Current Date

Search
Close this search box.
Search
Close this search box.

യുദ്ധമെന്ന് കവര്‍ച്ചകളെ സംഗ്രഹിച്ച് പറയുന്നതല്ലേ..

അവരെന്നെ രാജ്യങ്ങളുടെ അതിര്‍ത്തികള്‍
കാണിക്കാന്‍ കൂട്ടിക്കൊണ്ട് പോയി…
പക്ഷെ ഞാന്‍ കണ്ടതാകട്ടെ മലകളും മരങ്ങളും താഴ് വാരങ്ങളുമായിരുന്നു
എന്ന് പറയുന്നുണ്ട് ഒ വി വിജയന്‍ ധര്‍മ്മപുരാണം

എന്ന നോവലില്‍ ..

മലകളെയും മരങ്ങളെയും യുദ്ധം ചെയ്യാനുള്ള
അതിര്‍ത്തികളാക്കി വെച്ചിരിക്കുന്നവര്‍ക്ക് നേരെയുള്ള
വല്ലാത്തൊരു ആക്ഷേപമായിരുന്നു അത്..

യുദ്ധം എന്നാല്‍ കവര്‍ച്ചയാണ് (War is racket)
എന്ന് പറഞ്ഞത് ജനറല്‍ സ്മഡ്‌ലി (General Smedley)

ലാഭം ഡോളറിലും നഷ്ടം ജീവഹാനിയിലും കണക്കാക്കപ്പെടുന്ന ഒരേ ഒരിടം
എന്നാണ് യുദ്ധത്തെ അദ്ദേഹം വിശേഷിപ്പിച്ചത്..

ആയുധങ്ങള്‍ കൊണ്ടും അണുബോംബുകൊണ്ടും
സമാധാനം കൊണ്ടുവരാം
എന്ന അമേരിക്കന്‍ ന്യായവാദങ്ങളെ ചോദ്യം ചെയ്‌തെഴുതിയിരുന്നു
അരുന്ധതി റോയി.
വേള്‍ഡ് ട്രേഡ് സെന്റെര്‍ തകര്‍ത്തതും ആളുകള്‍ കൊല്ലപ്പെട്ടതും
ഭീകരതയാണെന്നത് പോലെ അഫ്ഗാനിസ്ഥാനില്‍ ആള്‍ക്കൂട്ടങ്ങളെ കൊന്ന് കൂട്ടിയ അമേരിക്കന്‍  ചെയ്തിയും ഭീകരതയുടെ ഗണത്തില്‍ തന്നെ പെടുമെന്നും
പറഞ്ഞുവെച്ചു അവര്‍ …

യുദ്ധങ്ങളുണ്ടാകുന്നത് എന്ന ടൈറ്റിലില്‍ വര്‍ക്കേഴ്‌സ് ഫോറം ബ്ലോഗില്‍
(http://workersforum.blogspot.in)എ കെ രമേശ് എഴുതിയ ലേഖനം തികച്ചും പഠനാര്‍ഹം തന്നെ.

*************************************
ഫേസ്ബുക്കില്‍ സാഹിത്യസമ്പുഷ്ടമായ പോസ്റ്റുകള്‍ കൊണ്ട്  സജീവ സാന്ന്ിധ്യമാണ് കഥാകൃത്ത്  പിവി ഷാജികുമാര്‍ ..
വായനയിലെ രസകരമായ പ്രയോഗങ്ങളെ ഷാജികുമാര്‍ പരിചയപ്പെടുത്താറുണ്ട്..

ഫേസ്ബൂക്കിലിട്ട ഒരു സ്റ്റാറ്റസാണ് താഴെ..

നാല് വാക്യം ജീവിതത്തില്‍ പ്രയോഗിക്കല്‍ ….

‘കുപ്പായമിടാത്ത മനുഷ്യപ്പറ്റുള്ള കുറേ മനുഷ്യമ്മാരെ ഞാന്‍ കണ്ടിട്ടുണ്ട്..
എന്നാല്‍ കുപ്പായമിട്ട മനുഷ്യപ്പറ്റില്ലാത്ത കുറേക്കുറേ മനുഷ്യമ്മാരേ കണ്ടിട്ടുണ്ട്’ റൂമി.

കുപ്പായത്തിലല്ല, മനുഷ്യപ്പറ്റിലാണ് കാര്യം കുശാലായി കിടക്കുന്നത്.
 
‘നിങ്ങളെന്തിനാണെന്നെയിങ്ങനെ ഉപദ്രവിക്കുന്നത്, ഞാന്‍ നിങ്ങള്‍ക്കൊരു ഉപകാരവും ചെയ്തിട്ടില്ലല്ലോ…’ ടി.വി.കൊച്ചുബാവ.
‘സുഹൃത്തേ, നിന്നെയാണെന്ന് വിചാരിച്ച് ഞാന്‍ ഇന്നലെ വേറൊരാളെ മൈന്‍ഡ് ചെയ്യാതെ നടന്നുപോയി..’ശില്പി രാജന്‍
‘കഷ്ടതയുള്ളവരെ സഹായിച്ച് കൊണ്ട് സ്വയം നഷ്ടപ്പെടുന്നതാണ് നിങ്ങളെ കണ്ടെത്താനുള്ള ഏറ്റവും നല്ല വഴി..’ രാഷ്ട്രപിതാവ്.

അല്ലയോ മഹാത്മാവേ, അങ്ങ് പറഞ്ഞത് കേട്ടിട്ടാവാണം അങ്ങയുടെ ശിഷ്യന്മാരെല്ലാം കഷ്ടതയുള്ളവര്‍ക്ക് നഷ്ടപ്പെടുത്തി സ്വയം സഹായിച്ച് കൊണ്ടേയിരിക്കുകയാണ്…

*******************************
തനിയെ ബ്ലോഗിലെ ഹകീം മോന്‍സിന്റെ (http://hakeemcheruppa.blogspot.in)
കവിതയില്‍ കണ്ണാടികള്‍ കള്ളം പറയുന്ന കാലത്തെ പറയുന്നു…

കണ്ണാടിയില്‍ തെളിയാത്ത മുഖംമൂടികള്‍

‘ഇനി നമുക്കൊരു കാപ്പി കുടിക്കാം’
ബന്ധവും ബന്ധനവും
ഒരു മേശക്കിരുപുറവും ഇരുന്നു
ഒരു മൗനത്തിന്റെ അകലത്തില്‍..

കാത്തിരിപ്പിന്റെ വിരസതക്കിടയില്‍
ബന്ധം സ്വന്തം നൂലിഴപിരിച്ചു നോക്കി..
കുറച്ചു നേരും ഒരുപാട് നുണയും
സൂചിപ്പഴുതില്‍  വീര്‍പ്പുമുട്ടുന്നത് കണ്ടു..

അതിനിടക്കെപ്പെഴോ
ഓര്‍മയുടെ ഒരു കുപ്പിഗ്ലാസ്
നിലത്തുവീണ് ചിതറി..
പല കഷ്ണങ്ങളായി ചിതറിത്തെറിച്ച
മറവിയുടെ കുപ്പിച്ചില്ലുകള്‍ വാരിക്കൂട്ടി
എഴുന്നേറ്റു നോക്കുമ്പോള്‍
ബന്ധം ബന്ധനമായി മാറിയിരുന്നു
ബന്ധത്തിന്റെ കസേരയോ
ശൂന്യമായി കിടന്നു..

ആത്മബന്ധത്തിന്റെ വിരല്‍സ്പര്‍ശമേറ്റ്
വാചാലത മിണ്ടാതെയിരുന്നു..
മൌനത്തിനോ  രണ്ടു നാവുണ്ടായിരുന്നു..  

ഇത് കണ്ണാടികള്‍ കള്ളം പറയുന്ന കാലം
ഓരോ നാടകം കഴിയുമ്പോഴും
ഓരോ മുഖംമൂടികള്‍ കൊഴിഞ്ഞു വീഴുന്നു..

************************************
ക്വട്ടേഷന്‍ പണിയെല്ലാം ഇപ്പോള്‍ ചാനലുകളാണ് നടത്തുന്നത്
എന്ന് ധ്വനിപ്പിക്കുന്ന കാര്‍ട്ടൂണ്‍ വളരെ ചിരിപ്പിച്ചു…

Related Articles