Current Date

Search
Close this search box.
Search
Close this search box.

സോഷ്യല്‍ മീഡിയകള്‍ ഏറ്റെടുത്ത ബഹിഷ്‌കരണ സമരം

അറബ് വസന്തം സംഭവിച്ചതിന് പിന്നില്‍ സോഷ്യല്‍ മീഡിയകളുടെ പങ്ക് ധാരാളമായി ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് മുല്ലപ്പൂ വിപ്ലവത്തിന്റെ മൊട്ടുകള്‍ രൂപം കൊണ്ടത് സാമൂഹിക മാധ്യമങ്ങളിലും അത് വിടര്‍ന്നത് ചത്വരങ്ങളിലുമായിരുന്നു.  വിപ്ലവത്തിന്റ ഗര്‍ഭപാത്രങ്ങളിയ സാമൂഹിക മാധ്യമങ്ങള്‍ രൂപാന്തരപ്പെട്ട് വളരെ പെട്ടന്നായിരുന്നു. കേന്ദ്രീകൃത താല്‍പര്യങ്ങള്‍ അടക്കി വാഴുന്ന മുഖ്യധാരാ അച്ചടി ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ അധീശബോധത്തിന്റെ ആണിക്കല്ലിളക്കാന്‍ നവമാധ്യമങ്ങള്‍ക്ക് കഴിഞ്ഞു. ഫേസ്ബുക്കിനെ കടത്തിവെട്ടി വാട്ട്‌സ്ആപ്പ് കൂടി രംഗത്ത് വന്നതോടെ വാര്‍ത്തകളുടെ പ്രചരണം സെക്കന്റിന്റെ അംശങ്ങളില്‍ അപ്‌ഡേറ്റഡ് ആകാന്‍ തുടങ്ങി. ഇത് ഏറ്റവുമധികം പ്രതിഫലിച്ചത് ഇസ്രയേലിന്റെ ഗസ്സ ആക്രമണത്തിലാണ്.

സയണിസ്റ്റ് ക്രൂരതകളുടെ കരളലിയിക്കുന്ന നേര്‍ചിത്രങ്ങള്‍ ലോകം മുഴുക്കെ കൊടുങ്കാറ്റ് വേഗത്തിലാണ് പറന്നെത്തിയത്. ദുരന്ത മുഖത്തെ കൂട്ടക്കശാപ്പുകളുടെ വീഡിയോകളും ലോകം മുഴുക്കെ അതിനെതിരെ നടന്ന പ്രതിഷേധങ്ങളുമെല്ലാം അപ്പപ്പോള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു. ഫലസ്തീന്‍ പ്രശ്‌നത്തിനു പിന്നിലെ രാഷ്ട്രീയമറിയാത്ത സാധാരണക്കാര്‍ പോലും ഈ ചിത്രങ്ങള്‍ കണ്ട് ഉറക്കെ ചോദിച്ചു. ഈ തെമ്മാടി രാഷ്ട്രത്തെ പിടിച്ചു കെട്ടാന്‍ ഇവിടെ ആരുമില്ലേ? അന്താരാഷ്ട്ര തലത്തില്‍ അതത്ര എളുപ്പമല്ല എന്ന് മനസ്സിലാക്കിയവര്‍ പുതിയ പ്രതിഷേധ സമര രീതികളെ കുറിച്ച് ആലോചിക്കുകയായിരുന്നു. എല്ലാ മനുഷ്യ സ്‌നേഹികളും ഇസ്രയേലിന്റെ പരാക്രമങ്ങളെ തടയിടാനുള്ള മാര്‍ഗമന്വേഷിച്ചു.

ഇവിടെ നേരത്തെ നിലവില്‍ വന്ന പഴയ ബഹിഷ്‌കരണ സമരം ഉയിര്‍ത്തെഴുന്നേറ്റഉ. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്ത യിവോണ്‍ റിഡ്‌ലി Don’t break your fast with Israeli dates  എന്ന ലിങ്ക് പങ്കുവെച്ചു. ഫലസ്തീനികളില്‍ നിന്ന് അന്യായമായി പിടിച്ചെടുത്ത ഭൂമിയില്‍ കൃഷിചെയ്ത ഈത്തപ്പഴം കൊണ്ട് നിങ്ങള്‍ നോമ്പ് തുറക്കരുതെന്ന് ഉണര്‍ത്തി. 2005 ജൂലൈ 9-ന് BDS (Boycott, Divestment and Sanctions / ബഹിഷ്‌കരിക്കുക, ഒഴിവാക്കുക, ഉപേക്ഷിക്കുക) ഇസ്രയേലിനെതിരെയുള്ള വ്യത്യസ്ത രീതിയില്‍ ബഹിഷ്‌കരണം തുടരുക എന്ന ലക്ഷ്യത്തോടെ കാമ്പയിന്‍ നടത്തി. ഇതിന്റെ സന്ദേശ വ്യാപനത്തിനായി നവമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള  പ്രചാരണ സമരങ്ങള്‍ക്ക് ‘ഇലക്‌ട്രോണിക് ഇന്‍തിഫാദ’ എന്ന പേരും ലഭിച്ചു. ഈ സമരരീതി ക്രമേണ ഫലം കണ്ട് തുടങ്ങി. ഇസ്രയേല്‍ പത്രമായ ‘അരുത്‌സ് ഷെവ’ റിപോര്‍ട്ട് ചെയ്തത് ഈ സമരം തുടങ്ങിയ ശേഷം കാര്‍ഷിക രംഗത്ത് മാത്രം ഇസ്രയേലിന് 30 മില്ല്യന്‍ ഡോളറിന്റെ നഷ്ടമുണ്ടായി എന്നാണ്.

ഇസ്രയേല്‍ ഉല്‍പന്നങ്ങള്‍, ഇസ്രയേലുമായി സഹകരിക്കുന്ന കമ്പനികളുടെ ഉല്‍പന്നങ്ങള്‍, ഇസ്രയേലിന് ഒത്താശ ചെയ്യുന്ന കമ്പനികളുടെ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയെല്ലാം ഇവരുടെ ലിസ്റ്റിലുണ്ട്. ഇസ്രയേല്‍ ഉല്‍പന്നങ്ങളഉടെ കൃത്യമായ വിവരങ്ങള്‍ അടങ്ങുന്ന പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു കൗതുകം. പ്ലേ സ്‌റ്റോറില്‍ പോയി ‘Boycott Israel’ എന്ന് ടൈപ് ചെയ്ത് 2.5 Mb യുള്ള ഈ ആപ് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ഫുഡ്, ബീവറേജസ്, കോസ്‌മെറ്റിക്‌സ്, ക്ലോത്തിംഗ്, ക്ലീനിംഗ്, ടുബാകോ തുടങ്ങിയ കാറ്റഗറികളിലെ ഏതാണ്ടെല്ലാ ഇസ്രയേല്‍ ഉല്‍പന്നങ്ങളെയും കുറിച്ച വിവരം ഇതിലുണ്ട്.

ഈ സമരങ്ങളെല്ലാം വിജയിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. മുംബൈയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ കൊക്കൊകോളക്ക് 40 ശതമാനം കിഴിവ് നല്‍കിയിട്ടും വാങ്ങാന്‍ ആളില്ലത്രെ. സ്വീഡനിലെ തെരുവുകളില്‍ പോലും ‘Boycott Israel’ എന്ന പോസ്റ്ററുകള്‍ വ്യാപകമായി പതിപ്പിച്ചത് വാര്‍ത്തയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ കേപ്ടൗണില്‍ കുറച്ച് ദിവസം മുമ്പ് നടന്ന ഇസ്രയേല്‍ വിരുദ്ധ റാലിയില്‍ രണ്ട് ലക്ഷത്തിലധികം ആളുകള്‍ പ്രക്ഷുബ്ദമായ തെരുവുകള്‍ സൃഷ്ടിച്ചും കൊലയാളി ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിച്ചും നടത്തുന്ന ഈ ജനകീയ സമരങ്ങള്‍ തന്നെയാണ് ഇനിയങ്ങോട്ട് ഇസ്രയേലിന്റെ ഉറക്കം കെടുത്താന്‍ പോകുന്നത്.

Related Articles