Current Date

Search
Close this search box.
Search
Close this search box.

അതുല്യമായ ആശ്വാസ വചനങ്ങൾ

ആധുനിക ലോകത്തിലെ ഏറ്റവും പ്രഗത്ഭനും പ്രശസ്തനുമായ ഇസ്ലാമിക പണ്ഡിതനും ചിന്തകനും ഗവേഷകനും ഗ്രന്ഥകാരനും ഖുർആൻ വ്യാഖ്യാതാവും നവോത്ഥാന നായകനുമാണ് സയ്യിദ് അബുൽ അഅലാ മൗദൂദി.ഇന്ന് ലോകമെമ്പാടും അലയടിക്കുന്ന ഇസ്ലാമിക നവജാഗരണത്തിൻറെ ആദ്യ അലകളിളക്കി വിട്ടത് അദ്ദേഹമാണ്.പൗരോഹിത്യത്തിൻറെ തടവറകളിലും മോഡേണിസത്തിൻറെ സ്വീകരണ മുറികളിലും വിറങ്ങലിച്ചു നിന്ന ഇസ്ലാമിക ചിന്തക്ക് നവജീവൻ നൽകിയ മഹാനായ വിപ്ലവകാരിയാണ് സയ്യിദ് മൗദൂദി.ഇസ്ലാമിൻറെ സാധ്യതയും സാധുതയും തെളിയിച്ചു കാട്ടി സമുദായത്തിന്റെ ആത്മനിന്ദക്കും അപകർഷബോധത്തിനും അറുതി വരുത്തി ആത്മാഭിമാനം വളർത്തി.

1979 നവംബർ ഒമ്പതിന് അമേരിക്കയിൽ വെച്ച് അദ്ദേഹം വിടപറഞ്ഞപ്പോൾ സഹധർമിണി സയ്യിദ ഹുമൈറാ മൗദൂദി മക്കളെ ആശ്വസിപ്പിച്ച് പറഞ്ഞ വാക്കുകൾ അക്കാര്യത്തിൽ സമാനതകളില്ലാത്തവകയാണ്.

അവർ പറഞ്ഞു:”അദ്ദേഹത്തിന് വേണ്ടി ആരും കരുതരുത്.മണ്ണ് കൊണ്ടുള്ള ഈ ശരീരം ജീർണ വസ്ത്രം പോലെയാണ്.കാരണം ആത്മാവിൻറെ വസ്ത്രമാണ് ശരീരം.ഒരിക്കൽ ഈ വസ്ത്രം പുത്തനായിരിക്കും.അതിന് നല്ല ഭംഗിയുണ്ടാകും.കാണുന്നവർക്കൊക്കെ നന്നായി തോന്നും.പക്ഷേ പിന്നീടതിന് പഴക്കം ബാധിക്കുന്നു. അതിൻറെ നിറംമങ്ങുന്നു. അവിടവിടെ വടുക്കളുണ്ടാകുന്നു. അങ്ങിങ്ങ് പിന്നിപ്പോകുന്നു. അതോടെ ആത്മാവ് അതഴിച്ചു മാറ്റുന്നു.ഇപ്പോൾ അല്ലാഹു ഈ ശരീരത്തെ പ്രകാശത്തിന്റെ വസ്ത്രമണിയിച്ചിരിക്കുകയാണ്.ഇപ്പോൾ നിങ്ങളുടെ അബ്ബ എല്ലാം ശരിയായി വളരെ സമാധാനത്തോടെ വിശ്രമിക്കുകയാണ്.തൻറെ വിധാതാവിൻറെ അടുത്തേക്ക് പോയിരിക്കുകയാണ്.നിങ്ങൾ ഇപ്പോൾ ഈ കാണുന്നത് ആത്മാവിന്റെ ജീർണ വസ്ത്രം മാത്രമാണ്.പെട്ടിയിൽ അടക്കം ചെയ്ത് അമേരിക്കയിൽ നിന്ന് ഇവിടെയെത്തിയ വസ്ത്രം.പിന്നിക്കീറിയ വസ്ത്രത്തിന് വേണ്ടി ആരെങ്കിലും കണ്ണീർ വാർക്കുമോ?”(ആരാമം മാസിക.2021 ജനുവരി 15.)

Related Articles