്‍ച്ചകള്‍ക്ക് ശ്രമിച്ചു. അവയോരോന്നും നിഷ്ഫലമാകുേമ്പാഴും ഇച്ഛാശക്തിയോടെ ഉറച്ചുനിന്ന് അല്ലാഹുവിെന്റ ഭവനം സംരക്ഷിക്കുന്നതിനുവേണ്ടി അവസാനത്തെ അറ്റം വരെ മുന്നോട്ടുപോയി. ദൈവത്തിനു സ്തുതി. ഇക്കാര്യത്തില്‍ മുസ്‌ലിം സമൂഹം ഇന്ത്യന്‍ സാധ്യതയില്‍നിന്നു അവര്‍ക്ക് ആവുന്നത്രയും ചെയ്തിട്ടുണ്ട്. അങ്ങേയറ്റം പരിശ്രമിച്ചതിനൊടുവില്‍ കിട്ടുന്ന ഫലമെന്താണോ അത് യാഥാര്‍ഥ്യമായി അംഗീകരിച്ച് വിധിയെ ദൈവത്തിനു വിടുകയാണ് ഭരമേല്‍പിക്കലിെന്റ രണ്ടാമത്തെ ഉപാധി. ദൈവം നല്ലതേ ചെയ്യൂ എന്നാണ് മുസ്‌ലിംകളുടെ വിശ്വാസം. അവെന്റ തീരുമാനത്തില്‍ എന്തെങ്കിലും നന്മ ഉണ്ടാവാതിരിക്കില്ല. പ്രത്യക്ഷത്തില്‍ ദോഷമാണെന്നു തോന്നുന്നതുപോലും പിന്നീട് നന്മയായി ഭവിച്ചേക്കാം. അതിനാല്‍ ദൈവത്തില്‍ പ്രതീക്ഷ പുലര്‍ത്താം.

ഇനിയും വല്ല ശ്രമത്തിനും സാധ്യതയുണ്ടോ എന്ന കാര്യം അഭിഭാഷകര്‍ പരിശോധിക്കും. പുനഃപരിശോധന ഹരജിയുടെ സാധ്യത ആരായുന്നുണ്ട്. അതിനവസരമുണ്ടെങ്കില്‍ ഹരജിയുമായി മുന്നോട്ടുപോകും. അങ്ങനെ നിയമത്തിെന്റ വരുതിയില്‍ നിന്നു ആവുന്നതെല്ലാം ചെയ്യും.

പ്രത്യക്ഷത്തില്‍ താല്‍ക്കാലിക ദോഷമോ നഷ്ടമോ എന്നു തോന്നിയ പല കാര്യങ്ങളും കാലാന്തരേണ ഗുണമായി ഭവിച്ച അനുഭവങ്ങള്‍ പൂര്‍വകാല ചരിത്രത്തില്‍ നിന്നു മുസ്‌ലിംകള്‍ പഠിച്ചെടുക്കുന്നുണ്ട്. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ദൈവത്തിെന്റ സൃഷ്ടികളും സഹജാതരുമായി കണ്ട് സാഹോദര്യത്തിലും മാനവികതയിലും അധിഷ്ഠിതമായ ബന്ധം വളര്‍ത്തിയെടുക്കാനുള്ള ശ്രമം മുസ്‌ലിംകള്‍ തുടരും.

ഇതര സമുദായക്കാര്‍ക്കിടയിലുള്ള തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കുകയും അവരുടെ മനസ്സിലെ വിദ്വേഷത്തിെന്റ വിഷബീജങ്ങളെ നീക്കിക്കളയുകയും അവരുടെ ഹൃദയങ്ങള്‍ ജയിച്ചടക്കുകയുമാണ് അവര്‍ക്ക് ചെയ്യാനുള്ളത്. ഈ ദൗത്യ നിര്‍വഹണത്തിലൂടെ ഇതല്ല, ഇതുപോലുള്ള ഒരു നൂറ് പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിയും.

നീണ്ട യാത്രക്കിടയില്‍ വരുന്ന ചെറിയൊരു മാര്‍ഗതടസ്സമാണിപ്പോള്‍ മുന്നിലുള്ളത്. അത് നീക്കംചെയ്യാനുള്ള ശ്രമം നടക്കേണ്ടതുതന്നെ. എന്നാല്‍, ആ പ്രതിബന്ധങ്ങളിലുടക്കി ഉലഞ്ഞുപോകരുത്. ന്യായത്തിലും ധര്‍മത്തിലും സത്യത്തിലുമുള്ള അണയാത്ത പ്രതീക്ഷയോടെ, സമുദായത്തിെന്റയും രാജ്യത്തിെന്റയും സര്‍വതോമുഖമായ പുരോഗതിയിലേക്ക്, ക്ഷേമത്തിലേക്ക് ഉത്സാഹത്തോടെ മുന്നേറുക.

കടപ്പാട്: madhyamam.com

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker